Showing posts with label Chapter XIX. Show all posts
Showing posts with label Chapter XIX. Show all posts

Wednesday, 28 January 2015

കമ്പനി നിയമം: അദ്ധ്യായം 19 : മറ്റുളളവ


കുറ്റവും ശിക്ഷയും

ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളോ അഥവാ ഏതെങ്കിലും സ്കീമോ അഥവാ ട്രിബ്യൂണലിന്‍റെയോ അപ്പലെറ്റ് ട്രിബ്യൂണലിന്‍റെയോ ഏതെങ്കിലും ഉത്തരവോ ആരെങ്കിലും ലംഘിക്കുകയോ, ട്രിബ്യൂണലിന്‍റെയോ അപ്പലെറ്റ് ട്രിബ്യൂണലിന്‍റെയോ മുന്‍പാകെ തെറ്റായ ഒരു പ്രസ്താവന നടത്തുകയോ തെറ്റായ തെളിവ് നല്‍കുകയോ അഥവാ ഈ നിയമപ്രകാരം ഫയ ല്‍ ചെയ്ത റഫറന്‍സ് രേഖകളോ അപ്പീലോ തിരുത്താ ന്‍ ശ്രമിക്കുകയോ ചെയ്‌താ ല്‍ അയാ ള്‍ ഏഴു വര്‍ഷക്കാലം വരെ ജയില്‍വാസത്തിനും പത്തു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.

[വ. 267 ]

ബാറിന്‍റെ അധികാരപരിധി

ഈ അദ്ധ്യായമോ അത് പ്രകാരമോ ട്രിബ്യൂണലിന്‍റെയോ അപ്പലെറ്റ് ട്രിബ്യൂണലിന്‍റെയോ അധികാരപരിധിയിലുള്ള ഏതെങ്കിലും കാര്യത്തി ല്‍ ഏതെങ്കിലും കോടതിക്കോ  അഥവാ മറ്റു അതോറിറ്റിക്കോ  അപ്പീ ല്‍ നല്‍കാനാവില്ല, സിവി ല്‍ കോടതിക്കും അധികാരപരിധിയില്ല, കൂടാതെ ഈ അദ്ധ്യായമോ അത് പ്രകാരമോ നല്‍കിയ അധികാരം വഴിക്ക് എടുത്ത അഥവാ എടുക്കാന്‍ പോകുന്ന ഏതെങ്കിലും നടപടിക്കു ഏതെങ്കിലും കോടതിക്കോ  അഥവാ മറ്റു അതോറിറ്റിക്കോ ഒരു നിരോധനാജ്ഞയും നല്‍കാനാവില്ല.

[വ. 268 ]

റിഹാബിലിറ്റെഷന്‍ ആന്‍ഡ്‌ ഇന്‍സോള്‍വന്‍സി ഫണ്ട്

രോഗപീഡിത കമ്പനികളുടെ  പുനരധിവാസത്തിന്‍റെയും പുനരുദ്ധാരണത്തിന്‍റെയും ലിക്വിേഡഷന്‍റെയും ആവശ്യങ്ങള്‍ക്ക് വേണ്ടി റിഹാബിലിറ്റെഷന്‍ ആന്‍ഡ്‌ ഇന്‍സോള്‍വന്‍സി ഫണ്ട് എന്ന് വിളിക്കപ്പെടുന്ന ഒരു ഫണ്ട് രൂപീകരിക്കും.

[വ. 269 (1)]

ഫണ്ടിലേക്ക് വരവ് വെയ്ക്കുന്നത്-

(a)    ഫണ്ടിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര ഗവര്‍ന്മേണ്ട് നല്‍കുന്ന
ഗ്രാന്‍റ്ക ള്‍;

(b)   കമ്പനികളുടെ പങ്കായി ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന തുക;

(c)    മറ്റേതെങ്കിലും ഉറവിടത്തില്‍ നിന്നും ഫണ്ടിന് നല്‍കുന്ന തുക;

(d)   ഫണ്ടിലെ തുക നിക്ഷേപിച്ചു കിട്ടുന്ന വരുമാനം.  

