Showing posts with label Chapter XVIII. Show all posts
Showing posts with label Chapter XVIII. Show all posts

Saturday, 24 January 2015

കമ്പനി നിയമം: ട്രിബ്യൂണലിന് അപ്പീല്‍ (വകുപ്പ് 248 -നോട് ഖേദം)


ട്രിബ്യൂണലിന് അപ്പീല്‍

വകുപ്പ് 248 പ്രകാരം ഒരു കമ്പനിയെ പിരിച്ചുവിടുന്നതായി വിജ്ഞാപനം ചെയ്യുന്ന റജിസ്ട്രാറുടെ ഉത്തരവി ല്‍ ഖേദപ്പെടുന്ന ഏതെങ്കിലും വ്യക്തിക്ക് റജിസ്ട്രാറുടെ ഉത്തരവിന്‍റെ ദിവസം മുത ല്‍ മൂന്നു വര്‍ഷത്തിനുള്ളി ല്‍ ട്രിബ്യൂണലിന് ഒരു അപ്പീ ല്‍ ഫയ ല്‍ ചെയ്യാവുന്നതും റജിസ്ട്രാ ര്‍ ഉത്തരവ് പാസ്സാക്കിയ പരിതസ്ഥിതികളുടെ അഭാവത്താല്‍ കമ്പനികളുടെ
റജിസ്റ്ററി
ല്‍ നിന്നും കമ്പനിയുടെ പേര് നീക്കം ചെയ്തത് നീതീകരിക്കാനാവില്ലെന്ന് ട്രിബ്യൂണലിന് അഭിപ്രായമുണ്ടെങ്കില്‍ കമ്പനികളുടെ റജിസ്റ്ററി ല്‍ കമ്പനിയുടെ പേര് പുനഃസ്ഥാപിക്കാ ന്‍ അത് ഉത്തരവിടും:

ഈ വകുപ്പ് പ്രകാരം ഏതെങ്കിലും ഉത്തരവ് പാസ്സാക്കുന്നതിന് മുന്‍പായി കമ്പനിക്കും ബന്ധപ്പെട്ട എല്ലാ വ്യക്തികള്‍ക്കും നിവേദനങ്ങ ള്‍ നടത്താനും  റജിസ്ട്രാര്‍ക്ക് കേള്‍വിക്കും ട്രിബ്യൂണ ല്‍ ഒരു ന്യായമായ അവസരം നല്‍കും:

കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും കമ്പനിയുടെ പേര് വെട്ടിയത് അശ്രദ്ധമായും അഥവാ കമ്പനിയോ അതിന്‍റെ ഡയറക്ട ര്‍മാരോ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലും ആണെന്നും കമ്പനികളുടെ റജിസ്റ്ററി ല്‍ പുനഃസ്ഥാപിക്കണമെന്നും റജിസ്ട്രാര്‍ക്ക് തൃപ്തിയുണ്ടെങ്കി ല്‍, വകുപ്പ് 248 പ്രകാരം കമ്പനിയെ പിരിച്ചുവിടുന്നതായി ഉത്തരവ് പാസ്സാക്കിയ ദിവസം മുതല്‍ മൂന്നു വര്‍ഷത്തിനുള്ളി ല്‍ അദ്ദേഹം അത്തരം കമ്പനിയുടെ പേരിന്‍റെ പുനഃസ്ഥാപനം തേടിക്കൊണ്ട് ട്രിബ്യൂണല്‍ മുന്‍പാകെ ഒരു അപേക്ഷ ഫയ ല്‍ ചെയ്യും.

[വ. 252 (1)]

ട്രിബ്യൂണല്‍ പാസ്സാക്കിയ ഉത്തരവിന്‍റെ ഒരു പകര്‍പ്പ് ഉത്തരവിന്‍റെ ദിവസം മുതല്‍ മുപ്പതു ദിവസത്തിനുള്ളി ല്‍ കമ്പനി റജിസ്ട്രാ ര്‍ പക്ക ല്‍ ഫയല്‍ ചെയ്യുകയും ഉത്തരവു കിട്ടിയാ ല്‍ റജിസ്ട്രാര്‍ കമ്പനികളുടെ റജിസ്റ്ററി ല്‍ കമ്പനിയുടെ പേര് പുനഃസ്ഥാപിക്കുകയും ഒരു പുതിയ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറെഷ ന്‍ നല്‍കുകയും ചെയ്യും.

