ട്രിബ്യൂണലിന്‍റെ അധികാരങ്ങ ള്‍
വകുപ്പ് 241 പ്രകാരമുള്ള ഒരു അപേക്ഷയി ല്‍-
(a)
കമ്പനിയുടെ കാര്യങ്ങള്‍ ഏതെങ്കിലും
അംഗത്തിനും അഥവാ അംഗങ്ങള്‍ക്കും ഹാനികരമായോ അടിച്ചമര്‍ത്തുന്ന രീതിയിലോ അഥവാ പൊതുതാല്‍പര്യത്തിനു ഹാനികരമായോ അഥവാ കമ്പനിയുടെ
താല്‍പര്യത്തിനു ഹാനികരമായ വിധത്തിലോ നടത്തപ്പെട്ടു അഥവാ നടത്തപ്പെടുന്നു, കൂടാതെ,
(b)
കമ്പനി പിരിച്ചുവിടുന്നത് അത്തരം
അംഗം അഥവാ അംഗങ്ങള്‍ക്കും അന്യായവും
ഹാനികരവും ആവും, പക്ഷേ കമ്പനി പിരിച്ചുവിടുന്നത് യുക്തവും സമനീതികരവുമായ കാരണത്താ ല്‍
ഒരു പിരിച്ചുവിട ല്‍ ഉത്തരവിനെ തെളിവുക ള്‍
ന്യായീകരിക്കുകയും ചെയ്യുന്നെന്ന്,
ട്രിബ്യൂണലിന് അഭിപ്രായമുണ്ടെങ്കി ല്‍, പരാതിപ്പെട്ട കാര്യങ്ങള്‍ക്ക് ഒരറുതി
വരുത്താനുള്ള ഒരു ലക്ഷ്യത്തോടെ ട്രിബ്യൂണ ല്‍ അതിനു യുക്തമെന്നു തോന്നുന്ന ഉത്തരവ്
പാസ്സാക്കും.
[വ. 242 (1)]
ഉ.വ.(1) പ്രകാരമുള്ള സാമാന്യാധികാരങ്ങള്‍ക്ക് കോട്ടം തട്ടാതെ, ആ ഉപവകുപ്പിലെ
ഒരു ഉത്തരവ് താഴെപ്പറയുന്നവ വ്യവസ്ഥ ചെയ്യും-
(a) ഭാവിയില്‍ കമ്പനിയുടെ കാര്യങ്ങളുടെ നടത്തിപ്പിനുള്ള നിയന്ത്രണം;
(b) കമ്പനിയോ മറ്റംഗങ്ങളോ കമ്പനിയുടെ ഏതെങ്കിലും അംഗങ്ങളുടെ ഓഹരികള്‍ അഥവാ
താല്‍പര്യങ്ങ ള്‍
വാങ്ങുന്നത്;
(c) മുന്‍പറഞ്ഞപോലെ കമ്പനി അതിന്‍റെ ഓഹരിക ള്‍ വാങ്ങുമ്പോ ള്‍, അതിനാല്‍ അതിന്‍റെ ഓഹരി
മൂലധനം കുറയ്ക്കുന്നത്;
(d) കമ്പനിയുടെ ഓഹരികള്‍ അനുവദിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും പരിധികള്‍;
(e) ട്രിബ്യൂണലിന്‍റെ അഭിപ്രായത്തി ല്‍, സാഹചര്യമനുസരിച്ച് യുക്തവും സമാവകാശത്തോടെയും
ഉള്ള നിബന്ധനകളുടെയും ഉപാധികളുടെയും അടിസ്ഥാനത്തില്‍; കമ്പനിയും മാനേജിംഗ് ഡയറക്ടറോ,
മറ്റു ഡയറക്ടറോ അഥവാ മാനേജറും തമ്മി ല്‍ ഏതുവിധത്തിലും എത്തിച്ചേര്‍ന്ന ഏതെങ്കിലും
കരാറിന്‍റെ റദ്ദാക്കല്‍, അസ്ഥിരപ്പെടുത്തല്‍, അഥവാ പരിവര്‍ത്തനം;
(f) ഉ.വ.(e) പറഞ്ഞതല്ലാതെ, കമ്പനിയും ഏതെങ്കിലും വ്യക്തിയും തമ്മിലുള്ള
ഏതെങ്കിലും കരാറിന്‍റെ റദ്ദാക്ക ല്‍, അസ്ഥിരപ്പെടുത്തല്‍, അഥവാ പരിവര്‍ത്തനം;
വേണ്ടത്ര നോട്ടീസ് നല്‍കിയും ബന്ധപ്പെട്ട കക്ഷിയുടെ സമ്മതം വാങ്ങിയുമല്ലാതെ
