Tuesday, 20 January 2015

കമ്പനി നിയമം: കരാറില്‍ മാറ്റം വരുമ്പോ ള്‍


കരാറില്‍ മാറ്റം വരുമ്പോ ള്‍

വകുപ്പ് 242 പ്രകാരമുള്ള ഒരു ഉത്തരവ് ആ വകുപ്പിലെ ഉ.വ.(2) പറയുന്ന തരം ഒരു കരാര്‍ റദ്ദാക്കുകയോ, അസ്ഥിരപ്പെടുത്തുകയോ, അഥവാ പരിവര്‍ത്തനം ചെയ്യുകയോ ചെയ്‌താ ല്‍-

(a)    കരാര്‍ പ്രകാരമോ മറ്റു തരത്തിലോ കമ്പനിക്കെതിരെ ഏതെങ്കിലും വ്യക്തിക്ക് നഷ്ട പരിഹാരത്തിനോ ഓഫിസ് നഷ്ടത്തിന് പ്രതിഫലത്തിനോ മറ്റേതെങ്കിലും കാര്യത്തിനോ ഏതെങ്കിലും തരം അവകാശവാദമുയരാ ന്‍ അത്തരം ഉത്തരവ് കാരണമാവില്ല;

(b)   കരാര്‍ അങ്ങനെ റദ്ദാക്കുകയോ, അസ്ഥിരപ്പെടുത്തുകയോ ചെയ്യപ്പെട്ട ഒരു മാനേജിംഗ് ഡയറക്ടറോ, മറ്റു ഡയറക്ടറോ അഥവാ മാനേജറോ കരാ ര്‍ റദ്ദാക്കുകയോ, അസ്ഥിരപ്പെടുത്തുകയോ ചെയ്ത ഉത്തരവിന്‍റെ ദിവസം മുത ല്‍ ഒരു അഞ്ചു വര്‍ഷക്കാലത്തേക്ക്, ട്രിബ്യൂണലിന്‍റെ കല്‍പനയില്ലാതെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറോ, മറ്റു ഡയറക്ടറോ അഥവാ മാനേജറോ ആയി നിയമിക്കപ്പെടാ ന്‍ പാടില്ല:

കല്‍പനയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഉദ്ദേശത്തിന്‌ കേന്ദ്ര ഗവര്‍ന്മേണ്ടിനു നോട്ടീസ് സമര്‍പ്പിക്കാതെയും അക്കാര്യത്തി ല്‍ ആ ഗവര്‍ന്മേണ്ടിനു കേള്‍വിക്ക് ഒരു ന്യായമായ അവസരം കൊടുക്കാതെയും ഈ ഉപവകുപ്പ് പ്രകാരം ട്രിബ്യൂണല്‍ കല്‍പന അനുവദിക്കില്ല.

[വ. 243 (1)]

ഉ.വ.(1) (b) യ്ക്ക് വിരുദ്ധമായി ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറോ, മറ്റു ഡയറക്ടറോ അഥവാ മാനേജറോ ആയി അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയും, അത്തരം വൈരുദ്ധ്യത്തിന്‌ അറിഞ്ഞുകൊണ്ട് ഒരു കക്ഷിയാകുന്ന കമ്പനിയുടെ മറ്റേതു ഡയറക്ടറും ആറുമാസം വരെ ജയില്‍വാസവും  അഥവാ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 243 (2)]

Note: Though not specifically mentioned, hope reference to Section 242 (2) means reference to Section 242 (2) (e) and NOT (f).

കുറിപ്പ്: പ്രത്യേകം പറഞ്ഞില്ലെങ്കിലും വകുപ്പ് 242 (2)  എന്നതുകൊണ്ട്‌ വ.242 (2) (e) ആണ് ഉദ്ദേശിച്ചത്, (f) അല്ല എന്നു പ്രതീക്ഷ.

#CompaniesAct

No comments:

Post a Comment