[വ. 269 (2)]

ഫണ്ടില്‍ ഏതെങ്കിലും തുക പങ്കുനല്‍കുന്ന ഒരു കമ്പനിക്ക്, അത്തരം കമ്പനിക്കെതിരെ ഈ അദ്ധ്യായ പ്രകാരമോ അദ്ധ്യായം ഇരുപതു പ്രകാരമോ നടപടികള്‍ തുടങ്ങുന്ന ഒരു സംഭവത്തില്‍, തൊഴിലാളികള്‍ക്ക് കൊടുക്കാന്‍, കമ്പനിയുടെ ആസ്തികള്‍ സംരക്ഷിക്കാന്‍, അഥവാ നടപടികളിലെ സാന്ദര്‍ഭിക ചിലവുക ള്‍ നേരിടാ ന്‍ വേണ്ടി, അത് നിക്ഷേപിച്ച തുകയില്‍ കൂടാത്ത ഫണ്ട് തിരികെവാങ്ങുന്നതിന് ട്രിബ്യൂണലിന് ഒരു അപേക്ഷ കൊടുക്കാം.

[വ. 269 (3)]

കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിച്ച ഒരു ഭരണാധികാരി നിര്‍ദ്ദേശിച്ച
വിധത്തി
ല്‍ ഫണ്ട് ഭരിക്കും.

 [വ. 269 (4)]

                             

അദ്ധ്യായം പത്തൊമ്പത് സമാപ്തം

#CompaniesAct

കമ്പനി നിയമം: കൃത്യവിലോപികളായ ഡയറക്ടര്‍മാര്‍ക്കെതിരേ നഷ്ട പരിഹാരം


കൃത്യവിലോപികളായ ഡയറക്ടര്‍മാര്‍ക്കെതിരേ നഷ്ട പരിഹാരം

സൂക്ഷ്മ പരിശോധനയുടെ അഥവാ ഏതെങ്കിലും സ്കീം അഥവാ നക്ക ല്‍ സ്കീം ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശം അഥവാ നിര്‍ദ്ദേശത്തിന്‍റെ നിര്‍വഹണത്തിന്‌ ഇടയി ല്‍, രോഗപീഡിത കമ്പനിയുടെ അഥവാ അതിന്‍റെ ഉദ്യമത്തിന്‍റെ പ്രോത്സാഹനം, രൂപീകരണം അഥവാ ഭരണത്തിന്‌ ഭാഗഭാക്കായ,  രോഗപീഡിത കമ്പനിയുടെ ഏതെങ്കിലും ഡയറക്ട ര്‍, മാനേജര്‍, ഓഫീസര്‍, അഥവാ ഉദ്യോഗസ്ഥ ന്‍, ഉള്‍പ്പെടെ അത്തരം കമ്പനിയുടെ ഉദ്യോഗത്തില്‍ ഉള്ള അഥവാ ഉണ്ടായിരുന്ന ഏതെങ്കിലും വ്യക്തി,-

(a)    രോഗപീഡിത കമ്പനിയുടെ ഏതെങ്കിലും പണമോ വസ്തുവകയോ ദുരുപയോഗപ്പെടുത്തി, അഥവാ തടഞ്ഞുവെച്ചു  അഥവാ അതിനു ബാദ്ധ്യസ്ഥനായി അഥവാ ഉത്തരവാദിയായി; അഥവാ

(b)   രോഗപീഡിത കമ്പനിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും മിസ്‌ഫീസന്‍സ്, മാല്‍ഫീസ ന്‍സ്, നോണ്‍-ഫീസന്‍സ് അഥവാ വിശ്വാസലംഘനത്തിന്‌ അപരാധിയായി,

