Saturday, 31 January 2015

കമ്പനി നിയമം: ലിക്വിഡേറ്ററെ നീക്കം ചെയ്യുന്നതും പകരം വെയ്ക്കുന്നതും


ലിക്വിഡേറ്ററെ നീക്കം ചെയ്യുന്നതും പകരം വെയ്ക്കുന്നതും

മതിയായ ഒരു കാരണം കാണിച്ചും എഴുതി രേഖപ്പെടുത്തിയ കാരണങ്ങള്‍ കൊണ്ടും യഥാക്രമം താത്കാലിക ലിക്വിഡേറ്ററെ അഥവാ കമ്പനി ലിക്വിഡേറ്ററെ ട്രിബ്യൂണലിന് താഴെപ്പറയുന്ന ഏതെങ്കിലും കാരണങ്ങളാല്‍ കമ്പനിയുടെ ലിക്വിഡേറ്റ ര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യാം:-

(a)    പെരുമാറ്റ ദോഷം;

(b)   വഞ്ചന അഥവാ മിസ്‌ഫീസന്‍സ്;

(c)    അധികാരങ്ങളും ചുമതലകളും നിറവേറ്റുന്നതില്‍ പ്രൊഫെഷനല്‍ കഴിവുകേട്, അഥവാ വേണ്ട ശ്രദ്ധയും ശുഷ്കാന്തിയും
പ്രയോഗിക്കുന്നതി ല്‍ വീഴ്ച;

(d)   യഥാക്രമം താത്കാലിക ലിക്വിഡേറ്ററായി  അഥവാ കമ്പനി ലിക്വിഡേറ്ററായി പ്രവര്‍ത്തിക്കുന്നതിനു കഴിവില്ലായ്മ;

(e)   അദേഹത്തിന്‍റെ നിയമന കാലയളവി ല്‍ നീക്കം ചെയ്യുന്നത് ന്യായീകരിക്കുന്ന ഭിന്ന താല്‍പര്യം അഥവാ അസ്വതന്ത്രത.  

[വ. 276 (1)]

യഥാക്രമം താത്കാലിക ലിക്വിഡേറ്ററുടെ അഥവാ കമ്പനി ലിക്വിഡേറ്ററുടെ മരണം, രാജി, അഥവാ നീക്കം ചെയ്യ ല്‍ എന്നീ സംഭവങ്ങളി ല്‍, ട്രിബ്യൂണല്‍ അദ്ദേഹത്തെ അഥവാ അതിനെ ഭരമേല്‍പ്പിച്ച ജോലിക ള്‍ മറ്റൊരു കമ്പനി ലിക്വിഡേറ്റര്‍ക്ക് എഴുതി രേഖപ്പെടുത്തിയ
കാരണങ്ങളാ
ല്‍ കൈമാറ്റം ചെയ്യും.

[വ. 276 (2)]

ട്രിബ്യൂണലിന്‍റെ അഭിപ്രായത്തി ല്‍ ഏതെങ്കിലും ലിക്വിഡേറ്റ ര്‍, വഞ്ചന അഥവാ മിസ്‌ഫീസന്‍സ്, അദ്ദേഹത്തിന്‍റെ അഥവാ അതിന്‍റെ അധികാരങ്ങളും ചുമതലകളും നിറവേറ്റുന്നതില്‍ വേണ്ട ശ്രദ്ധയും ശുഷ്കാന്തിയും പ്രയോഗിക്കുന്നതി ല്‍ വീഴ്ച എന്നിവ കൊണ്ട് കമ്പനിക്ക്‌ എന്തെങ്കിലും നഷ്ടമോ കേടുപാടുകളോ വരുത്തിയതി ല്‍ ഉത്തരവാദിയാണെങ്കില്‍ അത്തരം നഷ്ടം അഥവാ കേടുപാടുകള്‍ക്ക്, ലിക്വിഡേറ്റ റില്‍ നിന്നും അത് ട്രിബ്യൂണ ല്‍ ഈടാക്കുകയും അഥവാ അതിനു നിമിത്തമാകുകയും അതിനു യുക്തമെന്നു തോന്നുന്ന മറ്റു ഉത്തരവുകള്‍ പാസ്സാക്കുകയും ചെയ്യും.