അത്തരം കരാ ര്‍
റദ്ദാക്കുകയോ, അസ്ഥിരപ്പെടുത്തുകയോ, അഥവാ പരിവര്‍ത്തനം ചെയ്യുകയോ ഉണ്ടാവില്ല;
(g) ഈ വകുപ്പനുസരിച്ചുള്ള അപേക്ഷയുടെ
ദിവസത്തിനു മൂന്നുമാസം മുന്‍പ് കമ്പനിയോ അതിനെതിരെയോ വസ്തുവകകളുമായി ബന്ധപ്പെട്ട്
ചെയ്ത ഏതെങ്കിലും കൈമാറ്റം, ചരക്കുകളുടെ സമര്‍പ്പണം, പണം കൊടുക്കല്‍, നടപടി അഥവാ
മറ്റു പ്രവൃത്തിയുടെ അസ്ഥിരപ്പെടുത്ത ല്‍, ഏതെങ്കിലും വ്യക്തിക്കെതിരെയോ അയാളോ അതു ചെയ്‌താ ല്‍ അയാളുടെ പാപ്പരത്ത്വത്തി ല്‍, ഒരു വഞ്ചനയായി
പരിഗണിക്കുമെങ്കി ല്‍;
(h) കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെയോ, മാനേജറെയോ അഥവാ ഏതെങ്കിലും ഡയറക്ടറെയോ
നീക്കുന്നത്;
(i) ഏതെങ്കിലും മാനേജിംഗ് ഡയറക്ടറോ, മാനേജറോ
അഥവാ ഡയറക്ടറോ, അയാള്‍ നിയമിക്കപ്പെട്ട കാലയളവി ല്‍ ഉണ്ടാക്കിയ അനര്‍ഹമായ നേട്ടങ്ങ ള്‍ തിരിച്ചു പിടിക്കുന്നതും
അങ്ങനെ തിരിച്ചു പിടിച്ചത് ഉപയോഗിക്കുന്ന വിധവും, തിരിച്ചറിയാവുന്ന പീഡിതര്‍ക്ക്
തിരികെ നല്‍കുന്നതും നിക്ഷേപക വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് മാറ്റുന്നതും ഉള്‍പ്പെടെ;
(j) ഉ.വ.(h) പ്രകാരം കമ്പനിയുടെ നിലവിലുള്ള മാനേജിംഗ് ഡയറക്ടറെയോ, മാനേജറെയോ നീക്കുന്നതിനുള്ള
ഒരു ഉത്തരവിന് ശേഷം കമ്പനിയുടെ മാനേജിംഗ്
ഡയറക്ടറെയോ, മാനേജറെയോ നിയമിക്കുന്ന വിധം;
(k) ട്രിബ്യൂണ ല്‍
നിര്‍ദ്ദേശിക്കുന്ന തരം കാര്യങ്ങളി ല്‍ ട്രിബ്യൂണ ലിന് റിപ്പോര്‍ട്ട് ചെയ്യാ ന്‍ ട്രിബ്യൂണ ല്‍ ആവശ്യപ്പെടുന്നത്ര എണ്ണം
വ്യക്തികളെ ഡയറക്ടര്‍മാരായി നിയമിക്കുന്നത്;
(l) ട്രിബ്യൂണ ലിന് യുക്തമെന്നു തോന്നുന്ന തരം
ചിലവുകള്‍ ചുമത്തുന്നത്;
(m) വ്യവസ്ഥ ചെയ്യുന്നത് യുക്തവും സമനീതിപരവും ആണെന്ന് ട്രിബ്യൂണ ലിന് അഭിപ്രായമുള്ള മറ്റേതെങ്കിലും
കാര്യം.
[വ. 242 (2)]
ട്രിബ്യൂണ ലിന്‍റെ
ഉത്തരവിന് ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ ഉ.വ.(1) പ്രകാരമുള്ള ട്രിബ്യൂണ ലിന്‍റെ ഉത്തരവിന്‍റെ ഒരു
സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കമ്പനി റജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യണം.
