ശ്രേണീ വ്യവഹാര നടപടികള്‍
നിശ്ചിത എണ്ണം അംഗങ്ങള്‍, നിക്ഷേപകന്‍ അഥവാ നിക്ഷേപക ര്‍ അഥവാ അവരുടെ ഏതെങ്കിലും
ശ്രേണികള്‍, യഥാക്രമം, ഉ.വ.(2)* സൂചിപ്പിച്ചവ ര്‍ക്ക്, അവരുടെ അഭിപ്രായത്തില്‍
കമ്പനിയുടെ കാര്യങ്ങളുടെ ഭരണവും നടത്തിപ്പും കമ്പനിയുടെയോ അഥവാ അതിന്‍റെ അംഗങ്ങളുടെയോ അഥവാ നിക്ഷേപകരുടെയോ താല്‍പര്യങ്ങള്‍ക്ക്
വിരുദ്ധമായ വിധത്തി ല്‍
നടത്തപ്പെടുന്നുവെങ്കി ല്‍,
താഴെപ്പറയുന്ന ഏതെങ്കിലും അഥവാ എല്ലാ ഉത്തരവുകളും തേടിക്കൊണ്ട് അംഗങ്ങള്‍ക്കോ
നിക്ഷേപകര്‍ക്കോ വേണ്ടി ട്രിബ്യൂണല്‍ മുന്‍പാകെ ഒരു അപേക്ഷ ഫയ ല്‍ ചെയ്യാം:-
(a) കമ്പനിയുടെ
ആര്‍ട്ടിക്കിള്‍സ് അഥവാ മെമ്മോറാണ്ടത്തിനു വിരുദ്ധമായി ഒരു പ്രവൃത്തി
ചെയ്യുന്നതില്‍ നിന്നും കമ്പനിയെ വിലക്കാ ന്‍;
(b) കമ്പനിയുടെ
ആര്‍ട്ടിക്കിള്‍സ് അഥവാ മെമ്മോറാണ്ടത്തിലെ ഏതെങ്കിലും വ്യവസ്ഥയുടെ ലംഘനം ചെയ്യുന്നതി ല്‍
നിന്നും കമ്പനിയെ വിലക്കാ ന്‍;
(c) കമ്പനിയുടെ
ആര്‍ട്ടിക്കിള്‍സ് അഥവാ മെമ്മോറാണ്ടം ഭേദഗതി ചെയ്യുന്ന ഒരു പ്രമേയം, പ്രമേയം
പാസ്സാക്കിയത് സാരമായ വിവരങ്ങള്‍ മറച്ചുവെച്ചോ അഥവാ അംഗങ്ങള്‍ക്കോ നിക്ഷേപകര്‍ക്കോ
തെറ്റായ പ്രസ്താവന നല്‍കിയതിലൂടെ നേടിയതോ ആണെങ്കി ല്‍,
ഫലശൂന്യമെന്നു പ്രഖ്യാപിക്കാന്‍;
(d) അത്തരം
പ്രമേയത്തില്‍ പ്രവര്‍ത്തിക്കുന്നതി ല്‍
നിന്നും കമ്പനിയെയും അതിന്‍റെ ഡയറക്ടര്‍മാരെയും വിലക്കാന്‍;
(e) ഈ
നിയമത്തിലെയോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലെയോ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ
ഒരു പ്രവൃത്തി ചെയ്യുന്നതി ല്‍
നിന്നും കമ്പനിയെ വിലക്കാന്‍;
(f) അംഗങ്ങള്‍
പാസ്സാക്കിയ ഏതെങ്കിലും പ്രമേയത്തിന് വിരുദ്ധമായ നടപടിയില്‍ നിന്നും കമ്പനിയെ
വിലക്കാ ന്‍;
(g) നഷ്ട
പരിഹാരമോ പ്രതിഫലമോ മറ്റു ഉചിതമായ നടപടിയോ താഴെപ്പറയുന്നവരി ല്‍