[വ. 276 (3)]

യഥാക്രമം താത്കാലിക ലിക്വിഡേറ്റര്‍ക്ക് അഥവാ കമ്പനി ലിക്വിഡേറ്റര്‍ക്ക് കേള്‍വിക്ക് ന്യായമായ ഒരു അവസരം, ട്രിബ്യൂണ ല്‍ ഈ വകുപ്പ് പ്രകാരം ഏതെങ്കിലും ഉത്തരവ് പാസ്സാക്കുന്നതിന് മുന്‍പായി നല്‍കും.

[വ. 276 (4)]

#CompaniesAct

കമ്പനി നിയമം: കമ്പനി ലിക്വിഡേറ്റര്‍മാരും അവരുടെ നിയമനവും


കമ്പനി ലിക്വിഡേറ്റര്‍മാരും അവരുടെ നിയമനവും

ട്രിബ്യൂണല്‍ വഴി ഒരു കമ്പനിയുടെ പിരിച്ചു വിട ല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി, പിരിച്ചു വിടല്‍ ഉത്തരവ് പാസ്സാക്കുന്ന സമയത്ത് ട്രിബ്യൂണ ല്‍, ഒരു ഔദ്യോഗിക ലിക്വിഡേറ്ററെ അഥവാ ഉ.വ.(2) പ്രകാരം നിലനിര്‍ത്തുന്ന പാനലില്‍ നിന്നും ഒരു ലിക്വിഡേറ്ററെ കമ്പനി ലിക്വിഡേറ്ററായി നിയമിക്കും.

[വ. 275 (1)]

കമ്പനി കാര്യങ്ങളില്‍ പത്തു വര്‍ഷമെങ്കിലും പരിചയമുള്ളതും,  ചാര്‍ട്ടേഡ് അക്കൌണ്ടന്റുക ള്‍, അഡ്വക്കേറ്റുക ള്‍, കമ്പനി സെക്രട്ടറികള്‍, കോസ്റ്റ് അക്കൌണ്ടന്റുക ള്‍, അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം ചെയ്യുന്നപോലെ അത്തരം ചാര്‍ട്ടേഡ് അക്കൌണ്ടന്റുക ള്‍, അഡ്വക്കേറ്റുക ള്‍, കമ്പനി സെക്രട്ടറികള്‍, കോസ്റ്റ് അക്കൌണ്ടന്റുക ള്‍, മറ്റു പ്രൊഫെഷണലുക ള്‍ എന്നിവരുടെ ഫേമുകള്‍, അഥവാ ബോഡി കോര്‍പ്പറേറ്റ് അഥവാ നിര്‍ദ്ദേശിച്ച പോലെ അത്തരം പ്രൊഫെഷണലുകളുടെ ഒരു സംയോഗം ഉള്ള ഒരു ഫേം, അഥവാ ഒരു ബോഡി കോര്‍പ്പറേറ്റ്, എന്നിവരുടെ പേരുക ള്‍ ഉള്‍ക്കൊള്ളുന്നതും  കേന്ദ്ര ഗവര്‍ന്മേണ്ട് നിലനിര്‍ത്തുന്നതുമായ  ഒരു പാനലി ല്‍ നിന്നും താത്കാലിക ലിക്വിഡേറ്ററെ അഥവാ കമ്പനി ലിക്വിഡേറ്ററെ നിയമിക്കും.

[വ. 275 (2)]

ട്രിബ്യൂണല്‍ ഒരു താത്കാലിക ലിക്വിഡേറ്ററെ നിയമിക്കുമ്പോ ള്‍, അദ്ദേഹത്തെ അഥവാ അതിനെ നിയമിക്കുന്ന ഉത്തരവ് വഴി, അഥവാ പിന്നീടുള്ള ഒരു ഉത്തരവ് വഴി, അദ്ദേഹത്തിന്‍റെ അധികാരങ്ങ ള്‍ പരിമിതപ്പെടുത്തിയില്ലെങ്കില്‍, അദ്ദേഹത്തിനു ഒരു ലിക്വിഡേറ്ററുടെ അതേ അധികാരങ്ങള്‍ ഉണ്ടായിരിക്കും.

