Friday, 9 January 2015

കമ്പനി നിയമം: വിദേശ കമ്പനിയുമായി ലയനം അഥവാ സംയോജനം


വിദേശ കമ്പനിയുമായി ലയനം അഥവാ സംയോജനം

നിലവിലുള്ള മറ്റേതെങ്കിലും നിയമത്തില്‍ മറിച്ച് വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍ ഈ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത കമ്പനികളും കേന്ദ്ര ഗവര്‍ന്മേണ്ട് സമയാസമയം വിജ്ഞാപനം ചെയ്യുന്ന മറ്റു രാജ്യങ്ങളുടെ അധികാര പരിധിയില്‍ രൂപീകരിക്കപ്പെട്ട കമ്പനികളും തമ്മിലുള്ള ലയനം അഥവാ സംയോജനത്തിനുള്ള സ്കീമുകള്‍ക്ക് ഈ അദ്ധ്യായത്തിലെ  വ്യവസ്ഥകള്‍ അങ്ങനെതന്നെ ബാധകമാകും:

ഈ വകുപ്പില്‍ വ്യവസ്ഥ ചെയ്ത ലയനം അഥവാ സംയോജനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവര്‍ന്മേണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച ചെയ്തു ചട്ടങ്ങ ള്‍ നിര്‍മിക്കും.

[വ. 234 (1)]

നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു വിദേശ കമ്പനിക്ക്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍‌കൂ ര്‍ അനുമതിയോടെ ഈ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയി ല്‍ ലയിക്കുകയോ അല്ലെങ്കില്‍ മറിച്ചോ ചെയ്യാം. ലയനത്തിനുള്ള സ്കീമിന്‍റെ നിബന്ധനകളും ഉപാധികളും, മറ്റുള്ളവയുടെ ഒപ്പം, ലയിക്കുന്ന കമ്പനിയുടെ ഓഹരി ഉടമകള്‍ക്ക് പണമായോ ഡിപ്പോസിറ്ററി റസീപ്റ്റ്കളായോ അഥവാ ഭാഗികമായി പണവും ഡിപ്പോസിറ്ററി റസീപ്റ്റ്കളുമായോ പ്രതിഫലം കൊടുക്കാ ന്‍ യഥാക്രമം ഉദ്ദേശപ്രകാരം നിര്‍മിച്ച സ്കീം അനുസരിച്ച് വ്യവസ്ഥ ചെയ്യാം.

വിശദീകരണം: ഉ.വ.(2) –ന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “വിദേശ കമ്പനി” എന്നത് അര്‍ത്ഥമാക്കുന്നത് ഇന്ത്യക്ക് പുറത്തു രൂപീകരിച്ച ഏതെങ്കിലും കമ്പനിയോ ബോഡി കോര്‍പ്പറേറ്റോ, ഇന്ത്യയില്‍ ഒരു ബിസിനസ്‌ സ്ഥാപനം ഉണ്ടെങ്കിലും ഇല്ലെങ്കിലും, ആണ്.

[വ. 234 (2)]
#CompaniesAct  

No comments:

Post a Comment