Tuesday, 27 January 2015

കമ്പനി നിയമം: സ്കീമിന്‍റെ അനുമതി


സ്കീമിന്‍റെ അനുമതി

കമ്പനി ഭരണാധികാരി വകുപ്പ് 261 പ്രകാരം തയ്യാറാക്കിയ സ്കീം, അദ്ദേഹത്തിന്‍റെ നിയമനം തൊട്ടു അറുപതു ദിവസത്തിനുള്ളി ല്‍ രോഗപീഡിത കമ്പനിയുടെ ഉത്തമര്‍ണര്‍ക്ക് മുന്‍പാകെ അവരുടെ സമ്മതത്തിനായി കമ്പനി ഭരണാധികാരി വിളിച്ചു കൂട്ടിയ ഒരു യോഗത്തില്‍ വെയ്ക്കും, ട്രിബ്യൂണലിന് നൂറ്റി ഇരുപതു ദിവസത്തില്‍ അധികമാകാത്ത ഒരു കാലത്തേക്ക് അത് നീട്ടാം.

[വ. 262 (1)]

കമ്പനി ഭരണാധികാരി  രോഗപീഡിത കമ്പനിയുടെ സുരക്ഷിത, അരക്ഷിത ഉത്തമര്‍ണരുടെ വെവ്വേറെ യോഗങ്ങ ള്‍ വിളിച്ചുകൂട്ടുകയും അരക്ഷിത ഉത്തമര്‍ണര്‍ക്ക് കമ്പനി കൊടുക്കാനുള്ള തുകയുടെ മൂല്യത്തിന്‍റെ നാലിലൊന്നു പ്രതിനിധീകരിക്കുന്ന അരക്ഷിത ഉത്തമര്‍ണരും, രോഗപീഡിത കമ്പനിക്ക് സുരക്ഷിത ഉത്തമര്‍ണ ര്‍ നല്‍കിയ സാമ്പത്തിക സഹായത്തി ല്‍ ബാക്കി നില്‍ക്കുന്ന തുകയുടെ മൂല്യത്തിന്‍റെ നാലി ല്‍ മൂന്നു പ്രതിനിധീകരിക്കുന്ന സുരക്ഷിത ഉത്തമര്‍ണരും  സ്കീം സമ്മതിക്കുകയാണെങ്കില്‍, കമ്പനി ഭരണാധികാരി സ്കീം ട്രിബ്യൂണലിന് മുന്‍പാകെ സ്കീമിന്‍റെ അനുമതിക്ക് സമര്‍പ്പിക്കും:

രോഗപീഡിത കമ്പനി മറ്റൊരു കമ്പനിയുമായുള്ള സംയോജനത്തി ല്‍ സ്കീം ബന്ധപ്പെട്ടിട്ടുണ്ടെങ്കി ല്‍, ഈ ഉപവകുപ്പ് പ്രകാരം രോഗപീഡിത കമ്പനിയുടെ ഉത്തമര്‍ണരുടെ അനുമതി കൂടാതെ അത്തരം സ്കീം, രണ്ടു കമ്പനിയുടെയും പോതുയോഗസമക്ഷം യഥാക്രമം അവരുടെ ഓഹരിയുടമകളുടെ സമ്മതത്തിന്‌ വെയ്ക്കുകയും ആ കമ്പനിയുടെ* ഓഹരിയുടമക ള്‍ ഒരു വിശേഷ പ്രമേയം പാസ്സാക്കി ഭേദഗതിയോടെയോ അല്ലാതെയോ നല്‍കിയ അനുമതിയില്ലാതെ അത്തരം ഒരു സ്കീമും തുടരാന്‍ പാടില്ല.

