Showing posts with label Chapter XX-III. Show all posts
Showing posts with label Chapter XX-III. Show all posts

Thursday, 26 February 2015

കമ്പനി നിയമം: വകുപ്പ് 358: സമയപരിധി കാലാവധി


സമയപരിധി കാലാവധി

ലിമിറ്റെഷന്‍ ആക്ട്‌, 1963, അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തില്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും ട്രിബ്യൂണ ല്‍ വഴി പിരിച്ചു വിടുന്ന ഒരു കമ്പനിയുടെ പേരിലും അതിനു വേണ്ടിയും ഏതെങ്കിലും വ്യവഹാരം അഥവാ അപേക്ഷയ്ക്ക് വ്യക്തമാക്കിയ സമയ പരിധി കാലാവധി കണക്കാക്കുന്നതിന്, കമ്പനിയുടെ പിരിച്ചു വിടല്‍ തുടങ്ങിയ ദിവസം മുതല്‍ പിരിച്ചു വിട ല്‍ ഉത്തരവിന്‍റെ ദിവസത്തിനു ശേഷം ഒരു വര്‍ഷം വരെയുള്ള ഒരു കാലം ഒഴിവാക്കും.

[വ. 358]

 

അദ്ധ്യായം ഇരുപത് ഭാഗം III സമാപ്തം

#CompaniesAct

കമ്പനി നിയമം: വകുപ്പ് 357: പിരിച്ചു വിടുന്നതിന്‍റെ തുടക്കം


ട്രിബ്യൂണല്‍ വഴി പിരിച്ചു വിടുന്നതിന്‍റെ തുടക്കം

ട്രിബ്യൂണ ല്‍ വഴി ഒരു കമ്പനി പിരിച്ചു വിടാനുള്ള ഒരു ഹര്‍ജി അവതരിപ്പിക്കുന്നതിനു മുന്‍പായി കമ്പനി സ്വമേധയാ പിരിച്ചു വിടാന്‍ ഒരു പ്രമേയം പാസ്സാക്കിയിട്ടുണ്ടെങ്കില്‍, പ്രമേയം പാസ്സാക്കിയ സമയത്ത് കമ്പനിയുടെ പിരിച്ചു വിടല്‍ തുടങ്ങിയതായി പരിഗണിക്കും, കൂടാതെ വഞ്ചനയ്ക്കോ തെറ്റായതിനോ തെളിവിന്മേ ല്‍ മറ്റു വിധത്തി ല്‍ നിര്‍ദ്ദേശിക്കുന്നത് യുക്തമെന്നു ട്രിബ്യൂണലിന് തോന്നിയില്ലെങ്കി ല്‍, സ്വമേധയാ പിരിച്ചു വിടുന്നതില്‍ എടുത്ത എല്ലാ നടപടികളും സാധുതയോടെ എടുത്തതായി പരിഗണിക്കും.

[വ. 357 (1)]

മറ്റെല്ലാ കേസിലും ട്രിബ്യൂണ ല്‍ വഴി ഒരു കമ്പനി പിരിച്ചു വിടുന്നത് പിരിച്ചു വിടാനുള്ള ഹര്‍ജി അവതരിപ്പിക്കുന്ന സമയത്ത് തുടങ്ങിയതായി പരിഗണിക്കും.

[വ. 357 (2)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 356: കമ്പനി പിരിഞ്ഞത് നിഷ്ഫലമാകുമ്പോള്‍


