അദ്ധ്യായം പതിനാറ്
അടിച്ചമര്‍ത്തലിനും ദുര്‍ഭരണത്തിനുമെതിരേ പ്രതിരോധം
അടിച്ചമര്‍ത്തലിനെതിരേ ആശ്വാസത്തിന് ട്രിബ്യൂണലിന്
അപേക്ഷ
(a)
കമ്പനിയുടെ കാര്യങ്ങള്‍ പൊതുതാല്‍പര്യത്തിനും
അഥവാ തനിക്കുതന്നെയും മറ്റേതെങ്കിലും അംഗത്തിനും അംഗങ്ങള്‍ക്കും അഥവാ കമ്പനിയുടെ
താല്‍പര്യത്തിനും ഹാനികരമായോ അടിച്ചമര്‍ത്തലിനു
വിധേയമായോ ആയവിധം നടത്തപ്പെടുന്നു; അഥവാ
(b)
കമ്പനിയുടെ ഏതെങ്കിലും ഉത്തമര്‍ണരുടെ,
ഡിബെഞ്ചറുടമകള്‍ ഉള്‍പ്പെടെ, അഥവാ ഏതെങ്കിലും ഓഹരിയുടമകളുടെ ശ്രേണിയുടെ താല്‍പര്യത്തിന്
അഥവാ അവ ര്‍ വരുത്തിയ ഒരു മാറ്റം അല്ലാതെ, കമ്പനിയുടെ ഭരണത്തിലും നിയന്ത്രണത്തിലും
സാരമായ മാറ്റം സംഭവിച്ചു, അത് ഡയറക്ടര്‍മാരുടെ ബോര്‍ഡിലോ, മാനേജറിലോ, കമ്പനിയുടെ
ഓഹരികളുടെ ഉടമസ്ഥതയിലോ അഥവാ അതിനു ഓഹരിമൂലധനം ഇല്ലെങ്കില്‍ അതിന്‍റെ അംഗത്വത്തിലോ അഥവാ
മറ്റേതു വിധത്തിലും ആയാലും, കൂടാതെ മാറ്റംമൂലം കമ്പനിയുടെ കാര്യങ്ങ ള്‍ അതിന്‍റെയോ
അതിന്‍റെ അംഗങ്ങളുടെയോ അഥവാ ഏതെങ്കിലും അംഗങ്ങളുടെ ശ്രേണിയുടെയോ താല്‍പര്യങ്ങള്‍ക്ക്
ഹാനികരമായ വിധത്തി ല്‍ നടത്തപ്പെടാ ന്‍
സാദ്ധ്യതയുണ്ട്,
എന്ന് പരാതിപ്പെടുന്ന, ഈ അദ്ധ്യായ
പ്രകാരം ഒരു ഉത്തരവിന് വകുപ്പ് 244 പ്രകാരം അപേക്ഷിക്കാ ന്‍ ഒരവകാശമുള്ള എതംഗത്തിനും
ട്രിബ്യൂണലിനോട് അപേക്ഷിക്കാം.
[വ. 241 (1)]
കമ്പനിയുടെ കാര്യങ്ങള്‍ പൊതുതാല്‍പര്യത്തിനു ഹാനികരമായ വിധത്തില്‍ നടത്തപ്പെടുന്നു
എന്ന് കേന്ദ്ര ഗവര്‍ന്മേണ്ടിനു അഭിപ്രായമുണ്ടെങ്കില്‍ അതിന് തന്നെ ഈ അദ്ധ്യായ
പ്രകാരം ഒരു ഉത്തരവിന് ട്രിബ്യൂണലിനോട് അപേക്ഷിക്കാം.
[വ. 241 (2)]
#CompaniesAct
No comments:
Post a Comment