ഉത്തമര്‍ണരുടെ
കമ്മിറ്റി
ഇടക്കാല ഭരണാധികാരി, അദ്ദേഹം തീരുമാനിക്കുന്നത്ര പക്ഷേ എഴി ല്‍ കൂടാത്ത അംഗങ്ങളുള്ള, ഉത്തമര്‍ണരുടെ
ഒരു കമ്മിറ്റി നിയമിക്കുകയും ആ കമ്മിറ്റിയില്‍ ഉത്തമര്‍ണരുടെ ഓരോ ശ്രേണിക്കും
കഴിയുന്നത്ര ഒരു പ്രതിനിധിയുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുകയും വേണം.
[വ. 257 (1)]
ഉത്തമര്‍ണരുടെ കമ്മിറ്റിയുടെ യോഗം കൂടുന്നതും അത്തരം
യോഗങ്ങളി ല്‍ പിന്തുടരേണ്ട നടപടികളും, അതിന്‍റെ ചെയര്‍പേഴ്സന്‍റെ നിയമനം ഉള്‍പ്പെടെ, ഇടക്കാല ഭരണാധികാരി തീരുമാനിക്കും.
യോഗങ്ങളി ല്‍ പിന്തുടരേണ്ട നടപടികളും, അതിന്‍റെ ചെയര്‍പേഴ്സന്‍റെ നിയമനം ഉള്‍പ്പെടെ, ഇടക്കാല ഭരണാധികാരി തീരുമാനിക്കും.
[വ. 257 (2)]
ഇടക്കാല ഭരണാധികാരി ഏതെങ്കിലും പ്രോത്സാഹകനെയോ ഡയറക്ടറെയോ അഥവാ ഏതെങ്കിലും
താക്കോല്‍ ഭരണ ഉദ്യോഗസ്ഥനെയോ ഉത്തമര്‍ണരുടെ കമ്മിറ്റിയുടെ യോഗത്തി ല്‍ സംബന്ധിക്കാനും ഇടക്കാല
ഭരണാധികാരിക്ക് ആവശ്യമെന്നു പരിഗണിക്കുന്ന തരം വിവരങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിക്കും.
[വ. 257 (3)]
#CompaniesAct
No comments:
Post a Comment