Monday, 26 January 2015

കമ്പനി നിയമം: ഭരണാധികാരിയുടെ നിയമനം


ഭരണാധികാരിയുടെ നിയമനം

യഥാക്രമം ഇടക്കാല ഭരണാധികാരി അഥവാ കമ്പനി ഭരണാധികാരിയെ ട്രിബ്യൂണല്‍, കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട് നിര്‍ദ്ദേശിച്ച വിധത്തില്‍ അധികാരപ്പെടുത്തിയ, ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ട്‌ അഥവാ ഏജെന്‍സി നിലനിര്‍ത്തുന്ന, കമ്പനി സെക്രട്ടറിമാരുടെയും ചാര്‍ട്ടേഡ് അക്കൌണ്ടന്റ്മാരുടെയും കോസ്റ്റ് അക്കൌണ്ടന്റ്മാരുടെയും കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം വഴി വ്യക്തമാക്കുന്ന മറ്റു തരം പ്രൊഫെഷണലുകളുടെയും പേരുക ള്‍ ഉള്‍ക്കൊള്ളുന്ന  ഒരു ഡാറ്റാബാങ്കില്‍ നിന്നും നിയമിക്കും.

[വ. 259 (1)]

ഇടക്കാല, കമ്പനി ഭരണാധികാരികളുടെ നിയമനത്തിനുള്ള നിബന്ധനകളും ഉപാധികളും ട്രിബ്യൂണല്‍ ഉത്തരവിടുന്നതുപോലെയായിരിക്കും.

[വ. 259 (2)]

കമ്പനിയുടെ ആസ്തികളും അഥവാ ഭരണവും ഏറ്റെടുക്കാന്‍ കമ്പനി ഭരണാധികാരിയോടു ട്രിബ്യൂണ ല്‍ നിര്‍ദ്ദേശിക്കുകയും, കമ്പനി ഭരണത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നതിനു വേണ്ടി കമ്പനി ഭരണാധികാരി, ട്രിബ്യൂണലിന്‍റെ സമ്മതത്തോടെ അനുയോജ്യരായ വിദഗ്ദ്ധ ന്‍ അഥവാ വിദഗ്ദ്ധരുടെ സേവനങ്ങ ള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും.

[വ. 259 (3)]

#CompaniesAct

No comments:

Post a Comment