[വ. 275 (3)]

ഒരു വ്യക്തിയുടെ അഥവാ ഫേമിന്‍റെ അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ പേര്, ഉ.വ.(2) പ്രകാരം നിലനിര്‍ത്തുന്ന പാനലി ല്‍ നിന്നും പെരുമാറ്റദൂഷ്യം, വഞ്ചന, മിസ്‌ഫീസന്‍സ്, കര്‍ത്തവ്യ ലംഘനം, അഥവാ പ്രൊഫെഷനല്‍ കഴിവുകേട് എന്നീ കാരണങ്ങളാ ല്‍ കേന്ദ്ര ഗവര്‍ന്മേണ്ട് നീക്കം ചെയ്യും:

പാനലില്‍ നിന്നും അദ്ദേഹത്തെ അഥവാ അതിനെ നീക്കം ചെയ്യുന്നതിന് മുന്‍പ് കേള്‍വിക്ക്, അദ്ദേഹത്തിന്‌  അഥവാ അതിനു ഒരു ന്യായമായ അവസരം കേന്ദ്ര ഗവര്‍ന്മേണ്ട് കൊടുക്കും.

[വ. 275 (4)]

കമ്പനിയുടെ വലിപ്പം, ലിക്വിഡേറ്ററുടെ യോഗ്യത, പരിചയം, നിര്‍വഹിക്കേണ്ട ചുമതലക ള്‍ എന്നിവയുടെ അടിസ്ഥാനത്തി ല്‍ ഒരു താത്കാലിക ലിക്വിഡേറ്ററെ അഥവാ കമ്പനി ലിക്വിഡേറ്ററെ നിയമിക്കുന്നതിനുള്ള നിബന്ധനകളും ഉപാധികളും അദ്ദേഹത്തിന് അഥവാ അതിനു കൊടുക്കേണ്ട ഫീസും ട്രിബ്യൂണ ല്‍ വ്യക്തമാക്കും.

[വ. 275 (5)]

താത്കാലിക ലിക്വിഡേറ്ററെ അഥവാ കമ്പനി ലിക്വിഡേറ്ററെ നിയമിക്കുമ്പോ ള്‍, അത്തരം ലിക്വിഡേറ്റര്‍ നിയമന ദിവസത്തിനു ശേഷം ഏഴു ദിവസത്തിനുള്ളില്‍ നിര്‍ദ്ദേശിച്ച ഫോമി ല്‍, അദ്ദേഹത്തിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് ഭിന്ന താല്‍പര്യമോ അസ്വതന്ത്രതയോ ഉണ്ടെങ്കില്‍ വെളിപ്പെടുത്തി ഒരു പ്രഖ്യാപനം ട്രിബ്യൂണലി ല്‍ ഫയ ല്‍ ചെയ്യുകയും അതിനുള്ള കടപ്പാട് അദ്ദേഹത്തിന്‍റെ നിയമന കാലാവധി മുഴുവന്‍ തുടരുകയും ചെയ്യും.

[വ. 275 (6)]

പിരിച്ചു വിടുന്നതിനുള്ള ഒരു ഉത്തരവിടുമ്പോ ള്‍, ഉണ്ടെങ്കില്‍ വകുപ്പ് 273 (1) (c) പ്രകാരം നിയമിച്ച ഒരു താത്കാലിക ലിക്വിഡേറ്ററെ കമ്പനിയുടെ പിരിച്ചു വിടല്‍ നടപടിക ള്‍ നടത്താ ന്‍ കമ്പനി ലിക്വിഡേറ്ററായി ട്രിബ്യൂണ ല്‍ നിയമിക്കും.

[വ. 275 (7)]

#CompaniesAct

കമ്പനി നിയമം: അവസ്ഥയുടെ പ്രസ്താവനയ്ക്ക് നിര്‍ദ്ദേശങ്ങ ള്‍


അവസ്ഥയുടെ പ്രസ്താവനയ്ക്ക് നിര്‍ദ്ദേശങ്ങ ള്‍

പ്രസ്തുത കമ്പനിയല്ലാത്ത ഏതെങ്കിലും വ്യക്തി ട്രിബ്യൂണ ല്‍ മുന്‍പാകെ പിരിച്ചുവിടുന്നതിനുള്ള ഒരു ഹര്‍ജി ഫയ ല്‍ ചെയ്തിട്ടുള്ളപ്പോ ള്‍, പ്രഥമദൃഷ്ട്യാ കമ്പനിയുടെ പിരിച്ചു വിടലിനുള്ള ഒരു കേസ് ഉണ്ടെന്നു തൃപ്തിയായാല്‍ ട്രിബ്യൂണ ല്‍ കമ്പനിയോട് അതിന്‍റെ പ്രതിഷേധങ്ങളും അതിന്‍റെ ഒപ്പം അതിന്‍റെ അവസ്ഥകളുടെ ഒരു പ്രസ്താവനയും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ഫയ ല്‍ ചെയ്യാ ന്‍ നിര്‍ദ്ദേശിക്കും:

സന്ദിഗ്ധ പരിതസ്ഥിതികളിലും വിശേഷ സാഹചര്യങ്ങളിലും ട്രിബ്യൂണല്‍ മറ്റൊരു മുപ്പതു ദിവസം കൂടി അനുവദിക്കും:

കമ്പനിക്ക്‌ നിര്‍ദ്ദേശങ്ങ ള്‍ നല്‍കുന്നതിനു ഒരു മുന്നുപാധിയായി ഹര്‍ജിക്കാരനോട് ചിലവുകള്‍ക്ക് സെക്യുരിറ്റിയായി വേണ്ട നിക്ഷേപം നടത്താന്‍ ട്രിബ്യൂണ ല്‍ നിര്‍ദ്ദേശിക്കും.

[വ. 274 (1)]

ഉ.വ.(1) പറയുന്ന അവസ്ഥകളുടെ ഒരു പ്രസ്താവന ഫയ ല്‍
ചെയ്യുന്നതി
ല്‍ വീഴ്ച വരുത്തുന്ന ഒരു കമ്പനി പരാതിയി ല്‍ പ്രതിഷേധിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുത്തുകയും പാലിക്കാത്തതിന് ഉത്തരവാദികളായി കണ്ട കമ്പനിയുടെ ഡയറക്ട ര്‍മാരും ഓഫീസര്‍മാരും ഉ.വ.(4) പ്രകാരമുള്ള ശിക്ഷയ്ക്ക് വിധേയരാകുകയും ചെയ്യും.

[വ. 274 (2)]

വ. 273 (1) (d) പ്രകാരം ട്രിബ്യൂണല്‍ പാസ്സാക്കിയ പിരിച്ചു വിടുന്നതിനുള്ള ഒരു ഉത്തരവി ല്‍, കമ്പനിയുടെ ഡയറക്ട ര്‍മാരും മറ്റു ഓഫീസര്‍മാരും അത്തരം ഉത്തരവിന് ശേഷം ഒരു മുപ്പതു ദിവസക്കാലത്തിനുള്ളി ല്‍ കമ്പനിയുടെ ചിലവില്‍ ഉത്തരവിന്‍റെ ദിവസം വരെയുള്ള കമ്പനിയുടെ കണക്കുകള്‍ പൂര്‍ണമാക്കി ആഡിറ്റ് ചെയ്തു ട്രിബ്യൂണല്‍ വ്യക്തമാക്കുന്ന വിധത്തി ല്‍ ലിക്വിഡേറ്റര്‍ക്ക് സമര്‍പ്പിക്കണം.

[വ. 274 (3)]

ഈ വകുപ്പിന്‍റെ വ്യവസ്ഥക ള്‍ കമ്പനിയുടെ ഏതെങ്കിലും ഡയറക്ട ര്‍മാരും ഓഫീസര്‍മാരും ലംഘിക്കുന്നെങ്കി ല്‍, വീഴ്ച വരുത്തിയ കമ്പനിയുടെ ഡയറക്ടര്‍ അഥവാ ഓഫീസ ര്‍ ആറു മാസം വരെ ജയില്‍വാസത്തിനും അഥവാ ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ചിലപ്പോള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 274 (4)]

റജിസ്ട്രാര്‍ക്കും താത്കാലിക ലിക്വിഡേറ്റര്‍ക്കും കമ്പനി ലിക്വിഡേറ്റര്‍ക്കും അഥവാ ട്രിബ്യൂണല്‍ അധികാരപ്പെടുത്തിയ ഏതു വ്യക്തിക്കും ഇതിനുവേണ്ടിയുള്ള പരാതി വിശേഷ കോടതി മുന്‍പാകെ ഫയ ല്‍ ചെയ്യാം.