കമ്പനി പിരിഞ്ഞത് നിഷ്ഫലമാകുമ്പോള്‍

ഈ അദ്ധ്യായ പ്രകാരമോ വകുപ്പ് 232 അഥവാ മറ്റുവിധത്തിലോ ഒരു കമ്പനി പിരിച്ചു വിട്ടിരിക്കുമ്പോ ള്‍, പിരിച്ചു വിട്ട ദിവസത്തിനു ശേഷം രണ്ടു വര്‍ഷത്തിനുള്ളി ല്‍ ട്രിബ്യൂണ ല്‍ ഏതു സമയത്തും, കമ്പനിയുടെ കമ്പനി ലിക്വിഡേറ്ററുടെ അഥവാ താല്‍പര്യമുണ്ടെന്ന് ട്രിബ്യൂണലിന് വ്യക്തമാകുന്ന മറ്റേതെങ്കിലും വ്യക്തിയുടെ അപേക്ഷയി ല്‍, ട്രിബ്യൂണലിന് യുക്തമെന്നു തോന്നുന്ന നിബന്ധനകളിന്മേ ല്‍, പിരിച്ചു വിട്ടത് നിഷ്ഫലമെന്നു ഉത്തരവിടുകയും അപ്പോ ള്‍ കമ്പനി പിരിയാത്ത പോലെ നടപടികള്‍ എടുക്കുകയും ചെയ്യും.

[വ. 356 (1)]

ഉത്തരവിട്ട ശേഷം മുപ്പതു ദിവസത്തിനുള്ളില്‍ അഥവാ ട്രിബ്യൂണ ല്‍ അനുവദിക്കുന്ന കൂടിയ സമയത്തിനുള്ളി ല്‍, അത് റജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്ന റജിസ്ട്രാര്‍ക്ക് ഉത്തരവിന്‍റെ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ് ഫയല്‍ ചെയ്യുന്നത്, ആരുടെ അപേക്ഷയിലാണോ ഉത്തരവിട്ടത് ആ കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ വ്യക്തിയുടെ ചുമതലയായിരിക്കും, കൂടാതെ കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ വ്യക്തി അങ്ങനെ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍, കമ്പനി ലിക്വിഡേറ്റ ര്‍ അഥവാ വ്യക്തി വീഴ്ച തുടരുന്ന ഓരോ ദിവസവും പതിനായിരം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 356 (2)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 355: സത്യവാങ്മൂലം ആര്‍ക്കു മുന്‍പില്‍?


സത്യവാങ്മൂലം ആര്‍ക്കു മുന്‍പില്‍?

ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ക്ക് വേണ്ടി അഥവാ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രതിജ്ഞ ആവശ്യപ്പെടുന്ന ഏതെങ്കിലും സത്യവാങ്മൂലം-

(a) ഇന്ത്യയില്‍ സത്യവാങ്മൂലങ്ങ ള്‍ എടുക്കാനും സ്വീകരിക്കാനും നിയമപരമായി അധികാരമുള്ള ഏതെങ്കിലും കോടതി, ട്രിബ്യൂണല്‍, ജഡ്ജ്, അഥവാ വ്യക്തി മുന്‍പാകെ; കൂടാതെ

(b) മറ്റേതെങ്കിലും രാജ്യത്ത് സത്യവാങ്മൂലങ്ങ ള്‍ എടുക്കാനും സ്വീകരിക്കാനും ആ രാജ്യത്ത് നിയമപരമായി അധികാരമുള്ള ഏതെങ്കിലും കോടതി, ട്രിബ്യൂണല്‍, ജഡ്ജ്, അഥവാ വ്യക്തി മുന്‍പാകെ അഥവാ ഒരു ഇന്ത്യ ന്‍ ഡിപ്ലോമാറ്റിക് അഥവാ കോണ്‍സുലാ ര്‍ ഓഫീസ ര്‍ മുന്‍പാകെ.

[വ. 355 (1)]

ഈ അദ്ധ്യായത്തിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന അത്തരം ഏതെങ്കിലും സത്യവാങ്മൂലം അഥവാ മറ്റു പ്രമാണത്തോട് ചേര്‍ക്കുന്ന, അനുബന്ധിക്കുന്ന അഥവാ വരി ചേര്‍ക്കുന്ന ഏതെങ്കിലും അത്തരം കോടതി, ട്രിബ്യൂണ ല്‍, ജഡ്ജ്, വ്യക്തി, ഡിപ്ലോമാറ്റിക് അഥവാ കോണ്‍സുലാ ര്‍ ഓഫീസ ര്‍, എന്നിവരുടെ യഥാക്രമം സീ ല്‍, സ്റ്റാമ്പ്‌, അഥവാ ഒപ്പ് എന്നിവയ്ക്ക് ഇന്ത്യയി ല്‍ ജുഡിഷ്യ ല്‍ ആയി പ്രവര്‍ത്തിക്കുന്ന എല്ലാ ട്രിബ്യൂണലുകളും, ജഡ്ജ്, ജസ്റ്റിസ്‌, കമ്മിഷണര്‍, എന്നിവരും വ്യക്തികളും ജുഡിഷ്യ ല്‍ നോട്ടീസ് എടുക്കും.