നിന്നോ അവര്‍ക്കെതിരെയോ-
(i)
കമ്പനിയില്‍നിന്നോ അതിന്‍റെ
ഡയറക്ടര്‍മാരി ല്‍ നിന്നോ, അതിന്‍റെയോ അവരുടെയോ
ഭാഗത്ത് നിന്നും വഞ്ചനാപരമായ, നിയമാനുസൃതമല്ലാത്ത, അഥവാ തെറ്റായ പ്രവൃത്തിക്കോ
ഒഴിവാക്കലിനോ നടത്തിപ്പിനോ അഥവാ ഏതെങ്കിലും സാദ്ധ്യതയുള്ള തെറ്റായ പ്രവൃത്തിക്കോ
ഒഴിവാക്കലിനോ നടത്തിപ്പിനോ;
(ii)
ആഡിറ്റ് ഫേം ഉള്‍പ്പെടെ കമ്പനിയുടെ
ആഡിറ്റ ര്‍ അയാളുടെ ആഡിറ്റ് റിപ്പോര്‍ട്ടി ല്‍
വരുത്തിയ ഏതെങ്കിലും അനുചിതമായ അഥവാ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെ പ്രസ്താവന
അഥവാ ഏതെങ്കിലും വഞ്ചനാപരമായ നിയമാനുസൃതമല്ലാത്ത, അഥവാ തെറ്റായ പ്രവൃത്തിക്കോ നടത്തിപ്പിനോ
അഥവാ ഏതെങ്കിലും സാദ്ധ്യതയുള്ള തെറ്റായ പ്രവൃത്തിക്കോ നടത്തിപ്പിനോ; അഥവാ
(iii)
ഏതെങ്കിലും വിദഗ്ദ്ധനോ, ഉപദേശകനോ, കണ്‍സള്‍ട്ടന്റോ
മറ്റേതെങ്കിലും വ്യക്തിയോ കമ്പനിക്ക് നല്‍കിയ ഏതെങ്കിലും തെറ്റായ അഥവാ തെറ്റിദ്ധരിപ്പിക്കുന്ന
പ്രസ്താവന അഥവാ ഏതെങ്കിലും വഞ്ചനാപരമായ, നിയമാനുസൃതമല്ലാത്ത, അഥവാ തെറ്റായ
പ്രവൃത്തിക്കോ നടത്തിപ്പിനോ അഥവാ അയാളുടെ ഭാഗത്ത് നിന്നും ഏതെങ്കിലും സാദ്ധ്യതയുള്ള
തെറ്റായ പ്രവൃത്തിക്കോ നടത്തിപ്പിനോ;
(h) ട്രിബ്യൂണലിന്
യുക്തമെന്നു തോന്നുന്ന മറ്റേതെങ്കിലും പ്രതിവിധി
തേടാ ന്‍.
[വ. 245 (1)]
ഒരു ആഡിറ്റ് ഫേമില്‍ നിന്നോ അവര്‍ക്കെതിരെയോ ഏതെങ്കിലും നഷ്ട പരിഹാരമോ അഥവാ
പ്രതിഫലമോ അഥവാ മറ്റേതെങ്കിലും ഉചിതമായ നടപടിക്കുള്ള ആവശ്യമോ അംഗങ്ങളോ നിക്ഷേപകരോ
തേടുമ്പോള്‍, ബാദ്ധ്യത, ഫേമിനും ആഡിറ്റ്
റിപ്പോര്‍ട്ടി ല്‍
ഏതെങ്കിലും അനുചിതമായ അഥവാ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെ പ്രസ്താവന
നടത്തുന്നതി ല്‍
ഏര്‍പ്പെട്ട അഥവാ വഞ്ചനാപരമായ, നിയമാനുസൃതമല്ലാത്ത, അഥവാ തെറ്റായ വിധത്തി ല്‍ പ്രവര്‍ത്തിച്ച ഓരോ
പങ്കാളിക്കും ആയിരിക്കും.