[വ. 252 (2)]

കമ്പനി അതിന്‍റെ പേര് കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും നീക്കം ചെയ്യിപ്പിച്ചതില്‍ ഒരു കമ്പനി, അഥവാ ഏതെങ്കിലും ഒരു അംഗം, അഥവാ ഉത്തമര്‍ണ ന്‍, അഥവാ തൊഴിലാളിക്ക് ഖേദം തോന്നുന്നെങ്കി ല്‍, കമ്പനി, അംഗം, ഉത്തമര്‍ണ ന്‍, അഥവാ തൊഴിലാളി നല്‍കിയ ഒരു അപേക്ഷയി ല്‍ ട്രിബ്യൂണല്‍, വകുപ്പ് 248 (5) പ്രകാരമുള്ള നോട്ടീസ് ഔദ്യോഗിക
ഗസറ്റി
ല്‍ പ്രസിദ്ധീകരിച്ച് ഇരുപതു വര്‍ഷം* കഴിയുന്നതിനു മുന്‍പ്, കമ്പനി അതിന്‍റെ പേര് വെട്ടുന്ന സമയത്ത് ബിസിനസ്‌ തുടരുകയായിരുന്നു അഥവാ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു അഥവാ കമ്പനികളുടെ റജിസ്റ്ററി ല്‍ കമ്പനിയുടെ പേര് പുനഃസ്ഥാപിക്കുന്നത് മറ്റുവിധത്തി ല്‍ നീതിയുക്തമാണ് എന്ന് തൃപ്തിപ്പെട്ടാല്‍, കമ്പനികളുടെ റജിസ്റ്ററി ല്‍ കമ്പനിയുടെ പേര് പുനഃസ്ഥാപിക്കുന്നതിന് ഉത്തരവിടുകയും, ട്രിബ്യൂണ ല്‍ ഉത്തരവ് പ്രകാരം കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും കമ്പനിയുടെ പേര് വെട്ടിയിട്ടില്ലാത്തതുപോലെയോ അതിനോടടുത്തോ കമ്പനിയും മറ്റെല്ലാ വ്യക്തികളും അതേ നിലയില്‍ സ്ഥാപിക്കുന്നതിന് യുക്തമെന്നു പരിഗണിക്കുന്ന തരം വ്യവസ്ഥകള്‍ തീര്‍ക്കുകയും മറ്റു നിര്‍ദ്ദേശങ്ങ ള്‍ നല്‍കുകയും ചെയ്യും.

[വ. 252 (3)]

അദ്ധ്യായം പതിനെട്ട്‌ സമാപ്തം

* twenty years (bees saal baad fan?) is a bit too much! Those ‘all other persons’ will be alive?

* ഇരുപതു വര്‍ഷം കുറച്ചു കൂടുത ല്‍ തന്നെ! ബന്ധപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടാകുമോ?

#CompaniesAct

കമ്പനി നിയമം: വകുപ്പ് 248 - നോട് ബന്ധപ്പെട്ട വകുപ്പുകള്‍


വകുപ്പ് 248 –ലെ അപേക്ഷയ്ക്ക് ചിലപ്പോ ള്‍ നിയന്ത്രണം

മുന്‍പുള്ള മൂന്നു മാസങ്ങളി ല്‍ എപ്പോഴെങ്കിലും കമ്പനി-

(a)    അതിന്‍റെ പേര് ഭേദഗതി ചെയ്തു അഥവാ അതിന്‍റെ റജിസ്റ്റഡ് ഓഫിസ് ഒരു സംസ്ഥാനത്തു നിന്നും മറ്റൊന്നിലേക്കു മാറ്റി;

