വകുപ്പ്
248 –ലെ അപേക്ഷയ്ക്ക് ചിലപ്പോ ള്‍ നിയന്ത്രണം
മുന്‍പുള്ള മൂന്നു മാസങ്ങളി ല്‍ എപ്പോഴെങ്കിലും കമ്പനി-
(a) അതിന്‍റെ
പേര് ഭേദഗതി ചെയ്തു അഥവാ അതിന്‍റെ റജിസ്റ്റഡ് ഓഫിസ് ഒരു സംസ്ഥാനത്തു നിന്നും
മറ്റൊന്നിലേക്കു മാറ്റി;
(b) സാധാരണ
ഗതിയിലെ വ്യാപാരത്തിലോ മറ്റു വിധത്തി ല്‍
ബിസിനസ് തുടരുമ്പോഴോ നേട്ടത്തിനായി കൈയൊഴിയാനുള്ള ഉദ്ദേശത്തോടെ, വ്യാപാരം
നിറുത്തുന്നതിനോ മറ്റു വിധത്തി ല്‍ ബിസിനസ് തുടരുന്നതിനോ തൊട്ടുമുന്‍പായി, അത്
കൈക്കൊണ്ട അവകാശങ്ങളുടെയോ വസ്തുവകകളുടെ മൂല്യത്തിന്‍റെയോ ഒരു കൈയൊഴിക്ക ല്‍ നടത്തി;
(c) ആ
വകുപ്പനുസരിച്ച് ഒരു അപേക്ഷ കൊടുക്കാനുള്ള ഉദ്ദേശത്തിന് വേണ്ടിയോ യുക്തമായോ ഒന്നല്ലാതെ
മറ്റേതോ പ്രവര്‍ത്തനത്തി ല്‍
ഏര്‍പ്പെട്ടു അഥവാ അങ്ങനെ ചെയ്യാ ന്‍
തീരുമാനിക്കുന്നു അഥവാ കമ്പനിയുടെ കാര്യങ്ങള്‍ അവസാനിപ്പിക്കുന്നു അഥവാ ഏതെങ്കിലും
സ്റ്റാറ്റ്യൂറ്ററി ആവശ്യം പാലിക്കുന്നു;
(d) ഒരു
അനുരഞ്ജനം അഥവാ ക്രമം അനുവദിക്കാ ന്‍
ട്രിബ്യൂണലിന് ഒരു അപേക്ഷ കൊടുത്തു; അക്കാര്യം അവസാനിച്ചിട്ടില്ല; അഥവാ
(e) ട്രിബ്യൂണലോ
സ്വമേധയായോ അദ്ധ്യായം ഇരുപതു പ്രകാരം പിരിച്ചു വിടുന്നു.
എങ്കില്‍, വകുപ്പ് 248 (2) പ്രകാരമുള്ള ഒരു അപേക്ഷ ഒരു കമ്പനിക്ക് വേണ്ടി ചെയ്യാ ന്‍ പാടില്ല.
[വ. 249 (1)]
വകുപ്പ് 248 (2) പ്രകാരമുള്ള ഒരു അപേക്ഷ ഉ.വ.(1)-നു വിരുദ്ധമായി ഒരു കമ്പനി
ഫയല്‍ ചെയ്താ ല്‍
അത് ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 249 (2)]
വകുപ്പ് 248 (2) പ്രകാരം ഫയ ല്‍ ചെയ്ത ഒരു അപേക്ഷ കമ്പനി പിന്‍വലിക്കുകയോ,
ഉ.വ.(1) –ലെ പരിതസ്ഥിതിക ള്‍
അദ്ദേഹത്തിന്‍റെ നിരീക്ഷണത്തില്‍ കൊണ്ടുവരുമ്പോ ള്‍തന്നെ റജിസ്ട്രാ ര്‍ തള്ളുകയോ ചെയ്യും.
[വ. 249 (3)]
കമ്പനി പിരിച്ചുവിട്ടെന്നു വിജ്ഞാപനം ചെയ്‌താ ല്‍
വകുപ്പ് 248 പ്രകാരം ഒരു കമ്പനി പിരിച്ചുവിടപ്പെട്ടാല്‍, കമ്പനിക്ക്
പിരിഞ്ഞുകിട്ടേണ്ട തുക കിട്ടാനും കമ്പനിയുടെ ബാദ്ധ്യതകളും കടപ്പാടുകളും
കൊടുക്കാനും തീര്‍ക്കാനും വേണ്ടിയല്ലാതെ, ആ വകുപ്പിന്‍റെ ഉ.വ.(5) പ്രകാരമുള്ള
നോട്ടീസില്‍ പറഞ്ഞിട്ടുള്ള ദിവസവും അത് മുതലും കമ്പനിയായി പ്രവര്‍ത്തിക്കുന്നത്
നിറുത്തുകയും അതിനു നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറെഷ ന്‍ ആ ദിവസം മുതല്‍ റദ്ദാക്കിയതായി
പരിഗണിക്കുകയും ചെയ്യും.
[വ. 250]
പേരു
നീക്കം ചെയ്യാന്‍ വഞ്ചനാപരമായി അപേക്ഷ
വകുപ്പ് 248 (2) പ്രകാരം ഒരു കമ്പനിയുടെ ഒരു അപേക്ഷ, കമ്പനിയുടെ ബാദ്ധ്യതകളി ല്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള
ലക്ഷ്യത്തോടെയോ ഉത്തമര്‍ണരെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയോ മറ്റേതെങ്കിലും
വ്യക്തികളെ വഞ്ചിക്കാനായോ ചെയ്തെന്നു കണ്ടാല്‍, കമ്പനിയുടെ ഭരണച്ചുമതലയുള്ള
വ്യക്തിക ള്‍
കമ്പനി പിരിച്ചുവിടാ ന്‍
വിജ്ഞാപനം ചെയ്തെന്നത് കൂട്ടാക്കാതെ-
(a) കമ്പനി
പിരിച്ചുവിടാ ന്‍ വിജ്ഞാപനം ചെയ്തതിന്‍റെ ഫലമായി
നഷ്ടമോ ഹാനിയോ സംഭവിച്ച വ്യക്തി അഥവാ വ്യക്തികള്‍ക്ക് ഒരുമിച്ചും വെവ്വേറെയും
ബാദ്ധ്യസ്ഥരായിരിക്കും; കൂടാതെ
(b) വകുപ്പ്
447 വ്യവസ്ഥ ചെയ്ത വിധത്തി ല്‍
വഞ്ചനക്കുള്ള ശിക്ഷയ്ക്ക് വിധേയരാകും.
[വ. 251 (1)]
ഉ.വ.(1)-ല്‍ ഉള്‍ക്കൊണ്ട വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ വകുപ്പ് 248 (2)
പ്രകാരം ഒരു അപേക്ഷ ഫയല്‍ ചെയ്തതിന് ഉത്തരവാദികളായ വ്യക്തികളുടെ പ്രോസിക്യൂഷന്
റജിസ്ട്രാറും ശുപാര്‍ശ ചെയ്യും.
[വ. 251 (2)]
#CompaniesAct
No comments:
Post a Comment