പിരിച്ചുവിടുന്നതിനു
ഹര്‍ജി
ഈ വകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു കമ്പനി പിരിച്ചുവിടാ ന്‍ ട്രിബ്യൂണലിന് ഒരു ഹര്‍ജി
അവതരിപ്പിക്കുന്നത്-
(a) പ്രസ്തുത
കമ്പനി;
(b) ഏതെങ്കിലും
ഉത്തമര്‍ണ ന്‍ അഥവാ ഉത്തമര്‍ണ ര്‍,
ഏതെങ്കിലും സന്ദിഗ്ദ്ധവും അഥവാ ഭാവിയിലുള്ളതുമായ ഉത്തമര്‍ണ ന്‍
അഥവാ ഉത്തമര്‍ണ ര്‍ ഉള്‍പ്പെടെ;
(c) ഏതെങ്കിലും
കോണ്‍ട്രിബ്യൂട്ടറി അഥവാ കോണ്‍ട്രിബ്യൂട്ടറിക ള്‍;
(d) (a),
(b), (c) വ്യക്തമാക്കിയ എല്ലാ അഥവാ ഏതെങ്കിലും വ്യക്തികള്‍ ഒരുമിച്ച്;
(e) റജിസ്ട്രാര്‍;
(f) കേന്ദ്ര
ഗവര്‍ന്മേണ്ട് ഇതിനായി അധികാരപ്പെടുത്തുന്ന ഏതെങ്കിലും വ്യക്തി; അഥവാ
(g) വകുപ്പ്
271 (1) (c) -യില്‍ വരുന്ന ഒരു കേസില്‍,
കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ഒരു സംസ്ഥാന ഗവര്‍ന്മേണ്ട്.
[വ. 272 (1)]
ഒരു സുരക്ഷിത ഉത്തമര്‍ണ ന്‍, ഏതെങ്കിലും ഡിബെഞ്ചറുകളുടെ ഉടമ, അത്തരവും
അതുപോലത്തെയും ഡിബെഞ്ചറുകള്‍ക്ക് ഏതെങ്കിലും ട്രസ്റ്റി അഥവാ ട്രസ്റ്റികളെ നിയമിച്ചാലും ഇല്ലെങ്കിലും,
കൂടാതെ ഡിബെഞ്ചറുടമകളുടെ ട്രസ്റ്റി എന്നിവ ര്‍, ഉ.വ.(1) (b) യുടെ അര്‍ത്ഥത്തി ല്‍ വരുന്ന ഉത്തമര്‍ണരായി
പരിഗണിക്കപ്പെടും.
[വ. 272 (2)]
ഒരു കമ്പനിയുടെ പിരിച്ചു വിടലിന് ഒരു ഹര്‍ജി അവതരിപ്പിക്കാ ന്‍ ഒരു കോണ്‍ട്രിബ്യൂട്ടറിക്ക്,-
അയാള്‍ മുഴുവ ന്‍
പണമടച്ച ഓഹരികളുടെ ഉടമ ആയിരുന്നാലും അഥവാ കമ്പനിക്ക് ആസ്തികളൊന്നും ഇല്ലെങ്കിലും
അഥവാ അതിന്‍റെ ബാദ്ധ്യതകള്‍ തൃപ്തി വരുത്തിയ ശേഷം ഓഹരിയുടമകള്‍ക്ക് വിതരണം
ചെയ്യാന്‍ മിച്ചം ആസ്തികളൊന്നും ബാക്കി ഇല്ലെങ്കിലും, കൂടാതെ അയാള്‍ ഒരു കോണ്‍ട്രിബ്യൂട്ടറി
ആയ ഓഹരിക ള്‍
അഥവാ അവയി ല്‍
ചിലത് പിരിച്ചു വിടല്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പുള്ള പതിനെട്ടു മാസത്തി ല്‍ ആറുമാസമെങ്കിലും അയാള്‍ക്ക്
ആദ്യമേ അനുവദിച്ചിരുന്നു അഥവാ അയാള്‍ കൈക്കൊണ്ടിരുന്നു, കൂടാതെ അയാളുടെ പേരി ല്‍ റജിസ്റ്റ ര്‍ ചെയ്തിരുന്നു അഥവാ ഒരു മുന്‍
ഉടമയുടെ മരണം വഴി അയാളി ല്‍ നിക്ഷിപ്തമായിരുന്നു, എങ്കിലും,
-അവകാശമുണ്ടായിരിക്കും.