എന്ന് ട്രിബ്യൂണലിന് വ്യക്തമായാല്‍, അത് ഉത്തരവ് വഴി, അതിനു യുക്തമെന്നു തോന്നുന്ന രീതിയില്‍ പലിശ ഉള്‍പ്പെടെയോ ഇല്ലാതെയോ, പണം അഥവാ വസ്തുവക തിരികെ നല്‍കാനോ പുനസ്ഥാപിക്കാനോ അഥവാ ട്രിബ്യൂണലിന് യുക്തവും വേണ്ടപോലെയും എന്ന് തോന്നുന്നപോലെ  ദുരുപയോഗം, തടഞ്ഞുവെയ്ക്ക ല്‍,  മിസ്‌ഫീസന്‍സ്, മാല്‍ഫീസ ന്‍സ്, നോണ്‍-ഫീസന്‍സ് അഥവാ വിശ്വാസലംഘനം, എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അവകാശമുള്ള രോഗപീഡിത കമ്പനിയുടെ അഥവാ മറ്റു വ്യക്തിയുടെ ആസ്തികളിലേക്ക് അത്തരം തുക പങ്കു ചേര്‍ക്കാനോ അയാളോട് നിര്‍ദ്ദേശിക്കും:

ട്രിബ്യൂണലിന്‍റെ അത്തരം നിര്‍ദ്ദേശം, ആ വ്യക്തിക്കെതിരെ എടുക്കാവുന്ന മറ്റേതെങ്കിലും നിയമനടപടിക്ക് , വകുപ്പ് 447 വ്യവസ്ഥ ചെയ്ത വിധത്തില്‍ വഞ്ചനക്കുള്ള ഏതെങ്കിലും ശിക്ഷ ഉള്‍പ്പെടെ, കോട്ടം തട്ടാതെയായിരിക്കും.

[വ. 266 (1)]

രോഗപീഡിത കമ്പനിയുടെ ഒരു ഡയറക്ട ര്‍, അഥവാ ഒരു ഓഫീസ ര്‍, അഥവാ മറ്റു ഉദ്യോഗസ്ഥ ന്‍, ആയ അഥവാ ആയിരുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അതിന്‍റെ കൈവശമുള്ള വിവരത്തിന്‍റെയും തെളിവിന്‍റെയും അടിസ്ഥാനത്തി ല്‍, ആ വ്യക്തി തന്നെയോ മറ്റുള്ളവരുടെ ഒപ്പമോ കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് അല്ലാതെ മറ്റേതെങ്കിലും ആവശ്യത്തിന്‌ അത്തരം കമ്പനിയുടെ ഫണ്ടുക ള്‍ അഥവാ മറ്റു വസ്തുവകകള്‍ തിരിമറി നടത്തി എന്ന്, അഥവാ കമ്പനിയുടെ താല്‍പര്യങ്ങള്‍ക്ക്‌ അതിവിരുദ്ധമായ വിധത്തി ല്‍ കമ്പനിയുടെ കാര്യങ്ങളുടെ ഭരണം നടത്തി എന്ന്, ട്രിബ്യൂണലിന് തൃപ്തിയുണ്ടെങ്കി ല്‍, ട്രിബ്യൂണല്‍ ഉത്തരവ് വഴി, പൊതുധനകാര്യ സ്ഥാപനങ്ങ ള്‍, ഷെഡ്യൂള്‍ഡ് ബാങ്കുക ള്‍, സംസ്ഥാന തല സ്ഥാപനങ്ങള്‍, എന്നിവയ്ക്ക്, ഉത്തരവിന്‍റെ ദിവസം മുതല്‍ കൂടിയത് ഒരു  പത്തു വര്‍ഷക്കാലം വരെ അത്തരം വ്യക്തി അഥവാ അത്തരം വ്യക്തി പങ്കാളിയായ ഏതെങ്കിലും ഫേം അഥവാ അത്തരം വ്യക്തി ഡയറക്ടര്‍ ആയ കമ്പനി അഥവാ മറ്റു ബോഡി കോര്‍പ്പറേറ്റ്, ഏതു പേരിലായാലും, അതിനു ഏതെങ്കിലും സാമ്പത്തിക സഹായം നല്‍കരുതെന്ന് നിര്‍ദ്ദേശിക്കും, അഥവാ അത്തരം ഡയറക്ടര്‍, പ്രോത്സാഹകന്‍, മാനേജര്‍, എന്നിവരെ ഈ നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും കമ്പനിയി ല്‍ ഒരു ഡയറക്ട ര്‍ ആയി നിയമിക്കുന്നതിനു  കൂടിയത് ഒരു  ആറു വര്‍ഷക്കാലം വരെ അയോഗ്യത കല്പിക്കും.

