ചില കമ്പനികളില്‍ ലയനവും സംയോജനവും
വകുപ്പ് 230, വകുപ്പ് 232, ഇവയിലെ വ്യവസ്ഥക ള്‍ എന്തുതന്നെയായാലും
താഴെപ്പറയുന്നവയ്ക്ക് വിധേയമായി രണ്ടോ അതിലധികമോ ചെറു കമ്പനികള്‍ തമ്മിലോ ഒരു ഹോള്‍ഡിങ്ങ്
കമ്പനിയും അതിന്‍റെ പൂ ര്‍ണ
ഉടമയിലെ സബ്സിഡിയറി കമ്പനിയും തമ്മിലോ അഥവാ മറ്റു തരം നിര്‍ദ്ദേശിച്ച ശ്രേണി അഥവാ
ശ്രേണികളിലുള്ള കമ്പനികളും തമ്മിലോ ലയനത്തിനോ സംയോജനത്തിനോ ഒരു സ്കീമി ല്‍ ഏര്‍പ്പെടാം:-
(a) ബന്ധപ്പെട്ട
കമ്പനികളുടെ റജിസ്റ്റേഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റജിസ്ട്രാറും ഒഫീഷ്യ ല്‍
ലിക്വിഡേറ്റര്‍മാരി ല്‍ നിന്നും അഥവാ സ്കീം
ബാധിക്കുന്ന വ്യക്തികളി ല്‍ നിന്നും നിര്‍ദ്ദേശിത സ്കീമിനോടുള്ള
എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും മുപ്പതു ദിവസത്തിനുള്ളി ല്‍ ക്ഷണിച്ചുകൊണ്ട് ഒരു
നോട്ടീസ് കൈമാറുന്ന കമ്പനി അഥവാ കമ്പനികളും കൈമാറിയ കമ്പനിയും ഇറക്കുന്നു;
(b) കിട്ടിയ
എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും യഥാക്രമം കമ്പനിക ള്‍ തങ്ങളുടെ പൊതുയോഗങ്ങളില്‍
പരിഗണിക്കുകയും ആകെ ഓഹരികളുടെ എണ്ണത്തിന്‍റെ തൊണ്ണൂറു ശതമാനമെങ്കിലും
കൈക്കൊള്ളുന്ന അംഗങ്ങ ള്‍ അഥവാ അംഗങ്ങളുടെ ശ്രേണിക ള്‍
ഒരു പൊതുയോഗത്തില്‍ യഥാക്രമം അംഗീകരിക്കുകയും ചെയ്തു.
(c) ലയനത്തിന്
വിധേയമാകുന്ന ഓരോ കമ്പനിയും നിര്‍ദ്ദേശിച്ച
ഫോമി ല്‍ ഒരു സോള്‍വന്‍സി പ്രഖ്യാപനം കമ്പനിയുടെ റജിസ്റ്റേഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യുന്നു; കൂടാതെ
ഫോമി ല്‍ ഒരു സോള്‍വന്‍സി പ്രഖ്യാപനം കമ്പനിയുടെ റജിസ്റ്റേഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യുന്നു; കൂടാതെ
(d) എഴുതി
സമ്മതിച്ചോ അഥവാ ഇരുപത്തൊന്നു ദിവസത്തെ ഒരു നോട്ടീസ് സ്കീമിനൊപ്പം അതിന്‍റെ
ഉത്തമര്‍ണര്‍ക്ക് അതിനു വേണ്ടി നല്‍കി, കമ്പനി നയിച്ച ഒരു യോഗത്തി ല്‍
സൂചിപ്പിച്ചോ ഉത്തമര്‍ണരുടെയോ അവരുടെ ശ്രേണികളുടെയോ മൂല്യത്തിന്‍റെ പത്തി ല്‍
ഒന്‍പതും പ്രതിനിധീകരിക്കുന്ന ഭൂരിപക്ഷം സ്കീം അംഗീകരിച്ചു.
