Saturday, 28 February 2015

കമ്പനി നിയമം: വകുപ്പ് 374: കമ്പനികളുടെ കടപ്പാടുക ള്‍


ഈ ഭാഗം അനുസരിച്ച് റജിസ്റ്റ ര്‍ ചെയ്യുന്ന കമ്പനികളുടെ കടപ്പാടുക ള്‍

ഈ ഭാഗം അനുസരിച്ച്  റെജിസ്ട്രെഷന്‍ തേടുന്ന ഓരോ കമ്പനിയും-

(a)  ഈ ഭാഗം അനുസരിച്ചുള്ള അതിന്‍റെ റെജിസ്ട്രെഷന് മുന്‍പ് കമ്പനിയുടെ സുരക്ഷിത ഉത്തമര്‍ണരുടെ സമ്മതം അഥവാ ഈ ഭാഗം അനുസരിച്ചുള്ള കമ്പനിയുടെ റെജിസ്ട്രെഷനുള്ള അവരുടെ എതിര്‍പ്പില്ലായ്മ കിട്ടിയെന്നു ഉറപ്പു വരുത്തണം;

(b) ഒരു വര്‍ത്തമാന പത്രത്തി ല്‍, ഒന്ന് ഇംഗ്ലീഷിലും മറ്റൊന്ന് സ്ഥലത്തെ ഭാഷയിലും, പരസ്യം, നിര്‍ദ്ദേശിച്ച തരം ഫോമി ല്‍ പ്രസിദ്ധീകരിക്കണം, ഈ ഭാഗം അനുസരിച്ചുള്ള റെജിസ്ട്രെഷന് അറിയിപ്പ് നല്‍കിയും തടസ്സങ്ങ ള്‍ തേടിയും അവ വേണ്ടപോലെ പരിഹരിച്ചും;

(c) ഈ ഭാഗം അനുസരിച്ച് റജിസ്റ്റ ര്‍ ചെയ്യുമ്പോള്‍, കമ്പനി മുന്‍പ് റജിസ്റ്റ ര്‍ ചെയ്ത യഥാക്രമം പാര്‍ട്ട്‌നര്‍ഷിപ്‌ ഫേം, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്‌നര്‍ഷിപ്‌, കോ-ഓപ്പറെറ്റിവ് സൊസൈറ്റി, സൊസൈറ്റി, അഥവാ മറ്റേതെങ്കിലും ബിസിനസ്‌ സ്ഥാപനം പിരിച്ചു വിടാ ന്‍ റജിസ്റ്റ റിംഗ് അഥവാ മറ്റു അധികാരിക്ക് വേണ്ട പ്രമാണങ്ങളും പേപ്പറുകളും സമര്‍പ്പിക്കുമെന്ന്, നോട്ടറി സാക്ഷ്യപ്പെടുത്തിയ ഒരു സത്യവാങ്മൂലം ഫയല്‍ ചെയ്യണം.

(d) നിര്‍ദ്ദേശിച്ച മറ്റു നിബന്ധനക ള്‍ പാലിക്കണം.

[വ. 374 ]

 

