Wednesday, 28 January 2015

കമ്പനി നിയമം: അദ്ധ്യായം 19 : മറ്റുളളവ


കുറ്റവും ശിക്ഷയും

ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളോ അഥവാ ഏതെങ്കിലും സ്കീമോ അഥവാ ട്രിബ്യൂണലിന്‍റെയോ അപ്പലെറ്റ് ട്രിബ്യൂണലിന്‍റെയോ ഏതെങ്കിലും ഉത്തരവോ ആരെങ്കിലും ലംഘിക്കുകയോ, ട്രിബ്യൂണലിന്‍റെയോ അപ്പലെറ്റ് ട്രിബ്യൂണലിന്‍റെയോ മുന്‍പാകെ തെറ്റായ ഒരു പ്രസ്താവന നടത്തുകയോ തെറ്റായ തെളിവ് നല്‍കുകയോ അഥവാ ഈ നിയമപ്രകാരം ഫയ ല്‍ ചെയ്ത റഫറന്‍സ് രേഖകളോ അപ്പീലോ തിരുത്താ ന്‍ ശ്രമിക്കുകയോ ചെയ്‌താ ല്‍ അയാ ള്‍ ഏഴു വര്‍ഷക്കാലം വരെ ജയില്‍വാസത്തിനും പത്തു ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.

[വ. 267 ]

ബാറിന്‍റെ അധികാരപരിധി

ഈ അദ്ധ്യായമോ അത് പ്രകാരമോ ട്രിബ്യൂണലിന്‍റെയോ അപ്പലെറ്റ് ട്രിബ്യൂണലിന്‍റെയോ അധികാരപരിധിയിലുള്ള ഏതെങ്കിലും കാര്യത്തി ല്‍ ഏതെങ്കിലും കോടതിക്കോ  അഥവാ മറ്റു അതോറിറ്റിക്കോ  അപ്പീ ല്‍ നല്‍കാനാവില്ല, സിവി ല്‍ കോടതിക്കും അധികാരപരിധിയില്ല, കൂടാതെ ഈ അദ്ധ്യായമോ അത് പ്രകാരമോ നല്‍കിയ അധികാരം വഴിക്ക് എടുത്ത അഥവാ എടുക്കാന്‍ പോകുന്ന ഏതെങ്കിലും നടപടിക്കു ഏതെങ്കിലും കോടതിക്കോ  അഥവാ മറ്റു അതോറിറ്റിക്കോ ഒരു നിരോധനാജ്ഞയും നല്‍കാനാവില്ല.

[വ. 268 ]

റിഹാബിലിറ്റെഷന്‍ ആന്‍ഡ്‌ ഇന്‍സോള്‍വന്‍സി ഫണ്ട്

രോഗപീഡിത കമ്പനികളുടെ  പുനരധിവാസത്തിന്‍റെയും പുനരുദ്ധാരണത്തിന്‍റെയും ലിക്വിേഡഷന്‍റെയും ആവശ്യങ്ങള്‍ക്ക് വേണ്ടി റിഹാബിലിറ്റെഷന്‍ ആന്‍ഡ്‌ ഇന്‍സോള്‍വന്‍സി ഫണ്ട് എന്ന് വിളിക്കപ്പെടുന്ന ഒരു ഫണ്ട് രൂപീകരിക്കും.

[വ. 269 (1)]

ഫണ്ടിലേക്ക് വരവ് വെയ്ക്കുന്നത്-

(a)    ഫണ്ടിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര ഗവര്‍ന്മേണ്ട് നല്‍കുന്ന
ഗ്രാന്‍റ്ക ള്‍;

(b)   കമ്പനികളുടെ പങ്കായി ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന തുക;

(c)    മറ്റേതെങ്കിലും ഉറവിടത്തില്‍ നിന്നും ഫണ്ടിന് നല്‍കുന്ന തുക;

(d)   ഫണ്ടിലെ തുക നിക്ഷേപിച്ചു കിട്ടുന്ന വരുമാനം.  

[വ. 269 (2)]

ഫണ്ടില്‍ ഏതെങ്കിലും തുക പങ്കുനല്‍കുന്ന ഒരു കമ്പനിക്ക്, അത്തരം കമ്പനിക്കെതിരെ ഈ അദ്ധ്യായ പ്രകാരമോ അദ്ധ്യായം ഇരുപതു പ്രകാരമോ നടപടികള്‍ തുടങ്ങുന്ന ഒരു സംഭവത്തില്‍, തൊഴിലാളികള്‍ക്ക് കൊടുക്കാന്‍, കമ്പനിയുടെ ആസ്തികള്‍ സംരക്ഷിക്കാന്‍, അഥവാ നടപടികളിലെ സാന്ദര്‍ഭിക ചിലവുക ള്‍ നേരിടാ ന്‍ വേണ്ടി, അത് നിക്ഷേപിച്ച തുകയില്‍ കൂടാത്ത ഫണ്ട് തിരികെവാങ്ങുന്നതിന് ട്രിബ്യൂണലിന് ഒരു അപേക്ഷ കൊടുക്കാം.

[വ. 269 (3)]

കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിച്ച ഒരു ഭരണാധികാരി നിര്‍ദ്ദേശിച്ച
വിധത്തി
ല്‍ ഫണ്ട് ഭരിക്കും.

 [വ. 269 (4)]

                             

അദ്ധ്യായം പത്തൊമ്പത് സമാപ്തം

#CompaniesAct

No comments:

Post a Comment