[വ. 266 (2)]

കേള്‍വിക്ക് ന്യായമായ ഒരു അവസരം അത്തരം വ്യക്തിക്ക് നല്‍കാതെ ഏതെങ്കിലും വ്യക്തിക്കെതിരേ ട്രിബ്യൂണ ല്‍, ഈ വകുപ്പ് പ്രകാരം ഒരു ഉത്തരവും നല്‍കില്ല.

[വ. 266 (3)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 265: കമ്പനി പിരിച്ചു വിടുന്നത്


വകുപ്പ് 265:  കമ്പനി പിരിച്ചു വിടുന്നത്

വകുപ്പ് 262 (2) വ്യക്തമാക്കിയ വിധത്തി ല്‍ സ്കീം ഉത്തമര്‍ണര്‍ അംഗീകരിച്ചില്ലെങ്കില്‍, കമ്പനി ഭരണാധികാരി പതിനഞ്ചു
ദിവസത്തിനുള്ളി
ല്‍ ട്രിബ്യൂണലിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ട്രിബ്യൂണല്‍ രോഗപീഡിത കമ്പനിയുടെ പിരിച്ചു വിടലിന് ഉത്തരവിടുകയും ചെയ്യും.

[വ. 265 (1)]

ഉ.വ.(1) പ്രകാരം ഒരു ഉത്തരവ് പാസ്സാക്കിയ ശേഷം, അദ്ധ്യായം ഇരുപതിലെ വ്യവസ്ഥക ള്‍ അനുസരിച്ച് രോഗപീഡിത കമ്പനിയുടെ പിരിച്ചു വിടല്‍ നടപടിക ള്‍ ട്രിബ്യൂണ ല്‍ നടത്തും.

[വ. 265 (2)]

#CompaniesAct

കമ്പനി നിയമം: സ്കീം നിര്‍വഹണം


സ്കീം നിര്‍വഹണം

സ്കീം കാര്യശേഷിയോടെ നിര്‍വഹിക്കുന്നതിന് ട്രിബ്യൂണലിന് കമ്പനി മറ്റേതെങ്കിലും വ്യക്തിയുമായി ഏര്‍പ്പെട്ട ഏതെങ്കിലും കരാറോ ഉടമ്പടിയോ അത്തരം കരാറിന്‍റെയോ ഉടമ്പടിയുടെയോ ഫലമായുള്ള ഏതെങ്കിലും കടപ്പാടോ നടപ്പിലാക്കാനും ഭേദഗതി വരുത്താനും അഥവാ റദ്ദാക്കാനും അധികാരമുണ്ട്‌.

[വ. 264 (1)]

ട്രിബ്യൂണലിന് അവശ്യമെന്ന് അഥവാ അനുയോജ്യമെന്ന് അത് പരിഗണിക്കുന്നെങ്കില്‍, എഴുതിയ ഒരു ഉത്തരവ് വഴി, ഉത്തരവില്‍ വ്യക്തമാക്കിയ തരം നിബന്ധനകള്‍ക്കും ഉപാധികള്‍ക്കും വിധേയമായി അനുമതി നല്‍കിയ ഒരു സ്കീം അതിന്‍റെ വിജയകരമായ നടത്തിപ്പു വരെ നിര്‍വഹിക്കാ ന്‍ വകുപ്പ് 259 പ്രകാരം നിയമിച്ച കമ്പനി ഭരണാധികാരിയെ അധികാരപ്പെടുത്തുകയും അതിനു വേണ്ടി അനുമതി നല്‍കിയ ഒരു സ്കീമിന്‍റെ നിര്‍വഹണത്തിന്‌ ആനുകാലിക റിപ്പോര്‍ട്ടുക ള്‍ ഫയല്‍ ചെയ്യാ ന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്യും.