[വ. 242 (3)]
നടപടിയിലുള്ള ഏതെങ്കിലും കക്ഷിയുടെ അപേക്ഷയില്‍ ട്രിബ്യൂണ ല്‍ കമ്പനിയുടെ കാര്യങ്ങളുടെ
നടത്തിപ്പ് നിയന്ത്രിക്കാന്‍, യുക്തവും സമനീതിപരവുമെന്നു തോന്നുന്ന തരം
നിബന്ധനകളിലും ഉപാധികളിലും അതിനു യുക്തമെന്നു തോന്നുന്ന ഇടക്കാല ഉത്തരവിടും.
[വ. 242 (4)]
ഉ.വ.(1) പ്രകാരമുള്ള ട്രിബ്യൂണലിന്‍റെ ഒരു ഉത്തരവ് ഒരു കമ്പനിയുടെ
മെമ്മോറാണ്ടത്തിലോ ആര്‍ട്ടിക്കിള്‍സിലോ എന്തെങ്കിലും ഭേദഗതിക ള്‍ വരുത്തുമ്പോള്‍, ഈ നിയമത്തിലെ
മറ്റു വ്യവസ്ഥക ള്‍
എന്തുതന്നെയായാലും, ഉത്തരവി ല്‍ അനുവദിച്ചിട്ടുള്ളത്രയല്ലാതെ, ട്രിബ്യൂണലിന്‍റെ കല്പനയില്ലാതെ,
മെമ്മോറാണ്ടത്തിലോ ആര്‍ട്ടിക്കിള്‍സിലോ എന്തുതന്നെയായാലും ഉത്തരവിന് വിരുദ്ധമായ
ഏതെങ്കിലും ഭേദഗതിക ള്‍
വരുത്താന്‍ കമ്പനിക്കധികാരമില്ല.
[വ. 242 (5)]
ഉ.വ.(1)-ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഒരു കമ്പനിയുടെ മെമ്മോറാണ്ടത്തിലോ ആര്‍ട്ടിക്കിള്‍സിലോ
ഉത്തരവ് വരുത്തിയ
ഭേദഗതിക ള്‍, എല്ലാക്കാര്യത്തിലും, ഈ നിയമവ്യവസ്ഥക ള്‍ അനുസരിച്ച് കമ്പനി യഥാവിധി നിര്‍മിച്ച അതേ ഫലമുളവാക്കുകയും, അങ്ങനെ ഭേദഗതി വരുത്തിയ മെമ്മോറാണ്ടത്തിനും ആര്‍ട്ടിക്കിള്‍സിനും പറഞ്ഞ
വ്യവസ്ഥക ള്‍ അങ്ങനെതന്നെ ബാധകമാകുകയും ചെയ്യും.
ഭേദഗതിക ള്‍, എല്ലാക്കാര്യത്തിലും, ഈ നിയമവ്യവസ്ഥക ള്‍ അനുസരിച്ച് കമ്പനി യഥാവിധി നിര്‍മിച്ച അതേ ഫലമുളവാക്കുകയും, അങ്ങനെ ഭേദഗതി വരുത്തിയ മെമ്മോറാണ്ടത്തിനും ആര്‍ട്ടിക്കിള്‍സിനും പറഞ്ഞ
വ്യവസ്ഥക ള്‍ അങ്ങനെതന്നെ ബാധകമാകുകയും ചെയ്യും.
[വ. 242 (6)]
ഒരു കമ്പനിയുടെ മെമ്മോറാണ്ടത്തിലോ ആര്‍ട്ടിക്കിള്‍സിലോ ഭേദഗതി വരുത്തുന്ന അഥവാ
ഭേദഗതി വരുത്താ ന്‍
കല്പനയിടുന്ന ഓരോ ഉത്തരവിന്‍റെയും സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ്, ഉത്തരവിന്
ശേഷം മുപ്പതു ദിവസത്തിനുള്ളില്‍ കമ്പനി റജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യുകയും അദ്ദേഹം അത്
റജിസ്റ്റ ര്‍
ചെയ്യുകയും ചെയ്യും.
[വ. 242 (7)]
ഒരു കമ്പനി ഉ.വ.(5)-ലെ വ്യവസ്ഥകള്‍ ലംഘിക്കുന്നെങ്കില്‍, കമ്പനി ഒരു ലക്ഷം
രൂപായില്‍ കുറയാതെ എന്നാ ല്‍
ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴയും വീഴ്ച വരുത്തിയ ഓരോ ഓഫീസറും ആറുമാസം വരെ ജയില്‍വാസത്തിനും അഥവാ ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാല്‍ ഒരു ലക്ഷം
രൂപാ വരെ പിഴയും ചിലപ്പോ ള്‍
രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 242 (8)]
#CompaniesAct
No comments:
Post a Comment