[വ. 233 (1)]
അപ്രകാരം അംഗീകരിച്ച സ്കീമിന്‍റെ ഒരു പകര്‍പ്പ് കൈമാറിയ കമ്പനി കമ്പനിയുടെ
റജിസ്റ്റേഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ റജിസ്ട്രാര്‍ക്കും ഒഫീഷ്യ ല്‍ ലിക്വിഡേറ്റര്‍ക്കും കേന്ദ്ര
ഗവര്‍ന്മേണ്ടിനും നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഫയ ല്‍ ചെയ്യണം.
[വ. 233 (2)]
സ്കീം കിട്ടിയാല്‍, റജിസ്ട്രാര്‍ക്കും
ഒഫീഷ്യ ല്‍ ലിക്വിഡേറ്റര്‍ക്കും
സ്കീമിനോട് എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും ഇല്ലെങ്കി ല്‍, കേന്ദ്ര ഗവര്‍ന്മേണ്ട് അത്
റജിസ്റ്റ ര്‍
ചെയ്യുകയും കമ്പനികള്‍ക്ക് ഒരു സ്ഥിരീകരണം നല്‍കുകയും ചെയ്യും.
[വ. 233 (3)]
റജിസ്ട്രാര്‍ക്കും ഒഫീഷ്യ ല്‍ ലിക്വിഡേറ്റര്‍ക്കും എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും
ഉണ്ടെങ്കി ല്‍
മുപ്പതു ദിവസത്തിനുള്ളി ല്‍
അദ്ദേഹം അത് കേന്ദ്ര ഗവര്‍ന്മേണ്ടിനെ എഴുതി അറിയിക്കും:
അത്തരം അറിയിപ്പ് നടത്തിയില്ലെങ്കില്‍, അദ്ദേഹത്തിന് സ്കീമിനോട് എതിര്‍പ്പൊന്നും ഇല്ലെന്ന്
അനുമാനിക്കും.
[വ. 233 (4)]
എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും കിട്ടിയിട്ടോ അഥവാ മറ്റു കാരണങ്ങ ള്‍ കൊണ്ടോ ഒരു സ്കീം പൊതു
താത്പര്യത്തിനോ ഉത്തമര്‍ണരുടെ താത്പര്യത്തിനോ അല്ലെന്നു കേന്ദ്ര ഗവ ര്‍ന്മേണ്ടിനു
അഭിപ്രായമുണ്ടെങ്കില്‍, ഉ.വ.(2) അനുസരിച്ച് സ്കീം കിട്ടി അറുപതു ദിവസത്തിനുള്ളില്‍
അതിന്‍റെ എതിര്‍പ്പുക ള്‍
പ്രകടിപ്പിച്ചുകൊണ്ടും വകുപ്പ് 232 പ്രകാരം ട്രിബ്യൂണ ല്‍ സ്കീം പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടും
അത് ട്രിബ്യൂണ ല്‍
മുന്‍പാകെ ഒരു അപേക്ഷ ഫയ ല്‍
ചെയ്യും.
[വ. 233 (5)]
കേന്ദ്ര ഗവര്‍ന്മേണ്ടി ല്‍ നിന്നോ മറ്റു വ്യക്തിയി ല്‍ നിന്നോ അപേക്ഷ കിട്ടിയിട്ട് അത്
എഴുതി രേഖപ്പെടുത്തുന്ന കാരണങ്ങളാ ല്‍ ട്രിബ്യൂണലിന് വകുപ്പ് 232 പ്രകാരമുള്ള നടപടികളി ല്‍ സ്കീം പരിഗണിക്കണമെന്ന്
അഭിപ്രായമുണ്ടെങ്കി ല്‍
ട്രിബ്യൂണ ല്‍
അങ്ങനെ നിര്‍ദ്ദേശിക്കുകയും അഥവാ അതിനു യുക്തമായ രീതിയില്‍ ഉത്തരവ് പാസ്സാക്കി അത്
സ്കീം സ്ഥിരീകരിക്കുകയും ചെയ്യും:
കേന്ദ്ര ഗവര്‍ന്മേണ്ടിനു സ്കീമിനോട് എതിര്‍പ്പൊന്നും ഇല്ലെങ്കി ല്‍ അഥവാ അത് ഈ വകുപ്പ് പ്രകാരം
ട്രിബ്യൂണലിന് മുന്‍പാകെ അപേക്ഷയൊന്നും സമര്‍പ്പിക്കുന്നില്ലെങ്കി ല്‍ അതിനു സ്കീമിനോട് എതിര്‍പ്പൊന്നും
ഇല്ലെന്ന് പരിഗണിക്കും.
