സെക്യുരിറ്റികള്‍ക്ക് നിയന്ത്രണം ചുമത്തുമ്പോ ള്‍
വകുപ്പ് 216 അനുസരിച്ചുള്ള ഏതെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ടോ, ഇതിനായി
ഏതെങ്കിലും വ്യക്തിയുടെ ഒരു പരാതിയിന്മേലോ, ഒരു കമ്പനി ഇറക്കിയ അഥവാ ഇറക്കാനുള്ള
ഏതെങ്കിലും സെക്യുരിറ്റികളുടെ സംഗതമായ വിവരങ്ങള്‍
കണ്ടുപിടിക്കാ ന്‍
തക്ക കാരണമുണ്ടെന്ന് ട്രിബ്യുണലിന് വ്യക്തമായാ ല്‍, അതിനു യുക്തമെന്നു തോന്നുന്ന
ചില നിയന്ത്രണങ്ങള്‍ ചുമത്താതെ അത്തരം വിവരങ്ങള്‍ കണ്ടുപിടിക്കാനാവില്ലെന്ന് ട്രിബ്യുണലിന്
അഭിപ്രായമുണ്ടെങ്കി ല്‍,
ട്രിബ്യുണല്‍, ഉത്തരവ് വഴി, ഉത്തരവി ല്‍ വ്യക്തമാക്കിയ മൂന്നു വര്‍ഷത്തിലധികരിക്കാതെയുള്ള
ഒരു കാലത്തേക്ക് അതിനു യുക്തമെന്നു തോന്നുന്ന നിയന്ത്രണങ്ങള്‍ സെക്യുരിറ്റികള്‍ക്ക്
ബാധകമാകുമെന്ന് നിര്‍ദ്ദേശിക്കാം.
[വ. 222 (1)]
ഉ.വ.(1) അനുസരിച്ചുള്ള ട്രിബ്യുണലിന്‍റെ ഉത്തരവിനു വിരുദ്ധമായി ഏതെങ്കിലും കമ്പനിയുടെ
സെക്യുരിറ്റിക ള്‍
ഇറക്കുകയോ, കൈമാറ്റം
ചെയ്യുകയോ, നടപടിയെടുക്കുകയോ ചെയ്യുന്നെങ്കി ല്‍, കമ്പനി ഒരു ലക്ഷം രൂപായില്‍
കുറയാതെ എന്നാ ല്‍
ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴയും
വീഴ്ച വരുത്തിയ കമ്പനിയുടെ ഓരോ ഓഫീസറും ആറു മാസം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം
രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴയും
ചിലപ്പോ ള്‍ രണ്ടും കൂടിയും
ശിക്ഷിക്കപ്പെടും.
[വ. 222 (2)]
#CompaniesAct
No comments:
Post a Comment