[വ. 264 (2)]

രോഗപീഡിത കമ്പനിയുടെ ഉദ്യമത്തിന്‍റെ മുഴുവനും അഥവാ സാരമായ ആസ്തികളും അനുമതി നല്‍കിയ ഒരു സ്കീം പ്രകാരം വില്‍ക്കുമ്പോള്‍, വിറ്റുവരവ് ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കുന്ന വിധത്തി ല്‍ സ്കീമിന്‍റെ നിര്‍വഹണത്തിന്‌ വിനിയോഗിക്കണം:

അധമര്‍ണര്‍ക്കും ഉത്തമര്‍ണര്‍ക്കും പരിശോധിക്കാനും, മൂല്യ നിര്‍ണയത്തിനുള്ള അവസാന ഉത്തരവിന് മുന്‍പായി മൂല്യം പുനപരിശോധിക്കാനും ഒരു അപ്പീല്‍ നല്‍കാ ന്‍ അധികാരമുണ്ടായിരിക്കും.

[വ. 264 (3)]

ഏതെങ്കിലും കാരണത്താല്‍ സ്കീം നിര്‍വഹണത്തിന് ബുദ്ധിമുട്ട് ഉണ്ടായാല്‍, അഥവാ ബന്ധപ്പെട്ട കക്ഷികളുടെ സ്കീം പ്രകാരമുള്ള കടപ്പാടുകള്‍ നിര്‍വഹിക്കായ്മ മൂലം സ്കീം പരാജയപ്പെടുന്നെങ്കില്‍, സ്കീം നിര്‍വഹണത്തിന് ചുമതലപ്പെടുത്തിയ കമ്പനി ഭരണാധികാരി, കൂടാതെ അത്തരം അധികാരി ഇല്ലെങ്കില്‍, കമ്പനി, സുരക്ഷിത
ഉത്തമര്‍ണ
ര്‍, അഥവാ ഒരു സംയോജനത്തിന്‍റെ കാര്യത്തി ല്‍ കൈമാറിയ കമ്പനി, സ്കീം ഭേദഗതി ചെയ്യാനോ സ്കീം പരാജയപ്പെട്ടതായി പ്രഖ്യാപിച്ച് കമ്പനി പിരിച്ചു വിടാനോ ട്രിബ്യൂണലിന് ഒരു അപേക്ഷ കൊടുക്കാം.

[വ. 264 (4)]

ഉ.വ.(4) പ്രകാരം ഒരു അപേക്ഷ ഹാജരാക്കി മുപ്പതു ദിവസത്തിനുള്ളില്‍ ട്രിബ്യൂണല്‍, സുരക്ഷിത ഉത്തമര്‍ണരുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നും സ്കീം ഭേദഗതി ചെയ്യാനോ കമ്പനി പിരിച്ചു വിടാനോ സമ്മതിക്കുന്നെങ്കില്‍, സ്കീം ഭേദഗതി ചെയ്യാന്‍ ഒരു ഉത്തരവു പാസ്സാക്കും, അഥവാ യഥാക്രമം സ്കീം പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയും കമ്പനി പിരിച്ചു വിടുന്നതിനു ഒരു ഉത്തരവ് പാസ്സാക്കുകയും ചെയ്യും.

[വ. 264 (5)]

ഉ.വ.(4) പ്രകാരം ട്രിബ്യൂണല്‍ മുന്‍പാകെ ഒരു അപേക്ഷ നല്‍കിയിട്ടുള്ളപ്പോഴും, അതിനു മുന്‍പാകെ അത്തരം അപേക്ഷ നിലനില്‍ക്കുമ്പോഴും, രോഗപീഡിത കമ്പനിക്ക് നടത്തിയ സാമ്പത്തിക സഹായത്തില്‍ ബാക്കി നില്‍ക്കുന്ന തുകയുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നും പ്രതിനിധീകരിക്കുന്ന സുരക്ഷിത ഉത്തമര്‍ണ ര്‍ സെക്യുരിൈറ്റസെഷന്‍ ആന്‍ഡ്‌ റികണ്‍സ്ട്രക്ഷ ന്‍ ഓഫ് ഫിനാന്‍ഷ്യ ല്‍ അസറ്റ്സ് ആന്‍ഡ്‌ എന്‍ഫോഴ്സ്മെന്‍റ് ഓഫ് സെക്യുരിറ്റി ഇന്ററസ്റ്റ് ആക്ട്‌, 2002 –ലെ വകുപ്പ് 13 (4) പ്രകാരം അവരുടെ സുരക്ഷിത കടം വീണ്ടെടുക്കാന്‍ നടപടിക ള്‍ എടുത്താ ല്‍ അത്തരം അപേക്ഷ അതോടെ തീരുന്നു.

