Sunday, 8 February 2015

കമ്പനി നിയമം: കോണ്‍ട്രിബ്യൂട്ടറിയുടെ ഋണ നിവര്‍ത്തിയും പ്രതിദാന വ്യാപ്തിയും


കോണ്‍ട്രിബ്യൂട്ടറിയുടെ ഋണ നിവര്‍ത്തിയും  പ്രതിദാന വ്യാപ്തിയും

ഒരു പിരിച്ചുവിട ല്‍ ഉത്തരവ് പാസ്സാക്കിയ ശേഷം ഏതു സമയത്തും ട്രിബ്യൂണലിന് കോണ്‍ട്രിബ്യൂട്ടറികളുടെ ലിസ്റ്റി ല്‍ നിലവിലുള്ള ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറിയോട്, ഈ നിയമ പ്രകാരം അയാളോ എസ്റ്റേറ്റോ കൊടുക്കാനുള്ള ഏതെങ്കിലും ആഹ്വാനം ഒഴികെ, അയാളി ല്‍ നിന്നോ അയാള്‍ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയുടെ എസ്റ്റേറ്റി ല്‍ നിന്നോ കമ്പനിക്ക്‌ കൊടുക്കാനുള്ള ഏതെങ്കിലും പണം ഉത്തരവി ല്‍ നിര്‍ദ്ദേശിച്ച വിധത്തില്‍ കൊടുക്കാ ന്‍ ഒരു ഉത്തരവ് പാസ്സാക്കാം.

  [വ. 295 (1)]

ഉ.വ.(1) പ്രകാരമുള്ള ഒരു ഉത്തരവിടുമ്പോള്‍ ട്രിബ്യൂണല്‍-

(a) ബാദ്ധ്യതാ പരിധിയില്ലാത്ത ഒരു കമ്പനിയുടെ കാര്യത്തില്‍, കമ്പനിയുടെ ഒരു അംഗമെന്ന നിലയില്‍ ഏതെങ്കിലും ലാഭ വീതത്തിനോ ലാഭത്തിനോ അയാള്‍ക്ക്‌ കിട്ടേണ്ട ഏതെങ്കിലും പണമല്ലാതെ, കമ്പനിയുമായി ഏതെങ്കിലും സ്വതന്ത്ര വ്യാപാരത്തിലോ കരാറിലോ കമ്പനിയില്‍ നിന്നും അയാള്‍ക്കോ അയാ ള്‍ പ്രതിനിധാനം ചെയ്യുന്ന എസ്റ്റേറ്റിനോ കിട്ടേണ്ട ഏതെങ്കിലും പണം പരിദാനത്തിന്‌  കോണ്‍ട്രിബ്യൂട്ടറിയെ അനുവദിക്കും.

(b) ഒരു ക്ലിപ്ത ബാദ്ധ്യതാ കമ്പനിയുടെ കാര്യത്തില്‍, ബാദ്ധ്യതയ്ക്ക് പരിധിയില്ലാത്ത ഏതെങ്കിലും ഡയറക്ടര്‍ അഥവാ മാനേജര്‍ക്ക് അഥവാ അയാളുടെ എസ്റ്റേറ്റിന് അത്തരം പരിദാനം അനുവദിക്കും.    

  [വ. 295 (2)]

ബാദ്ധ്യതാ പരിധിയുള്ളതോ ഇല്ലാത്തതോ ആയ ഏതെങ്കിലും കമ്പനിയുടെ കാര്യത്തില്‍, എല്ലാ ഉത്തമര്‍ണര്‍ക്കും പൂര്‍ണമായി കൊടുത്തുതീര്‍ത്തശേഷം, കമ്പനിയി ല്‍ നിന്നും ഒരു കോണ്‍ട്രിബ്യൂട്ടറിക്ക് ഏതെങ്കിലും കണക്കിലോ മറ്റോ കൊടുക്കാനുള്ള ഏതെങ്കിലും പണം ഏതെങ്കിലും പില്‍ക്കാല ആഹ്വാനങ്ങളി ല്‍ പരിദാനത്തിനു അനുവദിക്കും.

  [വ. 295 (3)]

#CompaniesAct   

No comments:

Post a Comment