അദ്ധ്യായം ഇരുപത്തൊന്ന്- ഭാഗം I -സമാപ്തം

#CompaniesAct

കമ്പനി നിയമം: വകുപ്പ് 373: വ്യവഹാരങ്ങ ള്‍ക്ക് സ്റ്റേ


പിരിച്ചു വിടല്‍ ഉത്തരവി ല്‍ സ്റ്റേ ചെയ്യപ്പെട്ട വ്യവഹാരങ്ങ ള്‍

ഈ ഭാഗം അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത ഒരു കമ്പനി പിരിച്ചു വിടുന്നതിന് ഒരു ഉത്തരവായിട്ടുള്ളപ്പോ ള്‍, അഥവാ ഒരു താത്കാലിക ലിക്വിഡേറ്റ റെ നിയമിച്ചിട്ടുള്ളപ്പോ ള്‍, ട്രിബ്യൂണലിന്‍റെ കല്‍പനയില്ലാതെയും ട്രിബ്യൂണല്‍ ചുമത്തുന്ന നിബന്ധനകള്‍ക്ക് വിധേയമല്ലാതെയും കമ്പനിയുടെ ഏതെങ്കിലും കടവുമായി ബന്ധപ്പെട്ട് കമ്പനി അഥവാ കമ്പനിയുടെ കോണ്‍ട്രിബ്യൂട്ടറിക്കെതിരേ ഒരു വ്യവഹാരവും മറ്റു നിയമ നടപടികളും തുടരുകയോ തുടങ്ങുകയോ ചെയ്തുകൂടാ.

[വ. 373 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 372: നടപടികള്‍ തടയുന്നതും സ്റ്റേ ചെയ്യുന്നതും


നടപടികള്‍ തടയുന്നതും  സ്റ്റേ ചെയ്യുന്നതും

പിരിച്ചു വിടാനുള്ള ഒരു ഹര്‍ജി അവതരിപ്പിച്ച ശേഷവും പിരിച്ചു വിടല്‍ ഉത്തരവ് നടത്തുന്നതിന് മുന്‍പും ഏതു സമയത്തും ഒരു കമ്പനിക്കെതിരേ വ്യവഹാരങ്ങളും മറ്റു നിയമ നടപടികളും സ്റ്റേ ചെയ്യാനും തടയാനുമായി ഈ നിയമത്തിലുള്ള വ്യവസ്ഥക ള്‍, ഈ ഭാഗം അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ കാര്യത്തില്‍, ഒരു ഉത്തമര്‍ണനാണ് സ്റ്റേ അഥവാ തടയുന്നതിന് അപേക്ഷിക്കുന്നതെങ്കില്‍, കമ്പനിയുടെ ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറിക്കെതിരേയുള്ള വ്യവഹാരങ്ങളിലേക്കും മറ്റു നിയമ നടപടികളിലേക്കും നീളും.

[വ. 372 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 371: റജിസ്ട്രെഷ ന്‍റെ ഫലം


ഈ ഭാഗം അനുസരിച്ചുള്ള റജിസ്ട്രെഷ ന്‍റെ ഫലം

ഈ ഭാഗം അനുസരിച്ച് ഒരു കമ്പനി റജിസ്റ്റര്‍ ചെയ്താല്‍, ഉ.വ.(2) മുതല്‍ (7) വരെ ബാധകമാകും.

[വ. 371 (1)]

പാര്‍ലമെന്റിലെ ഏതെങ്കിലും നിയമത്തി ല്‍, അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തി ല്‍ അഥവാ കമ്പനി സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മറ്റു പ്രമാണത്തില്‍ ഉള്‍ക്കൊള്ളുന്ന എല്ലാ വ്യവസ്ഥകളും, ഗ്യാരണ്ടിയില്‍ ക്ലിപ്തപ്പെടുത്തിയ ഒരു കമ്പനിയായി റജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയുടെ കാര്യത്തില്‍, ഗ്യാരണ്ടി തുക പ്രഖ്യാപിക്കുന്ന നിവേദനം ഉള്‍പ്പെടെ, കമ്പനിയുടെ നിബന്ധനകളും ചട്ടങ്ങളും ആയി പരിഗണിക്കും, ഈ നിയമ പ്രകാരം കമ്പനി രൂപീകരിച്ചാ ല്‍, മെമ്മോറാണ്ടത്തി ല്‍ ചേര്‍ക്കാ ന്‍ ആവശ്യപ്പെടുമായിരുന്ന  അതേ വിധത്തിലും അതേ സംഭവങ്ങളും അത്ര തന്നെ ഒരു റജിസ്റ്റഡ് മെമ്മോറാണ്ടത്തി ല്‍ ഉള്‍ക്കൊള്ളുമായിരുന്ന പോലെയും, കൂടാതെ അതില്‍ ബാക്കിയുള്ളത് റജിസ്റ്റഡ് ആര്‍ട്ടിക്കിള്‍സി ല്‍  ഉള്‍ക്കൊള്ളുമായിരുന്ന പോലെയും.

