Showing posts with label Chapter XIV. Show all posts
Showing posts with label Chapter XIV. Show all posts

Saturday, 3 January 2015

കമ്പനി നിയമം: അദ്ധ്യായം 14 : മറ്റുള്ളവ


സ്വമേധയാ പിരിയുന്നതും അന്വേഷണവും

(a)    വകുപ്പ് 241 പ്രകാരം ഒരു അപേക്ഷ കൊടുത്തിട്ടുണ്ട്;

(b)   കമ്പനി സ്വമേധയാ പിരിഞ്ഞു പോകാന്‍ ഒരു വിശേഷ പ്രമേയം പാസ്സാക്കി; അഥവാ

(c)    ട്രിബ്യുണലിന് മുന്‍പാകെ കമ്പനി പിരിച്ചുവിടാ ന്‍ മറ്റേതെങ്കിലും നടപടികള്‍ തുടരുന്നുണ്ട്;

-എന്നതു കണക്കിലെടുക്കാതെ ഈ അദ്ധ്യായ പ്രകാരം ഒരു അന്വേഷണം തുടങ്ങാമെന്ന് മാത്രമല്ല ഇക്കാരണങ്ങളാല്‍ മാത്രം അത്തരം അന്വേഷണം നിര്‍ത്താനോ സസ്പെന്‍ഡ് ചെയ്യാനോ പാടില്ല:

ഉ.വ.(c) പറഞ്ഞ ഒരു നടപടിയി ല്‍ ട്രിബ്യുണ ല്‍ ഒരു പിരിച്ചുവിട ല്‍ ഉത്തരവു പാസ്സാക്കിയാ ല്‍ ഇന്‍സ്പെക്ട ര്‍ തന്‍റെ മുന്‍പാകെ തുടരുന്ന അന്വേഷണ നടപടികളെക്കുറിച്ച് ട്രിബ്യുണലിനെ അറിയിക്കുകയും ട്രിബ്യുണല്‍ അതിനു യുക്തമെന്നു തോന്നുന്ന ഉത്തരവ് പാസ്സാക്കുകയും ചെയ്യും:

പിരിച്ചുവിടല്‍ ഉത്തരവിലുള്ള ഒന്നും കമ്പനിയുടെ ഏതെങ്കിലും ഡയറക്ടറെയോ മറ്റു ഉദ്യോഗസ്ഥനെയോ ഇന്‍സ്പെക്ടറുടെ മുന്‍പാകെയുള്ള നടപടികളി ല്‍ സംബന്ധിക്കുന്നതി ല്‍ നിന്നും അഥവാ ഇന്‍സ്പെക്ടറുടെ കണ്ടെത്തലിന്‍റെ ഒരു ഫലമായ ഏതെങ്കിലും ബാദ്ധ്യതയില്‍ നിന്നും  മോചിപ്പിക്കുന്നില്ല.

[വ. 226 ]



 
 
 
 
നിയമോപദേശകരും ബാങ്കര്‍മാരും ചെയ്യരുതാത്തത്
 
ട്രിബ്യുണലിനോടോ കേന്ദ്ര ഗവര്‍ന്മേണ്ടിനോടോ റെജിസ്ട്രാറോടോ കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിച്ച ഒരു ഇന്‍സ്പെക്ടറോടോ, ഈ അദ്ധ്യായത്തിലുള്ള ഒന്നും-
(a)    ഒരു നിയമോപദേശകന്‍, അദ്ദേഹത്തോട് ആ സ്ഥാനം മൂലം വെളിപ്പെടുത്തിയ ഏതെങ്കിലും വിശിഷ്ട അറിയിപ്പ്, അദ്ദേഹത്തിന്‍റെ കക്ഷിയുടെ പേരും വിലാസവുമായി ബന്ധപ്പെട്ട് അല്ലാതെ; അഥവാ
(b)   ഏതെങ്കിലും കമ്പനി, ബോഡി കോര്‍പ്പറേറ്റ്, അഥവാ മറ്റു വ്യക്തിയുടെ ബാങ്കേഴ്സ്, അവരുടെ ഏതെങ്കിലും ഉപഭോക്താക്കളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരം, അത്തരം  കമ്പനി, ബോഡി കോര്‍പ്പറേറ്റ്, അഥവാ വ്യക്തി അല്ലാതെ.
-വെളിപ്പെടുത്താനാവശ്യപ്പെടുന്നില്ല.

