Monday, 26 January 2015

കമ്പനി നിയമം: കമ്പനി ഭരണാധികാരിയുടെ അധികാരങ്ങളും ചുമതലകളും


കമ്പനി ഭരണാധികാരിയുടെ അധികാരങ്ങളും ചുമതലകളും

ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കുന്ന തരം ചുമതലക ള്‍ കമ്പനി ഭരണാധികാരി നിറവേറ്റും.

[വ. 260 (1)]

ഉ.വ.(1) –ലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, കമ്പനിയുമായി ബന്ധപ്പെട്ട് കമ്പനി ഭരണാധികാരി തയ്യാറാക്കുന്നത്-

(a)    ഒരു മുഴുവ ന്‍ സ്റ്റോക്ക്‌ വിവരം-

(i)      ഏതുതരമായാലും എല്ലാ ആസ്തികളും ബാദ്ധ്യതകളും;

(ii)    എല്ലാ കണക്കു ബുക്കുകളും റജിസ്റ്ററുകളും മാപ്പുകളും പദ്ധതികളും രേഖകളും ഉടമസ്ഥതാ പ്രമാണങ്ങളും കൂടാതെ ഏതുതരമായാലും മറ്റെല്ലാ പ്രമാണങ്ങളും;

(b)   ഓഹരിയുടമകളുടെ ഒരു ലിസ്റ്റ്, ഉത്തമര്‍ണരുടെ ലിസ്റ്റി ല്‍ സുരക്ഷിത ഉത്തമര്‍ണരെയും അരക്ഷിത ഉത്തമര്‍ണരെയും വെവ്വേറെ കാണിക്കുന്ന ഉത്തമര്‍ണരുടെ ഒരു ലിസ്റ്റ്;

(c)    കമ്പനിയുടെ ഏതെങ്കിലും ഇന്‍ഡസ്ട്രിയ ല്‍ ഉദ്യമം വില്‍ക്കാനുള്ള തറവിലയി ല്‍ എത്തിച്ചേരാ ന്‍ അഥവാ ലീസ് റെന്റ് അഥവാ ഓഹരി കൈമാറ്റ അനുപാതം നിര്‍ണയിക്കാ ന്‍ ഓഹരികള്‍ക്കും ആസ്തികള്‍ക്കും ഒരു മൂല്യ നിര്‍ണയ റിപ്പോര്‍ട്ട്;

(d)   തറവില, ലീസ് റെന്റ്, അഥവാ ഓഹരി കൈമാറ്റ അനുപാതത്തിന്‌ ഒരു ഏകദേശകണക്ക്;

(e)   ഏറ്റവും പുതിയ ആഡിറ്റഡ് കണക്കുകള്‍ ലഭ്യമല്ലാത്തപ്പോള്‍ കമ്പനിയുടെ പ്രാഥമിക കണക്കുകള്‍; കൂടാതെ

(f)     കമ്പനിയുടെ തൊഴിലാളികളുടെ ഒരു ലിസ്റ്റ്, വകുപ്പ് 325 (3) പറയുന്ന അവരുടെ അവകാശം.    

[വ. 260 (2)]

#CompaniesAct

No comments:

Post a Comment