[വ. 355 (2)]

#CompaniesAct

Wednesday, 25 February 2015

കമ്പനി നിയമം: വകുപ്പ് 354: ആഗ്രഹങ്ങ ള്‍ നിര്‍ണയിക്കാ ന്‍ യോഗങ്ങ ള്‍


ഉത്തമര്‍ണരുടെയോ കോണ്‍ട്രിബ്യൂട്ടറികളുടെയോ ആഗ്രഹങ്ങ ള്‍
നിര്‍ണയിക്കാ
ന്‍ യോഗങ്ങ ള്‍

ഒരു കമ്പനിയുടെ പിരിച്ചു വിടലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ട്രിബ്യൂണല്‍-

(a) ഏതെങ്കിലും മതിയായ തെളിവു വഴി അതിനു പ്രമാണപ്പെടുത്തിയ കമ്പനിയുടെ ഉത്തമര്‍ണരുടെയും കോണ്‍ട്രിബ്യൂട്ടറികളുടെയും
ആഗ്രഹങ്ങ ള്‍ പരിഗണിക്കും;

(b) അത്തരം ആഗ്രഹങ്ങള്‍ നിര്‍ണയിക്കുന്നതിന്‍റെ ആവശ്യത്തിനായി അതിനു യുക്തമെന്നു തോന്നിയാല്‍, ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കുന്ന വിധത്തി ല്‍  ഉത്തമര്‍ണരുടെയും കോണ്‍ട്രിബ്യൂട്ടറികളുടെയും യോഗങ്ങ ള്‍ വിളിക്കാനും നടത്താനും നയിക്കാനും നിര്‍ദ്ദേശിക്കും; കൂടാതെ

(c) അത്തരം ഏതെങ്കിലും യോഗത്തിന്‍റെ അദ്ധ്യക്ഷനായി വര്‍ത്തിക്കാനും ഫലത്തിന് ട്രിബ്യൂണലിനോട് റിപ്പോര്‍ട്ട് ചെയ്യാനും ഒരു  വ്യക്തിയെ നിയമിക്കും.  

[വ. 354 (1)]

ഉ.വ.(1) പ്രകാരം ഉത്തമര്‍ണരുടെ ആഗ്രഹങ്ങ ള്‍ നിര്‍ണയിക്കുമ്പോ ള്‍, ഉത്തമര്‍ണന്‍റെ ഓരോ കടത്തിന്‍റെയും മൂല്യം പരിഗണിക്കും.

[വ. 354 (2)]

ഉ.വ.(1) പ്രകാരം കോണ്‍ട്രിബ്യൂട്ടറികളുടെ ആഗ്രഹങ്ങ ള്‍ നിര്‍ണയിക്കുമ്പോ ള്‍, ഓരോ കോണ്‍ട്രിബ്യൂട്ടറിയും ചെയ്തേക്കാവുന്ന വോട്ടുകളുടെ എണ്ണം പരിഗണിക്കും.

[വ. 354 (3)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 353: ലിക്വിഡേറ്റ റുടെ വീഴ്ചകള്‍