[വ. 264 (6)]

#CompaniesAct

Tuesday, 27 January 2015

കമ്പനി നിയമം: സ്കീമിന്‍റെ അനുമതി


സ്കീമിന്‍റെ അനുമതി

കമ്പനി ഭരണാധികാരി വകുപ്പ് 261 പ്രകാരം തയ്യാറാക്കിയ സ്കീം, അദ്ദേഹത്തിന്‍റെ നിയമനം തൊട്ടു അറുപതു ദിവസത്തിനുള്ളി ല്‍ രോഗപീഡിത കമ്പനിയുടെ ഉത്തമര്‍ണര്‍ക്ക് മുന്‍പാകെ അവരുടെ സമ്മതത്തിനായി കമ്പനി ഭരണാധികാരി വിളിച്ചു കൂട്ടിയ ഒരു യോഗത്തില്‍ വെയ്ക്കും, ട്രിബ്യൂണലിന് നൂറ്റി ഇരുപതു ദിവസത്തില്‍ അധികമാകാത്ത ഒരു കാലത്തേക്ക് അത് നീട്ടാം.

[വ. 262 (1)]

കമ്പനി ഭരണാധികാരി  രോഗപീഡിത കമ്പനിയുടെ സുരക്ഷിത, അരക്ഷിത ഉത്തമര്‍ണരുടെ വെവ്വേറെ യോഗങ്ങ ള്‍ വിളിച്ചുകൂട്ടുകയും അരക്ഷിത ഉത്തമര്‍ണര്‍ക്ക് കമ്പനി കൊടുക്കാനുള്ള തുകയുടെ മൂല്യത്തിന്‍റെ നാലിലൊന്നു പ്രതിനിധീകരിക്കുന്ന അരക്ഷിത ഉത്തമര്‍ണരും, രോഗപീഡിത കമ്പനിക്ക് സുരക്ഷിത ഉത്തമര്‍ണ ര്‍ നല്‍കിയ സാമ്പത്തിക സഹായത്തി ല്‍ ബാക്കി നില്‍ക്കുന്ന തുകയുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നു പ്രതിനിധീകരിക്കുന്ന സുരക്ഷിത ഉത്തമര്‍ണരും  സ്കീം സമ്മതിക്കുകയാണെങ്കില്‍, കമ്പനി ഭരണാധികാരി സ്കീം ട്രിബ്യൂണലിന് മുന്‍പാകെ സ്കീമിന്‍റെ അനുമതിക്ക് സമര്‍പ്പിക്കും:

രോഗപീഡിത കമ്പനി മറ്റൊരു കമ്പനിയുമായുള്ള സംയോജനത്തി ല്‍ സ്കീം ബന്ധപ്പെട്ടിട്ടുണ്ടെങ്കി ല്‍, ഈ ഉപവകുപ്പ് പ്രകാരം രോഗപീഡിത കമ്പനിയുടെ ഉത്തമര്‍ണരുടെ അനുമതി കൂടാതെ അത്തരം സ്കീം, രണ്ടു കമ്പനിയുടെയും പോതുയോഗസമക്ഷം യഥാക്രമം അവരുടെ ഓഹരിയുടമകളുടെ സമ്മതത്തിന്‌ വെയ്ക്കുകയും ആ കമ്പനിയുടെ* ഓഹരിയുടമക ള്‍ ഒരു വിശേഷ പ്രമേയം പാസ്സാക്കി ഭേദഗതിയോടെയോ അല്ലാതെയോ നല്‍കിയ അനുമതിയില്ലാതെ അത്തരം ഒരു സ്കീമും തുടരാന്‍ പാടില്ല.