[വ. 245 (2)]
(i) ഉ.വ.(1) വ്യവസ്ഥ ചെയ്ത വേണ്ടത്ര അംഗങ്ങളുടെ എണ്ണം താഴെപ്പറയുന്നപോലെയായിരിക്കും:-
(a) ഒരു ഓഹരി മൂലധനം ഉള്ള ഒരു
കമ്പനിയുടെ കാര്യത്തി ല്‍, കമ്പനിയുടെ അംഗങ്ങളി ല്‍
നൂറുപേരി ല്‍ കുറയാത്തവ ര്‍
അഥവാ അതിന്‍റെ അംഗങ്ങളുടെ ആകെ എണ്ണത്തിന്‍റെ നിര്‍ദ്ദേശിച്ച ശതമാനത്തില്‍ കുറയാത്തവ ര്‍
എന്നിവരി ല്‍ ഏതാണോ കുറവ്, അഥവാ കമ്പനിയുടെ
ഇറക്കിയ ഓഹരി മൂലധനത്തിന്‍റെ നിര്‍ദ്ദേശിച്ച ശതമാനത്തില്‍ കുറയാതെ കൈക്കൊള്ളുന്ന
ഏതെങ്കിലും അംഗം അഥവാ അംഗങ്ങള്‍; അപേക്ഷകനോ
അപേക്ഷകരോ അയാളുടെ അഥവാ അവരുടെ ഓഹരികളിന്മേ ല്‍,
കൊടുക്കാനുള്ള എല്ലാ ആഹ്വാനങ്ങളും മറ്റു തുകകളും കൊടുത്തു എന്ന നിബന്ധനയ്ക്ക്
വിധേയമായി;
(b) ഒരു
ഓഹരി മൂലധനം ഇല്ലാത്ത ഒരു കമ്പനിയുടെ കാര്യത്തില്‍, അതിന്‍റെ അംഗങ്ങളുടെ ആകെ
എണ്ണത്തിന്‍റെ അഞ്ചിലൊന്നില്‍ കുറയാത്തവര്‍.
(ii) ഉ.വ.(1) വ്യവസ്ഥ ചെയ്ത വേണ്ടത്ര നിക്ഷേപകരുടെ എണ്ണം, നൂറു നിക്ഷേപകരില്‍ കുറയാത്തവ ര്‍ അഥവാ നിക്ഷേപകരുടെ ആകെ
എണ്ണത്തിന്‍റെ നിര്‍ദ്ദേശിച്ച ശതമാനത്തി ല്‍ കുറയാത്തവ ര്‍ എന്നിവരി ല്‍ ഏതാണോ കുറവ് അഥവാ കമ്പനിയ്ക്കു ബാദ്ധ്യതയുള്ള ആകെ
നിക്ഷേപത്തിന്‍റെ നിര്‍ദ്ദേശിച്ച ശതമാനം നിക്ഷേപകനോ അഥവാ നിക്ഷേപകരോ ആയിരിക്കും.
[വ. 245 (3)]
ഉ.വ.(1) പ്രകാരമുള്ള ഒരു അപേക്ഷ പരിഗണിക്കുമ്പോ ള്‍, ട്രിബ്യൂണല്‍ പ്രത്യേകിച്ച്
കണക്കിലെടുക്കുന്നത്-
a.
ഒരു ഉത്തരവ് തേടിയുള്ള അപേക്ഷ നല്‍കുമ്പോ ള്‍
അംഗമോ നിക്ഷേപകനോ ഉത്തമ വിശ്വാസത്തിലാണോ പ്രവര്‍ത്തിക്കുന്നത്;
b.
ഉ.വ.(1) (a) മുതല്‍ (f) വരെ
വ്യവസ്ഥ ചെയ്ത ഏതെങ്കിലും കാര്യങ്ങളില്‍ കമ്പനിയുടെ ഡയറക്ടര്‍മാരോ ഓഫീസര്‍മാരോ
അല്ലാത്ത ഏതെങ്കിലും വ്യക്തിയുടെ ഇടപെടലിന് അതിനു മുന്‍പിലുള്ള ഏതെങ്കിലും തെളിവ്;
c.
നടപടിക്കുള്ള കാരണം, ഈ വകുപ്പ് പ്രകാരമുള്ള ഒരു ഉത്തരവിലൂടെയല്ലാതെ,
അംഗത്തിനോ നിക്ഷേപകനോ സ്വന്തം അവകാശത്തില്‍ തുടരാവുന്ന നടപടിയാണോ എന്ന്;
d.