ലിക്വിഡേറ്റ റുടെ വീഴ്ചകള്‍

ഏതെങ്കിലും കമ്പനി ലിക്വിഡേറ്റ ര്‍, ഫയല്‍ ചെയ്യേണ്ട, സമര്‍പ്പിക്കേണ്ട, അഥവാ തയ്യാറാക്കേണ്ട ഏതെങ്കിലും റിട്ടേ ണ്‍, അക്കൗണ്ട്‌, അഥവാ മറ്റു പ്രമാണം, അഥവാ അദ്ദേഹം ഏതെങ്കിലും നിയമപ്രകാരം നല്‍കാ ന്‍ ആവശ്യപ്പെടുന്ന ഏതെങ്കിലും നോട്ടീസ് ഫയല്‍ ചെയ്യാന്‍, സമര്‍പ്പിക്കാന്‍, തയ്യാറാക്കാന്‍ അഥവാ നല്‍കാ ന്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍, അദ്ദേഹത്തോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഒരു നോട്ടീസ് അദ്ദേഹത്തിനു സമര്‍പ്പിച്ച്‌ പതിന്നാലു ദിവസത്തിനുള്ളി ല്‍ വീഴ്ചക്ക് അറുതി വരുത്തുന്നതി ല്‍ വീണ്ടും വീഴ്ച വരുത്തിയാ ല്‍, ട്രിബ്യൂണല്‍, കമ്പനിയുടെ ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറിയോ ഉത്തമര്‍ണനോ അഥവാ റജിസ്ട്രാറോ അതിനു നല്‍കിയ ഒരു അപേക്ഷയില്‍, കമ്പനി ലിക്വിഡേറ്ററോട് ഉത്തരവില്‍ വ്യക്തമാക്കിയ തരം സമയത്തിനുള്ളില്‍  വീഴ്ച തിരുത്താന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഒരു ഉത്തരവാകും.

[വ. 353 (1)]

അപേക്ഷയ്ക്കുള്ളതും സാന്ദര്‍ഭികവുമായ എല്ലാ ചിലവുകളും കമ്പനി ലിക്വിഡേറ്റ ര്‍ വഹിക്കണമെന്ന് ഉ.വ.(1) പ്രകാരമുള്ള ഏതെങ്കിലും  ഉത്തരവ് വ്യവസ്ഥ ചെയ്യാം.

[വ. 353 (2)]

മുന്‍പറഞ്ഞ തരം ഏതെങ്കിലും വീഴ്ചയ്ക്ക് ഒരു കമ്പനി ലിക്വിഡേറ്റ ര്‍ക്ക് പിഴ ചുമത്തുന്ന ഏതെങ്കിലും നിയമത്തിന്‍റെ പ്രവര്‍ത്തനത്തെ ഈ വകുപ്പിലുള്ള ഒന്നും കോട്ടം വരുത്തുന്നില്ല.

[വ. 353 (3)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 352: ലിക്വിഡേഷനില്‍ പ്രത്യേക അക്കൗണ്ട്‌


കമ്പനി ലിക്വിഡേഷ ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ട്‌

ഏതെങ്കിലും കമ്പനി പിരിച്ചു വിടുകയും  ലിക്വിഡേറ്ററുടെ കൈവശം അഥവാ അദ്ദേഹത്തിന്‍റെ നിയന്ത്രണത്തി ല്‍ താഴെപ്പറയുന്നവ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും പണം-

(a) ഏതെങ്കിലും ഉത്തമര്‍ണര്‍ക്ക് കൊടുക്കേണ്ട വിഹിതം അവ പ്രഖ്യാപിച്ച ദിവസം കഴിഞ്ഞ് ആറുമാസമായിട്ടും കൊടുക്കാതെയുള്ളവ; അഥവാ

(b) ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറിക്ക് തിരികെ നല്‍കേണ്ട ആസ്തിക ള്‍ അവ തിരികെ നല്‍കേണ്ട ദിവസത്തിനു ശേഷം ആറുമാസമായിട്ടും വിതരണം ചെയ്യാതെയുള്ളവ,

ഉണ്ടെങ്കില്‍, ലിക്വിഡേറ്റ ര്‍ ഉടനടി പറഞ്ഞ പണം ഒരു ഷെഡ്യൂള്‍ഡ്
ബാങ്കി
ല്‍ നിലനിര്‍ത്തുന്ന ഒരു പ്രത്യേക വിശേഷ അക്കൗണ്ട്‌, കമ്പനി ലിക്വിഡേഷ ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ട്‌, എന്നറിയപ്പെടുന്നതി ല്‍ നിക്ഷേപിക്കണം.

