Tuesday, 9 December 2014

കമ്പനി നിയമം: കമ്പനിയുടെ കടവും നിക്ഷേപവും


കമ്പനിയുടെ കടവും നിക്ഷേപവും

ഈ നിയമ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, മറ്റു വിധത്തില്‍ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കി ല്‍ ഒരു കമ്പനിക്ക്‌ രണ്ടു അടരുകളി ല്‍ ഉള്ള നിക്ഷേപ കമ്പനിക ള്‍ വഴി മാത്രമേ നിക്ഷേപം അനുവദിക്കൂ.

ഈ ഉപവകുപ്പിന്‍റെ വ്യവസ്ഥ-

(i)      ഒരു കമ്പനി ഇന്ത്യക്ക് പുറത്ത് ഒരു രാജ്യത്ത് രൂപീകരിക്കപ്പെട്ട ഏതെങ്കിലും കമ്പനിയെ വാങ്ങുമ്പോള്‍, വാങ്ങുന്ന കമ്പനിക്ക്‌ ആ രാജ്യത്തെ നിയമപ്രകാരം രണ്ടു അടരുകളില്‍ കൂടുത ല്‍ നിക്ഷേപ സബ്സിഡിയറികള്‍ ഉണ്ടെങ്കിലും,

(ii)     നിലവിലുള്ള ഏതെങ്കിലും നിയമം, അഥവാ ചട്ടം അഥവാ നിയമപ്രകാരമുള്ള നിയന്ത്രണം, പാലിക്കുവാന്‍ ഒരു സബ്സിഡിയറി കമ്പനിക്ക്‌ ഏതെങ്കിലും നിക്ഷേപ സബ്സിഡിയറി ഉണ്ടായിരിക്കുവാനും,

-ബാധകമല്ല.

[വ. 186 (1)]

ഒരു കമ്പനിയും പ്രത്യക്ഷമായോ പരോക്ഷമായോ, അതിന്‍റെ അടച്ചുതീര്‍ത്ത ഓഹരി മൂലധനം, സ്വതന്ത്ര റിസര്‍വുക ള്‍, സെക്യുരിറ്റീസ് പ്രീമിയം അക്കൗണ്ട്‌, ഇവ ചേര്‍ന്നതിന്‍റെ അറുപതു ശതമാനത്തി ല്‍ കൂടുത ല്‍, അഥവാ, സ്വതന്ത്ര റിസര്‍വുക ള്‍, സെക്യുരിറ്റീസ് പ്രീമിയം അക്കൗണ്ട്‌, ഇവ ചേര്‍ന്നതിന്‍റെ നൂറു ശതമാനത്തി ല്‍ കൂടുത ല്‍, എന്നിവയി ല്‍ ഏതാണോ കൂടുതല്‍, അങ്ങനെ-

(a)    ഒരു വ്യക്തിക്കോ മറ്റു ബോഡി കോര്‍പ്പറേറ്റിനോ കടം
കൊടുക്കാ
ന്‍ പാടില്ല.

(b)   ഒരു വ്യക്തിക്കോ മറ്റു ബോഡി കോര്‍പ്പറേറ്റിനോ കടം കൊടുക്കുന്നതുമായി ബന്ധപ്പെട്ട  ഏതെങ്കിലും ഗ്യാരണ്ടിയോ അഥവാ സെക്യുരിറ്റിയോ നല്‍കാ ന്‍ പാടില്ല.

(c)    ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റിന്‍റെ സെക്യുരിറ്റിക ള്‍  വരിചേരുകയോ വാങ്ങിക്കുകയോ, മറ്റോ ചെയ്തു നേടിക്കൂടാ.

[വ. 186 (2)]

കൊടുക്കുന്ന കടം, ഗ്യാരണ്ടി, സെക്യുരിറ്റി അഥവാ ഉ.വ.(2) -പ്രകാരം വാങ്ങുന്നത്, ആ ഉപവകുപ്പിന്‍റെ പരിധി കടക്കുമ്പോ ള്‍, ഒരു പൊതു യോഗത്തില്‍ പാസ്സാക്കിയ ഒരു വിശേഷ പ്രമേയം വഴി മുന്‍‌കൂ ര്‍ അനുവാദം വേണം.

[വ. 186 (3)]

കൊടുത്ത കടം, നടത്തിയ നിക്ഷേപം, നല്‍കിയ ഗ്യാരണ്ടി, സെക്യുരിറ്റി എന്നിവയുടെ മുഴുവന്‍ വിവരവും, കടം, ഗ്യാരണ്ടി, സെക്യുരിറ്റി ഇവയിലേതെങ്കിലും കൈപ്പറ്റിയവ ര്‍, കടം, ഗ്യാരണ്ടി, സെക്യുരിറ്റി ഇവ ഉപയോഗപ്പെടുത്തുന്നത് എന്താവശ്യത്തിനാണെന്നും കമ്പനി അംഗങ്ങള്‍ക്ക് സാമ്പത്തിക വിവരണം വഴി വെളിപ്പെടുത്തണം.

