അദ്ധ്യായം പത്തൊമ്പത്
രോഗ പീഡിത കമ്പനികളുടെ പുനരുദ്ധാരണവും പുനരധിവാസവും
രോഗനിര്‍ണയം
ഒരു കമ്പനിയുടെ കൊടുത്തുതീരാനുള്ള കടത്തിന്‍റെ അമ്പതു ശതമാനമോ അതിലധികമോ
പ്രതിനിധീകരിക്കുന്ന സുരക്ഷിത ഉത്തമര്‍ണരുടെ ഒരു ആവശ്യപ്പെടലില്‍, ആവശ്യപ്പെട്ട്
നോട്ടീസ് സമര്‍പ്പിച്ചു ഒരു മുപ്പതു ദിവസക്കാലത്തിനുള്ളി ല്‍ ഉത്തമര്‍ണര്‍ക്ക് ന്യായവും
തൃപ്തികരവുമായ രീതിയില്‍ കടം വീട്ടുന്നതിലോ സുരക്ഷിതമാക്കുന്നതിലോ അത് കോമ്പൌണ്ടു
ചെയ്യുന്നതിലോ കമ്പനി വീഴ്ച വരുത്തിയാ ല്‍, ഏതെങ്കിലും
സുരക്ഷിത ഉത്തമര്‍ണന് നിര്‍ദ്ദേശിച്ച വിധത്തി ല്‍, സെക്യുരിറ്റി ഓഫര്‍
ചെയ്യുന്നതിലോ അത് കോമ്പൌണ്ടു ചെയ്യുന്നതിലോ, അത്തരം കൃത്യവിലോപത്തിനുള്ള, തിരികെ
കൊടുക്കാത്തതിനുള്ള, വീഴ്ച വരുത്തിയതിനുള്ള സംഗതമായ തെളിവു സഹിതം കമ്പനി ഒരു രോഗ
പീഡിത കമ്പനിയായുള്ള പ്രഖ്യാപനത്തിനുള്ള ഒരു തീരുമാനത്തിന് ട്രിബ്യൂണ ലിന് ഒരു
അപേക്ഷ ഫയല്‍ ചെയ്യാം.
[വ. 253 (1)]
ഉ.വ.(1)-ലെ അപേക്ഷകന്, ആ ഉപവകുപ്പുപ്രകാരമുള്ള ഒരു അപേക്ഷയ്ക്കൊപ്പം അഥവാ
അതിനുശേഷമുള്ള നടപടികളുടെ ഏതു ദശയിലും കമ്പനിയുടെ പിരിച്ചു വിടലിനുള്ള ഏതെങ്കിലും
നടപടിക ള്‍ സ്റ്റേ ചെയ്യുന്നതിനും,
അഥവാ കമ്പനിയുടെ ഏതെങ്കിലും വസ്തുവകകള്‍, ആസ്തികള്‍ എന്നിവയ്ക്കെതിരായി നിറവേറ ല്‍, ദുരിതാശ്വാസം അഥവാ സമാനമായതിനും,
അഥവാ അതിനുവേണ്ടി ഒരു റിസീവറുടെ നിയമനത്തിനും കൂടാതെ കമ്പനിക്കെതിരെ ഏതെങ്കിലും
ധനം വീണ്ടെടുക്കാനുള്ള കേസ് അഥവാ ഏതെങ്കിലും സെക്യൂരിറ്റി നിറവേറ്റുന്നത് നിലനില്‍ക്കില്ലെന്നതിനും
അഥവാ തുടരില്ലെന്നതിനും ഒരപേക്ഷ നല്‍കാവുന്നതാണ്.
[വ. 253 (2)]
ഉ.വ.(2) പ്രകാരമുള്ള ഒരപേക്ഷയിന്മേല്‍ ഒരു നൂറ്റി ഇരുപതു ദിവസക്കാലം പ്രാവര്‍ത്തികമായ
ഒരുത്തരവ് ട്രിബ്യൂണ ല്‍
പാസ്സാക്കും.
[വ. 253 (3)]
ഉ.വ.(1) –ലോ (2)-ലോ വ്യക്തമാക്കിയ ഒന്നോ അതിലധികമോ പരിതസ്ഥിതികളില്‍ ഉ.വ.
(1)-ല്‍ പറഞ്ഞ കമ്പനിക്കും ട്രിബ്യൂണ ലിന് ഒരപേക്ഷ ഫയല്‍ ചെയ്യാം.
