Friday, 16 January 2015

കമ്പനി നിയമം: ഓഹരി കൈമാറ്റമുള്‍ക്കൊള്ളുന്ന സ്കീമിന്‍റെ ഓഫ ര്‍ റജിസ്റ്റ ര്‍ ചെയ്യുന്നത്


ഓഹരി കൈമാറ്റമുള്‍ക്കൊള്ളുന്ന സ്കീമിന്‍റെ ഓഫ ര്‍ റജിസ്റ്റ ര്‍ ചെയ്യുന്നത്

വകുപ്പ് 235 പ്രകാരം, കൈമാറുന്ന കമ്പനിയിലുള്ള ഓഹരികളോ അഥവാ ഓഹരികളുടെ ഏതെങ്കിലും ശ്രേണികളോ കൈമാറിയ കമ്പനിക്ക്‌ കൈമാറ്റം ഉള്‍ക്കൊള്ളുന്ന ഒരു സ്കീം അഥവാ കരാറിനുള്ള ഓരോ ഓഫറുമായി ബന്ധപ്പെട്ട്,-

(a) കൈമാറുന്ന കമ്പനിയുടെ അംഗങ്ങള്‍ക്ക് അതിന്‍റെ ഡയറക്ടര്‍മാ ര്‍ നല്‍കുന്ന അത്തരം ഓഫറും ശുപാര്‍ശകളും ഉള്‍കൊള്ളുന്ന ഓരോ സര്‍ക്കുലറിന്‍റെയും ഒപ്പം നിര്‍ദ്ദേശിച്ച വിധത്തി ല്‍ വിവരങ്ങ ള്‍ ചേര്‍ക്കണം.

(b) ആവശ്യം പോലെ പണം പ്രാപ്തമാണെന്ന് ഉറപ്പുവരുത്താനുള്ള നടപടികള്‍ എടുത്തതു വെളിപ്പെടുത്തുന്ന ഒരു പ്രസ്താവന കൈമാറിയ കമ്പനിയോ അതിനുവേണ്ടിയോ ഓരോ ഓഫറിലും ഉള്‍പ്പെടുത്തണം, കൂടാതെ

(c)  അത്തരം ഓരോ സര്‍ക്കുലറും റജിസ്ട്രാര്‍ക്ക് റജിസ്ട്രെഷനു സമര്‍പ്പിക്കണം, അങ്ങനെ റജിസ്റ്റര്‍ ചെയ്യാതെ അത്തരം ഒരു സര്‍ക്കുലറും ഇറക്കാനും പാടില്ല:

ഉ.വ.(a) പ്രകാരം നല്‍കാ ന്‍ ആവശ്യപ്പെട്ട വിവരങ്ങ ള്‍ ഉള്‍ക്കൊള്ളാത്ത, അഥവാ ഒരു തെറ്റിദ്ധാരണ ഉണ്ടാകാ ന്‍ സാദ്ധ്യതയുള്ള വിധത്തി ല്‍ വിവരങ്ങള്‍ നല്‍കുന്ന, അത്തരം ഓരോ സര്‍ക്കുലറും എഴുതി രേഖപ്പെടുത്തുന്ന കാരണങ്ങളാല്‍ റജിസ്ട്രാര്‍ക്ക് നിരസിക്കാവുന്നതും അത്തരം നിരാസം കക്ഷികളെ റജിസ്ട്രെഷനു അപേക്ഷിച്ചു മുപ്പതു ദിവസത്തിനുള്ളില്‍ അറിയിക്കാവുന്നതുമാണ്.

[വ. 238 (1)]  

ഉ.വ.(1) അനുസരിച്ചുള്ള ഏതെങ്കിലും സര്‍ക്കുല ര്‍ റജിസ്ട്രെഷനു നിരസിച്ചുകൊണ്ടുള്ള റജിസ്ട്രാറുടെ ഒരു ഉത്തരവിനെതിരേ ട്രിബ്യൂണലിന് അപ്പീല്‍ നല്‍കാവുന്നതാണ്.

[വ. 238 (2)]  

റജിസ്ട്രെഷനു സമര്‍പ്പിക്കാത്തതും ഉ.വ.(1) (c) പ്രകാരം റജിസ്റ്റര്‍ ചെയ്യാത്തതുമായ ഓരോ സര്‍ക്കുലറും ഇറക്കുന്ന ഡയറക്ട ര്‍, ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 238 (3)]

# CompaniesAct

No comments:

Post a Comment