(b)   സാധാരണ ഗതിയിലെ വ്യാപാരത്തിലോ മറ്റു വിധത്തി ല്‍ ബിസിനസ്‌ തുടരുമ്പോഴോ നേട്ടത്തിനായി കൈയൊഴിയാനുള്ള ഉദ്ദേശത്തോടെ, വ്യാപാരം നിറുത്തുന്നതിനോ മറ്റു വിധത്തി ല്‍ ബിസിനസ്‌ തുടരുന്നതിനോ തൊട്ടുമുന്‍പായി, അത് കൈക്കൊണ്ട അവകാശങ്ങളുടെയോ വസ്തുവകകളുടെ മൂല്യത്തിന്‍റെയോ ഒരു കൈയൊഴിക്ക ല്‍ നടത്തി;

(c)    ആ വകുപ്പനുസരിച്ച് ഒരു അപേക്ഷ കൊടുക്കാനുള്ള ഉദ്ദേശത്തിന്‌ വേണ്ടിയോ യുക്തമായോ ഒന്നല്ലാതെ  മറ്റേതോ പ്രവര്‍ത്തനത്തി ല്‍ ഏര്‍പ്പെട്ടു അഥവാ അങ്ങനെ ചെയ്യാ ന്‍ തീരുമാനിക്കുന്നു അഥവാ കമ്പനിയുടെ കാര്യങ്ങള്‍ അവസാനിപ്പിക്കുന്നു അഥവാ ഏതെങ്കിലും സ്റ്റാറ്റ്യൂറ്ററി ആവശ്യം പാലിക്കുന്നു;

(d)   ഒരു അനുരഞ്ജനം അഥവാ ക്രമം അനുവദിക്കാ ന്‍ ട്രിബ്യൂണലിന് ഒരു അപേക്ഷ കൊടുത്തു; അക്കാര്യം അവസാനിച്ചിട്ടില്ല; അഥവാ

(e)   ട്രിബ്യൂണലോ സ്വമേധയായോ അദ്ധ്യായം ഇരുപതു പ്രകാരം പിരിച്ചു വിടുന്നു.   

എങ്കില്‍, വകുപ്പ് 248 (2) പ്രകാരമുള്ള ഒരു അപേക്ഷ ഒരു കമ്പനിക്ക്‌ വേണ്ടി ചെയ്യാ ന്‍ പാടില്ല.  

[വ. 249 (1)]

വകുപ്പ് 248 (2) പ്രകാരമുള്ള ഒരു അപേക്ഷ ഉ.വ.(1)-നു വിരുദ്ധമായി ഒരു കമ്പനി ഫയല്‍ ചെയ്താ ല്‍ അത് ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 249 (2)]

വകുപ്പ് 248 (2) പ്രകാരം ഫയ ല്‍ ചെയ്ത ഒരു അപേക്ഷ കമ്പനി പിന്‍വലിക്കുകയോ, ഉ.വ.(1) –ലെ പരിതസ്ഥിതിക ള്‍  അദ്ദേഹത്തിന്‍റെ നിരീക്ഷണത്തില്‍ കൊണ്ടുവരുമ്പോ ള്‍തന്നെ റജിസ്ട്രാ ര്‍ തള്ളുകയോ ചെയ്യും.

[വ. 249 (3)]

കമ്പനി പിരിച്ചുവിട്ടെന്നു വിജ്ഞാപനം ചെയ്‌താ ല്‍

വകുപ്പ് 248 പ്രകാരം ഒരു കമ്പനി പിരിച്ചുവിടപ്പെട്ടാല്‍, കമ്പനിക്ക്‌ പിരിഞ്ഞുകിട്ടേണ്ട തുക കിട്ടാനും കമ്പനിയുടെ ബാദ്ധ്യതകളും കടപ്പാടുകളും കൊടുക്കാനും തീര്‍ക്കാനും വേണ്ടിയല്ലാതെ, ആ വകുപ്പിന്‍റെ ഉ.വ.(5) പ്രകാരമുള്ള നോട്ടീസില്‍ പറഞ്ഞിട്ടുള്ള ദിവസവും അത് മുതലും കമ്പനിയായി പ്രവര്‍ത്തിക്കുന്നത് നിറുത്തുകയും അതിനു നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പറെഷ ന്‍ ആ ദിവസം മുതല്‍ റദ്ദാക്കിയതായി പരിഗണിക്കുകയും ചെയ്യും.