[വ. 274 (5)]

#CompaniesAct

Friday, 30 January 2015

കമ്പനി നിയമം: ട്രിബ്യൂണലിന്‍റെ അധികാരങ്ങ ള്‍


ട്രിബ്യൂണലിന്‍റെ അധികാരങ്ങ ള്‍

വകുപ്പ് 272 പ്രകാരം പിരിച്ചു വിടുന്നതിനുള്ള ഒരു ഹര്‍ജി കിട്ടിയാ ല്‍ ട്രിബ്യൂണല്‍ താഴെപ്പറയുന്ന ഏതെങ്കിലും ഉത്തരവുക ള്‍ പാസ്സാക്കും:-

(a)    ചിലവോടെയോ അല്ലാതെയോ അത് തള്ളും;

(b)   അതിനു യുക്തമെന്നു തോന്നുന്ന ഇടക്കാല ഉത്തരവിടും;

(c)    ഒരു പിരിച്ചുവിടല്‍ ഉത്തരവുണ്ടാകുന്നത് വരെ കമ്പനിക്ക്‌ ഒരു താത്കാലിക ലിക്വിഡേറ്ററെ നിയമിക്കും;

(d)   ചിലവോടെയോ അല്ലാതെയോ കമ്പനിയുടെ പിരിച്ചുവിടലിന് ഒരു ഉത്തരവിടും;

(e)   അതിനു യുക്തമെന്നു തോന്നുന്ന മറ്റേതെങ്കിലും ഉത്തരവിടും.

ഹര്‍ജി അവതരിപ്പിച്ച ദിവസം മുത ല്‍ തൊണ്ണൂറു ദിവസത്തിനുള്ളി ല്‍ ഈ ഉപവകുപ്പ് പ്രകാരമുള്ള ഒരു ഉത്തരവിടണം:

ഉ.വ.(c) പ്രകാരം ഒരു താത്കാലിക ലിക്വിഡേറ്ററെ നിയമിക്കുന്നതിനു
മു
ന്‍പ് ട്രിബ്യൂണല്‍ കമ്പനിക്ക്‌ നോട്ടീസ് നല്‍കുകയും, അത്തരം നോട്ടീസ് ഒഴിവാക്കാന്‍ ട്രിബ്യൂണലിന് യുക്തമെന്നു തോന്നുന്നതും എഴുതി രേഖപ്പെടുത്തുന്നതുമായ വിശേഷമായ കാരണങ്ങ ള്‍ ഇല്ലെങ്കില്‍, അതിന്‍റെ നിവേദനങ്ങള്‍ ഉണ്ടെങ്കില്‍ നടത്താന്‍ അതിനു ഒരു ന്യായമായ അവസരം ലഭ്യമാക്കുകയും ചെയ്യും:

കമ്പനിക്ക്‌ ആസ്തികളൊന്നും ഇല്ലെന്നോ, കമ്പനിയുടെ ആസ്തികള്‍ അത്തരം ആസ്തികള്‍ക്ക് തുല്യമായ അഥവാ അതി ല്‍ കവിഞ്ഞ ഒരു തുകയ്ക്ക് പണയപ്പെടുത്തിയെന്നോ ഉള്ള കാരണത്താ ല്‍ മാത്രം ട്രിബ്യൂണല്‍ ഒരു പിരിച്ചു വിട ല്‍ ഉത്തരവ് നിരസിക്കില്ല.

[വ. 273 (1)]

കമ്പനി പിരിച്ചു വിടുന്നത് യുക്തവും സമനീതിപരവുമാണെന്ന കാരണത്താല്‍ ഒരു ഹര്‍ജി അവതരിപ്പിച്ചിട്ടുള്ളപ്പോ ള്‍, ഹര്‍ജിക്കാര്‍ക്ക് മറ്റേതെങ്കിലും പ്രതിവിധി ലഭ്യമാണെന്നും ആ പ്രതിവിധിക്ക് ശ്രമിക്കാതെ കമ്പനിയുടെ പിരിച്ചു വിടല്‍ തേടിയുള്ള അവരുടെ പ്രവൃത്തി അന്യായമാണെന്നും അതിനു അഭിപ്രായമുണ്ടെങ്കില്‍ ട്രിബ്യൂണല്‍, പിരിച്ചു വിടുന്നതിനുള്ള ഒരു ഉത്തരവ് നിരസിക്കും.      

