Thursday, 22 January 2015

കമ്പനി നിയമം: റജിസ്റ്റേഡ് വാല്യുവേഴ്സ്


അദ്ധ്യായം പതിനേഴ്

റജിസ്റ്റേഡ് വാല്യുവേഴ്സ്

റജിസ്റ്റേഡ് വാല്യുവേഴ്സ് നടത്തുന്ന മൂല്യ നിര്‍ണയം

ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഒരു കമ്പനിയുടെ ഏതെങ്കിലും വസ്തുവകകള്‍, സ്റ്റോക്കുക ള്‍, ഓഹരികള്‍, ഡിബെഞ്ചറുകള്‍, സെക്യുരിറ്റികള്‍ അഥവാ ഗുഡ് വി ല്‍ അഥവാ മറ്റു ആസ്തിക ള്‍, (ഇനിമുതല്‍ ആസ്തിക ള്‍ എന്ന് പറയപ്പെടും) അഥവാ ഋണവിമുക്തമൂലധനം അഥവാ അതിന്‍റെ ബാദ്ധ്യതകള്‍ക്ക് ഒരു മൂല്യനിര്‍ണയം നടത്തേണ്ടതുണ്ടെങ്കി ല്‍ അത്, വേണ്ട യോഗ്യതകളും പരിചയവും ഒരു വാല്യുവര്‍ ആയി റജിസ്ട്രെഷനും ഉള്ള, ആഡിറ്റ് കമ്മിറ്റി അഥവാ അങ്ങനെയൊന്നില്ലെങ്കി ല്‍ കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡ്‌ നിയമിക്കുന്ന ഒരു വ്യക്തി നിര്‍ദ്ദേശിച്ച വിധത്തിലും നിബന്ധനകളിലും ഉപാധികളിലും മൂല്യ നിര്‍ണയം നടത്തും.   

[വ. 247 (1)]

ഉ.വ.(1) പ്രകാരം നിയമിച്ച വാല്യുവ ര്‍, -

(a) മൂല്യ നിര്‍ണയം നടത്തേണ്ട ഏതെങ്കിലും ആസ്തികളുടെ ഒരു പക്ഷഭേദവുമില്ലാത്ത, സത്യവും നീതിയുമുള്ള ഒരു മൂല്യനിര്‍ണയം നടത്തും;

(b) വാല്യുവ റുടെ ചുമതലകള്‍ നിറവേറ്റുമ്പോ ള്‍ അവശ്യശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കും.

(c) നിര്‍ദ്ദേശിച്ച തരം ചട്ടങ്ങ ള്‍ അനുസരിച്ച് മൂല്യ നിര്‍ണയം നടത്തും; കൂടാതെ,

(d) അയാള്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ ഒരു താല്‍പര്യമുള്ള അഥവാ ആസ്തികളുടെ മൂല്യനിര്‍ണയ സമയത്തോ അതിനുശേഷമോ ഏതെങ്കിലും സമയത്ത് അങ്ങനെ താല്‍പര്യമുണ്ടാകുന്ന ഏതെങ്കിലും ആസ്തികളുടെ മൂല്യ നിര്‍ണയം ഏറ്റെടുക്കാ ന്‍ പാടില്ല.

[വ. 247 (2)]

ഒരു വാല്യുവ ര്‍ ഈ വകുപ്പിലെ വ്യവസ്ഥക ള്‍ അഥവാ അതിന്‍പ്രകാരം നിര്‍മിച്ച ചട്ടങ്ങ ള്‍ ലംഘിക്കുന്നെങ്കില്‍,  വാല്യുവ ര്‍ ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും:

വാല്യുവ ര്‍ അത്തരം വ്യവസ്ഥക ള്‍ ലംഘിച്ചത് കമ്പനിയെയോ അതിന്‍റെ അംഗങ്ങളെയോ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെ ആണെങ്കി ല്‍ അയാള്‍ ഒരു വര്‍ഷം വരെ കാലം ജയില്‍വാസത്തിനും  ഒരു ലക്ഷം രൂപായില്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.

[വ. 247 (3)]

എപ്പോഴെങ്കിലും ഉ.വ.(3) പ്രകാരം ഒരു വാല്യുവ ര്‍ ശിക്ഷിക്കപ്പെട്ടാ ല്‍, അയാള്‍-

(i)                  അയാള്‍ സ്വീകരിച്ച പ്രതിഫലം കമ്പനിക്ക്‌ തിരികെ നല്‍കണം.; കൂടാതെ

(ii)                അയാളുടെ റിപ്പോര്‍ട്ടി ല്‍ നടത്തിയ തെറ്റായ അഥവാ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുടെ പ്രസ്താവനകളി ല്‍ നിന്നും വരുന്ന നഷ്ടത്തിന് കമ്പനിക്ക്‌ അഥവാ മറ്റേതെങ്കിലും വ്യക്തിക്ക് നഷ്ട പരിഹാരം കൊടുക്കണം.

[വ. 247 (4)]

അദ്ധ്യായം പതിനേഴ് സമാപ്തം

Note: Sub Section (2) (d) here, is odd.

കുറിപ്പ്: ഉ.വ. (2) (d) ദുരൂഹമാണ്.

#CompaniesAct

No comments:

Post a Comment