അദ്ധ്യായം പതിനെട്ട്
കമ്പനികളുടെ റെജിസ്റ്ററില്‍ നിന്നും പേര് നീക്കം ചെയ്യുന്നത്
റജിസ്ട്രാര്‍ക്ക് കമ്പനിയുടെ പേ ര്‍ നീക്കം ചെയ്യാ ന്‍ അധികാരം
(a) ഒരു
കമ്പനി അതിന്‍റെ രൂപീകരണത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളി ല്‍
അതിന്‍റെ ബിസിനസ് തുടങ്ങുന്നതി ല്‍
വീഴ്ച വരുത്തി; †അഥവാ,
(b) † ഒരു കമ്പനിയുടെ രൂപീകരണ ദിവസത്തിനു ശേഷം നൂറ്റി എണ്‍പത്
ദിവസക്കാലത്തിനുള്ളിലും കൊടുക്കുവാന്‍ ഏറ്റ വരിസംഖ്യ മെമ്മോറാണ്ടത്തിന്‍റെ വരിക്കാ ര്‍
കൊടുത്തില്ല,
മാത്രമല്ല അതിന്‍റെ രൂപീകരണത്തിനു ശേഷം നൂറ്റി എണ്‍പത് ദിവസക്കാലത്തിനുള്ളിലും
വകുപ്പ് 11 (1) പ്രകാരമുള്ള ഒരു പ്രഖ്യാപനം ഫയല്‍ ചെയ്തില്ല; അഥവാ
(c) തൊട്ടുമുന്‍പുള്ള
രണ്ടു സാമ്പത്തിക വ ര്‍ഷക്കാലം ഒരു കമ്പനി ഒരു
ബിസിനസും ചെയ്യുന്നില്ല,
മാത്രമല്ല ആ കാലത്തിനുള്ളി ല്‍
വകുപ്പ് 455 പ്രകാരം ഒരു സുഷുപ്ത കമ്പനിയെന്ന നില ലഭിക്കുവാ ന്‍
അപേക്ഷിക്കുന്നില്ല,
എന്ന് റജിസ്ട്രാര്‍ക്ക് വിശ്വസിക്കാ ന്‍ തക്ക കാരണം ഉണ്ടെങ്കി ല്‍, കമ്പനികളുടെ റജിസ്റ്ററില്‍ നിന്നും കമ്പനിയുടെ
പേര് നീക്കം ചെയ്യാനുള്ള തന്‍റെ ഉദ്ദേശത്തിന് അദ്ദേഹം കമ്പനിക്കും കമ്പനിയുടെ
എല്ലാ ഡയറക്ടര്‍മാര്‍ക്കും ഒരു നോട്ടീസ് അയയ്ക്കുകയും, നോട്ടീസിന്‍റെ ദിവസം മുതല്‍*
ഒരു മുപ്പതു ദിവസക്കാലത്തിനുള്ളി ല്‍ സംഗതമായ പ്രമാണങ്ങളുടെ പകര്‍പ്പുക ള്‍ സഹിതം, ഉണ്ടെങ്കി ല്‍, അവരുടെ നിവേദനങ്ങ ള്‍ അയയ്ക്കാ ന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയും
ചെയ്യും.
†കമ്പനി (ഭേദഗതി) നിയമം
2015 (21/2015) പ്രകാരം ചേര്‍ത്തതും ഒഴിവാക്കിയതും
[വ. 248 (1)]
ഉ.വ.(1) –ലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, ഒരു കമ്പനിക്ക് അതിന്‍റെ എല്ലാ
ബാദ്ധ്യതകളും തീര്‍ത്തശേഷം, ഒരു വിശേഷ പ്രമേയം അഥവാ അടച്ചുതീര്‍ത്ത ഓഹരി മൂലധനം അടിസ്ഥാനമാക്കി
എഴുപത്തഞ്ചു ശതമാനം അംഗങ്ങളുടെ സമ്മതം വഴി, ഉ.വ.(1) വ്യക്തമാക്കിയ ഏതെങ്കിലും അഥവാ
എല്ലാ കാരണങ്ങളാലും കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും കമ്പനിയുടെ പേര് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശിച്ച
വിധത്തിലുള്ള ഒരു അപേക്ഷ റജിസ്ട്രാര്‍ക്ക് ഫയല്‍ ചെയ്യാവുന്നതും, റജിസ്ട്രാര്‍
അപേക്ഷ സ്വീകരിച്ച ശേഷം നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഒരു പൊതു നോട്ടീസ്
ഇറക്കാനിടയാക്കുന്നതുമാണ്:
ഒരു വിശേഷ നിയമ പ്രകാരം നിയന്ത്രിക്കപ്പെടുന്ന ഒരു കമ്പനിയുടെ കാര്യത്തില്‍ ആ
നിയമപ്രകാരം രൂപീകരിച്ച അഥവാ സ്ഥാപിച്ച റഗുലേറ്ററി ബോഡിയുടെ സമ്മതവും നേടുകയും
അപേക്ഷയോടൊപ്പം അടക്കം ചെയ്യുകയും വേണം.