[വ. 253 (4)]
ഉ.വ. (1) മുതല്‍ (4) വരെയുള്ള വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, കേന്ദ്ര ഗവര്‍ന്മേണ്ട്,
അഥവാ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ ഒരു സംസ്ഥാന ഗവര്‍ന്മേണ്ട് അഥവാ ഒരു പൊതുമേഖലാ
സാമ്പത്തിക സ്ഥാപനം അഥവാ ഒരു സംസ്ഥാന തല സ്ഥാപനം അഥവാ ഒരു ഷെഡ്യൂള്‍ഡ് ബാങ്ക്, ഏതെങ്കിലും
കമ്പനി ഈ നിയമത്തിന്‍റെ ആവശ്യത്തിനുവേണ്ടി ഒരു രോഗപീഡിത കമ്പനി ആയെന്നു അതിനു വിശ്വസിക്കാന്‍
തക്ക കാരണമുണ്ടെങ്കി ല്‍
അത്തരം കമ്പനിയുമായി ബന്ധപ്പെട്ട് എടുക്കേണ്ട നടപടിക ള്‍ തീരുമാനിക്കാ ന്‍ ട്രിബ്യൂണലിന് അത്തരം
കമ്പനിയെക്കുറിച്ച് ഒരു റഫറന്‍സ് നല്‍കും:
(a) അത്തരം കമ്പനിയുടേതായ എല്ലാ അഥവാ ഏതെങ്കിലും ഉദ്യമങ്ങ ള്‍ അത്തരം സംസ്ഥാനത്തു
സ്ഥിതിചെയ്യുന്നില്ലെങ്കി ല്‍,
സംസ്ഥാന ഗവര്‍ന്മേണ്ട്,
(b) ഒരു പൊതുമേഖലാ സാമ്പത്തിക സ്ഥാപനം അഥവാ ഒരു സംസ്ഥാന തല സ്ഥാപനം അഥവാ ഒരു
ഷെഡ്യൂള്‍ഡ് ബാങ്ക്, അത് അത്തരം കമ്പനിക്ക് ഏതെങ്കിലും സാമ്പത്തിക സഹായം അഥവാ
കടപ്പാടു നല്‍കിയതുമായി അഥവാ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അത്തരം കമ്പനിയില്‍
ഒരു താല്‍പര്യം ഇല്ലെങ്കി ല്‍,
-ഏതെങ്കിലും കമ്പനിയെക്കുറിച്ച് ഈ ഉപവകുപ്പനുസരിച്ച് ഒരു റഫറന്‍സ്
കൊടുക്കില്ല.
[വ. 253 (5)]
ഉ.വ.(1) അഥവാ (4) അനുസരിച്ച് ഒരു അപേക്ഷ ഫയല്‍ ചെയ്തിട്ടുള്ളപ്പോള്‍-
(a) സാധാരണ ബിസിനസ്സിനിടയി ല്‍ വേണ്ടപോലെയല്ലാതെ കമ്പനി അതിന്‍റെ വസ്തുവകകളോ ആസ്തികളോ
വിറ്റൊഴിയുകയോ മറ്റു വിധത്തില്‍ ഏതെങ്കിലും കടപ്പാടി ല്‍ ഏര്‍പ്പെടുകയോ പാടില്ല;
(b) ഉത്തമര്‍ണരുടെ താല്‍പര്യങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് സാദ്ധ്യതയുള്ള ഏതെങ്കിലും നടപടികള്‍ ഡയറക്ടര്‍മാരുടെ ബോര്‍ഡ്
എടുക്കാ ന്‍ പാടില്ല.
[വ. 253 (6)]
ഉ.വ.(1) അഥവാ (4) അനുസരിച്ച് ഒരു അപേക്ഷ കിട്ടി അറുപതു ദിവസക്കാലത്തിനുള്ളില്‍
കമ്പനി ഒരു രോഗപീഡിത കമ്പനി ആണോ അല്ലയോ എന്ന്
ട്രിബ്യൂണ ല്‍
തീരുമാനിക്കും:
അപേക്ഷയുടെ നോട്ടീസ് കമ്പനിക്ക് നല്‍കാതെയും അത് കിട്ടി മുപ്പതു
ദിവസത്തിനുള്ളില്‍ നോട്ടീസിന് ഒരു മറുപടിക്ക് ഒരു ന്യായമായ അവസരം നല്‍കാതെയും ഉ.വ.(1)
പ്രകാരമുള്ള ഒരു അപേക്ഷയെക്കുറിച്ച് അത്തരം ഒരു തീരുമാനവും എടുക്കില്ല.
[വ. 253 (7)]
ഒരു കമ്പനി ഒരു രോഗപീഡിത കമ്പനി
ആയെന്നു ട്രിബ്യൂണലിന് തൃപ്തിയായാല്‍, കേസിന്‍റെ എല്ലാ സംഗതമായ വിവരങ്ങളും പരിതസ്ഥിതികളും
പരിഗണിച്ച ശേഷം ട്രിബ്യൂണ ല്‍,
എത്രയും പെട്ടെന്നുതന്നെ, എഴുതിയ ഒരുത്തരവിനാല്‍, ഒരു ന്യായമായ സമയത്തിനുള്ളില്‍
ഉ.വ.(1) പറഞ്ഞ അതിന്‍റെ കടങ്ങളുടെ വീട ല്‍ കമ്പനി നടത്തുന്നത് പ്രായോഗികമാണോ എന്ന്
തീരുമാനിക്കും.
[വ. 253 (8)]
ഉ.വ.(8) പ്രകാരം ഒരു രോഗപീഡിത കമ്പനിക്ക്
ഉപവകുപ്പി ല്‍
പറഞ്ഞ അതിന്‍റെ കടങ്ങളുടെ വീട ല്‍ നിശ്ചിത സമയത്തിനുള്ളി ല്‍ നടത്തുന്നത് പ്രായോഗികമാണെന്ന്
ട്രിബ്യൂണ ല്‍
പരിഗണിക്കുന്നെങ്കി ല്‍,
ട്രിബ്യൂണ ല്‍,
എഴുതിയ ഒരുത്തരവിനാല്‍, ഉത്തരവില്‍ വ്യക്തമാക്കിയ തരം നിബന്ധനകള്‍ക്കും ഉപാധികള്‍ക്കും
വിധേയമായി കടം വീട്ടാ ന്‍
അതിനു യുക്തമെന്നു തോന്നുന്ന സമയം കമ്പനിക്ക് നല്‍കും.
[വ. 253 (9)]
#CompaniesAct
No comments:
Post a Comment