[വ. 262 (2)]

(i)      കമ്പനി ഭരണാധികാരി തയ്യാറാക്കിയ സ്കീം ട്രിബ്യൂണ ല്‍ പരിശോധിക്കുകയും സ്കീമിന്‍റെ ഒരു പകര്‍പ്പ്, ഉണ്ടെങ്കി ല്‍ ട്രിബ്യൂണ ല്‍ നടത്തിയ ഭേദഗതിയോടൊപ്പം നക്കലായി രോഗപീഡിത കമ്പനിക്കും കമ്പനി ഭരണാധികാരിക്കും, സംയോജനത്തിന്‍റെ കാര്യത്തി ല്‍ ബന്ധപ്പെട്ട മറ്റേ കമ്പനിക്കും അയച്ചുകൊടുക്കുകയും നക്ക ല്‍ സ്കീമിന്‍റെ ചുരുക്കം, ട്രിബ്യൂണല്‍ വ്യക്തമാക്കുന്ന കാലത്തിനുള്ളി ല്‍, ഉണ്ടെങ്കി ല്‍ നിര്‍ദ്ദേശങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേണ്ടി, ട്രിബ്യൂണല്‍ ആവശ്യമെന്നു പരിഗണിക്കുന്ന തരം ദിനപത്രങ്ങളില്‍ ട്രിബ്യൂണല്‍ പ്രസിദ്ധീകരിക്കും അഥവാ അതിനു വേണ്ടത് ചെയ്യും.

(ii)    നക്കല്‍ സ്കീം മുഴുവനായി കമ്പനിയുടെ റജിസ്റ്റേഡ് ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് അഥവാ പരസ്യത്തി ല്‍ പറഞ്ഞ സ്ഥലങ്ങളില്‍ സൂക്ഷിക്കും.

(iii)   രോഗപീഡിത കമ്പനിയി ല്‍ നിന്നോ കമ്പനി ഭരണാധികാരിയി ല്‍ നിന്നോ കൂടാതെ കൈമാറിയ കമ്പനിയില്‍ നിന്നോ സംയോജനവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കമ്പനിയി ല്‍ നിന്നോ കൂടാതെ അത്തരം കമ്പനികളുടെ ഓഹരിയുടമയി ല്‍ നിന്നോ അഥവാ ഏതെങ്കിലും ഉത്തമര്‍ണരി ല്‍ നിന്നോ അഥവാ ഉദ്യോഗസ്ഥരില്‍ നിന്നോ കിട്ടിയ നിര്‍ദ്ദേശങ്ങളുടെയും  പ്രതിഷേധങ്ങളുടെയും വെളിച്ചത്തി ല്‍ ട്രിബ്യൂണ ല്‍ അതിനു അവശ്യമെന്നു പരിഗണിക്കുന്ന തരം ഭേദഗതിക ള്‍ നക്ക ല്‍ സ്കീമി ല്‍ വരുത്തും.

[വ. 262 (3)]

ഉ.വ.(3) പ്രകാരം സ്കീം കിട്ടിയാല്‍, അതിനുശേഷം അറുപതു ദിവസത്തിനുള്ളില്‍, സ്കീം ഈ വകുപ്പ് പ്രകാരം സപ്രമാണം അംഗീകരിച്ചു എന്ന് തൃപ്തി വരുത്തിയിട്ട്, ട്രിബ്യൂണ ല്‍ അത്തരം സ്കീമിന് അനുമതി നല്‍കുന്ന ഒരു ഉത്തരവ് പാസ്സാക്കും.

[വ. 262 (4)]

അനുമതി നല്‍കിയ ഒരു സ്കീം രോഗപീഡിത കമ്പനിയുടെ ഏതെങ്കിലും വസ്തുവകകള്‍ അഥവാ ബാദ്ധ്യത മറ്റേതെങ്കിലും കമ്പനിക്ക് അഥവാ വ്യക്തിക്ക് കൈമാറ്റം വ്യവസ്ഥ ചെയ്യുന്നെങ്കി ല്‍, അഥവാ അത്തരം സ്കീം മറ്റേതെങ്കിലും കമ്പനി അഥവാ വ്യക്തിയുടെ ഏതെങ്കിലും
വസ്തുവകക
ള്‍ അഥവാ ബാദ്ധ്യത രോഗപീഡിത കമ്പനിക്ക് കൈമാറ്റം വ്യവസ്ഥ ചെയ്യുന്നെങ്കില്‍, അപ്പോള്‍ സ്കീം പ്രകാരം, അതില്‍ വ്യവസ്ഥ ചെയ്തത്രയും, അനുവദിച്ച സ്കീം അഥവാ അതിലെ ഏതെങ്കിലും വ്യവസ്ഥ  പ്രവര്‍ത്തനത്തി ല്‍ വരുന്ന ദിവസവും അന്നു മുതലും വസ്തുവകകള്‍ കൈമാറ്റം ചെയ്യപ്പെടുകയും നിക്ഷിപ്തമാകുകയും ബാദ്ധ്യത യഥാക്രമം മറ്റേ കമ്പനി അഥവാ വ്യക്തി അഥവാ രോഗപീഡിത കമ്പനിയുടേതാകുകയും ചെയ്യും.

