Thursday, 15 January 2015

കമ്പനി നിയമം: പൊതു താല്‍പര്യപ്രകാരം കമ്പനികളുടെ സംയോജനം


പൊതു താല്‍പര്യപ്രകാരം കമ്പനികളുടെ സംയോജനം

രണ്ടോ അതിലധികമോ കമ്പനികള്‍ സംയോജിക്കുന്നത് പൊതു താല്‍പര്യപ്രകാരം അവശ്യമെന്ന് കേന്ദ്ര ഗവ ര്‍ന്മേണ്ടിനു ത്രിപ്തിയായാ ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട്, ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്ത ഉത്തരവ് വഴി, ഉത്തരവില്‍ വ്യക്തമാക്കിയ പോലെ വേണ്ട ഭരണഘടനയും സ്വത്തും അധികാരങ്ങളും അവകാശങ്ങളും താല്‍പര്യങ്ങളും ആധികാരികതയും വിശേഷഗണനകളും കൂടാതെ ബാദ്ധ്യതകളും ചുമതലകളും കടപ്പാടുകളും ഉള്ള ഒരു ഏകീകൃത കമ്പനിയായി ആ കമ്പനികളെ സംയോജിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യും.

[വ. 237 (1)]  

ഉ.വ.(1)-ല്‍ പറഞ്ഞ ഉത്തരവില്‍, കൈമാറുന്ന കമ്പനിയോ അതിനെതിരെയോ ഉള്ള ഏതെങ്കിലും നിയമ നടപടിക ള്‍ കൈമാറിയ കമ്പനിയോ അതിനെതിരെയോ തുടരുന്നതിനും  തല്‍ഫലവും സാന്ദര്‍ഭികവും അനുബന്ധവുമായ വ്യവസ്ഥകളും കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ അഭിപ്രായത്തില്‍ സംയോജനം നടപ്പിലാക്കുന്നതിനു ആവശ്യമായ  വ്യവസ്ഥയും ചെയ്യും.

 [വ. 237 (2)]  

സംയോജനത്തിന് മുന്‍പ്, കൈമാറുന്ന ഓരോ കമ്പനിയുടെയും ഓരോ അംഗത്തിനും ഉത്തമര്‍ണനും, ഒരു ഡിബെഞ്ചറുടമ ഉള്‍പ്പെടെ, താന്‍ മുന്‍പേ ഒരു അംഗമോ ഉത്തമര്‍ണനോ ആയിരുന്ന കമ്പനിയി ല്‍ കൈമാറിയ കമ്പനിക്കെതിരേ തനിക്കുണ്ടായിരുന്ന അതേ താല്‍പര്യവും അവകാശങ്ങളും അത്രത്തോളം അടുത്തുതന്നെ ഉണ്ടായിരിക്കുകയും, അത്തരം അംഗത്തിന് അഥവാ ഉത്തമര്‍ണന് കൈമാറിയ കമ്പനിക്കെതിരേയുള്ള താല്‍പര്യവും അവകാശങ്ങളും മുന്‍പത്തെ കമ്പനിക്കെതിരെയുണ്ടായിരുന്ന താല്‍പര്യവും അവകാശങ്ങളും അപേക്ഷിച്ച് കുറവാണെങ്കില്‍, അത്രത്തോളം നഷ്ടപരിഹാരത്തിന്‌ അയാള്‍ക്ക്‌ അര്‍ഹതയുണ്ടായിരിക്കുകയും  അത് നിര്‍ദ്ദേശിച്ച അധികാരി തിട്ടപ്പെടുത്തുകയും അത്തരം ഓരോ തിട്ടപ്പെടുത്തലും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും, അങ്ങനെ തിട്ടപ്പെടുത്തിയ നഷ്ട പരിഹാരം കൈമാറിയ കമ്പനി ബന്ധപ്പെട്ട അംഗത്തിന് അഥവാ ഉത്തമര്‍ണന് കൊടുക്കുകയും ചെയ്യും.

