Friday, 9 January 2015

കമ്പനി നിയമം: എതിര്‍പ്പുള്ള ഓഹരികള്‍ വാങ്ങുമ്പോള്‍


എതിര്‍പ്പുള്ള ന്യൂനപക്ഷഓഹരിക ള്‍ വാങ്ങുന്നതിന് അധികാരം

ഒരു കമ്പനിയുടെ (കൈമാറുന്ന കമ്പനി) ഓഹരികള്‍ അഥവാ ഓഹരികളുടെ ഏതെങ്കിലും ശ്രേണിക ള്‍ മറ്റൊരു കമ്പനിക്ക്‌ (കൈമാറിയ കമ്പനി) കൈമാറ്റം ഉള്‍പെടുന്ന ഒരു സ്കീം അഥവാ കരാര്‍, കൈമാറിയ കമ്പനി അതിനു വേണ്ടി ഒരു ഓഫ ര്‍ നല്‍കി നാലു മാസത്തിനുള്ളി ല്‍ കൈമാറ്റം ഉള്‍പെടുന്ന ഓഹരികളുടെ മൂല്യത്തിന്‍റെ പത്തി ല്‍ ഒന്‍പതു ഭാഗത്തില്‍ കുറയാത്ത ഉടമക ള്‍, അതും കൈമാറിയ കമ്പനിയോ അതിന്‍റെ നോമിനിയോ അതിന്‍റെ സബ്സിഡിയറി കമ്പനികളോ ഓഫ ര്‍ ദിവസം നേരത്തെതന്നെ കൈക്കൊള്ളുന്ന ഓഹരികള്‍ അല്ലാത്തവ, അംഗീകരിച്ചെങ്കില്‍, കൈമാറിയ കമ്പനി, മുന്‍പറഞ്ഞ നാലുമാസം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ ഏതെങ്കിലും സമയത്ത്, വിസമ്മതിക്കുന്ന ഏതെങ്കിലും ഓഹരി ഉടമയ്ക്ക്, അത് അയാളുടെ ഓഹരികള്‍ വാങ്ങാനാഗ്രഹിക്കുന്നെന്ന് നിര്‍ദ്ദേശിച്ച വിധത്തി ല്‍ നോട്ടീസ് നല്‍കാം.

[വ. 235 (1)]

ഉ.വ.(1) പ്രകാരം ഒരു നോട്ടീസ് നല്‍കുമ്പോള്‍, വിസമ്മതിക്കുന്ന ഓഹരിയുടമ നോട്ടീസ് നല്‍കിയ ദിവസം മുത ല്‍ ഒരു മാസത്തിനുള്ളി ല്‍ ട്രിബ്യൂണലിന് ഒരു അപേക്ഷ നല്‍കുകയും ട്രിബ്യൂണ ല്‍ മറ്റു വിധത്തി ല്‍ ഉത്തരവിടുന്നത് യുക്തമെന്നു ചിന്തിച്ചാലുമല്ലാതെ, കൈമാറിയ കമ്പനിക്ക്‌ ആ ഓഹരികള്‍, സമ്മതിച്ച ഓഹരിയുടമകളുടെ ഓഹരിക ള്‍ സ്കീം അഥവാ കരാ ര്‍ പ്രകാരം കൈമാറിയ കമ്പനിക്ക്‌ കൈമാറ്റം ചെയ്ത അതേ ഉപാധികളില്‍, വാങ്ങാനവകാശമുള്ളതും വാങ്ങേണ്ടതുമാണ്.

[വ. 235 (2)]

ഉ.വ.(1) പ്രകാരം കൈമാറിയ കമ്പനി ഒരു നോട്ടീസ്
നല്‍കിയിട്ടുള്ളപ്പോ
ള്‍, വിസമ്മതിക്കുന്ന ഓഹരിയുടമയുടെ അപേക്ഷയില്‍ ട്രിബ്യൂണല്‍ മറിച്ച് ഉത്തരവിട്ടിട്ടില്ലെങ്കില്‍, നോട്ടീസ് നല്‍കിയ ദിവസത്തിനു ശേഷം ഒരു മാസം കഴിഞ്ഞ്, അഥവാ വിസമ്മതിക്കുന്ന ഓഹരിയുടമ ട്രിബ്യൂണലിന് നല്‍കിയ ഒരു അപേക്ഷ നിലനില്‍ക്കുന്നെങ്കി ല്‍, അപേക്ഷ തീര്‍പ്പാക്കിയ ശേഷം, കൈമാറിയ കമ്പനി ഒരു കൈമാറ്റ പ്രമാണത്തോടൊപ്പം നോട്ടീസിന്‍റെ ഒരു പകര്‍പ്പ് ഓഹരിയുടമക്ക് വേണ്ടി കൈമാറുന്ന കമ്പനി നിയമിച്ച ഏതെങ്കിലും വ്യക്തിയും കൈമാറിയ കമ്പനി അതിനുവേണ്ടിത്തന്നെയും കാര്യനിര്‍വഹണം നടത്തേണ്ടത്, കൈമാറുന്ന കമ്പനിക്ക്‌ അയയ്ച്ചുകൊടുക്കുകയും, കൈമാറുന്ന കമ്പനിക്ക്‌ തുക അഥവാ ഈ വകുപ്പ് പ്രകാരം കൈമാറിയ കമ്പനി വാങ്ങേണ്ട ഓഹരികള്‍ക്ക് ആ കമ്പനി കൊടുക്കേണ്ട വില പ്രതിനിധീകരിക്കുന്ന മറ്റു പ്രതിഫലം കൊടുക്കുകയും അഥവാ കൈമാറുകയും, കൈമാറുന്ന കമ്പനി-

