Monday, 26 January 2015

കമ്പനി നിയമം: വകുപ്പ് 258 - ട്രിബ്യൂണലിന്‍റെ ഉത്തരവ്


ട്രിബ്യൂണലിന്‍റെ ഉത്തരവ്

ട്രിബ്യൂണല്‍ കേള്‍വിക്കായി നിശ്ചയിച്ച ദിവസം, വകുപ്പ് 256 (1) പ്രകാരം ഇടക്കാല ഭരണാധികാരി ഫയ ല്‍ ചെയ്ത റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം, രോഗപീഡിത കമ്പനിയി ല്‍ നിന്നും ബാക്കി നില്‍ക്കുന്ന തുകയുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നും പ്രതിനിധീകരിക്കുന്ന ഉത്തമര്‍ണ ര്‍  ഹാജരായി വോട്ടു ചെയ്തു തീരുമാനിക്കുന്നു എന്ന് ട്രിബ്യൂണലിന് തൃപ്തിയായാല്‍-

(a)    അത്തരം കമ്പനിയുടെ പുനരുദ്ധാരണവും പുനരധിവാസവും സാദ്ധ്യമല്ലെങ്കി ല്‍ ട്രിബ്യൂണല്‍ അത്തരം അഭിപ്രായം രേഖപ്പെടുത്തി കമ്പനിയുടെ പിരിച്ചു വിട ല്‍ തുടങ്ങാനുള്ള നടപടികള്‍ക്ക് ഉത്തരവിടും; അഥവാ

(b)   ചില നടപടികള്‍ സ്വീകരിച്ചാ ല്‍ രോഗപീഡിത കമ്പനിയുടെ  പുനരുദ്ധാരണവും പുനരധിവാസവും സാധിക്കുമെങ്കില്‍
ട്രിബ്യൂണ
ല്‍ കമ്പനിക്ക്‌ ഒരു കമ്പനി ഭരണാധികാരിയെ നിയമിക്കുകയും അത്തരം ഭരണാധികാരി  രോഗപീഡിത കമ്പനിയുടെ  പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും ഒരു സ്കീം തയ്യാറാക്കുകയും ചെയ്യും:

ട്രിബ്യൂണലിന് യുക്തമെന്നു തോന്നിയാല്‍ അത്, ഒരു ഇടക്കാല ഭരണാധികാരിയെ കമ്പനി ഭരണാധികാരിയായി നിയമിക്കും.

[വ. 258 ]

#CompaniesAct

No comments:

Post a Comment