[വ. 248 (2)]
വകുപ്പ് 8 പ്രകാരം റജിസ്റ്റ ര്‍ ചെയ്ത ഒരു കമ്പനിക്ക് ഉ.വ.(2)-ലുള്ള ഒന്നും
ബാധകമല്ല.
[വ. 248 (3)]
ഉ.വ.(1) അഥവാ (2) പ്രകാരം ഇറക്കിയ ഒരു നോട്ടീസ് പൊതുജനങ്ങളുടെ അറിവിലേക്ക് നിര്‍ദ്ദേശിച്ച വിധത്തിലും ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിക്കണം.
[വ. 248 (4)]
നോട്ടീസില്‍ പറഞ്ഞ സമയം കഴിയുമ്പോ ള്‍, കമ്പനി മറിച്ച് കാരണങ്ങള്‍ കാണിച്ചില്ലെങ്കില്‍, റജിസ്ട്രാര്‍, കമ്പനികളുടെ
റജിസ്റ്ററില്‍ നിന്നും അതിന്‍റെ പേര് വെട്ടുകയും ഔദ്യോഗിക ഗസറ്റി ല്‍ അതിനുള്ള നോട്ടീസ് പ്രസിദ്ധീകരിക്കുകയും
ഔദ്യോഗിക ഗസറ്റി ല്‍
ആ നോട്ടീസ് പ്രസിദ്ധീകരിക്കുമ്പോ ള്‍ കമ്പനി പിരിഞ്ഞതായി കണക്കാക്കുകയും ചെയ്യും.
[വ. 248 (5)]
റജിസ്ട്രാര്‍, ഉ.വ.(5) പ്രകാരം ഒരുത്തരവു പാസ്സാക്കുന്നതിനു മുന്‍പ്
കമ്പനിക്ക് പിരിഞ്ഞുകിട്ടാനുള്ള എല്ലാ തുകകളും കിട്ടാനും കമ്പനി ന്യായമായ ഒരു
സമയത്തിനുള്ളില്‍ അതിന്‍റെ ബാദ്ധ്യതകളും കടപ്പാടുകളും കൊടുക്കാനും തീര്‍ക്കാനും ഒരുക്കങ്ങ ള്‍ നടത്തിയെന്നും തനിക്കു തൃപ്തിപ്പെടുകയും
വേണമെങ്കി ല്‍
കമ്പനിയുടെ ഭരണച്ചുമതലയുള്ള മാനേജിംഗ് ഡയറക്ടര്‍, ഡയറക്ടര്‍, അഥവാ മറ്റു
വ്യക്തികളില്‍ നിന്നും വേണ്ട ഉറപ്പു നേടുകയും വേണം.
ഉപവകുപ്പ് പറഞ്ഞ ഉറപ്പുകള്‍ക്കുപരിയായി കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും കമ്പനിയുടെ പേര് നീക്കം
ചെയ്യുന്ന ഉത്തരവിന്‍റെ ദിവസത്തിനു ശേഷവും കമ്പനിയുടെ ആസ്തികള്‍, അതിന്‍റെ ബാദ്ധ്യതകളും കടപ്പാടുകളും കൊടുക്കാനും
തീര്‍ക്കാനും ലഭ്യമാക്കണം.
[വ. 248 (6)]
ഭരണാധികാരം പ്രയോഗിച്ചുകൊണ്ടിരുന്ന ഓരോ ഡയറക്ടറുടെയും മാനേജറുടെയും അഥവാ മറ്റു
ഓഫീസറുടെയും, ഉ.വ.(5) പ്രകാരം പിരിഞ്ഞ കമ്പനിയുടെ ഓരോ അംഗത്തിന്‍റെയും ബാദ്ധ്യത
കമ്പനി പിരിഞ്ഞിട്ടില്ലാത്തതുപോലെ തുടരുകയും നടപ്പാക്കാനാവുകയും ചെയ്യും.
[വ. 248 (7)]
കമ്പനികളുടെ
റജിസ്റ്ററി ല്‍
നിന്നും പേര് നീക്കം ചെയ്ത ഒരു കമ്പനിയുടെ പിരിച്ചു വിടലിന് ട്രിബ്യൂണലിനുള്ള
അധികാരത്തിന് ഈ വകുപ്പിലുള്ള ഒന്നും ബാധകമാകുകയില്ല.
[വ. 248 (8)]
* From the date of notice and not from its receipt!
* നോട്ടീസിന്‍റെ ദിവസം മുത ല്‍,
അതായത് അത് കിട്ടിയ ദിവസം മുത ല്‍
അല്ല!
#CompaniesAct
No comments:
Post a Comment