(a) കൈമാറിയ കമ്പനിയെ ആ ഓഹരികളുടെ ഉടമയായി റജിസ്റ്റര്‍ ചെയ്യുകയും,

(b) ആ റജിസ്ട്രെഷന്‍റെ ദിവസത്തിനുശേഷം ഒരു മാസത്തിനകം അത്തരം റജിസ്ട്രെഷന്‍റെ  കാര്യവും തുക അഥവാ കൈമാറിയ കമ്പനി കൊടുക്കേണ്ട വില പ്രതിനിധീകരിക്കുന്ന മറ്റു പ്രതിഫലം കിട്ടിയതും വിസമ്മതിക്കുന്ന ഓഹരിയുടമകളെ അറിയിക്കുകയും ചെയ്യും.

[വ. 235 (3)]

ഈ വകുപ്പ് പ്രകാരം കൈമാറുന്ന കമ്പനിക്ക്‌ കിട്ടിയ ഏതെങ്കിലും തുക ഒരു പ്രത്യേക ബാങ്ക് അക്കൗണ്ടി ല്‍ നിക്ഷേപിക്കുകയും അത്തരം തുകയോ അഥവാ പ്രതിഫലമോ യഥാക്രമം എതോഹരികള്‍ക്ക് വേണ്ടിയാണോ സ്വീകരിച്ചത്, അവയ്ക്കവകാശമുള്ള വിവിധ വ്യക്തികള്‍ക്ക് വേണ്ടി ആ കമ്പനി ട്രസ്റ്റില്‍ കൈക്കൊള്ളുകയും അവകാശമുള്ള ഓഹരിയുടമകള്‍ക്ക് അറുപതു ദിവസത്തിനുള്ളി ല്‍ കൊടുത്തുതീര്‍ക്കുകയും ചെയ്യും.

 [വ. 235 (4)]

ഈ നിയമം തുടങ്ങുന്നതിനു മുന്‍പ് ഒരു കൈമാറിയ കമ്പനി കൈമാറുന്ന കമ്പനിയുടെ ഓഹരിയുടമകള്‍ക്ക് നല്‍കിയ ഒരു ഓഫറുമായി ബന്ധപ്പെട്ട് ഈ വകുപ്പ് താഴെപ്പറയുന്ന മാറ്റങ്ങളോടെ ബാധകമാകും:-

(a)    ഉ.വ.(1)-ല്‍, “കൈമാറ്റം ഉള്‍പ്പെടുന്ന ഓഹരികളുടെ.....അതും കൈമാറിയ കമ്പനിയോ അതിന്‍റെ നോമിനിയോ അതിന്‍റെ സബ്സിഡിയറി കമ്പനികളോ ഓഫ ര്‍ ദിവസം നേരത്തെതന്നെ കൈക്കൊള്ളുന്ന ഓഹരിക ള്‍ അല്ലാത്തവ” എന്ന വാക്കുകള്‍ക്ക് “ബാധകമാകുന്ന ഓഹരികള്‍” എന്ന വാക്കുകള്‍ പകരം ചേര്‍ക്കപ്പെടും.

(b)   ഉ.വ.(3)-ല്‍,  “കൈമാറ്റ പ്രമാണത്തോടൊപ്പം.... ഓഹരിയുടമക്ക് വേണ്ടി കൈമാറുന്ന കമ്പനി നിയമിച്ച ഏതെങ്കിലും വ്യക്തിയും കൈമാറിയ കമ്പനി അതിനുവേണ്ടിത്തന്നെയും കാര്യനിര്‍വഹണം നടത്തേണ്ടത്” എന്ന വാക്കുക ള്‍ ഒഴിവാക്കും.

വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി
“വിസമ്മതിക്കുന്ന ഓഹരിയുടമ” എന്നാല്‍, സ്കീം അഥവാ കരാറിന് സമ്മതം നല്‍കാത്ത ഒരു ഓഹരിയുടമയും സ്കീം അഥവാ കരാ
ര്‍ പ്രകാരം കൈമാറിയ കമ്പനിക്ക്‌ തന്‍റെ ഓഹരിക ള്‍ കൈമാറുന്നതി ല്‍ വീഴ്ച വരുത്തിയതോ നിരസിച്ചതോ ആയ ഏതെങ്കിലും ഓഹരിയുടമയും ഉള്‍പ്പെടുന്നു.

[വ. 235 (5)]

#CompaniesAct

Note 1: when words could be easily cut and paste, the interchange between transferee and transferor company in Section 235 (5) (b) above in the Act compared to Section 235 sub section (3) may not be accidental. In any case I have not repeated it in the given Malayalam version.

കുറിപ്പ് 1: വാക്കുക ള്‍ അങ്ങനെതന്നെ പകര്‍പ്പെടുക്കാമെന്നിരിക്കേ, വകുപ്പ് 235 (3) –മായി താരതമ്യം ചെയ്യുമ്പോ ള്‍  വകുപ്പ് 235 (5) (b) യില്‍ കൈമാറുന്ന കമ്പനിയും കൈമാറിയ കമ്പനിയും പരസ്പരം മാറ്റിയത് യാദൃശ്ചികമായിരിക്കാനിടയില്ല. എങ്കിലും ഞാന്‍ മലയാളം വ്യാഖ്യാനത്തില്‍ അതൊഴിവാക്കുന്നു.

No comments:

Post a Comment