ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്
ഈ അദ്ധ്യായ പ്രകാരം നിയമിക്കപ്പെട്ട ഒരു ഇന്‍സ്പെക്ടര്‍ക്ക് തന്നെയോ കേന്ദ്ര
ഗവര്‍ന്മേണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരമോ ആ ഗവര്‍ന്മേണ്ടിനു ഇടക്കാല റിപ്പോര്‍ട്ടുക ള്‍ സമര്‍പ്പിക്കാം, അന്വേഷണം
അവസാനിക്കുമ്പോ ള്‍
കേന്ദ്ര ഗവര്‍ന്മേണ്ടിന്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.
[വ. 223 (1)]
ഉ.വ.(1) അനുസരിച്ചുള്ള ഓരോ റിപ്പോര്‍ട്ടും, അത് എഴുതിയതോ പ്രിന്‍റ് ചെയ്തതോ എന്നുള്ളത്
കേന്ദ്ര ഗവ ര്‍ന്മേണ്ടിന്‍റെ
നിര്‍ദ്ദേശപ്രകാരം, ആയിരിക്കും.
[വ. 223 (2)]
ഉ.വ.(1) അനുസരിച്ചുള്ള ഓരോ റിപ്പോര്‍ട്ടിന്‍റെയും ഒരു പകര്‍പ്പ്, അതിനുവേണ്ടി കേന്ദ്ര
ഗവ ര്‍ന്മേണ്ടിന് അപേക്ഷ
സമര്‍പ്പിച്ചു നേടാം.
[വ. 223 (3)]
ഈ അദ്ധ്യായ പ്രകാരം നിയമിക്കപ്പെട്ട ഏതെങ്കിലും ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്
ആധികാരികമാക്കുന്നത്-
(a) കാര്യങ്ങളുടെ
അന്വേഷണം നടത്തപ്പെട്ട കമ്പനിയുടെ സീല്‍, †ഉണ്ടെങ്കില്‍ ; അഥവാ
(b) ഇന്ത്യന്‍
തെളിവ് നിയമം, 1872, വകുപ്പ് 76 വ്യവസ്ഥ ചെയ്തപോലെ, റിപ്പോര്‍ട്ട് അധീനതയിലുള്ള
ഒരു പബ്ലിക് ഓഫീസറുടെ ഒരു സര്‍ട്ടിഫിക്കറ്റ്,
-വഴിയായിരിക്കും, കൂടാതെ റിപ്പോര്‍ട്ടി ല്‍ ഉള്‍കൊണ്ടിരിക്കുന്ന ഏതെങ്കിലും കാര്യവുമായി
ബന്ധപ്പെട്ട് തെളിവായി ഏതെങ്കിലും നിയമനടപടികളില്‍ റിപ്പോര്‍ട്ട്
അംഗീകരിക്കപ്പെടും.
† കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തത്
[വ. 223 (4)]
വകുപ്പ് 212 വ്യക്തമാക്കിയ റിപ്പോര്‍ട്ടിന് ഈ വകുപ്പിലുള്ള ഒന്നും ബാധകമല്ല.
[വ. 223 (5)]
#CompaniesAct
No comments:
Post a Comment