[വ. 227 ]
 
വിദേശ കമ്പനികളില്‍ അന്വേഷണം

വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് പരിശോധന, അന്വേഷണങ്ങള്‍ക്ക് ഈ അദ്ധ്യായത്തിലെ വ്യവസ്ഥക ള്‍ അങ്ങനെതന്നെ ബാധകമാണ്.

[വ. 228 ]

പ്രമാണങ്ങള്‍ നശിപ്പിക്കുന്നതിനോ വികൃതമാക്കുന്നതിനോ തെറ്റായ പ്രസ്താവന സമര്‍പ്പിക്കുന്നതിനോ ശിക്ഷ

ഏതെങ്കിലും പരിശോധന അഥവാ അന്വേഷണങ്ങളുടെ ഇടയില്‍ ഒരു വിശദീകരണം നല്‍കാനോ ഒരു പ്രസ്താവന നടത്താനോ ആവശ്യപ്പെട്ട ഒരു വ്യക്തി അഥവാ അന്വേഷണ വിധേയമായ ഒരു കമ്പനി അഥവാ മറ്റു ബോഡി കോര്‍പ്പറേറ്റിന്‍റെ ഒരു ഓഫീസ ര്‍ അഥവാ മറ്റു ഉദ്യോഗസ്ഥ ന്‍-

(a)    കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ  വസ്തുവകക ള്‍, ആസ്തിക ള്‍ അഥവാ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രമാണങ്ങ ള്‍ നശിപ്പിക്കുകയോ, വികൃതമാക്കുകയോ, കൃത്രിമപ്പെടുത്തുകയോ ഒളിപ്പിക്കുകയോ കൈകടത്തുകയോ അനധികൃതമായി നീക്കം ചെയ്യുകയോ അഥവാ നശിപ്പിക്ക ല്‍, വികൃതമാക്ക ല്‍, അഥവാ കൃത്രിമപ്പെടുത്ത ല്‍, അഥവാ ഒളിപ്പിക്കല്‍, അഥവാ കൈകടത്തല്‍, അഥവാ അനധികൃത നീക്കം ചെയ്യല്‍ എന്നിവയി ല്‍ ഒരു ഭാഗഭാക്കാവുകയോ;

(b)   കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രമാണത്തി ല്‍ ഒരു തെറ്റായ എന്‍ട്രി ചേര്‍ക്കുകയോ ചേ ര്‍ക്കുന്നതില്‍ ഒരു ഭാഗഭാക്കാവുകയോ;

(c)    തെറ്റായ അഥവാ തെറ്റാണെന്ന് അയാള്‍ക്ക്‌ അറിയാവുന്ന ഒരു വിശദീകരണം നല്‍കുകയോ,

ചെയ്‌താ ല്‍, വകുപ്പ് 447 വ്യവസ്ഥ ചെയ്ത വിധത്തി ല്‍ വഞ്ചനക്ക്
അയാ
ള്‍ ശിക്ഷിക്കപ്പെടും.  

[വ. 229 ]

അദ്ധ്യായം പതിന്നാല് സമാപ്തം

#CompaniesAct

കമ്പനി നിയമം: അന്വേഷണച്ചിലവുകള്‍


അന്വേഷണച്ചിലവുകള്‍

വകുപ്പ് 214 പ്രകാരം പരിശോധനയുടെ ചിലവുക ള്‍ അല്ലാത്തതും, ഈ അദ്ധ്യായ പ്രകാരം  കേന്ദ്ര ഗവര്‍ന്മേണ്ട് നിയമിച്ച ഒരു ഇന്‍സ്പെക്ട ര്‍ വഴി ഒരു അന്വേഷണത്തിന്‍റെതും അതുമായി ബന്ധപ്പെട്ടതുമായ ചിലവുകള്‍ ആദ്യം കേന്ദ്ര ഗവര്‍ന്മേണ്ട് ചിലവഴിക്കുകയും, പക്ഷെ താഴെപ്പറയുന്നത്ത്രയും താഴെപ്പറയുന്ന വ്യക്തിക ള്‍ തിരികെ നല്‍കുകയും വേണം:-

