Sunday, 4 January 2015

കമ്പനി നിയമം: ട്രിബ്യൂണലിന്‍റെ അധികാരം


ട്രിബ്യൂണലിന്‍റെ അധികാരം

ട്രിബ്യൂണല്‍ ഒരു കമ്പനിക്ക്‌ അനുരന്ജനം അഥവാ ക്രമം അനുവദിച്ചുകൊണ്ട് വകുപ്പ് 230 പ്രകാരം ഒരു ഉത്തരവിട്ടാ ല്‍, അത്-

(a)   അനുരന്ജനം അഥവാ ക്രമം നടപ്പിലാക്കുന്നത് മേല്‍നോട്ടം വഹിക്കാ ന്‍ അധികാരമുണ്ട്‌; കൂടാതെ

(b)  അത്തരം ഉത്തരവിടുന്ന സമയത്തോ അതിനു ശേഷം ഏതെങ്കിലും സമയത്തോ ഏതെങ്കിലും കാര്യത്തിന് വേണ്ട നിര്‍ദ്ദേശങ്ങ ള്‍ നല്‍കുകയും അനുരന്ജനം അഥവാ ക്രമം വേണ്ടപോലെ നടപ്പിലാക്കുവാന്‍ ആവശ്യമെന്നു അത് പരിഗണിക്കുന്ന വേണ്ട മാറ്റങ്ങ ള്‍ അനുരന്ജനം അഥവാ ക്രമത്തി ല്‍ വരുത്തുകയും ചെയ്യും.

[വ. 231 (1)]

വകുപ്പ് 230 പ്രകാരം അനുവദിച്ച അനുരന്ജനം അഥവാ ക്രമം മാറ്റങ്ങള്‍ വരുത്തിയോ അല്ലാതെയോ തൃപ്തികരമായ വിധത്തി ല്‍ നടപ്പാക്കുവാനാവില്ലെന്ന് ട്രിബ്യൂണലിന് ബോദ്ധ്യമായാ ല്‍, കൂടാതെ സ്കീം അനുസരിച്ച് അതിന്‍റെ കടങ്ങ ള്‍ വീട്ടാന്‍ കമ്പനിക്ക്‌ കഴിവില്ലെങ്കില്‍, കമ്പനി പിരിച്ചുവിടാന്‍ അത് ഒരു ഉത്തരവിടുകയും അത്തരം ഉത്തരവ് വകുപ്പ് 273 പ്രകാരമുള്ള ഒരു ഉത്തരവായി പരിഗണിക്കുകയും ചെയ്യും.

[വ. 231 (2)]

ഒരു അനുരന്ജനം അഥവാ ഒരു ക്രമം അനുവദിച്ചുകൊണ്ട് ഈ നിയമം തുടങ്ങുന്നതിനു മുന്‍പ് ഒരു ഉത്തരവ് ഇറക്കിയ ഒരു കമ്പനിക്കും ഈ വകുപ്പിലെ വ്യവസ്ഥകള്‍, ആവുന്നത്ര ബാധകമാണ്.

[വ. 231 (3)]

#CompaniesAct

No comments:

Post a Comment