[വ. 371 (2)]

ഈ നിയമപ്രകാരം അത് രൂപീകരിച്ചത് പോലെ എല്ലാത്തരത്തിലും അതേ വിധത്തില്‍ കമ്പനിക്കും അതിന്‍റെ അംഗങ്ങള്‍ക്കും കോണ്‍ട്രിബ്യൂട്ടറികള്‍ക്കും ഉത്തമര്‍ണര്‍ക്കും ഈ നിയമത്തിലെ എല്ലാ വ്യവസ്ഥകളും ബാധകമാകും, താഴെപ്പറയുന്നവയ്ക്ക് വിധേയമായി:-

(a) വിശേഷ പ്രമേയം വഴി സ്വീകരിച്ചവ അത്രയും ഒഴികെ
പട്ടിക I -ലെ ടേബിള്‍ F ബാധകമാകില്ല;

(b) ഓഹരികള്‍ എണ്ണമിടാത്ത ഏതെങ്കിലും കമ്പനിക്ക്‌ ഓഹരിക ള്‍ എണ്ണമിടുന്ന ഈ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകില്ല;

(c) കമ്പനി പിരിച്ചു വിടുന്ന സംഭവത്തില്‍, റജിസ്ട്രെഷ നു മുന്‍പ് കമ്പനി കരാര്‍ ചെയ്ത കടങ്ങള്‍ക്കും ബാദ്ധ്യതകള്‍ക്കും,  റജിസ്ട്രെഷ നു മുന്‍പ് കമ്പനി കരാ ര്‍ ചെയ്ത കടങ്ങള്‍ക്കും ബാദ്ധ്യതകള്‍ക്കും പങ്കു കൊടുക്കാ ന്‍, അഥവാ അത്തരം ഏതെങ്കിലും കടം അഥവാ ബാദ്ധ്യതയ്ക്ക് അംഗങ്ങ ള്‍ തമ്മിലുള്ള അവകാശങ്ങ ള്‍ തീര്‍പ്പാക്കാ ന്‍ ഏതെങ്കിലും തുക കൊടുക്കേണ്ടതിന് കൊടുക്കാനും അഥവാ പങ്കു ചേര്‍ക്കാനും അഥവാ മുന്‍പറഞ്ഞ തരം കടങ്ങള്‍ക്കും ബാദ്ധ്യതകള്‍ക്കും ബന്ധപ്പെട്ട അത്രയും കമ്പനിയുടെ പിരിച്ചു വിടലിന്‍റെ ചെല്ല് ചിലവുകള്‍ക്ക് കൊടുക്കേണ്ടത് കൊടുക്കാനും അഥവാ പങ്കു ചേര്‍ക്കാനും ബാദ്ധ്യതയുള്ളവരി ല്‍, ഓരോ വ്യക്തിയും ഒരു കോണ്‍ട്രിബ്യൂട്ടറിയായിരിക്കും.

(d) കമ്പനി പിരിച്ചു വിടുന്ന സംഭവത്തില്‍, പിരിച്ചു വിടലിന് ഇടയില്‍, മുന്‍പറഞ്ഞ തരം ഏതെങ്കിലും ബാദ്ധ്യതകള്‍ക്ക് വേണ്ടി അയാളി ല്‍ നിന്നും കിട്ടേണ്ട എല്ലാ തുകകള്‍ക്കും ഓരോ കോണ്‍ട്രിബ്യൂട്ടറിയും കമ്പനിയുടെ ആസ്തികളില്‍ പങ്കു ചേര്‍ക്കാ ന്‍ ബാദ്ധ്യസ്ഥനായിരിക്കും, കൂടാതെ ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറി മരിക്കുകയോ പാപ്പരാകുകയോ ചെയ്യുന്ന സംഭവത്തില്‍, യഥാക്രമം, മരിച്ച കോണ്‍ട്രിബ്യൂട്ടറികളുടെ നിയമാനുസൃത പ്രതിനിധികള്‍ക്കും അഥവാ പാപ്പരായ കോണ്‍ട്രിബ്യൂട്ടറികളുടെ ഭരമേറ്റവര്‍ക്കും ഈ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകും.