(a)    ഒരു പ്രോസിക്യൂഷന്‍ നടത്തിപ്പി ല്‍ ശിക്ഷക്ക് വിധേയനായ അഥവാ വകുപ്പ് 224 പ്രകാരം കൊണ്ടുവന്ന നടപടികളി ല്‍ നഷ്ടപരിഹാരം കൊടുക്കാനോ ഏതെങ്കിലും വസ്തുവകകള്‍ തിരികെ നല്‍കാനോ ആവശ്യപ്പെട്ട ഒരു വ്യക്തി, അത്തരം വ്യക്തിയെ ശിക്ഷിക്കുന്ന കോടതി വ്യക്തമാക്കിയതുപോലെ അത്തരം ചിലവുകള്‍ കൊടുക്കാന്‍ അതേ നടപടികളി ല്‍ അയാളോട് ഉത്തരവിടാം അഥവാ വേണ്ടത്ര നഷ്ട പരിഹാരം നല്‍കാനോ വസ്തുവകക ള്‍ തിരികെ നല്‍കാനോ ആയതുപോലെ;

(b)   ആരുടെ പേരിലാണോ മുന്‍പറഞ്ഞപോലെ നടപടിക ള്‍ കൊണ്ടുവന്നത് ആ കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റ്, അത്തരം നടപടികളുടെ ഫലമായി അത് വീണ്ടെടുത്ത ഏതെങ്കിലും തുക അഥവാ വസ്തുവകകളുടെ മൂല്യം അഥവാ തുകയോളം;

(c)    അന്വേഷണഫലമായി വകുപ്പ് 224 പ്രകാരം ഒരു പ്രോസിക്യൂഷന്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍,-

(i)                  ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടി ല്‍ പറഞ്ഞ ഏതെങ്കിലും കമ്പനി, ബോഡി കോര്‍പ്പറേറ്റ്, മാനേജിംഗ് ഡയറക്ട ര്‍, അഥവാ മാനേജറും;

(ii)                വകുപ്പ് 213 പ്രകാരം ഇന്‍സ്പെക്ടറെ നിയമിച്ചെങ്കി ല്‍ അന്വേഷണത്തിന്‍റെ അപേക്ഷകരും,

കേന്ദ്ര ഗവര്‍ന്മേണ്ട് നിര്‍ദ്ദേശിക്കുന്നത്ത്രയും.

[വ. 225 (1)]

ഉ.വ.(1) (b) പ്രകാരം ഒരു കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന് ബാദ്ധ്യതയുള്ള ഏതെങ്കിലും തുകയ്ക്ക് അതേ ഉപവകുപ്പി ല്‍ പറഞ്ഞ തുകക ള്‍ അഥവാ വസ്തുവകകളിന്മേ ല്‍ ഒരു ഒന്നാം ചാര്‍ജ് ഉണ്ടായിരിക്കും.

[വ. 225 (2)]

#CompaniesAct

കമ്പനി നിയമം: ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്മേ ല്‍ നടപടിക ള്‍


ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിന്മേ ല്‍ നടപടിക ള്‍

വകുപ്പ് 223 പ്രകാരമുള്ള ഒരു ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടി ല്‍ നിന്നും, ഈ അദ്ധ്യായ പ്രകാരം കാര്യങ്ങളുടെ അന്വേഷണം നടത്തിയ കമ്പനിയുമായി ബന്ധപ്പെട്ടോ അഥവാ മറ്റേതെങ്കിലും ബോഡികോര്‍പ്പറേറ്റ് അഥവാ മറ്റു വ്യക്തിയുമായി ബന്ധപ്പെട്ടോ ഏതെങ്കിലും വ്യക്തി, അയാള്‍ക്ക്‌ ക്രിമിനല്‍ ബാദ്ധ്യതയുള്ള ഏതെങ്കിലും കുറ്റത്തിന് അപരാധിയാണെന്നു കേന്ദ്ര ഗവര്‍ന്മേണ്ടിനു വ്യക്തമായാ ല്‍, കുറ്റത്തിന് കേന്ദ്ര ഗവര്‍ന്മേണ്ട് അയാളെ പ്രോസിക്യൂട്ട് ചെയ്യാം, കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ ഓഫീസര്‍മാരും മറ്റു ഉദ്യോഗസ്ഥരും കേന്ദ്ര ഗവര്‍ന്മേണ്ടിനു പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് വേണ്ട സഹായം ചെയ്യാന്‍ ചുമതലപ്പെട്ടവരായിരിക്കും.         

