അദ്ധ്യായം പന്ത്രണ്ട്
ഡയറക്ടര്‍മാരുടെ യോഗങ്ങളും അധികാരങ്ങളും
ബോര്‍ഡ് യോഗങ്ങ ള്‍
ഓരോ കമ്പനിയും
അതിന്‍റെ രൂപീകരണ ദിനം മുത ല്‍ മുപ്പതു
ദിവസത്തിനുള്ളില്‍ ഡയറക്ടര്‍ ബോര്‍ഡിന്‍റെ ആദ്യ യോഗം നടത്തണം, അതിനു ശേഷം
അടുത്തടുത്ത രണ്ടു ബോര്‍ഡ് യോഗങ്ങ ള്‍ തമ്മി ല്‍ നൂറ്റി ഇരുപതു ദിവസത്തില്‍ കൂടുത ല്‍ ഇടവേള വരാത്ത വിധത്തി ല്‍ ഓരോ വര്‍ഷവും ബോര്‍ഡ് യോഗങ്ങ ള്‍ കുറഞ്ഞത് നാലെണ്ണം
എങ്കിലും നടത്തണം.
ഈ ഉപവകുപ്പിലെ
വ്യവസ്ഥക ള്‍ ഏതെങ്കിലും ശ്രേണി അഥവാ വിവരണത്തിലുള്ള
കമ്പനികള്‍ക്ക് ബാധകമല്ലെന്നോ, വിജ്ഞാപനത്തിലൂടെ വ്യക്തമാക്കിയ മറ്റു ഒഴിവുക ള്‍, മാറ്റങ്ങള്‍, അഥവാ ഉപാധികള്‍ക്ക് വിധേയമായി ബാധകമാണ് എന്നോ കേന്ദ്ര ഗവര്‍ന്മേണ്ടിനു
വിജ്ഞാപനത്തിലൂടെ നിര്‍ദ്ദേശിക്കാം.
[വ. 173 (1)]
ഡയറക്ടര്‍മാ ര്‍ ഒരു ബോര്‍ഡ് യോഗത്തി ല്‍ പങ്കെടുക്കുന്നത് നേരിട്ടോ,
വീഡിയോ കോണ്‍ഫെറെന്‍സിംഗ് മുഖേനയോ, നിര്‍ദ്ദേശിച്ച മറ്റു ഓഡിയോ വിഷ്വല്‍ മാര്‍ഗങ്ങളിലൂടെയോ,
ഡയറക്ടര്‍മാ ര്‍ പങ്കെടുക്കുന്നത് റെക്കോര്‍ഡ് ചെയ്യാനും തിരിച്ചറിയാനും
ദിവസവും സമയവും ഉള്‍പെടെ അത്തരം യോഗ നടപടിക ള്‍ റെക്കോര്‍ഡ് ചെയ്യാനും
സൂക്ഷിക്കാനും പറ്റുന്ന വിധത്തിലായിരിക്കണം.
വീഡിയോ കോണ്‍ഫെറെന്‍സിംഗ്
മുഖേനയോ മറ്റു ഓഡിയോ വിഷ്വ ല്‍ മാര്‍ഗങ്ങളിലൂടെയോ ഉള്ള
ഒരു യോഗത്തി ല്‍ നടത്താ ന്‍ പാടില്ലാത്ത തരം കാര്യങ്ങ ള്‍ കേന്ദ്ര ഗവര്‍ന്മേണ്ടിനു
വിജ്ഞാപനത്തിലൂടെ വ്യക്തമാക്കാം.
[വ. 173 (2)]
ബോര്‍ഡിന്‍റെ ഒരു
യോഗം ഏഴു ദിവസത്തി ല്‍ കുറയാത്ത നോട്ടീസ് ഓരോ ഡയറക്ടര്‍ക്കും കമ്പനിയി ല്‍ റജിസ്റ്റ ര്‍ ചെയ്ത മേല്‍വിലാസത്തി ല്‍ എഴുതി നല്‍കി വിളിക്കണം. അത്തരം നോട്ടീസ് കൈവശം നല്‍കിയോ, തപാലിലോ,
ഇലക്ട്രോണിക്കലായോ അയയ്ക്കണം:
അത്യാവശ്യം ബിസിനസ്
ഇടപാട് നടത്താ ന്‍ ബോര്‍ഡിന്‍റെ ഒരു യോഗം ഒരു സ്വതന്ത്ര ഡയറക്ട ര്‍ എങ്കിലും യോഗത്തി ല്‍ ഹാജര്‍ ഉണ്ടായിരിക്കണമെന്ന ഉപാധിയില്‍ കുറഞ്ഞ
നോട്ടീസ് കാലത്തി ല്‍ വിളിക്കാം:
അത്തരം ഒരു ബോര്‍ഡ്
യോഗത്തി ല്‍ നിന്നും സ്വതന്ത്ര ഡയറക്ടര്‍മാരുടെ അസാന്നിദ്ധ്യത്തില്‍
അത്തരം ഒരു യോഗത്തി ല്‍ എടുത്ത തീരുമാനങ്ങ ള്‍ എല്ലാ ഡയറക്ടര്‍മാര്‍ക്കും വിതരണം ചെയ്യുകയും ഉണ്ടെങ്കി ല്‍ ഒരു സ്വതന്ത്ര ഡയറക്ടര്‍ എങ്കിലും സ്ഥിരീകരിക്കുമ്പോള്‍ മാത്രം അവസാന അംഗീകാരമാകുകയും
ചെയ്യും.
[വ. 173 (3)]
ഈ വകുപ്പനുസരിച്ച്
നോട്ടീസ് നല്‍കാനുള്ള ചുമതലയുള്ള കമ്പനിയുടെ ഓരോ ഓഫീസറും അതില്‍ വീഴ്ച
വരുത്തുന്നെങ്കി ല്‍ ഇരുപത്തയ്യായിരം രൂപാ പിഴയ്ക്ക്
ബാധ്യസ്ഥനാണ്.
[വ. 173 (4)]
ഒരു ഒറ്റയാള്‍
കമ്പനിയും, ചെറു കമ്പനിയും, സുഷുപ്ത കമ്പനിയും ഒരു കലണ്ടര്‍ വര്‍ഷത്തിന്‍റെ ഓരോ
പകുതിയും ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ഒരു യോഗമെങ്കിലും നടത്തുകയും രണ്ടു യോഗങ്ങ ള്‍ തമ്മിലുള്ള അകലം തൊണ്ണൂറു ദിവസത്തില്‍ കുറയാതെയിരിക്കുകയും ചെയ്‌താ ല്‍ ഈ വകുപ്പിലെ വ്യവസ്ഥക ള്‍ പാലിച്ചതായി
കണക്കാക്കും:
ഡയറക്ടര്‍ ബോര്‍ഡി ല്‍ ഒരു ഡയറക്ട ര്‍ മാത്രമുള്ള ഒറ്റയാ ള്‍ കമ്പനിക്ക് ഈ ഉപവകുപ്പ്, വകുപ്പ് 174, എന്നിവയിലുള്ള ഒന്നും ബാധകമല്ല.
[വ. 173 (5)]
#CompaniesAct
No comments:
Post a Comment