[വ. 186 (4)]

ഏതെങ്കിലും നിശ്ചിത കാല കടം പൊതുകാര്യ സാമ്പത്തിക
സ്ഥാപനത്തി
ല്‍ നിന്നും നേടിയിട്ടുണ്ടെങ്കില്‍, അതിന്‍റെ  മുന്‍‌കൂ ര്‍ അനുവാദവും, യോഗത്തില്‍ പങ്കെടുത്ത എല്ലാ ഡയറക്ടര്‍മാരുടെയും അനുവാദത്തോടെ ബോര്‍ഡ്‌ യോഗത്തി ല്‍ പാസ്സാക്കിയ അനുവാദ പ്രമേയവും ഇല്ലാതെ കമ്പനി ഒരു നിക്ഷേപമോ, കടമോ ഗ്യാരണ്ടിയോ, സെക്യുരിറ്റിയോ നല്‍കിക്കൂടാ:

പൊതുകാര്യ സാമ്പത്തിക സ്ഥാപനത്തി ല്‍ നിന്നും നേടിയ കടത്തിന്‍റെ ഉപാധികളും വ്യവസ്ഥകളും പ്രകാരം തവണകള്‍ തിരിച്ചടക്കുന്നതിലും പലിശ കൊടുക്കുന്നതിലും വീഴ്ച വരുത്തിയിട്ടില്ലെങ്കിലും, എല്ലാ ബോഡി കോര്‍പ്പറേറ്റുകളിലും കൂടി, ഇതുവരെ കൊടുത്ത ആകെ കടവും നിക്ഷേപവും, ഇതുവരെ കൊടുത്ത ഗ്യാരണ്ടി, അഥവാ സെക്യുരിറ്റിത്തുകയും, നടത്താന്‍ അഥവാ കൊടുക്കാനുേദ്ദശിക്കുന്ന നിക്ഷേപം, കടം, ഗ്യാരണ്ടി, സെക്യുരിറ്റി ഇവയും ചേര്‍ന്നാ ല്‍, ഉ.വ.(2)-ന്‍റെ പരിധി കടക്കുന്നില്ലെങ്കില്‍,  പൊതുകാര്യ സാമ്പത്തിക സ്ഥാപനത്തി ന്‍റെ മുന്‍‌കൂ ര്‍ അനുവാദം ആവശ്യമില്ല.

 [വ. 186 (5)]

സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ നിയമം, 1992, വകുപ്പ് 12 അനുസരിച്ച് റജിസ്റ്റ ര്‍ ചെയ്തിട്ടുള്ളതും നിര്‍ദ്ദേശിച്ച കമ്പനികളുടെ ശ്രേണി അഥവാ ശ്രേണികളില്‍ പെടുന്നതുമായ ഒരു കമ്പനിയും നിശ്ചിത പരിധിക്കു പുറമേ കമ്പനിക ള്‍ തമ്മിലുള്ള കടമോ നിക്ഷേപമോ എടുത്തു കൂടാ, മാത്രമല്ല,  അത്തരം കമ്പനി അതിന്‍റെ സാമ്പത്തിക വിവരണത്തി ല്‍, കടം അഥവാ നിക്ഷേപത്തിന്‍റെ വിവരങ്ങ ള്‍ നല്‍കണം.

[വ. 186 (6)]

ഈ വകുപ്പനുസരിച്ചുള്ള ഒരു കടവും, കടത്തിന്‍റെ കാലയളവിനോടടുത്ത് ഒന്ന്‍, മൂന്ന്, അഞ്ച്, പത്ത്, വര്‍ഷത്തെ ഗവര്‍ന്മേണ്ട് സെക്യുരിറ്റികളി ല്‍ നിലവിലുള്ള ആദായത്തിനേക്കാള്‍ കുറഞ്ഞ ഒരു പലിശ നിരക്കില്‍, നല്‍കിക്കൂടാ.

 [വ. 186 (7)]

ഈ നിയമം തുടങ്ങുന്നതിനു മുന്‍പോ അത് കഴിഞ്ഞോ സ്വീകരിച്ചിട്ടുള്ള ഏതെങ്കിലും നിക്ഷേപം തിരികെ നല്‍കുന്നതിലോ അതിന്‍റെ പലിശ കൊടുക്കുന്നതിലോ വീഴ്ച വരുത്തിയിട്ടുള്ള ഒരു കമ്പനിയും വീഴ്ച തുടരുന്ന കാലം വരെ ഏതെങ്കിലും കടം, ഗ്യാരണ്ടി, സെക്യുരിറ്റി എന്നിവ നല്‍കുകയോ നിക്ഷേപം നടത്തുകയോ ചെയ്തുകൂടാ.