[വ. 371 (3)]

(a) ഒരു ബാദ്ധ്യതാപരിധിയില്ലാത്ത കമ്പനിയെ ഒരു ക്ളിപ്തമാക്കിയ കമ്പനിയായി റജിസ്ട്രെഷ ന്;

(b) ഒരു ബാദ്ധ്യതാപരിധിയില്ലാത്ത കമ്പനി ഒരു ക്ളിപ്തമാക്കിയ കമ്പനിയായി റജിസ്റ്റ ര്‍ ചെയ്‌താലുള്ള അധികാരങ്ങള്‍ക്ക്, അതിന്‍റെ ഓഹരി മൂലധനത്തിന്‍റെ നാമമാത്രത്തുക ഉയര്‍ത്താനും പിരിച്ചു വിടുന്ന സന്ദര്‍ഭത്തി ല്‍ അല്ലാതെ അതിന്‍റെ ഓഹരി മൂലധനത്തിന്‍റെ ഒരു ഭാഗം ആഹ്വാനം ചെയ്യാന്‍ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്യാനും;

(c) പിരിച്ചു വിടുന്ന സന്ദര്‍ഭത്തി ല്‍ അല്ലാതെ അതിന്‍റെ ഓഹരി മൂലധനത്തിന്‍റെ ഒരു ഭാഗം ആഹ്വാനം ചെയ്യാ ന്‍ കഴിയില്ലെന്ന് തീരുമാനിക്കാന്‍ ഒരു ക്ളിപ്തമാക്കിയ കമ്പനിക്കുള്ള അധികാരം,

എന്നിവയ്ക്കുള്ള ഈ നിയമത്തിലെ വ്യവസ്ഥക ള്‍, പാര്‍ലമെന്റിലെ ഏതെങ്കിലും നിയമത്തി ല്‍, അഥവാ നിലവിലുള്ള മറ്റേതെങ്കിലും
നിയമത്തി
ല്‍ അഥവാ കമ്പനി സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മറ്റു പ്രമാണത്തില്‍ എന്തുതന്നെ ഉണ്ടായിരുന്നാലും ബാധകമാകും.

[വ. 371 (4)]

കമ്പനി യഥാര്‍ത്ഥത്തി ല്‍ ഈ നിയമപ്രകാരം രൂപീകരിച്ചിരുന്നെങ്കി ല്‍ മെമ്മോറാണ്ടത്തില്‍ ഉള്‍ക്കൊള്ളാ ന്‍ ആവശ്യപ്പെട്ടിരിക്കുന്നതും ഈ നിയമപ്രകാരം തിരുത്താന്‍ അധികാരമില്ലാത്തതും ആയ തരം  വ്യവസ്ഥകള്‍, കമ്പനി സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏതെങ്കിലും പ്രമാണത്തി ല്‍ ഉള്‍ക്കൊള്ളുന്നവ, തിരുത്താന്‍ ഈ വകുപ്പിലുള്ള ഒന്നും കമ്പനിയെ അധികാരപ്പെടുത്തുന്നില്ല.

[വ. 371 (5)]

പാര്‍ലമെന്റിലെ ഏതെങ്കിലും നിയമത്തി ലൂടെ, അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തി ലൂടെ അഥവാ കമ്പനി സ്ഥാപിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മറ്റു പ്രമാണത്തിലൂടെ കമ്പനിയി ല്‍ നിക്ഷിപ്തമായിരിക്കുന്ന അതിന്‍റെ ഭരണഘടനയും അഥവാ ചട്ടങ്ങളും തിരുത്താനുള്ള ഏതെങ്കിലും അധികാരം ഈ നിയമത്തിലെ വ്യവസ്ഥകളൊന്നും (വകുപ്പ് 242-ലുള്ളവ ഒഴികെ) എടുത്തുമാറ്റില്ല.