[വ. 250]

പേരു നീക്കം ചെയ്യാന്‍ വഞ്ചനാപരമായി അപേക്ഷ

വകുപ്പ് 248 (2) പ്രകാരം ഒരു കമ്പനിയുടെ ഒരു അപേക്ഷ, കമ്പനിയുടെ ബാദ്ധ്യതകളി ല്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള ലക്ഷ്യത്തോടെയോ ഉത്തമര്‍ണരെ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയോ മറ്റേതെങ്കിലും വ്യക്തികളെ വഞ്ചിക്കാനായോ ചെയ്തെന്നു കണ്ടാല്‍, കമ്പനിയുടെ ഭരണച്ചുമതലയുള്ള വ്യക്തിക ള്‍ കമ്പനി പിരിച്ചുവിടാ ന്‍ വിജ്ഞാപനം ചെയ്തെന്നത് കൂട്ടാക്കാതെ-

(a)    കമ്പനി പിരിച്ചുവിടാ ന്‍ വിജ്ഞാപനം ചെയ്തതിന്‍റെ ഫലമായി നഷ്ടമോ ഹാനിയോ സംഭവിച്ച വ്യക്തി അഥവാ വ്യക്തികള്‍ക്ക് ഒരുമിച്ചും വെവ്വേറെയും ബാദ്ധ്യസ്ഥരായിരിക്കും; കൂടാതെ

(b)   വകുപ്പ് 447 വ്യവസ്ഥ ചെയ്ത വിധത്തി ല്‍ വഞ്ചനക്കുള്ള ശിക്ഷയ്ക്ക് വിധേയരാകും.

[വ. 251 (1)]

ഉ.വ.(1)-ല്‍ ഉള്‍ക്കൊണ്ട വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ വകുപ്പ് 248 (2) പ്രകാരം ഒരു അപേക്ഷ ഫയല്‍ ചെയ്തതിന് ഉത്തരവാദികളായ വ്യക്തികളുടെ പ്രോസിക്യൂഷന് റജിസ്ട്രാറും ശുപാര്‍ശ ചെയ്യും.

[വ. 251 (2)]

#CompaniesAct     

കമ്പനി നിയമം: റജിസ്ട്രാര്‍ക്ക് കമ്പനിയുടെ പേ ര്‍ നീക്കം ചെയ്യാ ന്‍ അധികാരം


അദ്ധ്യായം പതിനെട്ട്‌

കമ്പനികളുടെ റെജിസ്റ്ററില്‍ നിന്നും പേര് നീക്കം ചെയ്യുന്നത്

റജിസ്ട്രാര്‍ക്ക് കമ്പനിയുടെ പേ ര്‍ നീക്കം ചെയ്യാ ന്‍ അധികാരം

(a)    ഒരു കമ്പനി അതിന്‍റെ രൂപീകരണത്തിനു ശേഷം ഒരു വര്‍ഷത്തിനുള്ളി ല്‍ അതിന്‍റെ ബിസിനസ്‌ തുടങ്ങുന്നതി ല്‍ വീഴ്ച വരുത്തി;  അഥവാ,
 

(b)    ഒരു കമ്പനിയുടെ രൂപീകരണ ദിവസത്തിനു ശേഷം നൂറ്റി എണ്‍പത് ദിവസക്കാലത്തിനുള്ളിലും കൊടുക്കുവാന്‍ ഏറ്റ വരിസംഖ്യ മെമ്മോറാണ്ടത്തിന്‍റെ വരിക്കാ ര്‍ കൊടുത്തില്ല, മാത്രമല്ല അതിന്‍റെ രൂപീകരണത്തിനു ശേഷം നൂറ്റി എണ്‍പത് ദിവസക്കാലത്തിനുള്ളിലും വകുപ്പ് 11 (1) പ്രകാരമുള്ള ഒരു പ്രഖ്യാപനം ഫയല്‍ ചെയ്തില്ല; അഥവാ

