Friday, 16 January 2015

കമ്പനി നിയമം: അദ്ധ്യായം പതിനഞ്ച് : മറ്റുള്ളവ


സംയോജിച്ച കമ്പനികളുടെ പ്രമാണങ്ങള്‍ സൂക്ഷിക്കുന്നത്

ഈ അദ്ധ്യായപ്രകാരം സംയോജിച്ച അഥവാ, മറ്റൊരു കമ്പനി അതിന്‍റെ ഓഹരികള്‍ വാങ്ങിയ, ഒരു കമ്പനിയുടെ ബുക്കുകളും പേപ്പറുകളും കേന്ദ്രഗവര്‍ന്മേണ്ടിന്‍റെ മു ന്‍‌കൂ ര്‍ അനുവാദം കൂടാതെ കൈയൊഴിയാ ന്‍ പാടില്ല, അങ്ങനെ അനുവാദം നല്‍കുന്നതിനു മുന്‍പായി ആ ഗവര്‍ന്മേണ്ട്, കൈമാറുന്ന കമ്പനിയുടെ സംയോജനത്തിലോ അതിന്‍റെ ഓഹരിവാങ്ങലിലോ അതിന്‍റെ ഭരണകാര്യങ്ങളിലോ പ്രോത്സാഹനം അഥവാ രൂപീകരണവുമായി ബന്ധപ്പെട്ടോ ഒരു കുറ്റം ചെയ്തതിനുള്ള ഏതെങ്കിലും തെളിവ് അവ ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ആവശ്യത്തിന്‌ ബുക്കുകളും പേപ്പറുകളും അഥവാ അവയിലേതെങ്കിലും പരിശോധിക്കാ ന്‍ ഒരു വ്യക്തിയെ നിയമിക്കാം.

[വ. 239]  

ലയനത്തിനും സംയോജനത്തിനും മുന്‍പുള്ള കുറ്റങ്ങ ള്‍

നിലവിലുള്ള മറ്റേതെങ്കിലും നിയമത്തില്‍ എന്തുതന്നെ പറഞ്ഞിരുന്നാലും അതിന്‍റെ ലയനം, സംയോജനം, അഥവാ വാങ്ങലിനു മുന്‍പ് കൈമാറുന്ന കമ്പനിയുടെ വീഴ്ച വരുത്തിയ ഓഫീസര്‍മാ ര്‍ ഈ നിയമത്തില്‍ പറഞ്ഞിട്ടുള്ള കുറ്റങ്ങ ള്‍ ചെയ്തതിനുള്ള ബാദ്ധ്യത അത്തരം ലയനം, സംയോജനം, അഥവാ വാങ്ങലിനു ശേഷവും തുടരും.

[വ. 240]  

 

അദ്ധ്യായം പതിനഞ്ച് സമാപ്തം
 #CompaniesAct

No comments:

Post a Comment