[വ. 262 (5)]

ട്രിബ്യൂണല്‍ ഏതെങ്കിലും അനുമതി നല്‍കിയ സ്കീം പുനപരിശോധിക്കുകയും അതിനു യുക്തമെന്നു തോന്നുന്ന തരം ഭേദഗതികള്‍ വരുത്തുകയും അഥവാ എഴുതി നല്‍കുന്ന ഒരു ഉത്തരവ് പ്രകാരം കമ്പനി ഭരണാധികാരി അവശ്യമെന്നു പരിഗണിക്കുന്ന തരം നടപടികള്‍ വ്യവസ്ഥ ചെയ്തു ഒരു പുതിയ സ്കീം തയ്യാറാക്കാ ന്‍ കമ്പനി ഭരണാധികാരിയോടു നിര്‍ദ്ദേശിക്കുകയും ചെയ്യും.

[വ. 262 (6)]

ഉ.വ.(4) പ്രകാരം ട്രിബ്യൂണ ല്‍ നല്‍കിയ അനുമതി, സ്കീമിന്‍റെ എല്ലാ ആവശ്യകതകളും, ബന്ധപ്പെട്ട പുനര്‍നിര്‍മാണം അഥവാ സംയോജനം അഥവാ അതില്‍ വ്യക്തമാക്കിയ മറ്റേതെങ്കിലും നടപടി പാലിച്ചു എന്നതിന് നിര്‍ണായകമായ തെളിവാകുകയും ട്രിബ്യൂണലിന്‍റെ ഒരു ഓഫീസര്‍ എഴുതി സര്‍ട്ടിഫൈ ചെയ്ത അനുവദിച്ച സ്കീമിന്‍റെ ഒരു പകര്‍പ്പ്, അതിന്‍റെ ഒരു യഥാര്‍ത്ഥ പകര്‍പ്പ് ആയി എല്ലാ നിയമ നടപടികളിലും തെളിവായി സ്വീകരിക്കുകയും ചെയ്യും.

[വ. 262 (7)]

ഉ.വ.(4) പറഞ്ഞ അനുവദിച്ച സ്കീമിന്‍റെ ഒരു പകര്‍പ്പ് അങ്ങനെ ഒരു പകര്‍പ്പ് കിട്ടിയ ദിവസം മുത ല്‍ ഒരു മുപ്പതു ദിവസക്കാലത്തിനുള്ളി ല്‍ രോഗപീഡിത കമ്പനി റജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യണം.

[വ. 262 (8)]

* that company : intended may be ‘companies’.

* ആ കമ്പനിയുടെ: ഉദ്ദേശിച്ചത് ആ ‘കമ്പനികളുടെ’ എന്നായിരിക്കണം.

 
 
സ്കീം ബാധകം

അനുവദിച്ച സ്കീം അഥവാ അതിലെ ഏതെങ്കിലും വ്യവസ്ഥ പ്രവര്‍ത്തനത്തി ല്‍ വരുന്ന ദിവസവും അതുമുതലും സ്കീം അഥവാ വ്യവസ്ഥ, രോഗപീഡിത കമ്പനിക്കും കൈമാറിയ കമ്പനിക്കും അഥവാ യഥാക്രമം മറ്റേ കമ്പനിക്കും കൂടാതെ പറഞ്ഞ കമ്പനികളുടെ ഉദ്യോഗസ്ഥര്‍ക്കും ഓഹരിയുടമകള്‍ക്കും ഉത്തമര്‍ണര്‍ക്കും ഗ്യാരണ്ടര്‍മാര്‍ക്കും ബാധകമായിരിക്കും.

[വ. 263 ]

#CompaniesAct