അന്വേഷണത്തില്‍ കമ്പനിയുടെ ആസ്തിക ള്‍ മരവിപ്പിക്കുമ്പോ ള്‍
കേന്ദ്ര ഗവര്‍ന്മേണ്ട് അതിനു നല്‍കിയ ഒരു റഫറന്‍സിലോ, ഈ അദ്ധ്യായ പ്രകാരം
കമ്പനിയുടെ കാര്യങ്ങളിലേക്കുള്ള ഏതെങ്കിലും അന്വേഷണങ്ങളുമായി ബന്ധപ്പെട്ടോ വകുപ്പ്
244 (1) വ്യക്തമാക്കുന്നത്ര എണ്ണം അംഗങ്ങളുടെ, അഥവാ കമ്പനിയി ല്‍ നിന്നും ഒരു ലക്ഷം ‘തുക’ കിട്ടാനുള്ള
ഒരു ഉത്തമര്‍ണന്‍റെ, അഥവാ മറ്റേതെങ്കിലും വ്യക്തിയുടെ, ഏതെങ്കിലും പരാതിയിന്മേലോ, കമ്പനിയുടെയോ അതിന്‍റെ
ഓഹരി ഉടമകളുടെയോ ഉത്തമര്‍ണരുടെയോ താത്പര്യത്തിന് കോട്ടം തട്ടുന്ന വിധത്തില്‍ കമ്പനിയുടെ
ഫണ്ടുകള്‍, ആസ്തികള്‍, വസ്തുവകകള്‍ നീക്കം ചെയ്യാനോ, കൈമാറ്റം ചെയ്യാനോ,
തീറെഴുതാനോ സാധ്യതയുണ്ടെന്ന് വിശ്വസിക്കാന്‍ തക്ക കാരണമുണ്ടെന്നു ട്രിബ്യുണലിന്
വ്യക്തമാകുന്നെങ്കി ല്‍,
അഥവാ പൊതു താത്പര്യത്തിനു വേണ്ടി അത് ഉത്തരവ് വഴി അത്തരം നീക്കം ചെയ്യലോ, കൈമാറ്റം
ചെയ്യലോ, തീറെഴുതലോ ഉത്തരവി ല്‍ വ്യക്തമാക്കിയത് പോലെ മൂന്നു വര്‍ഷത്തി ല്‍ കൂടാത്ത ഒരു കാലത്തേക്ക്
നടക്കാന്‍ പാടില്ലെന്നും അല്ലെങ്കി ല്‍ ട്രിബ്യുണലിന് യുക്തമെന്നു തോന്നുന്ന
നിയന്ത്രണങ്ങള്‍ക്കും ഉപാധികള്‍ക്കും വിധേയമായി നടത്താമെന്നും നിര്‍ദ്ദേശിക്കാം.
[വ. 221 (1)]
ഉ.വ.(1) അനുസരിച്ചുള്ള ട്രിബ്യുണലിന്‍റെ ഉത്തരവിനു വിരുദ്ധമായി കമ്പനിയുടെ ഫണ്ടുക ള്‍, ആസ്തികള്‍, വസ്തുവകകള്‍ നീക്കം
ചെയ്യുകയോ, കൈമാറ്റം ചെയ്യുകയോ, തീറെഴുതുകയോ ചെയ്യുന്നെങ്കി ല്‍, കമ്പനി ഒരു ലക്ഷം രൂപായില്‍
കുറയാതെ എന്നാ ല്‍
ഇരുപത്തഞ്ചു ലക്ഷം രൂപാ വരെ പിഴയും വീഴ്ച വരുത്തിയ കമ്പനിയുടെ ഓരോ ഓഫീസറും മൂന്നു വര്‍ഷം
വരെ ജയില്‍വാസത്തിനും അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാവരെ പിഴയും
ചിലപ്പോ ള്‍ രണ്ടും കൂടിയും
ശിക്ഷിക്കപ്പെടും.
[വ. 221 (2)]
#CompaniesAct
No comments:
Post a Comment