ഈ വകുപ്പ് പ്രകാരം തുടരുന്ന
നടപടിയില്‍ പ്രത്യക്ഷമായോ പരോക്ഷമായോ വ്യക്തി താല്‍പര്യം ഇല്ലാത്ത കമ്പനിയുടെ
അംഗങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ഉള്ള അഭിപ്രായത്തിന് അതിനു മുന്‍പിലുള്ള
ഏതെങ്കിലും തെളിവ്;
e.
ഇനിയും സംഭവിക്കാനുള്ള ഒരു
പ്രവൃത്തി അഥവാ ഒഴിവാക്കല്‍ നടപടിക്കു കാരണമാകുന്നെങ്കി ല്‍, പ്രവൃത്തി അഥവാ ഒഴിവാക്കല്‍-
(i)
അത് സംഭവിക്കുന്നതിന് മുന്‍പ്
കമ്പനി അധികാരപ്പെടുത്തി; അഥവാ
(ii)
അത് സംഭവിച്ച ശേഷം കമ്പനി
സ്ഥിരീകരിച്ചു, എന്നോ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ അതിനു സാദ്ധ്യതയുണ്ട് എന്നോ
ഉള്ളത്;
f.
സംഭവിച്ചു കഴിഞ്ഞ ഒരു പ്രവൃത്തി
അഥവാ ഒഴിവാക്ക ല്‍ നടപടിക്കു കാരണമാകുന്നെങ്കി ല്‍ പ്രവൃത്തി അഥവാ ഒഴിവാക്കല്‍ കമ്പനി സ്ഥിരീകരിച്ചു, എന്നോ സാഹചര്യങ്ങളുടെ
അടിസ്ഥാനത്തില്‍ അതിനു സാദ്ധ്യതയുണ്ട് എന്നോ ഉള്ളത്.
[വ. 245 (4)]
ഉ.വ.(1) പ്രകാരം ഫയല്‍ ചെയ്ത ഒരു അപേക്ഷ സ്വീകരിച്ചാ ല്‍, ട്രിബ്യൂണല്‍ താഴെപ്പറയുന്നവ
പരിഗണിക്കും:-
(a)
ശ്രേണിയിലുള്ള എല്ലാ അംഗങ്ങള്‍ക്കും
നിക്ഷേപകര്‍ക്കും അപേക്ഷ സ്വീകരിച്ചതിനു നിര്‍ദ്ദേശിച്ച വിധത്തി ല്‍ പൊതു നോട്ടീസ് നല്‍കും;
(b)
ഏതെങ്കിലും അധികാര പരിധിയിലുള്ള
എല്ലാ സദൃശമായ അപേക്ഷകളും ഒരു ഒറ്റ അപേക്ഷയായി ഏകീകരിക്കും, അംഗങ്ങളുടെ അഥവാ
നിക്ഷേപകരുടെ ശ്രേണിയെ മുന്‍നിര അപേക്ഷകനെ തിരഞ്ഞെടുക്കാന്‍ അനുവദിക്കും, ശ്രേണിയിലെ
അംഗങ്ങള്‍ അഥവാ നിക്ഷേപകര്‍ക്ക് ഒരു പൊതു സമ്മതത്തില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കി ല്‍ ട്രിബ്യൂണലിന് അപേക്ഷകരുടെ ഭാഗത്ത് നിന്നും
നടപടികളുടെ ചുമതലയ്ക്ക് ഒരു മുന്‍നിര അപേക്ഷകനെ നിയമിക്കാനുള്ള അധികാരമുണ്ട്;
(c)
ഒരേ കാരണത്തിന് രണ്ടു ശ്രേണീവ്യവഹാര
നടപടികളുടെ അപേക്ഷകള്‍ അനുവദിക്കില്ല.
(d)
ശ്രേണീവ്യവഹാര നടപടിക്കുള്ള അപേക്ഷയുമായി
ബന്ധപ്പെട്ട ചിലവുകള്‍ ഏതെങ്കിലും അടിച്ചമര്‍ത്ത ല്‍ പ്രവൃത്തിക്ക് ഉത്തരവാദിയായ കമ്പനിയോ മറ്റു വ്യക്തിയോ ചെലവഴിക്കും.
