Thursday, 19 February 2015

കമ്പനി നിയമം: വകുപ്പ് 334: പിരിച്ചുവിടല്‍ തുടങ്ങിയ ശേഷം കൈമാറ്റം നിഷ്ഫലം


പിരിച്ചുവിടല്‍ തുടങ്ങിയ ശേഷം കൈമാറ്റം നിഷ്ഫലം

ഒരു സ്വമേധയാ പിരിച്ചു വിടലിന്‍റെ കാര്യത്തി ല്‍, പിരിച്ചു വിടല്‍ തുടങ്ങിയ ശേഷം നടത്തിയ, കമ്പനിയുടെ ഓഹരികളുടെ ഏതെങ്കിലും കൈമാറ്റം, അതായത് കമ്പനി ലിക്വിഡേറ്റ ര്‍ക്ക് അഥവാ അദ്ദേഹത്തിന്‍റെ അനുമതിയോടെ നടത്തിയ കൈമാറ്റം അല്ലാത്തത്, കൂടാതെ കമ്പനിയുടെ അംഗങ്ങളുടെ നിലയില്‍ വരുത്തിയ ഏതെങ്കിലും മാറ്റം നിഷ്ഫലമായിരിക്കും.

[വ. 334 (1)]

ട്രിബ്യൂണല്‍ വഴിയുള്ള ഒരു പിരിച്ചു വിടലിന്‍റെ കാര്യത്തില്‍, പിരിച്ചു വിടല്‍ തുടങ്ങിയ ശേഷം നടത്തിയ, കമ്പനിയുടെ വസ്തുവകകളുടെ ഏതു ഏര്‍പ്പാടും, വ്യവഹാര അവകാശ വാദങ്ങളുള്‍പ്പെടെ, കൂടാതെ കമ്പനിയുടെ ഓഹരികളുടെ ഏതെങ്കിലും കൈമാറ്റം അഥവാ അതിന്‍റെ അംഗങ്ങളുടെ നിലയില്‍ വരുത്തിയ ഏതെങ്കിലും മാറ്റം, ട്രിബ്യൂണലിന്‍റെ മറിച്ചുള്ള ഉത്തരവില്ലാതെ, നിഷ്ഫലമായിരിക്കും.

[വ. 334 (2)]

#CompaniesAct

No comments:

Post a Comment