[വ. 272 (3)]
റജിസ്ട്രാര്‍ക്ക്, വകുപ്പ് 271 (1) വ്യക്തമാക്കിയ ഏത് കാരണങ്ങള്‍ക്കും, ആ
ഉപവകുപ്പിന്‍റെ (b), (d), അഥവാ (g) വ്യക്തമാക്കിയ കാരണങ്ങ ള്‍ ഒഴികെ, ഉ.വ.(1) പ്രകാരം
പിരിച്ചു വിടുന്നതിനുള്ള ഒരു ഹര്‍ജി അവതരിപ്പിക്കാ ന്‍ അവകാശമുണ്ടായിരിക്കും:
ബാലന്‍സ് ഷീറ്റ് വെളിപ്പെടുത്തുന്ന കമ്പനിയുടെ സാമ്പത്തിക സ്ഥിതിയി ല്‍ നിന്നും അഥവാ വകുപ്പ് 210 പ്രകാരം
നിയമിച്ച ഒരു ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടി ല്‍ നിന്നും കമ്പനിക്ക് അതിന്‍റെ
കടങ്ങ ള്‍ വീട്ടാ ന്‍ കഴിവില്ലെന്ന് അദ്ദേഹത്തിനു
വ്യക്തമാവാതെ, കമ്പനിക്ക് അതിന്‍റെ കടങ്ങ ള്‍ വീട്ടാ ന്‍ കഴിവില്ലെന്ന കാരണത്താല്‍ റജിസ്ട്രാ ര്‍ ഒരു ഹര്‍ജി അവതരിപ്പിക്കില്ല:
ഒരു ഹര്‍ജിയുടെ അവതരണത്തിനു കേന്ദ്ര ഗവ ര്‍ന്മേണ്ടിന്‍റെ നേരത്തെയുള്ള അനുമതി റജിസ്ട്രാ ര്‍ നേടിയിരിക്കണം:
കമ്പനിക്ക് നിവേദനങ്ങ ള്‍ നടത്താ ന്‍ ന്യായമായ ഒരു അവസരം കൊടുക്കാതെ കേന്ദ്ര ഗവ ര്‍ന്മേണ്ട് അതിന്‍റെ അനുമതി നല്‍കില്ല.
[വ. 272 (4)]
നിര്‍ദ്ദേശിച്ച വിധത്തിലുള്ളതും ഫോമിലുള്ളതുമായ ഒരു കാര്യങ്ങളുടെ പ്രസ്താവന
കൂടെ വെച്ചാലേ ട്രിബ്യൂണ ല്‍
മുന്‍പാകെ കമ്പനി അവതരിപ്പിക്കുന്ന പിരിച്ചു വിടാനുള്ള ഒരു ഹര്‍ജി പരിഗണിക്കൂ.
[വ. 272 (5)]
സന്ദിഗ്ദ്ധവും അഥവാ ഭാവിയിലുള്ളതുമായ ഉത്തമര്‍ണ ന്‍ അവതരിപ്പിക്കുന്ന ഒരു കമ്പനിയെ പിരിച്ചു
വിടാനുള്ള ഒരു ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് ഹര്‍ജി പരിഗണിക്കുന്നതിന്
ട്രിബ്യൂണലിന്‍റെ കല്‍പന നേടണം, കമ്പനി പിരിച്ചുവിടാന്‍ പ്രഥമദൃഷ്ട്യാ ഒരു കേസ്
ഉണ്ടെന്നു ട്രിബ്യൂണലിന് അഭിപ്രായമില്ലാതെയും ചിലവുകള്‍ക്ക് ട്രിബ്യൂണലിന്
യുക്തമെന്നു തോന്നുന്ന വേണ്ട സെക്യുരിറ്റി നല്‍കാതെയും കല്‍പന അനുവദിക്കില്ല.
[വ. 272 (6)]
ഈ വകുപ്പ് പ്രകാരം നടത്തിയ ഹര്‍ജിയുടെ ഒരു പകര്‍പ്പ് റജിസ്ട്രാ ര്‍ പക്കലും ഫയല്‍ ചെയ്യുകയും, റജിസ്ട്രാ ര്‍ മറ്റു വ്യവസ്ഥകള്‍ക്ക് കോട്ടം
തട്ടാതെ, അത്തരം ഹര്‍ജി കിട്ടി അറുപതു ദിവസത്തിനുള്ളി ല്‍ ട്രിബ്യൂണലിന് തന്‍റെ
കാഴ്ചപ്പാടുക ള്‍
സമര്‍പ്പിക്കുകയും ചെയ്യും.
[വ. 272 (7)]
#CompaniesAct
No comments:
Post a Comment