[വ. 233 (6)]
സ്കീം സ്ഥിരീകരിച്ചു കൊണ്ട് ഉ.വ.(6) പ്രകാരമുള്ള ഉത്തരവിന്‍റെ ഒരു പകര്‍പ്പ് കൈമാറിയ കമ്പനിയുടെ റജിസ്ട്രാര്‍ക്കും
ബന്ധപ്പെട്ട വ്യക്തികള്‍ക്കും അയയ്ച്ചുകൊടുക്കുകയും റജിസ്ട്രാ ര്‍ സ്കീം റജിസ്റ്റ ര്‍ ചെയ്യുകയും കമ്പനികള്‍ക്ക്
സ്ഥിരീകരണം നല്‍കുകയും കൈമാറുന്ന കമ്പനി അഥവാ കമ്പനിക ള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ
റജിസ്ട്രാര്‍മാര്‍ക്ക് അയയ്ച്ചുകൊടുക്കുകയും ചെയ്യും.
[വ. 233 (7)]
ഉ.വ.(3) അഥവാ (7) പ്രകാരമുള്ള സ്കീമിന്‍റെ റജിസ്ട്രെഷന്‍റെ ഫലം കൈമാറുന്ന കമ്പനിയെ പിരിച്ചുവിടുന്ന
നടപടികളില്ലാതെ പിരിയുന്നതുപോലെ പരിഗണിക്കപ്പെടുന്നതായിരിക്കും.
[വ. 233 (8)]
സ്കീമിന്‍റെ റജിസ്ട്രെഷ ന്‍ താഴെപ്പറയുന്ന ഫലങ്ങളുണ്ടാക്കും:-
(a) വസ്തുവകകള്‍
കൈമാറിയ കമ്പനിയുടെ വസ്തുവകകളും ബാദ്ധ്യതകള്‍ കൈമാറിയ കമ്പനിയുടെ ബാദ്ധ്യതകളും ആകുന്ന
വിധത്തില്‍ കൈമാറുന്ന കമ്പനിയുടെ വസ്തുവകകളും ബാദ്ധ്യതകളും കൈമാറിയ കമ്പനിക്ക്
കൈമാറ്റം ചെയ്യപ്പെടും.
(b) കൈമാറുന്ന
കമ്പനിയുടെ വസ്തുവകകളിന്മേലുള്ള ചാര്‍ജുക ള്‍ കൈമാറിയ കമ്പനികളുടെ വസ്തുവകകളിന്മേലുള്ള
ചാര്‍ജുക ള്‍ പോലെതന്നെ ബാധകവും നടപ്പിലാവുന്നതുമായിരിക്കും.
(c) കൈമാറുന്ന
കമ്പനിയുടേതോ അതിനെതിരെയോ ഏതെങ്കിലും നിയമക്കോടതിക്ക് മുന്‍പാകെ നിലനില്‍ക്കുന്ന
നിയമ നടപടിക ള്‍ കൈമാറിയ കമ്പനിയുടെതോ അതിനെതിരെയോ ആയി തുടരും.
(d) വിസമ്മതിക്കുന്ന
ഓഹരിയുടമകളുടെ ഓഹരികള്‍ വാങ്ങിക്കാനോ വിസമ്മതിക്കുന്ന ഉത്തമര്‍ണര്‍ക്ക് ബാക്കി
നില്‍കുന്ന കടം വീട്ടാനോ സ്കീം വ്യവസ്ഥ ചെയ്യുന്നെങ്കില്‍, അത്തരം തുക,
കൊടുത്തുതീര്‍ക്കാത്തത്രയും കൈമാറിയ കമ്പനിയുടെ ബാദ്ധ്യതയായിത്തീരും.