[വ. 371 (6)]

ഈ വകുപ്പില്‍ “പ്രമാണം” എന്ന സംജ്ഞ സെറ്റില്‍മെന്‍റ് ഡീഡ്, പാര്‍ട്ട്‌നര്‍ഷിപ്‌ അഥവാ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്‌നര്‍ഷിപ്‌ ഡീഡ്, എന്നിവ ഉള്‍ക്കൊള്ളും.

[വ. 371 (7)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 370: തീരാത്ത നിയമ നടപടികള്‍ തുടരും


തീരാത്ത നിയമ നടപടികള്‍ തുടരും

കമ്പനിയോ അതിനെതിരെയോ അഥവാ അതിലെ ഏതെങ്കിലും പബ്ലിക്‌ ഓഫീസര്‍, അഥവാ അംഗം എടുത്ത എല്ലാ വ്യവഹാരങ്ങളും മറ്റു നിയമ നടപടികളും, ഈ ഭാഗം അനുസരിച്ചുള്ള ഒരു കമ്പനിയുടെ റജിസ്ട്രെഷ ന്‍ സമയത്ത് തീരാത്തവ, റജിസ്ട്രെഷ ന്‍ നടക്കാത്ത വിധത്തി ല്‍ തുടരും:

എന്നാല്‍ അത്തരം വ്യവഹാരത്തിലോ നടപടിയിലോ നേടിയ ഏതെങ്കിലും ഡിക്രി അഥവാ ഉത്തരവി ല്‍ കമ്പനിയുടെ അംഗമായ ഏതെങ്കിലും വ്യക്തിയുടെ വസ്തുവകകള്‍ക്കോ ആള്‍ക്കാര്‍ക്കോ എതിരെ നിര്‍വഹണ നടപടി ഉണ്ടാകില്ല; പക്ഷേ, ഡിക്രി അഥവാ ഉത്തരവ് തൃപ്തി
വരുത്താ
ന്‍ കമ്പനിയുടെ വസ്തുവകകള്‍ മതിയാകാത്ത സന്ദര്‍ഭത്തില്‍, കമ്പനി പിരിച്ചു വിടാ ന്‍ ഉത്തരവ് നേടാം.  

   [വ. 370]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 369: നിലനില്‍ക്കുന്ന ബാദ്ധ്യതക ള്‍


നിലനില്‍ക്കുന്ന ബാദ്ധ്യതക ള്‍

റജിസ്ട്രെഷ നു മുന്‍പ് കമ്പനി വഴി, അതിന്, അതോടൊപ്പം, അഥവാ അതിനു വേണ്ടി വരുത്തിവെച്ച ഏതെങ്കിലും കടം അഥവാ കടപ്പാട് അഥവാ ഏര്‍പ്പെട്ട ഏതെങ്കിലും കരാറി ല്‍ അതിനുള്ള അവകാശങ്ങളെയും ബാദ്ധ്യതകളെയും ഈ ഭാഗം അനുസരിച്ചുള്ള ഒരു കമ്പനിയുടെ റജിസ്ട്രെഷ ന്‍ ബാധിക്കില്ല.

   [വ. 369]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 368: വസ്തുവകക ള്‍ നിക്ഷിപ്തമാകും


റജിസ്ട്രെഷ നില്‍ വസ്തുവകക ള്‍ നിക്ഷിപ്തമാകും

ഒരു കമ്പനിയുടെ സ്വന്തമായ അഥവാ നിക്ഷിപ്തമാക്കിയ എല്ലാ വസ്തുവകകളും, സ്ഥാവരവും ജംഗമവും, (വ്യവഹാര
അവകാശവാദങ്ങ
ള്‍ ഉള്‍പ്പെടെ) ഈ ഭാഗം അനുസരിച്ചുള്ള അതിന്‍റെ റജിസ്ട്രെഷ ന്‍റെ ദിവസം, അത്തരം റജിസ്ട്രെഷ നില്‍, ഈ നിയമ പ്രകാരം ഇന്‍കോര്‍പ്പറേറ്റ് ചെയ്ത കമ്പനിക്ക്‌ അതിലുള്ള കമ്പനിയുടെ എല്ലാ എസ്റ്റേറ്റിനും താല്‍പര്യത്തിനും വേണ്ടി കൈമാറുകയും നിക്ഷിപ്തമാകുകയും ചെയ്യും.

