Wednesday, 28 January 2015

കമ്പനി നിയമം: സ്കീം നിര്‍വഹണം


സ്കീം നിര്‍വഹണം

സ്കീം കാര്യശേഷിയോടെ നിര്‍വഹിക്കുന്നതിന് ട്രിബ്യൂണലിന് കമ്പനി മറ്റേതെങ്കിലും വ്യക്തിയുമായി ഏര്‍പ്പെട്ട ഏതെങ്കിലും കരാറോ ഉടമ്പടിയോ അത്തരം കരാറിന്‍റെയോ ഉടമ്പടിയുടെയോ ഫലമായുള്ള ഏതെങ്കിലും കടപ്പാടോ നടപ്പിലാക്കാനും ഭേദഗതി വരുത്താനും അഥവാ റദ്ദാക്കാനും അധികാരമുണ്ട്‌.

[വ. 264 (1)]

ട്രിബ്യൂണലിന് അവശ്യമെന്ന് അഥവാ അനുയോജ്യമെന്ന് അത് പരിഗണിക്കുന്നെങ്കില്‍, എഴുതിയ ഒരു ഉത്തരവ് വഴി, ഉത്തരവില്‍ വ്യക്തമാക്കിയ തരം നിബന്ധനകള്‍ക്കും ഉപാധികള്‍ക്കും വിധേയമായി അനുമതി നല്‍കിയ ഒരു സ്കീം അതിന്‍റെ വിജയകരമായ നടത്തിപ്പു വരെ നിര്‍വഹിക്കാ ന്‍ വകുപ്പ് 259 പ്രകാരം നിയമിച്ച കമ്പനി ഭരണാധികാരിയെ അധികാരപ്പെടുത്തുകയും അതിനു വേണ്ടി അനുമതി നല്‍കിയ ഒരു സ്കീമിന്‍റെ നിര്‍വഹണത്തിന്‌ ആനുകാലിക റിപ്പോര്‍ട്ടുക ള്‍ ഫയല്‍ ചെയ്യാ ന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്യും.

[വ. 264 (2)]

രോഗപീഡിത കമ്പനിയുടെ ഉദ്യമത്തിന്‍റെ മുഴുവനും അഥവാ സാരമായ ആസ്തികളും അനുമതി നല്‍കിയ ഒരു സ്കീം പ്രകാരം വില്‍ക്കുമ്പോള്‍, വിറ്റുവരവ് ട്രിബ്യൂണല്‍ നിര്‍ദ്ദേശിക്കുന്ന വിധത്തി ല്‍ സ്കീമിന്‍റെ നിര്‍വഹണത്തിന്‌ വിനിയോഗിക്കണം:

അധമര്‍ണര്‍ക്കും ഉത്തമര്‍ണര്‍ക്കും പരിശോധിക്കാനും, മൂല്യ നിര്‍ണയത്തിനുള്ള അവസാന ഉത്തരവിന് മുന്‍പായി മൂല്യം പുനപരിശോധിക്കാനും ഒരു അപ്പീല്‍ നല്‍കാ ന്‍ അധികാരമുണ്ടായിരിക്കും.

[വ. 264 (3)]

ഏതെങ്കിലും കാരണത്താല്‍ സ്കീം നിര്‍വഹണത്തിന് ബുദ്ധിമുട്ട് ഉണ്ടായാല്‍, അഥവാ ബന്ധപ്പെട്ട കക്ഷികളുടെ സ്കീം പ്രകാരമുള്ള കടപ്പാടുകള്‍ നിര്‍വഹിക്കായ്മ മൂലം സ്കീം പരാജയപ്പെടുന്നെങ്കില്‍, സ്കീം നിര്‍വഹണത്തിന് ചുമതലപ്പെടുത്തിയ കമ്പനി ഭരണാധികാരി, കൂടാതെ അത്തരം അധികാരി ഇല്ലെങ്കില്‍, കമ്പനി, സുരക്ഷിത
ഉത്തമര്‍ണ
ര്‍, അഥവാ ഒരു സംയോജനത്തിന്‍റെ കാര്യത്തി ല്‍ കൈമാറിയ കമ്പനി, സ്കീം ഭേദഗതി ചെയ്യാനോ സ്കീം പരാജയപ്പെട്ടതായി പ്രഖ്യാപിച്ച് കമ്പനി പിരിച്ചു വിടാനോ ട്രിബ്യൂണലിന് ഒരു അപേക്ഷ കൊടുക്കാം.

[വ. 264 (4)]

ഉ.വ.(4) പ്രകാരം ഒരു അപേക്ഷ ഹാജരാക്കി മുപ്പതു ദിവസത്തിനുള്ളില്‍ ട്രിബ്യൂണല്‍, സുരക്ഷിത ഉത്തമര്‍ണരുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നും സ്കീം ഭേദഗതി ചെയ്യാനോ കമ്പനി പിരിച്ചു വിടാനോ സമ്മതിക്കുന്നെങ്കില്‍, സ്കീം ഭേദഗതി ചെയ്യാന്‍ ഒരു ഉത്തരവു പാസ്സാക്കും, അഥവാ യഥാക്രമം സ്കീം പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയും കമ്പനി പിരിച്ചു വിടുന്നതിനു ഒരു ഉത്തരവ് പാസ്സാക്കുകയും ചെയ്യും.

[വ. 264 (5)]

ഉ.വ.(4) പ്രകാരം ട്രിബ്യൂണല്‍ മുന്‍പാകെ ഒരു അപേക്ഷ നല്‍കിയിട്ടുള്ളപ്പോഴും, അതിനു മുന്‍പാകെ അത്തരം അപേക്ഷ നിലനില്‍ക്കുമ്പോഴും, രോഗപീഡിത കമ്പനിക്ക് നടത്തിയ സാമ്പത്തിക സഹായത്തില്‍ ബാക്കി നില്‍ക്കുന്ന തുകയുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നും പ്രതിനിധീകരിക്കുന്ന സുരക്ഷിത ഉത്തമര്‍ണ ര്‍ സെക്യുരിൈറ്റസെഷന്‍ ആന്‍ഡ്‌ റികണ്‍സ്ട്രക്ഷ ന്‍ ഓഫ് ഫിനാന്‍ഷ്യ ല്‍ അസറ്റ്സ് ആന്‍ഡ്‌ എന്‍ഫോഴ്സ്മെന്‍റ് ഓഫ് സെക്യുരിറ്റി ഇന്ററസ്റ്റ് ആക്ട്‌, 2002 –ലെ വകുപ്പ് 13 (4) പ്രകാരം അവരുടെ സുരക്ഷിത കടം വീണ്ടെടുക്കാന്‍ നടപടിക ള്‍ എടുത്താ ല്‍ അത്തരം അപേക്ഷ അതോടെ തീരുന്നു.

[വ. 264 (6)]

#CompaniesAct

No comments:

Post a Comment