(c)    തൊട്ടുമുന്‍പുള്ള രണ്ടു സാമ്പത്തിക വ ര്‍ഷക്കാലം ഒരു കമ്പനി ഒരു ബിസിനസും ചെയ്യുന്നില്ല, മാത്രമല്ല ആ കാലത്തിനുള്ളി ല്‍ വകുപ്പ് 455 പ്രകാരം ഒരു സുഷുപ്ത കമ്പനിയെന്ന നില ലഭിക്കുവാ ന്‍ അപേക്ഷിക്കുന്നില്ല,

എന്ന് റജിസ്ട്രാര്‍ക്ക് വിശ്വസിക്കാ ന്‍ തക്ക കാരണം ഉണ്ടെങ്കി ല്‍,  കമ്പനികളുടെ റജിസ്റ്ററില്‍ നിന്നും കമ്പനിയുടെ പേര് നീക്കം ചെയ്യാനുള്ള തന്‍റെ ഉദ്ദേശത്തിന്‌ അദ്ദേഹം കമ്പനിക്കും കമ്പനിയുടെ എല്ലാ ഡയറക്ടര്‍മാര്‍ക്കും ഒരു നോട്ടീസ് അയയ്ക്കുകയും, നോട്ടീസിന്‍റെ ദിവസം മുതല്‍* ഒരു മുപ്പതു ദിവസക്കാലത്തിനുള്ളി ല്‍ സംഗതമായ പ്രമാണങ്ങളുടെ പകര്‍പ്പുക ള്‍ സഹിതം, ഉണ്ടെങ്കി ല്‍, അവരുടെ നിവേദനങ്ങ ള്‍ അയയ്ക്കാ ന്‍ അവരോട്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്യും.



†കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ചേര്‍ത്തതും ഒഴിവാക്കിയതും
 
 
[വ. 248 (1)]

ഉ.വ.(1) –ലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, ഒരു കമ്പനിക്ക്‌ അതിന്‍റെ എല്ലാ ബാദ്ധ്യതകളും തീര്‍ത്തശേഷം, ഒരു വിശേഷ പ്രമേയം അഥവാ അടച്ചുതീര്‍ത്ത ഓഹരി മൂലധനം അടിസ്ഥാനമാക്കി എഴുപത്തഞ്ചു ശതമാനം അംഗങ്ങളുടെ സമ്മതം വഴി, ഉ.വ.(1) വ്യക്തമാക്കിയ ഏതെങ്കിലും അഥവാ എല്ലാ കാരണങ്ങളാലും കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും കമ്പനിയുടെ പേര് നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശിച്ച വിധത്തിലുള്ള ഒരു അപേക്ഷ റജിസ്ട്രാര്‍ക്ക് ഫയല്‍ ചെയ്യാവുന്നതും, റജിസ്ട്രാര്‍ അപേക്ഷ സ്വീകരിച്ച ശേഷം നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഒരു പൊതു നോട്ടീസ് ഇറക്കാനിടയാക്കുന്നതുമാണ്:

ഒരു വിശേഷ നിയമ പ്രകാരം നിയന്ത്രിക്കപ്പെടുന്ന ഒരു കമ്പനിയുടെ കാര്യത്തില്‍ ആ നിയമപ്രകാരം രൂപീകരിച്ച അഥവാ സ്ഥാപിച്ച റഗുലേറ്ററി ബോഡിയുടെ സമ്മതവും നേടുകയും അപേക്ഷയോടൊപ്പം അടക്കം ചെയ്യുകയും വേണം.

[വ. 248 (2)]

വകുപ്പ് 8 പ്രകാരം റജിസ്റ്റ ര്‍ ചെയ്ത ഒരു കമ്പനിക്ക്‌ ഉ.വ.(2)-ലുള്ള ഒന്നും ബാധകമല്ല.

[വ. 248 (3)]

ഉ.വ.(1) അഥവാ (2) പ്രകാരം ഇറക്കിയ ഒരു നോട്ടീസ് പൊതുജനങ്ങളുടെ അറിവിലേക്ക്  നിര്‍ദ്ദേശിച്ച വിധത്തിലും ഔദ്യോഗിക ഗസറ്റിലും പ്രസിദ്ധീകരിക്കണം.