[വ. 224 (1)]

ഏതെങ്കിലും കമ്പനിയോ മറ്റു ബോഡി കോ ര്‍പ്പറേറ്റോ ഈ നിയമപ്രകാരം പിരിച്ചുവിടാന്‍ ബാധ്യസ്ഥമാണെങ്കില്‍, വകുപ്പ് 213 വ്യക്തമാക്കിയ ഏതെങ്കിലും പരിതസ്ഥിതികള്‍ കാരണം വകുപ്പ് 223 അനുസരിച്ചുള്ള അത്തരം ഏതെങ്കിലും റിപ്പോര്‍ട്ടി ല്‍ നിന്നും അങ്ങനെ ചെയ്യുന്നത് നല്ലതെന്ന് കേന്ദ്ര ഗവര്‍ന്മേണ്ടിനു വ്യക്തമായാ ല്‍, ട്രിബ്യുണല്‍ കമ്പനിയെയോ ബോഡി കോര്‍പ്പറേറ്റിനെയോ നേരത്തെ തന്നെ പിരിച്ചുവിടുന്നില്ലെങ്കില്‍, ഇതിനായി കേന്ദ്ര ഗവര്‍ന്മേണ്ട് അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തി വഴി കേന്ദ്ര ഗവര്‍ന്മേണ്ട് ട്രിബ്യുണല്‍ മുന്‍പാകെ-

(a)    അത് പിരിച്ചുവിടേണ്ടത് ധാര്‍മികവും തുല്ല്യനീതിയുമാണെന്നുള്ളതിനാ ല്‍ കമ്പനിയോ ബോഡി കോര്‍പ്പറേറ്റോ പിരിച്ചുവിടാനുള്ള ഒരു നിവേദനം;

(b)   വകുപ്പ് 241 പ്രകാരം ഒരു അപേക്ഷ; അഥവാ

(c)    രണ്ടും

ഹാജരാക്കാ ന്‍ വേണ്ടത് ചെയ്യാം.

[വ. 224 (2)]

മുന്‍പറഞ്ഞ അത്തരം ഏതെങ്കിലും റിപ്പോര്‍ട്ടി ല്‍ നിന്നും, ഈ അദ്ധ്യായ പ്രകാരം കാര്യങ്ങളുടെ അന്വേഷണം നടത്തുന്ന കമ്പനി അഥവാ ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റ് പൊതു താത്പര്യ പ്രകാരം നടപടി എടുക്കണമെന്ന് കേന്ദ്ര ഗവര്‍ന്മേണ്ടിനു വ്യക്തമായാ ല്‍-

(a)    അത്തരം കമ്പനിയുടെ അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ കാര്യങ്ങളുടെ പ്രോത്സാഹനം അല്ലെങ്കി ല്‍ രൂപീകരണം അല്ലെങ്കി ല്‍ ഭരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വഞ്ചന, മിസ്‌ഫീസാന്‍സ്, അഥവാ മറ്റു ദുര്‍നടപ്പിന് നഷ്ടപരിഹാരം വീണ്ടെടുക്കാ ന്‍; അഥവാ

(b)   അത്തരം കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ ഏതെങ്കിലും വസ്തുവകക ള്‍ തെറ്റായി പിടിച്ചുവെച്ചതോ തെറ്റായി വിനിയോഗിച്ചതോ വീണ്ടെടുക്കാ ന്‍,

-കേന്ദ്ര ഗവര്‍ന്മേണ്ടുതന്നെ അത്തരം കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ പേരി ല്‍ പിരിച്ചു വിട ല്‍ നടപടിക ള്‍ കൊണ്ടുവരാം.

[വ. 224 (3)]

ഉ.വ.(3)-ന്‍റെ വെളിച്ചത്തി ല്‍ കൊണ്ടുവന്ന ഏതെങ്കിലും നടപടികളി ല്‍ അഥവാ അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചെല്ല് ചിലവുകളി ല്‍ നിന്നും അത്തരം കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റ് കേന്ദ്ര ഗവര്‍ന്മേണ്ടിനെ സുരക്ഷിതമാക്കണം.

