ട്രിബ്യൂണലിന്
അപ്പീല്‍
വകുപ്പ് 248 പ്രകാരം ഒരു കമ്പനിയെ പിരിച്ചുവിടുന്നതായി വിജ്ഞാപനം ചെയ്യുന്ന റജിസ്ട്രാറുടെ
ഉത്തരവി ല്‍ ഖേദപ്പെടുന്ന
ഏതെങ്കിലും വ്യക്തിക്ക് റജിസ്ട്രാറുടെ ഉത്തരവിന്‍റെ ദിവസം മുത ല്‍ മൂന്നു വര്‍ഷത്തിനുള്ളി ല്‍ ട്രിബ്യൂണലിന് ഒരു അപ്പീ ല്‍ ഫയ ല്‍ ചെയ്യാവുന്നതും റജിസ്ട്രാ ര്‍ ഉത്തരവ് പാസ്സാക്കിയ
പരിതസ്ഥിതികളുടെ അഭാവത്താല്‍ കമ്പനികളുടെ
റജിസ്റ്ററി ല്‍ നിന്നും കമ്പനിയുടെ പേര് നീക്കം ചെയ്തത് നീതീകരിക്കാനാവില്ലെന്ന് ട്രിബ്യൂണലിന് അഭിപ്രായമുണ്ടെങ്കില്‍ കമ്പനികളുടെ റജിസ്റ്ററി ല്‍ കമ്പനിയുടെ പേര് പുനഃസ്ഥാപിക്കാ ന്‍ അത് ഉത്തരവിടും:
റജിസ്റ്ററി ല്‍ നിന്നും കമ്പനിയുടെ പേര് നീക്കം ചെയ്തത് നീതീകരിക്കാനാവില്ലെന്ന് ട്രിബ്യൂണലിന് അഭിപ്രായമുണ്ടെങ്കില്‍ കമ്പനികളുടെ റജിസ്റ്ററി ല്‍ കമ്പനിയുടെ പേര് പുനഃസ്ഥാപിക്കാ ന്‍ അത് ഉത്തരവിടും:
ഈ വകുപ്പ് പ്രകാരം ഏതെങ്കിലും ഉത്തരവ് പാസ്സാക്കുന്നതിന് മുന്‍പായി കമ്പനിക്കും
ബന്ധപ്പെട്ട എല്ലാ വ്യക്തികള്‍ക്കും നിവേദനങ്ങ ള്‍ നടത്താനും റജിസ്ട്രാര്‍ക്ക് കേള്‍വിക്കും ട്രിബ്യൂണ ല്‍ ഒരു ന്യായമായ അവസരം നല്‍കും:
കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും കമ്പനിയുടെ പേര് വെട്ടിയത് അശ്രദ്ധമായും
അഥവാ കമ്പനിയോ അതിന്‍റെ ഡയറക്ട ര്‍മാരോ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലും
ആണെന്നും കമ്പനികളുടെ റജിസ്റ്ററി ല്‍ പുനഃസ്ഥാപിക്കണമെന്നും റജിസ്ട്രാര്‍ക്ക്
തൃപ്തിയുണ്ടെങ്കി ല്‍,
വകുപ്പ് 248 പ്രകാരം കമ്പനിയെ പിരിച്ചുവിടുന്നതായി ഉത്തരവ് പാസ്സാക്കിയ ദിവസം
മുതല്‍ മൂന്നു വര്‍ഷത്തിനുള്ളി ല്‍ അദ്ദേഹം അത്തരം കമ്പനിയുടെ പേരിന്‍റെ പുനഃസ്ഥാപനം
തേടിക്കൊണ്ട് ട്രിബ്യൂണല്‍ മുന്‍പാകെ ഒരു അപേക്ഷ ഫയ ല്‍ ചെയ്യും.
[വ. 252 (1)]
ട്രിബ്യൂണല്‍ പാസ്സാക്കിയ ഉത്തരവിന്‍റെ ഒരു പകര്‍പ്പ് ഉത്തരവിന്‍റെ ദിവസം
മുതല്‍ മുപ്പതു ദിവസത്തിനുള്ളി ല്‍ കമ്പനി റജിസ്ട്രാ ര്‍ പക്ക ല്‍ ഫയല്‍ ചെയ്യുകയും ഉത്തരവു
കിട്ടിയാ ല്‍
റജിസ്ട്രാര്‍ കമ്പനികളുടെ റജിസ്റ്ററി ല്‍ കമ്പനിയുടെ പേര് പുനഃസ്ഥാപിക്കുകയും ഒരു പുതിയ
സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറെഷ ന്‍ നല്‍കുകയും ചെയ്യും.
[വ. 252 (2)]
കമ്പനി അതിന്‍റെ പേര് കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും നീക്കം
ചെയ്യിപ്പിച്ചതില്‍ ഒരു കമ്പനി, അഥവാ ഏതെങ്കിലും ഒരു അംഗം, അഥവാ ഉത്തമര്‍ണ ന്‍, അഥവാ തൊഴിലാളിക്ക് ഖേദം തോന്നുന്നെങ്കി ല്‍, കമ്പനി, അംഗം, ഉത്തമര്‍ണ ന്‍, അഥവാ തൊഴിലാളി നല്‍കിയ ഒരു
അപേക്ഷയി ല്‍
ട്രിബ്യൂണല്‍, വകുപ്പ് 248 (5) പ്രകാരമുള്ള നോട്ടീസ് ഔദ്യോഗിക
ഗസറ്റി ല്‍ പ്രസിദ്ധീകരിച്ച് ഇരുപതു വര്‍ഷം* കഴിയുന്നതിനു മുന്‍പ്, കമ്പനി അതിന്‍റെ പേര് വെട്ടുന്ന സമയത്ത് ബിസിനസ് തുടരുകയായിരുന്നു അഥവാ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു അഥവാ കമ്പനികളുടെ റജിസ്റ്ററി ല്‍ കമ്പനിയുടെ പേര് പുനഃസ്ഥാപിക്കുന്നത് മറ്റുവിധത്തി ല്‍ നീതിയുക്തമാണ് എന്ന് തൃപ്തിപ്പെട്ടാല്‍, കമ്പനികളുടെ റജിസ്റ്ററി ല്‍ കമ്പനിയുടെ പേര് പുനഃസ്ഥാപിക്കുന്നതിന് ഉത്തരവിടുകയും, ട്രിബ്യൂണ ല്‍ ഉത്തരവ് പ്രകാരം കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും കമ്പനിയുടെ പേര് വെട്ടിയിട്ടില്ലാത്തതുപോലെയോ അതിനോടടുത്തോ കമ്പനിയും മറ്റെല്ലാ വ്യക്തികളും അതേ നിലയില്‍ സ്ഥാപിക്കുന്നതിന് യുക്തമെന്നു പരിഗണിക്കുന്ന തരം വ്യവസ്ഥകള്‍ തീര്‍ക്കുകയും മറ്റു നിര്‍ദ്ദേശങ്ങ ള്‍ നല്‍കുകയും ചെയ്യും.

[വ. 252 (3)]
അദ്ധ്യായം പതിനെട്ട് സമാപ്തം
* twenty years (bees saal baad fan?) is a bit too much! Those ‘all other persons’ will be alive?
* ഇരുപതു വര്‍ഷം കുറച്ചു കൂടുത ല്‍
തന്നെ! ബന്ധപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടാകുമോ?
#CompaniesAct
No comments:
Post a Comment