[വ. 248 (4)]

നോട്ടീസില്‍ പറഞ്ഞ സമയം കഴിയുമ്പോ ള്‍, കമ്പനി മറിച്ച് കാരണങ്ങള്‍ കാണിച്ചില്ലെങ്കില്‍, റജിസ്ട്രാര്‍, കമ്പനികളുടെ റജിസ്റ്ററില്‍ നിന്നും അതിന്‍റെ പേര് വെട്ടുകയും ഔദ്യോഗിക ഗസറ്റി ല്‍ അതിനുള്ള നോട്ടീസ് പ്രസിദ്ധീകരിക്കുകയും ഔദ്യോഗിക ഗസറ്റി ല്‍ ആ നോട്ടീസ് പ്രസിദ്ധീകരിക്കുമ്പോ ള്‍ കമ്പനി പിരിഞ്ഞതായി കണക്കാക്കുകയും ചെയ്യും.

[വ. 248 (5)]

റജിസ്ട്രാര്‍, ഉ.വ.(5) പ്രകാരം ഒരുത്തരവു പാസ്സാക്കുന്നതിനു മുന്‍പ് കമ്പനിക്ക്‌ പിരിഞ്ഞുകിട്ടാനുള്ള എല്ലാ തുകകളും കിട്ടാനും കമ്പനി ന്യായമായ ഒരു സമയത്തിനുള്ളില്‍ അതിന്‍റെ ബാദ്ധ്യതകളും കടപ്പാടുകളും കൊടുക്കാനും തീര്‍ക്കാനും ഒരുക്കങ്ങ ള്‍ നടത്തിയെന്നും തനിക്കു തൃപ്തിപ്പെടുകയും വേണമെങ്കി ല്‍ കമ്പനിയുടെ ഭരണച്ചുമതലയുള്ള മാനേജിംഗ് ഡയറക്ടര്‍, ഡയറക്ടര്‍, അഥവാ മറ്റു വ്യക്തികളില്‍ നിന്നും വേണ്ട ഉറപ്പു നേടുകയും വേണം.

ഉപവകുപ്പ് പറഞ്ഞ ഉറപ്പുകള്‍ക്കുപരിയായി കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും കമ്പനിയുടെ പേര് നീക്കം ചെയ്യുന്ന ഉത്തരവിന്‍റെ ദിവസത്തിനു ശേഷവും കമ്പനിയുടെ ആസ്തികള്‍, അതിന്‍റെ ബാദ്ധ്യതകളും കടപ്പാടുകളും കൊടുക്കാനും തീര്‍ക്കാനും ലഭ്യമാക്കണം.

[വ. 248 (6)]

ഭരണാധികാരം പ്രയോഗിച്ചുകൊണ്ടിരുന്ന ഓരോ ഡയറക്ടറുടെയും മാനേജറുടെയും അഥവാ മറ്റു ഓഫീസറുടെയും, ഉ.വ.(5) പ്രകാരം പിരിഞ്ഞ കമ്പനിയുടെ ഓരോ അംഗത്തിന്‍റെയും ബാദ്ധ്യത കമ്പനി പിരിഞ്ഞിട്ടില്ലാത്തതുപോലെ തുടരുകയും നടപ്പാക്കാനാവുകയും ചെയ്യും.

[വ. 248 (7)]

കമ്പനികളുടെ റജിസ്റ്ററി ല്‍ നിന്നും പേര് നീക്കം ചെയ്ത ഒരു കമ്പനിയുടെ പിരിച്ചു വിടലിന് ട്രിബ്യൂണലിനുള്ള അധികാരത്തിന് ഈ വകുപ്പിലുള്ള ഒന്നും ബാധകമാകുകയില്ല.

[വ. 248 (8)]

* From the date of notice and not from its receipt!

* നോട്ടീസിന്‍റെ ദിവസം മുത ല്‍, അതായത് അത് കിട്ടിയ ദിവസം മുത ല്‍ അല്ല!

 

#CompaniesAct