[വ. 233 (9)]
ലയനം അഥവാ സംയോജനത്തിന്‍റെ ഫലമായി ഒരു കൈമാറിയ കമ്പനി ഏതെങ്കിലും ഓഹരിക ള്‍ അതിന്‍റെതന്നെ പേരിലോ ഏതെങ്കിലും
ട്രസ്റ്റിന്‍റെ പേരിലോ അതിനു വേണ്ടിയോ അതിന്‍റെ ഏതെങ്കിലും സബ്സിഡിയറി അഥവാ സഹകാരി
കമ്പനിക ള്‍ക്ക് വേണ്ടിയോ കൈക്കൊള്ളാ ന്‍ പാടില്ല, അത്തരം ഏതെങ്കിലും
ഓഹരികള്‍ ലയനം അഥവാ സംയോജനത്തില്‍ റദ്ദാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും.
[വ. 233 (10)]
കൈമാറിയ കമ്പനി പുതുക്കിയ അധികൃത മൂലധനം സൂചിപ്പിച്ച് റജിസ്ട്രാര്‍ക്ക്
റജിസ്റ്റ ര്‍
ചെയ്ത സ്കീം സഹിതം ഒരു അപേക്ഷ ഫയ ല്‍ ചെയ്യുകയും പുതുക്കിയ മൂലധനത്തിന് വേണ്ട നിര്‍ദ്ദേശിച്ച
ഫീസ് ഒടുക്കുകയും ചെയ്യും.
കൈമാറിയ കമ്പനിയുമായി ലയനം അഥവാ സംയോജനത്തിനു മുന്‍പ്, കൈമാറുന്ന കമ്പനി അതിന്‍റെ
അധികൃത മൂലധനത്തി ല്‍
അടച്ച ഏതെങ്കിലും ഫീസ്, കൈമാറിയ കമ്പനി ലയനം അഥവാ സംയോജനശേഷം അതിന്‍റെ അധികൃത
മൂലധനത്തി ല്‍
അടയ്ക്കേണ്ട ഫീസുമായി തട്ടിക്കിഴിക്കും.
[വ. 233 (11)]
വകുപ്പ് 230 പറഞ്ഞ അനുരഞ്ജനം അഥവാ ക്രമത്തിന്‍റെ ഒരു സ്കീമുമായി അഥവാ വകുപ്പ്
232 (1) (b) പറഞ്ഞ ഒരു കമ്പനിയുടെ വിഭജനം അഥവാ കൈമാറ്റവുമായി ബന്ധപ്പെട്ട ഉ.വ.(1)
വ്യക്തമാക്കിയ ഒരു കമ്പനി അഥവാ കമ്പനികള്‍ക്ക് ഈ വകുപ്പിലെ വ്യവസ്ഥക ള്‍ അങ്ങനെ തന്നെ ബാധകമാകും.
[വ. 233 (12)]
കേന്ദ്ര ഗവര്‍ന്മേണ്ട് നിര്‍ദ്ദേശിച്ച വിധത്തി ല്‍ കമ്പനികളുടെ ലയനവും സംയോജനവും
വ്യവസ്ഥ ചെയ്യും.
[വ. 233 (13)]
ലയനം അഥവാ സംയോജനത്തിന്‍റെ ഏതെങ്കിലും സ്കീമിന്‍റെ അംഗീകാരത്തിനുവേണ്ടി വകുപ്പ്
232 –ലെ വ്യവസ്ഥക ള്‍
ഈ വകുപ്പി ല്‍
ഉള്‍പ്പെടുന്ന ഒരു കമ്പനിക്ക് ഉപയോഗിക്കാം.
[വ. 233 (14)]
#CompaniesAct
No comments:
Post a Comment