[വ. 262 (2)]

(i)      കമ്പനി ഭരണാധികാരി തയ്യാറാക്കിയ സ്കീം ട്രിബ്യൂണ ല്‍ പരിശോധിക്കുകയും സ്കീമിന്‍റെ ഒരു പകര്‍പ്പ്, ഉണ്ടെങ്കി ല്‍ ട്രിബ്യൂണ ല്‍ നടത്തിയ ഭേദഗതിയോടൊപ്പം നക്കലായി രോഗപീഡിത കമ്പനിക്കും കമ്പനി ഭരണാധികാരിക്കും, സംയോജനത്തിന്‍റെ കാര്യത്തി ല്‍ ബന്ധപ്പെട്ട മറ്റേ കമ്പനിക്കും അയച്ചുകൊടുക്കുകയും നക്ക ല്‍ സ്കീമിന്‍റെ ചുരുക്കം, ട്രിബ്യൂണല്‍ വ്യക്തമാക്കുന്ന കാലത്തിനുള്ളി ല്‍, ഉണ്ടെങ്കി ല്‍ നിര്‍ദ്ദേശങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേണ്ടി, ട്രിബ്യൂണല്‍ ആവശ്യമെന്നു പരിഗണിക്കുന്ന തരം ദിനപത്രങ്ങളില്‍ ട്രിബ്യൂണല്‍ പ്രസിദ്ധീകരിക്കും അഥവാ അതിനു വേണ്ടത് ചെയ്യും.

(ii)    നക്കല്‍ സ്കീം മുഴുവനായി കമ്പനിയുടെ റജിസ്റ്റേഡ് ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് അഥവാ പരസ്യത്തി ല്‍ പറഞ്ഞ സ്ഥലങ്ങളില്‍ സൂക്ഷിക്കും.

(iii)   രോഗപീഡിത കമ്പനിയി ല്‍ നിന്നോ കമ്പനി ഭരണാധികാരിയി ല്‍ നിന്നോ കൂടാതെ കൈമാറിയ കമ്പനിയില്‍ നിന്നോ സംയോജനവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കമ്പനിയി ല്‍ നിന്നോ കൂടാതെ അത്തരം കമ്പനികളുടെ ഓഹരിയുടമയി ല്‍ നിന്നോ അഥവാ ഏതെങ്കിലും ഉത്തമര്‍ണരി ല്‍ നിന്നോ അഥവാ ഉദ്യോഗസ്ഥരില്‍ നിന്നോ കിട്ടിയ നിര്‍ദ്ദേശങ്ങളുടെയും  പ്രതിഷേധങ്ങളുടെയും വെളിച്ചത്തി ല്‍ ട്രിബ്യൂണ ല്‍ അതിനു അവശ്യമെന്നു പരിഗണിക്കുന്ന തരം ഭേദഗതിക ള്‍ നക്ക ല്‍ സ്കീമി ല്‍ വരുത്തും.

[വ. 262 (3)]

ഉ.വ.(3) പ്രകാരം സ്കീം കിട്ടിയാല്‍, അതിനുശേഷം അറുപതു ദിവസത്തിനുള്ളില്‍, സ്കീം ഈ വകുപ്പ് പ്രകാരം സപ്രമാണം അംഗീകരിച്ചു എന്ന് തൃപ്തി വരുത്തിയിട്ട്, ട്രിബ്യൂണ ല്‍ അത്തരം സ്കീമിന് അനുമതി നല്‍കുന്ന ഒരു ഉത്തരവ് പാസ്സാക്കും.

[വ. 262 (4)]

അനുമതി നല്‍കിയ ഒരു സ്കീം രോഗപീഡിത കമ്പനിയുടെ ഏതെങ്കിലും വസ്തുവകകള്‍ അഥവാ ബാദ്ധ്യത മറ്റേതെങ്കിലും കമ്പനിക്ക് അഥവാ വ്യക്തിക്ക് കൈമാറ്റം വ്യവസ്ഥ ചെയ്യുന്നെങ്കി ല്‍, അഥവാ അത്തരം സ്കീം മറ്റേതെങ്കിലും കമ്പനി അഥവാ വ്യക്തിയുടെ ഏതെങ്കിലും
വസ്തുവകക
ള്‍ അഥവാ ബാദ്ധ്യത രോഗപീഡിത കമ്പനിക്ക് കൈമാറ്റം വ്യവസ്ഥ ചെയ്യുന്നെങ്കില്‍, അപ്പോള്‍ സ്കീം പ്രകാരം, അതില്‍ വ്യവസ്ഥ ചെയ്തത്രയും, അനുവദിച്ച സ്കീം അഥവാ അതിലെ ഏതെങ്കിലും വ്യവസ്ഥ  പ്രവര്‍ത്തനത്തി ല്‍ വരുന്ന ദിവസവും അന്നു മുതലും വസ്തുവകകള്‍ കൈമാറ്റം ചെയ്യപ്പെടുകയും നിക്ഷിപ്തമാകുകയും ബാദ്ധ്യത യഥാക്രമം മറ്റേ കമ്പനി അഥവാ വ്യക്തി അഥവാ രോഗപീഡിത കമ്പനിയുടേതാകുകയും ചെയ്യും.