[വ. 245 (5)]
ട്രിബ്യൂണല്‍ പാസ്സാക്കിയ ഏതെങ്കിലും ഉത്തരവ് കമ്പനിക്കും അതിന്‍റെ എല്ലാ
അംഗങ്ങള്‍ക്കും നിക്ഷേപകര്‍ക്കും ആഡിറ്റ് ഫേം ഉള്‍പ്പെടെ ആഡിറ്റര്‍ക്കും
വിദഗ്ദ്ധന്‍ അഥവാ കണ്‍സള്‍ട്ടന്റ് അഥവാ ഉപദേശക ന്‍, അഥവാ കമ്പനിയുമായി സഹകരിച്ച മറ്റേതെങ്കിലും
വ്യക്തിക്കും ബാധകമായിരിക്കും.
[വ. 245 (6)]
ഈ വകുപ്പ് പ്രകാരം ട്രിബ്യൂണ ല്‍ പാസ്സാക്കിയ ഒരു ഉത്തരവ്
പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഏതെങ്കിലും കമ്പനി അഞ്ചു ലക്ഷം രൂപായില്‍
കുറയാതെ എന്നാ ല്‍ ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴയും വീഴ്ച
വരുത്തുന്ന ഓരോ ഓഫീസറും മൂന്നു വര്‍ഷം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം
രൂപായി ല്‍
കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.
[വ. 245 (7)]
ട്രിബ്യൂണല്‍ മുന്‍പാകെ ഫയ ല്‍ ചെയ്ത ഏതെങ്കിലും അപേക്ഷ
അന്തസ്സാരമില്ലാത്തതും ക്ലേശകരവുമാണെന്ന് കണ്ടെത്തിയാല്‍ അത്, എഴുതി രേഖപ്പെടുത്തിയ
കാരണങ്ങളാ ല്‍ അപേക്ഷ നിരസിക്കുകയും അപേക്ഷകന്‍ എതി ര്‍
കക്ഷിക്ക് ഒരു ലക്ഷം രൂപായി ല്‍ കൂടാത്ത ചിലവു, ഉത്തരവില്‍
വ്യക്തമാക്കിയ പോലെ നല്‍കാ ന്‍ ഒരു ഉത്തരവിടുകയും ചെയ്യും.
[വ. 245 (8)]
ഈ വകുപ്പില്‍ ഉള്‍ക്കൊണ്ട ഒന്നും ഒരു ബാങ്കിംഗ് കമ്പനിക്ക് ബാധകമാവില്ല.
[വ. 245 (9)]
ഈ വകുപ്പ് പാലിക്കുന്നതിനു വിധേയമായി ഉ.വ.(1) വ്യക്തമാക്കിയ ഏതെങ്കിലും
പ്രവൃത്തി അഥവാ ഒഴിവാക്ക ല്‍
ബാധിച്ച വ്യക്തികളെ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും വ്യക്തിക്ക്, വ്യക്തികളുടെ
കൂട്ടത്തിന്, അഥവാ വ്യക്തികളുടെ അസ്സോസിയേഷന് ഈ വകുപ്പ് പ്രകാരം ഒരു അപേക്ഷ ഫയല്‍
ചെയ്യുകയോ മറ്റു നടപടിക ള്‍
എടുക്കുകയോ ചെയ്യാം.
[വ. 245 (10)]
Note : * May be intended is sub section (3).
നോട്ട്: * ഉ.വ.(3) ആയിരിക്കണം ഉദ്ദേശിച്ചത്.
ചില വ്യവസ്ഥകള്‍ ബാധകമാകുന്നത്
വകുപ്പ് 337 മുത ല്‍
341 വരെ (രണ്ടും ഉള്‍പ്പെടെ) യുള്ള വ്യവസ്ഥക ള്‍, വകുപ്പ് 241 അഥവാ വകുപ്പ് 245
പ്രകാരം ട്രിബ്യൂണലിന് നല്‍കിയ ഒരു അപേക്ഷയുമായി ബന്ധപ്പെട്ട് അങ്ങനെ തന്നെ
ബാധകമാകും.
[വ. 246 ]
അദ്ധ്യായം പതിനാറ് സമാപ്തം
#CompaniesAct
No comments:
Post a Comment