കമ്പനി
ലിക്വിഡേറ്റര്‍മാരും അവരുടെ നിയമനവും
ട്രിബ്യൂണല്‍ വഴി ഒരു കമ്പനിയുടെ പിരിച്ചു വിട ല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി,
പിരിച്ചു വിടല്‍ ഉത്തരവ് പാസ്സാക്കുന്ന സമയത്ത് ട്രിബ്യൂണ ല്‍, ഒരു ഔദ്യോഗിക ലിക്വിഡേറ്ററെ
അഥവാ ഉ.വ.(2) പ്രകാരം നിലനിര്‍ത്തുന്ന പാനലില്‍ നിന്നും ഒരു ലിക്വിഡേറ്ററെ കമ്പനി
ലിക്വിഡേറ്ററായി നിയമിക്കും.
[വ. 275 (1)]
കമ്പനി കാര്യങ്ങളില്‍ പത്തു വര്‍ഷമെങ്കിലും പരിചയമുള്ളതും, ചാര്‍ട്ടേഡ് അക്കൌണ്ടന്റുക ള്‍, അഡ്വക്കേറ്റുക ള്‍, കമ്പനി സെക്രട്ടറികള്‍,
കോസ്റ്റ് അക്കൌണ്ടന്റുക ള്‍,
അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം ചെയ്യുന്നപോലെ അത്തരം ചാര്‍ട്ടേഡ് അക്കൌണ്ടന്റുക ള്‍, അഡ്വക്കേറ്റുക ള്‍, കമ്പനി സെക്രട്ടറികള്‍,
കോസ്റ്റ് അക്കൌണ്ടന്റുക ള്‍,
മറ്റു പ്രൊഫെഷണലുക ള്‍
എന്നിവരുടെ ഫേമുകള്‍, അഥവാ ബോഡി കോര്‍പ്പറേറ്റ് അഥവാ നിര്‍ദ്ദേശിച്ച പോലെ അത്തരം പ്രൊഫെഷണലുകളുടെ
ഒരു സംയോഗം ഉള്ള ഒരു ഫേം, അഥവാ ഒരു ബോഡി കോര്‍പ്പറേറ്റ്, എന്നിവരുടെ പേരുക ള്‍ ഉള്‍ക്കൊള്ളുന്നതും കേന്ദ്ര ഗവര്‍ന്മേണ്ട് നിലനിര്‍ത്തുന്നതുമായ ഒരു പാനലി ല്‍ നിന്നും താത്കാലിക ലിക്വിഡേറ്ററെ
അഥവാ കമ്പനി ലിക്വിഡേറ്ററെ നിയമിക്കും.
[വ. 275 (2)]
ട്രിബ്യൂണല്‍ ഒരു താത്കാലിക ലിക്വിഡേറ്ററെ നിയമിക്കുമ്പോ ള്‍, അദ്ദേഹത്തെ അഥവാ അതിനെ
നിയമിക്കുന്ന ഉത്തരവ് വഴി, അഥവാ പിന്നീടുള്ള ഒരു ഉത്തരവ് വഴി, അദ്ദേഹത്തിന്‍റെ
അധികാരങ്ങ ള്‍
പരിമിതപ്പെടുത്തിയില്ലെങ്കില്‍, അദ്ദേഹത്തിനു ഒരു ലിക്വിഡേറ്ററുടെ അതേ അധികാരങ്ങള്‍
ഉണ്ടായിരിക്കും.
[വ. 275 (3)]
ഒരു വ്യക്തിയുടെ അഥവാ ഫേമിന്‍റെ അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ പേര്, ഉ.വ.(2)
പ്രകാരം നിലനിര്‍ത്തുന്ന പാനലി ല്‍ നിന്നും പെരുമാറ്റദൂഷ്യം, വഞ്ചന, മിസ്‌ഫീസന്‍സ്,
കര്‍ത്തവ്യ ലംഘനം, അഥവാ പ്രൊഫെഷനല്‍ കഴിവുകേട് എന്നീ കാരണങ്ങളാ ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട് നീക്കം
ചെയ്യും:
പാനലില്‍ നിന്നും അദ്ദേഹത്തെ അഥവാ അതിനെ നീക്കം ചെയ്യുന്നതിന് മുന്‍പ് കേള്‍വിക്ക്,
അദ്ദേഹത്തിന് അഥവാ അതിനു ഒരു ന്യായമായ
അവസരം കേന്ദ്ര ഗവര്‍ന്മേണ്ട് കൊടുക്കും.
[വ. 275 (4)]
കമ്പനിയുടെ വലിപ്പം, ലിക്വിഡേറ്ററുടെ യോഗ്യത, പരിചയം, നിര്‍വഹിക്കേണ്ട ചുമതലക ള്‍ എന്നിവയുടെ അടിസ്ഥാനത്തി ല്‍ ഒരു താത്കാലിക ലിക്വിഡേറ്ററെ
അഥവാ കമ്പനി ലിക്വിഡേറ്ററെ നിയമിക്കുന്നതിനുള്ള നിബന്ധനകളും ഉപാധികളും അദ്ദേഹത്തിന്
അഥവാ അതിനു കൊടുക്കേണ്ട ഫീസും ട്രിബ്യൂണ ല്‍ വ്യക്തമാക്കും.
[വ. 275 (5)]
താത്കാലിക ലിക്വിഡേറ്ററെ അഥവാ കമ്പനി ലിക്വിഡേറ്ററെ നിയമിക്കുമ്പോ ള്‍, അത്തരം ലിക്വിഡേറ്റര്‍ നിയമന
ദിവസത്തിനു ശേഷം ഏഴു ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച ഫോമി ല്‍, അദ്ദേഹത്തിന്‍റെ നിയമനവുമായി
ബന്ധപ്പെട്ട് ഭിന്ന താല്‍പര്യമോ അസ്വതന്ത്രതയോ ഉണ്ടെങ്കില്‍ വെളിപ്പെടുത്തി ഒരു
പ്രഖ്യാപനം ട്രിബ്യൂണലി ല്‍
ഫയ ല്‍ ചെയ്യുകയും
അതിനുള്ള കടപ്പാട് അദ്ദേഹത്തിന്‍റെ നിയമന കാലാവധി മുഴുവന്‍ തുടരുകയും ചെയ്യും.
[വ. 275 (6)]
പിരിച്ചു
വിടുന്നതിനുള്ള ഒരു ഉത്തരവിടുമ്പോ ള്‍, ഉണ്ടെങ്കില്‍ വകുപ്പ് 273 (1) (c) പ്രകാരം
നിയമിച്ച ഒരു താത്കാലിക ലിക്വിഡേറ്ററെ കമ്പനിയുടെ പിരിച്ചു വിടല്‍ നടപടിക ള്‍ നടത്താ ന്‍ കമ്പനി ലിക്വിഡേറ്ററായി ട്രിബ്യൂണ
ല്‍ നിയമിക്കും.
[വ. 275 (7)]
#CompaniesAct
No comments:
Post a Comment