[വ. 352 (1)]

ലിക്വിഡേറ്റ ര്‍ കമ്പനി പിരിയുമ്പോ ള്‍ പിരിയുന്ന ദിവസം തന്‍റെ കൈവശമുള്ള കൊടുക്കാത്ത വിഹിതം അഥവാ വിതരണം ചെയ്യപ്പെടാത്ത ആസ്തികള്‍ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും പണം കമ്പനി
ലിക്വിഡേഷ
ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ടില്‍ അടയ്ക്കണം.

[വ. 352 (2)]

ലിക്വിഡേറ്റ ര്‍ ഉപവകുപ്പ് (1)-ലും (2)-ലും പറഞ്ഞ പോലെ പണം അടയ്ക്കുമ്പോള്‍, നിര്‍ദ്ദേശിച്ച ഫോമി ല്‍ ഒരു പ്രസ്താവന, അടച്ച എല്ലാ തുകകളുമായി ബന്ധപ്പെട്ട്, തുകകളുടെ സ്വഭാവം, അതില്‍ പങ്കുചേരാ ന്‍ അവകാശമുള്ള വ്യക്തികളുടെ പേരും അവസാനം അറിയാവുന്ന വിലാസവും, ഓരോരുത്തര്‍ക്കും അവകാശപ്പെട്ട തുകയും, അതില്‍ അയാളുടെ അവകാശത്തിന്‍റെ സ്വഭാവവും, നിര്‍ദ്ദേശിച്ച മറ്റു വിവരങ്ങളും ഉള്‍ക്കൊള്ളിച്ച്, റജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം.

[വ. 352 (3)]

ഉ.വ.(1),(2), പ്രകാരം അടച്ച ഏതെങ്കിലും പണത്തിനു ഷെഡ്യൂള്‍ഡ്
ബാങ്കി
ല്‍ നിന്നും ലിക്വിഡേറ്റ ര്‍ക്ക് ഒരു രസീതിന് അവകാശമുണ്ട്, അത്തരം രസീത് അതി ല്‍ കമ്പനി ലിക്വിഡേറ്റ ര്‍ക്ക് വേണ്ട ഒഴിവാകും.

[വ. 352 (4)]

ഒരു കമ്പനി സ്വമേധയാ പിരിച്ചു വിടുമ്പോള്‍, കമ്പനി ലിക്വിഡേറ്റ ര്‍ വകുപ്പ് 348(1) പ്രകാരം ഒരു പ്രസ്താവന ഫയ ല്‍ ചെയ്യുമ്പോള്‍, പറഞ്ഞ പ്രസ്താവന തയ്യാറാക്കുന്ന ദിവസത്തിനു ആറു മാസം മുന്‍പ് ഈ വകുപ്പിലെ (1), (2) പ്രകാരം കൊടുക്കേണ്ട പണത്തിന്‍റെ തുകക ള്‍ സൂചിപ്പിക്കണം, കൂടാതെ പറഞ്ഞ പ്രസ്താവന ഫയല്‍ ചെയ്ത ദിവസത്തിനു ശേഷം പതിന്നാലു ദിവസത്തിനുള്ളി ല്‍ ആ തുക കമ്പനി
ലിക്വിഡേഷ
ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ടില്‍ അടയ്ക്കണം.

[വ. 352 (5)]

കമ്പനി ലിക്വിഡേഷ ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ടില്‍ അടച്ച ഏതെങ്കിലും പണത്തിനു അവകാശം ഉന്നയിക്കുന്ന ഏതെങ്കിലും വ്യക്തി, അത് ഈ വകുപ്പ് പ്രകാരമോ ഏതെങ്കിലും മുന്‍ കമ്പനി നിയമ വ്യവസ്ഥക ള്‍ പ്രകാരമോ ആകട്ടെ, പണം കിട്ടാന്‍ റജിസ്ട്രാര്‍ക്ക് അപേക്ഷിക്കുകയും, റജിസ്ട്രാര്‍, ഉന്നയിക്കുന്ന വ്യക്തിക്ക് അവകാശം ഉണ്ടെന്നു തൃപ്തിയായാ ല്‍ കൊടുക്കാനുള്ള തുക ആ വ്യക്തിക്ക് കൊടുക്കും:

