ഇടക്കാല
ഭരണാധികാരിയുടെ നിയമനം
വകുപ്പ് 254 പ്രകാരം ഒരു അപേക്ഷ കിട്ടുമ്പോള്‍, ട്രിബ്യൂണല്‍, കിട്ടി ഏഴു
ദിവസം കഴിയാതെ-
(a) അത്
കിട്ടിയ ദിവസം മുത ല്‍ തൊണ്ണൂറു ദിവസം കഴിയാതെ കേള്‍വിക്കായി ഒരു ദിവസം
നിശ്ചയിക്കും;
(b) ഒരു
ഇടക്കാല ഭരണാധികാരിയെ നിയമിക്കും; അദ്ദേഹത്തെ നിയമിച്ച ട്രിബ്യൂണലിന്‍റെ ഉത്തരവ്
കിട്ടി നാല്‍പത്തഞ്ചു ദിവസം കഴിയാതെ, വകുപ്പ്
254 അനുസരിച്ച് നടത്തിയ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച വിവരങ്ങളുടെയും
പ്രമാണങ്ങളുടെയും, നക്കല്‍ സ്കീമിന്‍റെയും, ലഭ്യമായ മറ്റേതെങ്കിലും വസ്തുതയുടെയും അടിസ്ഥാനത്തി ല്‍ രോഗപീഡിത കമ്പനിയുടെ പുനരുദ്ധാരണവും
പുനരധിവാസവും സാദ്ധ്യമാണോ എന്നും ഇടക്കാല ഭരണാധികാരി അവശ്യമെന്നു പരിഗണിക്കുന്ന മറ്റു
കാര്യങ്ങളും പരിഗണിക്കാന്‍ വകുപ്പ് 257-ലെ വ്യവസ്ഥകള്‍ അനുസരിച്ച് കമ്പനിയുടെ
ഉത്തമര്‍ണരുടെ ഒരു യോഗം നടത്താനും ഉത്തരവിന്‍റെ ദിവസം മുത ല്‍ അറുപതു
ദിവസത്തിനുള്ളി ല്‍
ട്രിബ്യൂണലിനു അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും;
കമ്പനി നക്കല്‍ സ്കീമൊന്നും ഫയ ല്‍ ചെയ്യാതിരിക്കുകയും ഡയറക്ടര്‍മാരുടെ ബോര്‍ഡ്
അതിനുള്ള ഒരു പ്രഖ്യാപനം നടത്തുകയും ചെയ്‌താ ല്‍ ട്രിബ്യൂണല്‍ ഇടക്കാല ഭരണാധികാരിയോട്
കമ്പനിയുടെ ഭരണം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കും; കൂടാതെ
(c) രോഗപീഡിത
കമ്പനിയുടെ ആസ്തിക ള്‍ സൂക്ഷിക്കാനും സംരക്ഷിക്കാനും അതിന്‍റെ വേണ്ടപോലെയുള്ള
ഭരണത്തിനും ട്രിബ്യൂണ ല്‍ ആവശ്യമെന്നു പരിഗണിക്കുന്ന മറ്റു നിര്‍ദ്ദേശങ്ങ ള്‍ ഇടക്കാല
ഭരണാധികാരിക്ക് നല്‍കും.
[വ. 256 (1)]
കമ്പനിയുടെ ഭരണം ഒരു ഇടക്കാല ഭരണാധികാരി ഏറ്റെടുക്കാ ന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളപ്പോ ള്‍ കമ്പനിയുടെ ഡയറക്ടര്‍മാരും
മാനേജുമെന്‍റും കമ്പനിയുടെ കാര്യങ്ങളുടെ ഭരണത്തിന് ഇടക്കാല ഭരണാധികാരിക്ക് എല്ലാ
സാദ്ധ്യമായ സഹായവും സഹകരണവും എത്തിക്കണം.
[വ. 256 (2)]
#CompaniesAct
No comments:
Post a Comment