പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സ്കീം
വകുപ്പ് 254 പ്രകാരം അപേക്ഷയോടൊപ്പം ഫയ ല്‍ ചെയ്ത നക്ക ല്‍ സ്കീം പരിഗണിച്ച ശേഷം കമ്പനി
ഭരണാധികാരി, രോഗപീഡിത കമ്പനിയുടെ പുനരുദ്ധാരണത്തിനും
പുനരധിവാസത്തിനും ഒരു സ്കീം തയ്യാറാക്കും അഥവാ അതിനു വേണ്ടത് ചെയ്യും.
[വ. 261 (1)]
ഏതെങ്കിലും
രോഗപീഡിത കമ്പനിക്ക് ഉ.വ.(1) പ്രകാരം തയ്യാറാക്കിയ ഒരു സ്കീം താഴെപ്പറയുന്ന ഒന്നോ
അതിലധികമോ ഏതെങ്കിലും നടപടിക ള്‍ വ്യവസ്ഥ ചെയ്യും:
(a)
രോഗപീഡിത കമ്പനിയുടെ സാമ്പത്തിക പുനര്‍നിര്‍മാണം;
(b)
അത്തരം കമ്പനിയുടെ ഭരണത്തി ല്‍
ഭേദഗതി വരുത്തി അഥവാ ഏറ്റെടുത്തുകൊണ്ട് രോഗപീഡിത കമ്പനിയുടെ വേണ്ടവിധമുള്ള ഭരണം;
(c)
സംയോജനം-
(i)
രോഗപീഡിത കമ്പനി മറ്റേതെങ്കിലും
കമ്പനിയുമായി; അഥവാ
(ii)
മറ്റേതെങ്കിലും കമ്പനി രോഗപീഡിത
കമ്പനിയുമായി;
(d)
ഒരു ധനാഢ്യമായ കമ്പനി രോഗപീഡിത
കമ്പനിയെ ഏറ്റെടുക്കുന്നത്;
(e)
രോഗപീഡിത കമ്പനിയുടെ ഏതെങ്കിലും
ആസ്തി അഥവാ ബിസിനസ് മുഴുവനായോ ഭാഗികമായോ വില്‍ക്കുന്നത് അഥവാ ലീസ് ചെയ്യുന്നത്;
(f)
നിയമപ്രകാരം ഭരണ ഉദ്യോഗസ്ഥരെയും, മേല്‍നോട്ട
ഉദ്യോഗസ്ഥരെയും, തൊഴിലാളികളെയും, യുക്തിസഹജമാക്കുന്നത്;
(g)
മറ്റുതരം യുക്തമായ പ്രതിരോധ, നവീകരണ, കൂടാതെ പ്രതിവിധി നടപടികള്‍;
(h)
രോഗപീഡിത കമ്പനിയുടെ ഏതെങ്കിലും
ഉത്തമര്‍ണര്‍ക്ക് അഥവാ ഉത്തമര്‍ണരുടെ ശ്രേണിക്ക് അതിനുള്ള കടങ്ങളും കടപ്പാടുകളും
തിരികെകൊടുക്കുന്നത് അഥവാ പട്ടിക പുന ര്‍നിര്‍ണയം
അഥവാ പുനസംഘടന;
(i)
ഉ.വ.(a) മുതല്‍ (h) വരെ
വ്യക്തമാക്കിയ നടപടികള്‍ക്കുവേണ്ടി അഥവാ അതുമായി ബന്ധപ്പെട്ട് ആവശ്യമോ അനുയോജ്യമോ
ആയ സാന്ദര്‍ഭികവും തത്ഫലവും അഥവാ അനുബന്ധവുമായ
നടപടിക ള്‍.
നടപടിക ള്‍.
[വ. 261 (2)]
#CompaniesAct
No comments:
Post a Comment