[വ. 224 (4)]

ഒരു ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടി ല്‍ ഒരു കമ്പനിയി ല്‍ വഞ്ചന നടന്നു എന്നും അത്തരം വഞ്ചന മൂലം കമ്പനിയുടെ ഏതെങ്കിലും ഡയറക്ട ര്‍, താക്കോല്‍ ഭരണ ഉദ്യോഗസ്ഥ ര്‍, മറ്റു ഓഫീസര്‍, അഥവാ മറ്റേതെങ്കിലും വ്യക്തി അഥവാ സ്ഥാപനം, അന്യായമായ ലാഭം അഥവാ നേട്ടം ഏതെങ്കിലും ആസ്തിയുടെ വസ്തുവകകളുടെ അഥവാ പണത്തിന്‍റെ രൂപത്തില്‍ അഥവാ മറ്റു വിധത്തി ല്‍ എടുത്തു എന്നും പറയുമ്പോള്‍ കേന്ദ്ര ഗവര്‍ന്മേണ്ട് ട്രിബ്യുണ ല്‍ മുന്‍പാകെ അത്തരം ആസ്തി, വസ്തുവക, അഥവാ പണം, ഏതാണോ അത് വസൂലാക്കാ ന്‍ വേണ്ടതായ ഉത്തരവുകള്‍ക്ക് വേണ്ടിയും അത്തരം ഡയറക്ട ര്‍, താക്കോല്‍ ഭരണ ഉദ്യോഗസ്ഥ ര്‍, മറ്റു ഓഫീസര്‍, അഥവാ മറ്റു വ്യക്തി  പരിധിയില്ലാത്ത ബാദ്ധ്യതയ്ക്ക് വ്യക്തിപരമായി ബാദ്ധ്യസ്ഥനാണെന്നു വരുത്താനും ഒരു അപേക്ഷ ഫയ ല്‍ ചെയ്യാം.

[വ. 224 (5)]

#CompaniesAct

Friday, 2 January 2015

കമ്പനി നിയമം: ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്


ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട്

ഈ അദ്ധ്യായ പ്രകാരം നിയമിക്കപ്പെട്ട ഒരു ഇന്‍സ്പെക്ടര്‍ക്ക് തന്നെയോ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരമോ ആ ഗവര്‍ന്മേണ്ടിനു ഇടക്കാല റിപ്പോര്‍ട്ടുക ള്‍ സമര്‍പ്പിക്കാം, അന്വേഷണം അവസാനിക്കുമ്പോ ള്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

[വ. 223 (1)]

ഉ.വ.(1) അനുസരിച്ചുള്ള ഓരോ റിപ്പോര്‍ട്ടും, അത് എഴുതിയതോ പ്രിന്‍റ് ചെയ്തതോ എന്നുള്ളത് കേന്ദ്ര ഗവ ര്‍ന്മേണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം, ആയിരിക്കും.

[വ. 223 (2)]

ഉ.വ.(1) അനുസരിച്ചുള്ള ഓരോ റിപ്പോര്‍ട്ടിന്‍റെയും ഒരു പകര്‍പ്പ്, അതിനുവേണ്ടി കേന്ദ്ര ഗവ ര്‍ന്മേണ്ടിന് അപേക്ഷ സമര്‍പ്പിച്ചു നേടാം.

[വ. 223 (3)]

ഈ അദ്ധ്യായ പ്രകാരം നിയമിക്കപ്പെട്ട ഏതെങ്കിലും ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് ആധികാരികമാക്കുന്നത്-

(a)    കാര്യങ്ങളുടെ അന്വേഷണം നടത്തപ്പെട്ട കമ്പനിയുടെ സീല്‍, ഉണ്ടെങ്കില്‍ ; അഥവാ

(b)   ഇന്ത്യന്‍ തെളിവ് നിയമം, 1872, വകുപ്പ് 76 വ്യവസ്ഥ ചെയ്തപോലെ, റിപ്പോര്‍ട്ട് അധീനതയിലുള്ള ഒരു പബ്ലിക് ഓഫീസറുടെ ഒരു സര്‍ട്ടിഫിക്കറ്റ്,

-വഴിയായിരിക്കും, കൂടാതെ റിപ്പോര്‍ട്ടി ല്‍ ഉള്‍കൊണ്ടിരിക്കുന്ന ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് തെളിവായി ഏതെങ്കിലും നിയമനടപടികളില്‍ റിപ്പോര്‍ട്ട് അംഗീകരിക്കപ്പെടും.

† കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തത്

[വ. 223 (4)]

വകുപ്പ് 212 വ്യക്തമാക്കിയ റിപ്പോര്‍ട്ടിന് ഈ വകുപ്പിലുള്ള ഒന്നും ബാധകമല്ല.

[വ. 223 (5)]

#CompaniesAct