   [വ. 368]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 367: റജിസ്ട്രെഷ ന്‍ സര്‍ട്ടിഫിക്കറ്റ്


നിലവിലുള്ള കമ്പനികളുടെ റജിസ്ട്രെഷ ന്‍ സര്‍ട്ടിഫിക്കറ്റ്

റജിസ്ട്രെഷ നു വേണ്ടി ഈ അദ്ധ്യായത്തിലെ ആവശ്യകതകള്‍ പാലിക്കുകയും വകുപ്പ് 403 പ്രകാരം കൊടുക്കേണ്ട തരം ഫീസ്‌ കൊടുത്ത ശേഷവും റജിസ്ട്രെഷ നു വേണ്ടി അപേക്ഷിക്കുന്ന കമ്പനി ഈ നിയമ പ്രകാരം ഒരു കമ്പനിയായി ഇന്‍കോര്‍പ്പറേറ്റ് ചെയ്തു എന്ന് റജിസ്ട്രാ ര്‍ തന്‍റെ കൈയാ ല്‍ സര്‍ട്ടിഫൈ ചെയ്യും, കൂടാതെ ഒരു ക്ലിപ്ത കമ്പനിയുടെ കാര്യത്തില്‍ അത് ക്ളിപ്തമെന്നും, കൂടാതെ അപ്പോള്‍ കമ്പനി അങ്ങനെ ഇന്‍കോര്‍പ്പറേറ്റ് ചെയ്യപ്പെടും.

   [വ. 367]

#CompaniesAct

Friday, 27 February 2015

കമ്പനി നിയമം: വകുപ്പ് 366: റജിസ്റ്റ ര്‍ ചെയ്യാ ന്‍ പ്രാപ്തിയുള്ള കമ്പനിക ള്‍


അദ്ധ്യായം ഇരുപത്തൊന്ന്

ഭാഗം I

ഈ നിയമത്തില്‍ റജിസ്റ്റ ര്‍ ചെയ്യാ ന്‍ അധികാരമുള്ള കമ്പനിക ള്‍

 

റജിസ്റ്റ ര്‍ ചെയ്യാ ന്‍ പ്രാപ്തിയുള്ള കമ്പനിക ള്‍

ഈ ഭാഗത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “കമ്പനി” എന്ന പദം ഈ ഭാഗം അനുസരിച്ച് റജിസ്ട്രെഷന് അപേക്ഷിക്കുന്ന ഏതെങ്കിലും പാര്‍ട്ട്‌നര്‍ഷിപ്‌ ഫേം, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്‌നര്‍ഷിപ്‌, കോ-ഓപ്പറെറ്റിവ് സൊസൈറ്റി, സൊസൈറ്റി, അഥവാ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം രൂപീകരിച്ച മറ്റേതെങ്കിലും ബിസിനസ്‌ സ്ഥാപനം ഉള്‍പ്പെടുന്നു.