[വ. 273 (2)]

#CompaniesAct

Thursday, 29 January 2015

കമ്പനി നിയമം: പിരിച്ചുവിടുന്നതിനു ഹര്‍ജി


പിരിച്ചുവിടുന്നതിനു ഹര്‍ജി

ഈ വകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു കമ്പനി പിരിച്ചുവിടാ ന്‍ ട്രിബ്യൂണലിന് ഒരു ഹര്‍ജി അവതരിപ്പിക്കുന്നത്-

(a)    പ്രസ്തുത കമ്പനി;

(b)   ഏതെങ്കിലും ഉത്തമര്‍ണ ന്‍ അഥവാ ഉത്തമര്‍ണ ര്‍, ഏതെങ്കിലും സന്ദിഗ്ദ്ധവും അഥവാ ഭാവിയിലുള്ളതുമായ ഉത്തമര്‍ണ ന്‍ അഥവാ ഉത്തമര്‍ണ ര്‍ ഉള്‍പ്പെടെ;

(c)    ഏതെങ്കിലും കോണ്‍ട്രിബ്യൂട്ടറി അഥവാ കോണ്‍ട്രിബ്യൂട്ടറിക ള്‍;

(d)   (a), (b), (c) വ്യക്തമാക്കിയ എല്ലാ അഥവാ ഏതെങ്കിലും വ്യക്തികള്‍ ഒരുമിച്ച്;

(e)   റജിസ്ട്രാര്‍;

(f)     കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനായി അധികാരപ്പെടുത്തുന്ന ഏതെങ്കിലും വ്യക്തി; അഥവാ

(g)    വകുപ്പ് 271 (1) (c) -യില്‍  വരുന്ന ഒരു കേസില്‍, കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ഒരു സംസ്ഥാന ഗവര്‍ന്മേണ്ട്.        

[വ. 272 (1)]

ഒരു സുരക്ഷിത ഉത്തമര്‍ണ ന്‍, ഏതെങ്കിലും ഡിബെഞ്ചറുകളുടെ ഉടമ, അത്തരവും അതുപോലത്തെയും ഡിബെഞ്ചറുകള്‍ക്ക് ഏതെങ്കിലും ട്രസ്റ്റി  അഥവാ ട്രസ്റ്റികളെ നിയമിച്ചാലും ഇല്ലെങ്കിലും, കൂടാതെ  ഡിബെഞ്ചറുടമകളുടെ ട്രസ്റ്റി എന്നിവ ര്‍, ഉ.വ.(1) (b) യുടെ അര്‍ത്ഥത്തി ല്‍ വരുന്ന ഉത്തമര്‍ണരായി പരിഗണിക്കപ്പെടും.

[വ. 272 (2)]

ഒരു കമ്പനിയുടെ പിരിച്ചു വിടലിന് ഒരു ഹര്‍ജി അവതരിപ്പിക്കാ ന്‍ ഒരു കോണ്‍ട്രിബ്യൂട്ടറിക്ക്,-

അയാള്‍ മുഴുവ ന്‍ പണമടച്ച ഓഹരികളുടെ ഉടമ ആയിരുന്നാലും അഥവാ കമ്പനിക്ക്‌ ആസ്തികളൊന്നും ഇല്ലെങ്കിലും അഥവാ അതിന്‍റെ ബാദ്ധ്യതകള്‍ തൃപ്തി വരുത്തിയ ശേഷം ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യാന്‍ മിച്ചം ആസ്തികളൊന്നും ബാക്കി ഇല്ലെങ്കിലും, കൂടാതെ അയാള്‍ ഒരു കോണ്‍ട്രിബ്യൂട്ടറി ആയ ഓഹരിക ള്‍ അഥവാ അവയി ല്‍ ചിലത് പിരിച്ചു വിടല്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പുള്ള പതിനെട്ടു മാസത്തി ല്‍ ആറുമാസമെങ്കിലും അയാള്‍ക്ക് ആദ്യമേ അനുവദിച്ചിരുന്നു അഥവാ അയാള്‍ കൈക്കൊണ്ടിരുന്നു, കൂടാതെ അയാളുടെ പേരി ല്‍ റജിസ്റ്റ ര്‍ ചെയ്തിരുന്നു അഥവാ ഒരു മുന്‍ ഉടമയുടെ മരണം വഴി അയാളി ല്‍  നിക്ഷിപ്തമായിരുന്നു, എങ്കിലും,

-അവകാശമുണ്ടായിരിക്കും.

