Wednesday, 28 January 2015

കമ്പനി നിയമം: ട്രിബ്യൂണല്‍ കമ്പനി പിരിച്ചു വിടുന്ന പരിതസ്ഥിതികള്‍


(അദ്ധ്യായം ഇരുപത്)

ഭാഗം I

ട്രിബ്യൂണല്‍  വഴി പിരിച്ചു വിടുന്നത്

 

ട്രിബ്യൂണല്‍  കമ്പനി പിരിച്ചു വിടുന്ന പരിതസ്ഥിതികള്‍

വകുപ്പ് 272 പ്രകാരം ഒരു പരാതിയി ല്‍ ട്രിബ്യൂണ ല്‍ ഒരു കമ്പനി പിരിച്ചു വിടാം,-

(a)    കമ്പനിക്ക്‌ അതിന്‍റെ കടങ്ങള്‍ വീട്ടാന്‍ കഴിയുന്നില്ലെങ്കില്‍;

(b)   ട്രിബ്യൂണല്‍ വഴി കമ്പനി പിരിച്ചു വിടാന്‍ കമ്പനി വിശേഷ പ്രമേയം വഴി തീരുമാനിച്ചെങ്കില്‍;

(c)    ഇന്ത്യയുടെ പരമാധികാരത്തിനും കെട്ടുറപ്പിനും രാജ്യ സുരക്ഷയ്ക്കും വിദേശ രാജ്യങ്ങളുമായി സുഹൃദ്ബന്ധത്തിനും പൊതുവ്യവസ്ഥയ്ക്കും അന്തസ്സിനും അഥവാ സദാചാരത്തിനും തുടങ്ങി താല്‍പര്യങ്ങള്‍ക്ക്‌ എതിരായി കമ്പനി പ്രവര്‍ത്തിക്കുന്നെങ്കി ല്‍;

(d)   അദ്ധ്യായം പത്തൊമ്പത് പ്രകാരം കമ്പനി പിരിച്ചു വിടാന്‍ ട്രിബ്യൂണ ല്‍ ഉത്തരവായെങ്കി ല്‍;

(e)   ഈ നിയമപ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം വഴി അധികാരപ്പെടുത്തിയ റജിസ്ട്രാര്‍ അഥവാ മറ്റേതെങ്കിലും വ്യക്തി നല്‍കിയ ഒരപേക്ഷയില്‍, കമ്പനിയുടെ കാര്യങ്ങള്‍ ഒരു വഞ്ചനാപരമായ വിധത്തില്‍  നടത്തി അഥവാ കമ്പനി രൂപീകരിച്ചത് വഞ്ചനാപരമായ അഥവാ നിയമവിരുദ്ധമായ ആവശ്യത്തിന് വേണ്ടിയായിരുന്നു അഥവാ അതിന്‍റെ രൂപീകരണം അഥവാ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട വ്യക്തിക ള്‍, അതുമായി ബന്ധപ്പെട്ട് വഞ്ചന, മിസ്‌ഫീസന്‍സ്, അഥവാ സ്വഭാവദൂഷ്യത്തിന്‌ അപരാധികളായി എന്ന് ട്രിബ്യൂണലിന് അഭിപ്രായമുണ്ടെങ്കി ല്‍, കൂടാതെ കമ്പനി പിരിച്ചുവിടുന്നതാണ് ഉത്തമമെങ്കി ല്‍;

(f)     തൊട്ടുമുന്‍പുള്ള തുടര്‍ച്ചയായ അഞ്ചു സാമ്പത്തിക വര്‍ഷങ്ങളി ല്‍ അതിന്‍റെ സാമ്പത്തിക വിവരണങ്ങ ള്‍ അഥവാ വാര്‍ഷിക റിട്ടേണുക ള്‍ റജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യുന്നതി ല്‍ കമ്പനി വീഴ്ച വരുത്തിയാ ല്‍; അഥവാ  

(g)    കമ്പനി പിരിച്ചുവിടുന്നത് യുക്തവും സമനീതിയുമാണ് എന്ന് ട്രിബ്യൂണലിന് അഭിപ്രായമുണ്ടെങ്കില്‍.

[വ. 271 (1)]

ഒരു കമ്പനിക്ക്‌ അതിന്‍റെ കടങ്ങ ള്‍ വീട്ടാ ന്‍ കഴിവില്ലെന്ന് പരിഗണിക്കുന്നത്,-

(a)    ഒരു ലക്ഷം രൂപായി ല്‍ കൂടുത ല്‍ അപ്പോള്‍ ബാക്കി നില്‍കുന്ന ഒരു തുകയ്ക്ക്, ഭരമേറ്റതോ മറ്റോ വഴി കമ്പനി കടപ്പെട്ട, ഒരു ഉത്തമര്‍ണ ന്‍ അങ്ങനെ ബാക്കി നില്‍കുന്ന തുക കമ്പനി കൊടുക്കാ ന്‍ ആവശ്യപ്പെട്ട് കമ്പനിക്ക്‌, റജിസ്റ്റഡ് തപാലിലോ മറ്റോ,  ഒരു ആവശ്യം അതിന്‍റെ റജിസ്റ്റഡ് ഓഫിസില്‍ സമര്‍പ്പിക്കാ ന്‍ ഇടവരുത്തുകയും, അത്തരം ആവശ്യം കിട്ടിയ ശേഷം ഇരുപത്തൊന്നു ദിവസത്തിനുള്ളില്‍ ഉത്തമര്‍ണനു ന്യായമായി  തൃപ്തിയാകുന്ന വിധം തുക കൊടുക്കാ ന്‍ അഥവാ വേണ്ട സെക്യുരിറ്റി നല്‍കാ ന്‍ അഥവാ പുനസംഘടനക്ക് അഥവാ കടം കോമ്പൌണ്ട് ചെയ്യാന്‍, കമ്പനി വീഴ്ച വരുത്തുകയും ചെയ്‌താ ല്‍;

(b)   കമ്പനിയുടെ ഒരു ഉത്തമര്‍ണനു അനുകൂലമായി ഏതെങ്കിലും കോടതിയോ ട്രിബ്യൂണലോ ഇറക്കിയ ഒരു ഡിക്രി അഥവാ ഉത്തരവിന്‍റെ ഏതെങ്കിലും നടപടി അഥവാ നിര്‍വഹണം പൂര്‍ണമായോ ഭാഗികമായോ തൃപ്തിയാവാതെ മടങ്ങിയാല്‍;

(c)    കമ്പനിക്ക്‌ അതിന്‍റെ കടങ്ങ ള്‍ വീട്ടാ ന്‍ കഴിവില്ലെന്ന് ട്രിബ്യൂണലിന് തൃപ്തിയാകുന്ന വിധം തെളിയിച്ചാല്‍, കൂടാതെ, കമ്പനിക്ക്‌ അതിന്‍റെ കടങ്ങള്‍ വീട്ടാ ന്‍ കഴിവില്ലെന്നുള്ളത് തീരുമാനിക്കാ ന്‍ ട്രിബ്യൂണ ല്‍ സന്ദിഗ്ദ്ധവും ഭാവിയിലുള്ളതുമായ കമ്പനിയുടെ ബാദ്ധ്യതക ള്‍ കണക്കിലെടുക്കും.

[വ. 271 (2)]

#CompaniesAct       

No comments:

Post a Comment