[വ. 366 (1)]

ഈ വകുപ്പില്‍ ഉള്‍ക്കൊണ്ട വ്യവസ്ഥകള്‍ക്ക് വിധേയമായും ഒഴിവുകളോട് കൂടിയും, ഈ നിയമം തുടങ്ങുന്നതിനു മുന്‍പോ അതിനു ശേഷമോ, ഈ നിയമം അല്ലാതെ പാര്‍ലമെന്റിലെ ഏതെങ്കിലും നിയമം വഴിയോ, അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം, അഥവാ നിയമാനുസൃതമായി വേണ്ടപോലെ രൂപീകരിക്കപ്പെട്ട, കൂടാതെ ഏഴോ അതിലധികമോ അംഗങ്ങള്‍ ഉള്ള, രൂപീകൃതമായ ഏതെങ്കിലും കമ്പനി, ഒരു ബാദ്ധ്യതാപരിധിയില്ലാത്ത കമ്പനിയായോ അഥവാ ഒരു
ഓഹരികളാ
ല്‍ ക്ളിപ്തപ്പെടുത്തിയ കമ്പനിയായോ അഥവാ ഒരു ഗ്യാരണ്ടിയില്‍ ക്ളിപ്തപ്പെടുത്തിയ കമ്പനിയായോ, നിര്‍ദ്ദേശിച്ച വിധത്തില്‍, ഈ നിയമപ്രകാരം റജിസ്റ്റ ര്‍ ചെയ്യാം, കമ്പനി പിരിച്ചു വിടാനുള്ള ഒരു ലക്ഷ്യത്തോടെയാണ് അത് നടത്തിയതെന്ന കാരണം കൊണ്ട് മാത്രം റജിസ്ട്രെഷ ന്‍ അസാധുവാകില്ല:

എന്നാല്‍-

(i)     ഇന്ത്യന്‍ കമ്പനീസ് ആക്ട്‌, 1882 അഥവാ ഇന്ത്യ ന്‍ കമ്പനീസ് ആക്ട്‌, 1913 അഥവാ കമ്പനീസ് ആക്ട്‌, 1956 പ്രകാരം റജിസ്റ്റ ര്‍ ചെയ്ത ഒരു കമ്പനി ഈ വകുപ്പ് പ്രകാരം റജിസ്റ്റ ര്‍ ചെയ്യാ ന്‍ പാടില്ല;

(ii)     ഈ നിയമം അല്ലാതെ പാര്‍ലമെന്റിലെ ഏതെങ്കിലും നിയമം വഴിയോ അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ അതിന്‍റെ അംഗങ്ങളുടെ ബാദ്ധ്യത ക്ളിപ്തപ്പെടുത്തിയ ഒരു കമ്പനി ഈ വകുപ്പ് പ്രകാരം ബാദ്ധ്യതാപരിധിയില്ലാത്ത ഒരു കമ്പനിയായോ ഗ്യാരണ്ടിയില്‍ ക്ളിപ്തപ്പെടുത്തിയ ഒരു കമ്പനിയായോ റജിസ്റ്റ ര്‍ ചെയ്യാ ന്‍ പാടില്ല;

(iii)    നിശ്ചിത തുകയുടെ ഓഹരികളായി വിഭജിക്കപ്പെട്ട അഥവാ സ്റ്റോക്ക്‌ ആയി കൈക്കൊണ്ടതും കൈമാറാവുന്നതും അഥവാ വിഭജിച്ചു ഒരു ഭാഗം ഒരുതരത്തിലും മറുഭാഗം മറുതരത്തിലും കൈക്കൊണ്ട നിശ്ചിത തുകയുടെ അടച്ചു തീര്‍ത്ത അഥവാ നാമമാത്ര ഓഹരി മൂലധനം അതിനുണ്ടെങ്കില്‍ മാത്രമേ ഈ വകുപ്പ് പ്രകാരം ഒരു കമ്പനി റജിസ്റ്റ ര്‍ ചെയ്യാ നാവൂ, കൂടാതെ അത്തരം ഓഹരികള്‍ അഥവാ ആ സ്റ്റോക്ക്‌ കൈക്കൊള്ളുന്നവ ര്‍ അതിന്‍റെ അംഗങ്ങളാവുന്ന, മറ്റാരും പാടില്ല, തത്ത്വത്തി ല്‍ രൂപീകരിച്ചതാവണം;