[വ. 272 (3)]

റജിസ്ട്രാര്‍ക്ക്, വകുപ്പ് 271 (1) വ്യക്തമാക്കിയ ഏത് കാരണങ്ങള്‍ക്കും, ആ ഉപവകുപ്പിന്‍റെ (b), (d), അഥവാ (g) വ്യക്തമാക്കിയ കാരണങ്ങ ള്‍ ഒഴികെ, ഉ.വ.(1) പ്രകാരം പിരിച്ചു വിടുന്നതിനുള്ള ഒരു ഹര്‍ജി അവതരിപ്പിക്കാ ന്‍ അവകാശമുണ്ടായിരിക്കും:

ബാലന്‍സ് ഷീറ്റ് വെളിപ്പെടുത്തുന്ന കമ്പനിയുടെ സാമ്പത്തിക സ്ഥിതിയി ല്‍ നിന്നും അഥവാ വകുപ്പ് 210 പ്രകാരം നിയമിച്ച ഒരു ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടി ല്‍ നിന്നും കമ്പനിക്ക്‌ അതിന്‍റെ കടങ്ങ ള്‍ വീട്ടാ ന്‍ കഴിവില്ലെന്ന് അദ്ദേഹത്തിനു വ്യക്തമാവാതെ, കമ്പനിക്ക്‌ അതിന്‍റെ കടങ്ങ ള്‍ വീട്ടാ ന്‍ കഴിവില്ലെന്ന കാരണത്താല്‍ റജിസ്ട്രാ ര്‍ ഒരു ഹര്‍ജി അവതരിപ്പിക്കില്ല:

ഒരു ഹര്‍ജിയുടെ അവതരണത്തിനു കേന്ദ്ര ഗവ ര്‍ന്മേണ്ടിന്‍റെ നേരത്തെയുള്ള അനുമതി റജിസ്ട്രാ ര്‍ നേടിയിരിക്കണം:

കമ്പനിക്ക്‌ നിവേദനങ്ങ ള്‍ നടത്താ ന്‍ ന്യായമായ ഒരു അവസരം കൊടുക്കാതെ കേന്ദ്ര ഗവ ര്‍ന്മേണ്ട് അതിന്‍റെ അനുമതി നല്‍കില്ല.

[വ. 272 (4)]

നിര്‍ദ്ദേശിച്ച വിധത്തിലുള്ളതും ഫോമിലുള്ളതുമായ ഒരു കാര്യങ്ങളുടെ പ്രസ്താവന കൂടെ വെച്ചാലേ ട്രിബ്യൂണ ല്‍ മുന്‍പാകെ കമ്പനി അവതരിപ്പിക്കുന്ന പിരിച്ചു വിടാനുള്ള ഒരു ഹര്‍ജി പരിഗണിക്കൂ.

[വ. 272 (5)]

സന്ദിഗ്ദ്ധവും അഥവാ ഭാവിയിലുള്ളതുമായ ഉത്തമര്‍ണ ന്‍  അവതരിപ്പിക്കുന്ന ഒരു കമ്പനിയെ പിരിച്ചു വിടാനുള്ള ഒരു ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് ഹര്‍ജി പരിഗണിക്കുന്നതിന് ട്രിബ്യൂണലിന്‍റെ കല്‍പന നേടണം, കമ്പനി പിരിച്ചുവിടാന്‍ പ്രഥമദൃഷ്ട്യാ ഒരു കേസ് ഉണ്ടെന്നു ട്രിബ്യൂണലിന് അഭിപ്രായമില്ലാതെയും ചിലവുകള്‍ക്ക് ട്രിബ്യൂണലിന് യുക്തമെന്നു തോന്നുന്ന വേണ്ട സെക്യുരിറ്റി നല്‍കാതെയും കല്‍പന അനുവദിക്കില്ല.

[വ. 272 (6)]

ഈ വകുപ്പ് പ്രകാരം നടത്തിയ ഹര്‍ജിയുടെ ഒരു പകര്‍പ്പ് റജിസ്ട്രാ ര്‍ പക്കലും ഫയല്‍ ചെയ്യുകയും, റജിസ്ട്രാ ര്‍ മറ്റു വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, അത്തരം ഹര്‍ജി കിട്ടി അറുപതു ദിവസത്തിനുള്ളി ല്‍ ട്രിബ്യൂണലിന് തന്‍റെ കാഴ്ചപ്പാടുക ള്‍ സമര്‍പ്പിക്കുകയും ചെയ്യും.

  [വ. 272 (7)]

#CompaniesAct