[വ. 237 (3)]  

ഉ.വ.(3) –ലെ നിര്‍ദ്ദേശിച്ച അധികാരി ഏതെങ്കിലും നഷ്ട പരിഹാരം തിട്ടപ്പെടുത്തിയതി ല്‍ പരാതിയുള്ള ഏതെങ്കിലും വ്യക്തിക്ക് ഔദ്യോഗിക ഗസറ്റില്‍ അത്തരം തിട്ടപ്പെടുത്ത ല്‍ പ്രസിദ്ധീകരിച്ച ദിവസം മുത ല്‍ ഒരു മുപ്പതു ദിവസക്കാലത്തിനുള്ളി ല്‍ ട്രിബ്യൂണലിന് ഒരു അപ്പീ ല്‍ പരിഗണിക്കാവുന്നതും അങ്ങനെയുള്ളപ്പോ ള്‍ നഷ്ട പരിഹാരത്തിന്‍റെ തിട്ടപ്പെടുത്തല്‍ ട്രിബ്യൂണ ല്‍ നടത്തുന്നതുമാണ്.

[വ. 237 (4)]  

(a)      ബന്ധപ്പെട്ട ഓരോ കമ്പനിക്കും നിര്‍ദ്ദേശിക്കുന്ന ഉത്തരവിന്‍റെ ഒരു പകര്‍പ്പ് നക്ക ല്‍ ആയി അയച്ചുകൊടുക്കാതെ;

(b)      ഉ.വ.(4) പ്രകാരം ഒരു അപ്പീല്‍ പരിഗണിക്കുന്നതിനുള്ള സമയം കഴിഞ്ഞു; അഥവാ അത്തരം ഏതെങ്കിലും അപ്പീ ല്‍ പരിഗണിച്ചെങ്കില്‍, അപ്പീല്‍ അവസാനമായി തീര്‍പ്പാക്കാതെ; കൂടാതെ

(c)        കേന്ദ്ര ഗവര്‍ന്മേണ്ട് പരിഗണിച്ചു, കൂടാതെ ആ കമ്പനിക്ക്‌ പകര്‍പ്പ് കിട്ടിയ ദിവസം മുതല്‍ രണ്ടു മാസത്തി ല്‍ കുറയാതെ, കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനായി തീരുമാനിക്കുന്ന കാലയളവിനുള്ളി ല്‍, അത്തരം ഏതെങ്കിലും കമ്പനിയില്‍ നിന്നും അഥവാ ഏതെങ്കിലും ഓഹരിയുടമകളുടെ ശ്രേണിയി ല്‍ നിന്നും അഥവാ ഏതെങ്കിലും ഉത്തമര്‍ണരി ല്‍ നിന്നും അഥവാ ഏതെങ്കിലും ഉത്തമര്‍ണരുടെ ശ്രേണിയില്‍ നിന്നും അത് സ്വീകരിക്കുന്ന ഉപദേശങ്ങളുടെയും എതിര്‍പ്പുകളുടെയും വെളിച്ചത്തി ല്‍ ഉണ്ടെങ്കില്‍ നക്കല്‍ ഉത്തരവി ല്‍ അതിനു യുക്തമെന്നു തോന്നുന്ന തരം പരിവര്‍ത്തനങ്ങ ള്‍ വരുത്തുകയും ചെയ്യാതെ-

-ഈ വകുപ്പ് പ്രകാരമുള്ള ഒരു ഉത്തരവും ഇടില്ല.

[വ. 237 (5)]  

ഈ വകുപ്പ് പ്രകാരം നിര്‍മിച്ച ഓരോ ഉത്തരവിന്‍റെയും പകര്‍പ്പുക ള്‍ അവ നിര്‍മിച്ച ശേഷം എത്രയും പെട്ടെന്ന് പാര്‍ലമെന്റിന്‍റെ ഓരോ സഭകളും മുന്‍പാകെ സമര്‍പ്പിക്കണം.

[വ. 237 (6)]  

#CompaniesAct .

No comments:

Post a Comment