(iv)    ഈ ആവശ്യത്തിന് വേണ്ടി വിളിച്ചുകൂട്ടിയ ഒരു പൊതുയോഗത്തില്‍, പ്രതിനിധികളെ അനുവദിക്കുന്നെങ്കി ല്‍, പ്രതിനിധികള്‍ വഴിയും അതിന്‍റെ അംഗങ്ങ ള്‍ നേരിട്ട് ഹാജരായും ഒരു ഭൂരിപക്ഷ സമ്മതം കൂടാതെ  ഈ വകുപ്പ് പ്രകാരം ഒരു കമ്പനി റജിസ്റ്റ ര്‍ ചെയ്യാ ന്‍ പാടില്ല;

(v)     പാര്‍ലമെന്റിലെ ഏതെങ്കിലും നിയമം വഴിയോ അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ അതിന്‍റെ അംഗങ്ങളുടെ ബാദ്ധ്യത ക്ലിപ്തപ്പെടുത്താത്ത ഒരു കമ്പനി ക്ളിപ്തപ്പെടുത്തിയ ഒരു കമ്പനിയായി റജിസ്റ്റ ര്‍ ചെയ്യാ ന്‍ പോകുമ്പോള്‍, യോഗത്തില്‍ പ്രതിനിധികളെ
അനുവദിക്കുന്നെങ്കി
ല്‍, പ്രതിനിധികള്‍ വഴിയും അതിന്‍റെ അംഗങ്ങള്‍ നേരിട്ട് ഹാജരായും നാലി ല്‍ മൂന്നി ല്‍ കുറയാത്ത ഭൂരിപക്ഷ സമ്മതം വേണം;

(vi)    ഒരു കമ്പനി ഗ്യാരണ്ടിയി ല്‍ ക്ളിപ്തപ്പെടുത്തിയ ഒരു കമ്പനിയായി റജിസ്റ്റ ര്‍ ചെയ്യാ ന്‍ പോകുമ്പോള്‍, അതിനെ അങ്ങനെ റജിസ്റ്റ ര്‍ ചെയ്യാ നുള്ള സമ്മതത്തോടൊപ്പം ഓരോ അംഗവും അയാള്‍ അംഗമായിരിക്കുമ്പോള്‍, അഥവാ അയാ ള്‍ അംഗമല്ലാതായി ഒരു വര്‍ഷത്തിനുള്ളി ല്‍ അത് പിരിച്ചു വിടുന്ന സന്ദര്‍ഭത്തി ല്‍ കമ്പനിയുടെ ആസ്തികളി ല്‍ പങ്കുചേരുന്നത്, കമ്പനിയുടെ കടങ്ങളും ബാദ്ധ്യതകളും വീടാ ന്‍ അഥവാ അയാ ള്‍ അംഗമല്ലാതാകുന്നതിനു മുന്‍പ് കരാറി ല്‍ ഏര്‍പ്പെട്ട തരം കടങ്ങളും ബാദ്ധ്യതകളും, പിരിച്ചു വിടലിന്‍റെ ചെല്ല് ചിലവുകളും കോണ്‍ട്രിബ്യൂട്ടറിക ള്‍ തമ്മിലുള്ള അവകാശങ്ങ ള്‍ തീര്‍പ്പാക്കാനും, വ്യക്തമാക്കിയ ഒരു തുകയി ല്‍ കൂടാത്ത, ആവശ്യമുള്ള ഒരു തുക, ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്ന ഒരു പ്രമേയം ഉണ്ടായിരിക്കണം.

   [വ. 366 (2)]

ഉ.വ.(1)-നു വേണ്ടി ആവശ്യമുള്ള ഏതെങ്കിലും ഭൂരിപക്ഷം കണക്കാക്കുമ്പോള്‍, ഒരു തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാല്‍, കമ്പനിയുടെ ചട്ടങ്ങളനുസരിച്ചു ഓരോ അംഗത്തിനും അവകാശപ്പെട്ട വോട്ടുകളുടെ എണ്ണത്തിന് പരിഗണന നല്‍കും.

   [വ. 366 (3)]

#CompaniesAct