അവകാശവാദം കിട്ടിയ ദിവസം മുത ല്‍ അറുപതു ദിവസത്തിനുള്ളി ല്‍ അത്തരം വ്യക്തിയുടെ അവകാശം റജിസ്ട്രാ ര്‍ തീര്‍പ്പാക്കും, വീഴ്ച വന്നാല്‍ റജിസ്ട്രാ ര്‍ റിജിയണ ല്‍ ഡയറക്ടര്‍ക്ക് അത്തരം വീഴ്ചക്ക് കാരണം നല്‍കി ഒരു റിപ്പോര്‍ട്ട് നല്‍കും.

[വ. 352 (6)]

ഈ വകുപ്പ് പ്രകാരം കമ്പനി ലിക്വിഡേഷ ന്‍ ഡിവിഡന്റ് ആന്‍ഡ്‌ അ ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ടി ല്‍ അടച്ച ഏതെങ്കിലും പണത്തിനു പതിനഞ്ചു വര്‍ഷത്തിനു ശേഷവും ആരും അവകാശപ്പെട്ടില്ലെങ്കില്‍, അത് കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ ജനറ ല്‍ റവന്യൂ അക്കൗണ്ടിലേക്ക് മാറ്റുകയും, അങ്ങനെ മാറ്റിയ ഏതെങ്കിലും പണത്തിനു ഒരു അവകാശം ഉ.വ.(6) പ്രകാരം നടത്താവുന്നതുമാണ്, അപ്പോള്‍ മാറ്റം നടത്താത്തപോലെ കൈകാര്യം ചെയ്യുകയും അവകാശം കൊടുക്കാനുള്ള ഏതെങ്കിലും ഉത്തരവ് റവന്യൂ തിരികെ നല്‍കാനുള്ള ഉത്തരവായി പരിഗണിക്കുകയും ചെയ്യും.

[വ. 352 (7)]

ഈ വകുപ്പ് പ്രകാരം കമ്പനി ലിക്വിഡേഷ ന്‍ ഡിവിഡന്റ് ആന്‍ഡ്‌
ണ്‍ഡിസ്ട്രിബ്യൂട്ടഡ് അസറ്റ്സ് അക്കൗണ്ടി ല്‍ അടയ്ക്കേണ്ടിയിരുന്ന ഏതെങ്കിലും പണം കരുതുന്ന ലിക്വിഡേറ്റ ര്‍ -

(a) അങ്ങനെ കരുതിയ തുകയ്ക്ക് പന്ത്രണ്ടു ശതമാനം വാര്‍ഷിക നിരക്കി ല്‍ പലിശയും, കൂടാതെ റജിസ്ട്രാ ര്‍ തീരുമാനിക്കുന്ന പിഴയും കൊടുക്കണം;

ഈ ഉപ വകുപ്പ് പ്രകാരം ലിക്വിഡേറ്റ ര്‍ കൊടുക്കേണ്ട പലിശത്തുക മുഴുവനായോ ഭാഗികമായോ ഉചിതമായ ഏതെങ്കിലും കേസി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട് ഒഴിവാക്കാം.

(b) തന്‍റെ വീഴ്ച മൂലം വന്നുചേര്‍ന്ന ഏതെങ്കിലും ചിലവുക ള്‍ കൊടുക്കാന്‍ ബാദ്ധ്യസ്ഥനാണ്; കൂടാതെ

(c)    ട്രിബ്യൂണല്‍ വഴി പിരിച്ചു വിടുമ്പോള്‍, ട്രിബ്യൂണല്‍ യുക്തവും നീതിപരവും എന്ന് പരിഗണിക്കുന്നപോലെ തന്‍റെ വേതനം മുഴുവനോ ഭാഗികമായോ തിരസ്കരിക്കപ്പെടാ ന്‍ ബാദ്ധ്യസ്ഥനാണ്, കൂടാതെ ട്രിബ്യൂണല്‍ വഴി തന്‍റെ ഓഫീസി ല്‍ നിന്നും നീക്കം ചെയ്യപ്പെടാനും.  

[വ. 352 (8)]

#CompaniesAct