[വ. 262 (5)]

ട്രിബ്യൂണല്‍ ഏതെങ്കിലും അനുമതി നല്‍കിയ സ്കീം പുനപരിശോധിക്കുകയും അതിനു യുക്തമെന്നു തോന്നുന്ന തരം ഭേദഗതികള്‍ വരുത്തുകയും അഥവാ എഴുതി നല്‍കുന്ന ഒരു ഉത്തരവ് പ്രകാരം കമ്പനി ഭരണാധികാരി അവശ്യമെന്നു പരിഗണിക്കുന്ന തരം നടപടികള്‍ വ്യവസ്ഥ ചെയ്തു ഒരു പുതിയ സ്കീം തയ്യാറാക്കാ ന്‍ കമ്പനി ഭരണാധികാരിയോടു നിര്‍ദ്ദേശിക്കുകയും ചെയ്യും.

[വ. 262 (6)]

ഉ.വ.(4) പ്രകാരം ട്രിബ്യൂണ ല്‍ നല്‍കിയ അനുമതി, സ്കീമിന്‍റെ എല്ലാ ആവശ്യകതകളും, ബന്ധപ്പെട്ട പുനര്‍നിര്‍മാണം അഥവാ സംയോജനം അഥവാ അതില്‍ വ്യക്തമാക്കിയ മറ്റേതെങ്കിലും നടപടി പാലിച്ചു എന്നതിന് നിര്‍ണായകമായ തെളിവാകുകയും ട്രിബ്യൂണലിന്‍റെ ഒരു ഓഫീസര്‍ എഴുതി സര്‍ട്ടിഫൈ ചെയ്ത അനുവദിച്ച സ്കീമിന്‍റെ ഒരു പകര്‍പ്പ്, അതിന്‍റെ ഒരു യഥാര്‍ത്ഥ പകര്‍പ്പ് ആയി എല്ലാ നിയമ നടപടികളിലും തെളിവായി സ്വീകരിക്കുകയും ചെയ്യും.

[വ. 262 (7)]

ഉ.വ.(4) പറഞ്ഞ അനുവദിച്ച സ്കീമിന്‍റെ ഒരു പകര്‍പ്പ് അങ്ങനെ ഒരു പകര്‍പ്പ് കിട്ടിയ ദിവസം മുത ല്‍ ഒരു മുപ്പതു ദിവസക്കാലത്തിനുള്ളി ല്‍ രോഗപീഡിത കമ്പനി റജിസ്ട്രാ ര്‍ പക്ക ല്‍ ഫയ ല്‍ ചെയ്യണം.

[വ. 262 (8)]

* that company : intended may be ‘companies’.

* ആ കമ്പനിയുടെ: ഉദ്ദേശിച്ചത് ആ ‘കമ്പനികളുടെ’ എന്നായിരിക്കണം.

 
 
സ്കീം ബാധകം

അനുവദിച്ച സ്കീം അഥവാ അതിലെ ഏതെങ്കിലും വ്യവസ്ഥ പ്രവര്‍ത്തനത്തി ല്‍ വരുന്ന ദിവസവും അതുമുതലും സ്കീം അഥവാ വ്യവസ്ഥ, രോഗപീഡിത കമ്പനിക്കും കൈമാറിയ കമ്പനിക്കും അഥവാ യഥാക്രമം മറ്റേ കമ്പനിക്കും കൂടാതെ പറഞ്ഞ കമ്പനികളുടെ ഉദ്യോഗസ്ഥര്‍ക്കും ഓഹരിയുടമകള്‍ക്കും ഉത്തമര്‍ണര്‍ക്കും ഗ്യാരണ്ടര്‍മാര്‍ക്കും ബാധകമായിരിക്കും.

[വ. 263 ]

#CompaniesAct    
           
 

No comments:

Post a Comment