[വ. 186 (8)]

ഈ വകുപ്പനുസരിച്ച് കടം കൊടുക്കുന്ന, ഗ്യാരണ്ടി നല്‍കുന്ന, സെക്യുരിറ്റി നല്‍കുന്ന അഥവാ ഒരു വാങ്ങ ല്‍ നടത്തുന്ന ഓരോ കമ്പനിയും ഒരു റജിസ്റ്റര്‍ സൂക്ഷിക്കുകയും അത്, വേണ്ട വിവരങ്ങ ള്‍ ഉള്‍പെടുത്തുകയും, നിര്‍ദ്ദേശിച്ച വിധത്തി ല്‍ സൂക്ഷിക്കുകയും വേണം.

  [വ. 186 (9)]

ഉ.വ.(9) –ലെ റജിസ്റ്റര്‍ കമ്പനിയുടെ റജിസ്റ്റഡ് ഓഫീസി ല്‍ സൂക്ഷിക്കുകയും-

(a) ആ ഓഫീസില്‍ പരിശോധനയ്ക്ക് തുറക്കുകയും,

(b) ഏതെങ്കിലും അംഗത്തിന് കുറിപ്പുകള്‍ എടുക്കാവുന്നതും നിര്‍ദ്ദേശിച്ച ഫീസ്‌ കൊടുത്ത് കമ്പനിയുടെ ഏതെങ്കിലും അംഗത്തിന് പകര്‍പ്പുക ള്‍ നല്‍കാവുന്നതുമാണ്.

  [വ. 186 (10)]

ഉ.വ.(1) ഒഴികെ, ഈ വകുപ്പിലുള്ള ഒന്നും-

(a) ഒരു ബാങ്കിംഗ് കമ്പനിയോ, ഒരു ഇന്‍ഷുറന്‍സ് കമ്പനിയോ, ഒരു ഹൌസിംഗ് ഫിനാന്‍സ് കമ്പനിയോ, അതിന്‍റെ സാധാരണ ബിസിനസ്‌ ഇടപാടുകളില്‍ കൊടുക്കുന്ന കടം, ഗ്യാരണ്ടി, സെക്യുരിറ്റി, എന്നിവയ്ക്ക് അഥവാ കമ്പനികള്‍ക്ക് പണം കൊടുക്കുന്ന ബിസിനസ്‌ ചെയ്യുന്ന  അഥവാ ഇ ന്‍ഫ്രാസ്ട്രക്ച്ചറ ല്‍ സൌകര്യങ്ങ ള്‍ ഒരുക്കുന്ന ഒരു കമ്പനിക്കോ;

(b) സെക്യുരിറ്റികള്‍ വാങ്ങുന്നത്-

(i)      റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1934 ചാപ്റ്റ ര്‍ IIIB അനുസരിച്ച് റജിസ്റ്റ ര്‍ ചെയ്ത നോ ണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യ ല്‍ കമ്പനി നടത്തിയതും, സെക്യുരിറ്റികള്‍ വാങ്ങ ല്‍ അതിന്‍റെ പ്രധാന ബിസിനസ്‌ ആകുമ്പോഴും:

നോ ണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യ ല്‍ കമ്പനിക്ക് ഒഴിവ് അതിന്‍റെ നിക്ഷേപം, അഥവാ കടം കൊടുക്കുന്ന ഇടപാടുകള്‍ക്കായിരിക്കും.

(ii)     സെക്യുരിറ്റികള്‍ വാങ്ങ ല്‍ അതിന്‍റെ പ്രധാന ബിസിനസ്‌ ആയ ഒരു കമ്പനി  നടത്തുമ്പോഴും;

(iii)    വകുപ്പ് 62 (1) (a) പ്രകാരം ഓഹരികള്‍ അനുവദിക്കുമ്പോഴും,

-ബാധകമല്ല.

  [വ. 186 (11)]

ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര ഗവര്‍ന്മേണ്ടിനു

ചട്ടങ്ങ ള്‍ ഉണ്ടാക്കാം.

[വ. 186 (12)]

ഒരു കമ്പനി ഈ വകുപ്പിന്‍റെ വ്യവസ്ഥകള്‍ ലംഘിക്കുന്നെങ്കില്‍, കമ്പനി ഇരുപത്തയ്യായിരം രൂപയി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും, കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും രണ്ടു വര്‍ഷം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം രൂപയി ല്‍ കുറയാതെ എന്നാല്‍ ഒരു  ലക്ഷം രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.

വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി-

(a)    ‘നിക്ഷേപ കമ്പനി’ എന്നാ ല്‍ അര്‍ത്ഥമാക്കുന്നത് ഓഹരികളും ഡിബെഞ്ചറുകളും മറ്റു സെക്യുരിറ്റികളും വാങ്ങുന്നത് പ്രധാന ബിസിനസ്‌ ആയുള്ള ഒരു കമ്പനിയാണ്.

(b)   ‘ഇ ന്‍ഫ്രാസ്ട്രക്ച്ചറ ല്‍ സൌകര്യങ്ങ ള്‍’ എന്നാ ല്‍ അര്‍ത്ഥമാക്കുന്നത് പട്ടിക VI വ്യക്തമാക്കിയ സൌകര്യങ്ങ ള്‍ ആണ്.

[വ. 186 (13)]

  #CompaniesAct

No comments:

Post a Comment