ലിക്വിഡേറ്ററെ
നീക്കം ചെയ്യുന്നതും പകരം വെയ്ക്കുന്നതും
മതിയായ ഒരു കാരണം കാണിച്ചും എഴുതി രേഖപ്പെടുത്തിയ കാരണങ്ങള്‍ കൊണ്ടും യഥാക്രമം
താത്കാലിക ലിക്വിഡേറ്ററെ അഥവാ കമ്പനി ലിക്വിഡേറ്ററെ ട്രിബ്യൂണലിന് താഴെപ്പറയുന്ന ഏതെങ്കിലും
കാരണങ്ങളാല്‍ കമ്പനിയുടെ ലിക്വിഡേറ്റ ര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യാം:-
(a) പെരുമാറ്റ
ദോഷം;
(b) വഞ്ചന
അഥവാ മിസ്‌ഫീസന്‍സ്;
(c) അധികാരങ്ങളും
ചുമതലകളും നിറവേറ്റുന്നതില്‍ പ്രൊഫെഷനല്‍ കഴിവുകേട്, അഥവാ വേണ്ട ശ്രദ്ധയും
ശുഷ്കാന്തിയും
പ്രയോഗിക്കുന്നതി ല്‍ വീഴ്ച;
പ്രയോഗിക്കുന്നതി ല്‍ വീഴ്ച;
(d) യഥാക്രമം
താത്കാലിക ലിക്വിഡേറ്ററായി അഥവാ കമ്പനി ലിക്വിഡേറ്ററായി
പ്രവര്‍ത്തിക്കുന്നതിനു കഴിവില്ലായ്മ;
(e) അദേഹത്തിന്‍റെ
നിയമന കാലയളവി ല്‍ നീക്കം ചെയ്യുന്നത്
ന്യായീകരിക്കുന്ന ഭിന്ന താല്‍പര്യം അഥവാ അസ്വതന്ത്രത.
[വ. 276 (1)]
യഥാക്രമം താത്കാലിക ലിക്വിഡേറ്ററുടെ അഥവാ കമ്പനി ലിക്വിഡേറ്ററുടെ മരണം, രാജി,
അഥവാ നീക്കം ചെയ്യ ല്‍
എന്നീ സംഭവങ്ങളി ല്‍,
ട്രിബ്യൂണല്‍ അദ്ദേഹത്തെ അഥവാ അതിനെ ഭരമേല്‍പ്പിച്ച ജോലിക ള്‍ മറ്റൊരു കമ്പനി ലിക്വിഡേറ്റര്‍ക്ക്
എഴുതി രേഖപ്പെടുത്തിയ
കാരണങ്ങളാ ല്‍ കൈമാറ്റം ചെയ്യും.
കാരണങ്ങളാ ല്‍ കൈമാറ്റം ചെയ്യും.
[വ. 276 (2)]
ട്രിബ്യൂണലിന്‍റെ അഭിപ്രായത്തി ല്‍ ഏതെങ്കിലും ലിക്വിഡേറ്റ ര്‍, വഞ്ചന അഥവാ മിസ്‌ഫീസന്‍സ്,
അദ്ദേഹത്തിന്‍റെ അഥവാ അതിന്‍റെ അധികാരങ്ങളും ചുമതലകളും നിറവേറ്റുന്നതില്‍ വേണ്ട
ശ്രദ്ധയും ശുഷ്കാന്തിയും പ്രയോഗിക്കുന്നതി ല്‍ വീഴ്ച എന്നിവ കൊണ്ട് കമ്പനിക്ക്
എന്തെങ്കിലും നഷ്ടമോ കേടുപാടുകളോ വരുത്തിയതി ല്‍ ഉത്തരവാദിയാണെങ്കില്‍ അത്തരം
നഷ്ടം അഥവാ കേടുപാടുകള്‍ക്ക്, ലിക്വിഡേറ്റ റില്‍ നിന്നും അത് ട്രിബ്യൂണ ല്‍ ഈടാക്കുകയും അഥവാ അതിനു
നിമിത്തമാകുകയും അതിനു യുക്തമെന്നു തോന്നുന്ന മറ്റു ഉത്തരവുകള്‍ പാസ്സാക്കുകയും
ചെയ്യും.
[വ. 276 (3)]
യഥാക്രമം താത്കാലിക ലിക്വിഡേറ്റര്‍ക്ക് അഥവാ കമ്പനി ലിക്വിഡേറ്റര്‍ക്ക് കേള്‍വിക്ക്
ന്യായമായ ഒരു അവസരം, ട്രിബ്യൂണ ല്‍ ഈ വകുപ്പ് പ്രകാരം ഏതെങ്കിലും ഉത്തരവ്
പാസ്സാക്കുന്നതിന് മുന്‍പായി നല്‍കും.
[വ. 276 (4)]
#CompaniesAct
No comments:
Post a Comment