കമ്മിറ്റികള്‍
ഓരോ ലിസ്റ്റഡ് കമ്പനിയുടെയും മറ്റു
നിര്‍ദ്ദേശിച്ച ശ്രേണി അഥവാ ശ്രേണികളിലുള്ള കമ്പനികളുടെയും ഡയറക്ടര്‍മാരുടെ ബോര്‍ഡ്, മൂന്നോ
അതിലധികമോ ഭരണച്ചുമതലയില്ലാത്ത ഡയറക്ടര്‍മാ ര്‍ ഉള്‍പെടുന്ന, അതില്‍
പകുതിയി ല്‍ കുറയാതെ സ്വതന്ത്ര ഡയറക്ടര്‍മാ ര്‍ ആയിരിക്കണം, ഒരു നാമ നിര്‍ദ്ദേശ വേതന കമ്മിറ്റി
രൂപീകരിക്കണം:
കമ്പനിയുടെ ചെയര്‍ പേഴ്സ നെ (ഭരണചുമതല ഉള്ളതോ ഇല്ലാത്തതോ ആയാലും) നാമ നിര്‍ദ്ദേശ
വേതന കമ്മിറ്റിയുടെ ഒരു അംഗമായി നിയമിക്കാം, പക്ഷെ അത്തരം കമ്മിറ്റിയുടെ അദ്ധ്യക്ഷ ന്‍ ആവാ ന്‍ പാടില്ല.
[വ. 178 (1)]
നാമ നിര്‍ദ്ദേശ വേതന കമ്മിറ്റി,
ഡയറക്ടര്‍മാ ര്‍
ആവാ ന്‍ യോഗ്യതയുള്ള
വ്യക്തികളെയും നിര്‍ദ്ദേശിച്ച മാനദണ്ഡം അനുസരിച്ചു സീനിയ ര്‍ മാനേജ്മെന്റില്‍
നിയമിക്കാവുന്നവരെയും കണ്ടെത്തുകയും അവരുടെ നിയമനവും നീക്കം ചെയ്യലും ബോര്‍ഡിന്
ശുപാര്‍ശ ചെയ്യുകയും ഓരോ ഡയറക്ടറുടെയും ഭരണനിര്‍വഹണം വിലയിരുത്ത ല്‍ നടത്തുകയും ചെയ്യും.
[വ. 178 (2)]
നാമ നിര്‍ദ്ദേശ വേതന കമ്മിറ്റി ഒരു ഡയറക്ടറുടെ യോഗ്യതക ള്‍, സ്വീകാര്യമായ ഗുണങ്ങ ള്‍, സ്വാതന്ത്ര്യം എന്നിവ നിര്‍ണ്ണയിക്കാനുള്ള
മാനദണ്ഡം നിശ്ചയിക്കുകയും ഡയറക്ടര്‍മാര്‍, താക്കോല്‍ ഭരണ ഉദ്യോഗസ്ഥര്‍, മറ്റു
ഉദ്യോഗസ്ഥര്‍ എന്നിവരുടെ വേതനവുമായി ബന്ധപ്പെട്ട ഒരു നയം ബോര്‍ഡിന് ശുപാര്‍ശയും
ചെയ്യും.
[വ. 178 (3)]
നാമ നിര്‍ദ്ദേശ വേതന കമ്മിറ്റി, ഉ.വ.(3) –ലെ നയരൂപീകരണത്തി ല്‍:
(a)
കമ്പനി വിജയകരമായി കൊണ്ടുപോകാ ന്‍ യോഗ്യതയുള്ള
ഡയറക്ടര്‍മാരെ ആകര്‍ഷിക്കാനും, നിലനിര്‍ത്താനും, പ്രചോദിപ്പിക്കാനും യുക്തവും
പര്യാപ്തവുമാണു വേതന നിലവാരവും അതിന്‍റെ ഘടകങ്ങളും;
(b) വേതനവും നിര്‍വഹണശേഷിയുമായുള്ള
ബന്ധം സുതാര്യവും, വേണ്ടപോലെയുള്ള
നിര്‍വഹണ അളവുകോലുകളുമായി പൊരുത്തപ്പെടുന്നതുമാണ്;
(c)
കമ്പനിയുടെയും അതിന്‍റെ ലക്ഷ്യങ്ങളുടെയും പ്രവര്‍ത്തനത്തിന്
യുക്തമായ ഹ്രസ്വകാല, ദീര്‍ഘകാല നിര്‍വഹണ ലക്ഷ്യങ്ങ ള്‍
പ്രതിഫലിക്കുന്ന നിശ്ചിതവും പ്രേരകവുമായ വേതനങ്ങ ള്‍ തമ്മിലുള്ള
ഒരു സമതുലനം, ഡയറക്ടര്‍മാരുടേയും താക്കോ ല്‍ ഭരണ
ഉദ്യോഗസ്ഥരുടെയും സീനിയ ര്‍ മാനേജ്‌മെന്‍റ്ന്റെയും വേതനത്തി ല്‍ ഉള്‍കൊള്ളുന്നു:
-
എന്ന് ഉറപ്പു വരുത്തണം.
ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടി ല്‍ അത്തരം നയം വെളിപ്പെടുത്തണം.
[വ. 178 (4)]
ഒരു സാമ്പത്തിക വര്‍ഷം ഏതെങ്കിലും സമയത്ത് ആയിരത്തി ല്‍ പരം ഓഹരി ഉടമകള്‍,
ഡിബെഞ്ചറുടമകള്‍, നിക്ഷേപക ര്‍, മറ്റെന്തെങ്കിലും സെക്യുരിറ്റി ഉടമകള്‍,
എന്നിവരുള്ള ഒരു കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡ്, ഒരു സ്റ്റേക്ക് ഹോ ള്‍ േഡഴ്സ് റിലേഷന്‍ഷിപ് കമ്മിറ്റി
സ്ഥാപിക്കും, അതില്‍ ഒരു ഭരണച്ചുമതലയില്ലാത്ത ഡയറക്ട റായ ഒരു അദ്ധ്യക്ഷനും, ബോര്‍ഡ്
നിശ്ചയിക്കുന്ന മറ്റു അംഗങ്ങളും കാണും.
[വ. 178 (5)]
സ്റ്റേക്ക് ഹോ ള്‍ േഡഴ്സ് റിലേഷന്‍ഷിപ് കമ്മിറ്റി,
കമ്പനിയുടെ സെക്യുരിറ്റി ഉടമകളുടെ സങ്കടങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും
ചെയ്യും.
[വ. 178 (6)]
ഈ വകുപ്പ് പ്രകാരം സ്ഥാപിക്കപ്പെട്ട ഓരോ കമ്മിറ്റിയുടെയും അദ്ധ്യക്ഷനോ,
അയാളുടെ അഭാവത്തില്‍ അയാ ള്‍
ഇതിനായി ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ മറ്റേതെങ്കിലും അംഗമോ കമ്പനിയുടെ
പൊതുയോഗങ്ങള്‍ സംബന്ധിക്കണം.
[വ. 178 (7)]
ഈ വകുപ്പ്, വകുപ്പ് 177, ഇവയിലെ ഏതെങ്കിലും വ്യവസ്ഥക ള്‍ ലംഘിക്കുന്നെങ്കില്‍ കമ്പനി
ഒരു ലക്ഷം രൂപായി ല്‍
കുറയാതെ എന്നാ ല്‍
അഞ്ചു ലക്ഷം രൂപാ വരെ പിഴയും കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഒരു വര്‍ഷം
വരെ ജയില്‍വാസത്തിനും, ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും,
ചിലപ്പോ ള്‍ രണ്ടും കൂടിയും
ശിക്ഷിക്കപ്പെടും.
സ്റ്റേക്ക് ഹോ ള്‍ േഡഴ്സ് റിലേഷന്‍ഷിപ് കമ്മിറ്റി
ഉത്തമ വിശ്വാസത്തി ല്‍
ഏതെങ്കിലും സങ്കട പരിഹാരം
പരിഗണിച്ചില്ലെങ്കി ല്‍
അത് ഈ വകുപ്പിന്‍റെ ഒരു ലംഘനമാവില്ല.
വിശദീകരണം: ‘സീനിയര്‍ മാനേജ്‌മെന്‍റ്’ എന്നത് അര്‍ത്ഥമാക്കുന്നത്, ഡയറക്ടര്‍മാരുടെ
ബോര്‍ഡ് ഒഴികെയുള്ള, വകുപ്പ് തലവന്മാര്‍ ഉള്‍പെടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ
ഒരു നില താഴെയുള്ള എല്ലാ മാനേജ്‌മെന്‍റ് അംഗങ്ങളും ഉള്‍പെടുന്ന അതിന്‍റെ കേന്ദ്ര
മാനേജ്‌മെന്‍റ് ടീമിലെ അംഗങ്ങളായുള്ള കമ്പനിയുടെ ഉദ്യോഗസ്ഥ ര്‍ ആണ്.
[വ. 178 (8)]
#CompaniesAct
No comments:
Post a Comment