മാനേജര്‍മാരുടെ വേതനം
ഒരു പൊതുകാര്യ കമ്പനിക്ക് കൊടുക്കാവുന്ന മൊത്തം
മാനെജേരിയ ല്‍ വേതനം, അതിന്‍റെ
ഡയറക്ടര്‍മാര്‍ക്ക്, മാനേജിംഗ് ഡയറക്ടറോ മുഴുവ ന്‍
സമയ ഡയറക്ടറോ മാനേജറോ ഉള്‍പെടെ ഏതെങ്കിലും സാമ്പത്തിക വര്‍ഷം, ആ കമ്പനിയുടെ ആ
സാമ്പത്തിക വര്‍ഷത്തെ വകുപ്പ് 198-ല്‍ പറഞ്ഞ വിധത്തില്‍ കണക്കാക്കിയ
അറ്റാദായത്തിന്‍റെ പതിനൊന്നു ശതമാനത്തില്‍ അധികമാവാ ന്‍
പാടില്ല, അതായത് ഡയറക്ടര്‍മാരുടെ വേതനം മൊത്തം ആദായത്തില്‍ നിന്നും കുറയ്ക്കാതെ
തന്നെ:
പട്ടിക V-ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ
അംഗീകാരത്തോടെ കമ്പനിക്ക് പൊതുയോഗത്തില്‍, കമ്പനിയുടെ അറ്റാദായത്തിന്‍റെ
പതിനൊന്നു ശതമാനത്തി ല്‍ അധികമാകുന്ന വേതനം
കൊടുക്കുന്നത് അധികാരപ്പെടുത്താം:
കമ്പനിയുടെ പൊതുയോഗത്തിലെ അംഗീകാരത്തോടെയല്ലാതെ-
(i) ഏതെങ്കിലും ഒരു മാനേജിംഗ് ഡയറക്ടര്‍ക്കോ മുഴുവ ന്‍ സമയ ഡയറക്ടര്‍ക്കോ മാനേജര്‍ക്കോ കൊടുക്കേണ്ട
വേതനം കമ്പനിയുടെ
അറ്റാദായത്തിന്‍റെ അഞ്ചു ശതമാനത്തില്‍ കൂടാ ന്‍ പാടില്ല, കൂടാതെ ഒന്നിലധികം അത്തരം ഡയറക്ടര്‍മാര്‍
ഉണ്ടെങ്കില്‍, അത്തരം എല്ലാ ഡയറക്ടര്‍മാര്‍ക്കും മാനേജര്‍ക്കും
ഒരുമിച്ചെടുക്കുമ്പോ ള്‍, വേതനം അറ്റാദായത്തിന്‍റെ പത്തു ശതമാനത്തി ല്‍ കൂടാ ന്‍ പാടില്ല.
(ii) മാനേജിംഗ് ഡയറക്ടറോ മുഴുവ ന്‍ സമയ ഡയറക്ടറോ അല്ലാത്ത ഡയറക്ടര്‍മാര്‍ക്ക് കൊടുക്കേണ്ട വേതനം-
(A) മാനേജിംഗ് ഡയറക്ടറോ മുഴുവ ന്‍ സമയ ഡയറക്ടറോ മാനേജറോ ഉണ്ടെങ്കി ല്‍, കമ്പനിയുടെ അറ്റാദായത്തിന്‍റെ ഒരു ശതമാനത്തി ല്‍ കൂടാ ന്‍ പാടില്ല;
(B) മറ്റു കേസുകളില്‍, അറ്റാദായത്തിന്‍റെ മൂന്നു ശതമാനത്തി ല്‍ കൂടാ ന്‍ പാടില്ല.
[വ. 197 (1)]
മുന്‍പറഞ്ഞ ശതമാനം ഉ.വ.(5) പ്രകാരമുള്ളതും ഡയറക്ടര്‍മാര്‍ക്ക്
കൊടുക്കേണ്ടതുമായ ഏതെങ്കിലും ഫീസ് ഒഴികെയാണ്.
[വ. 197 (2)]
ഉ.വ.(1), (2)- ഇവയി ല്‍
എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, പട്ടിക V-ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി,
ഏതെങ്കിലും സാമ്പത്തിക വര്‍ഷം ഒരു കമ്പനിക്ക് ലാഭമൊന്നും ഇല്ലെങ്കില്‍, അഥവാ
അതിന്‍റെ ലാഭം മതിയായില്ലെങ്കില്‍, കമ്പനി അതിന്‍റെ ഡയറക്ടര്‍മാര്‍ക്ക്, മാനേജിംഗ്
ഡയറക്ടറോ മുഴുവ ന്‍ സമയ ഡയറക്ടറോ
മാനേജറോ ഉള്‍പെടെ, ഇവിടെ ഉ.വ.(5) പ്രകാരമുള്ള ഏതെങ്കിലും ഫീസ് ഒഴികെ, പട്ടിക V-ലെ
വ്യവസ്ഥകള്‍ അനുസരിച്ചല്ലാതെയും അത്തരം വ്യവസ്ഥക ള്‍
അതിനു പാലിക്കാനാവുന്നില്ലെങ്കില്‍,
കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ മുന്‍കൂ ര്‍
അനുവാദത്തോടെയും അല്ലാതെ ഏതെങ്കിലും തുക
വേതനമായി കൊടുത്തുകൂടാ.
[വ. 197 (3)]
ഒരു കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്ക് കൊടുക്കേണ്ട
വേതനം, മാനേജിംഗ് ഡയറക്ടറോ മുഴുവ ന്‍ സമയ ഡയറക്ടറോ
മാനേജറോ ഉള്‍പെടെ, ഈ വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരവും അതിനു വിധേയവുമായി,
കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് വഴിയോ, ഒരു പ്രമേയം വഴിയോ, ആര്‍ട്ടിക്കിള്‍സ്
ആവശ്യപ്പെട്ടാ ല്‍ കമ്പനി പൊതുയോഗത്തി ല്‍
പാസ്സാക്കിയ ഒരു വിശേഷ പ്രമേയം വഴിയോ തീരുമാനിക്കാം. അങ്ങനെ തീരുമാനിച്ച ഒരു
ഡയറക്ടര്‍ക്ക് കൊടുക്കേണ്ട വേതനം, മറ്റേതെങ്കിലും പദവിയി ല്‍,
അയാള്‍ സമര്‍പ്പിച്ച സേവനത്തിന് അയാള്‍ക്ക് കൊടുക്കേണ്ട വേതനം ഉള്‍പെടെയായിരിക്കും:
മറ്റേതെങ്കിലും പദവിയി ല്‍
അത്തരം ഡയറക്ടര്‍ സമര്‍പ്പിച്ച സേവനത്തിനുള്ള ഏതെങ്കിലും വേതനം-
(a) ഒരു പ്രൊഫെഷണ ല്‍ സ്വഭാവത്തില്‍ സമര്‍പ്പിച്ച സേവനമാണെങ്കില്‍,
(b)
നാമ നിര്‍ദ്ദേശ വേതന
കമ്മിറ്റിയുടെ അഭിപ്രായത്തി ല്‍ കമ്പനി 178 (1) പ്രകാരമുള്ളതോ, മറ്റു കേസുകളി ല്‍ ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ അഭിപ്രായത്തി ല്‍, പ്രൊഫെഷന്‍ പ്രയോഗിക്കാന്‍ വേണ്ടത്ര യോഗ്യത
ഡയറക്ടര്‍ക്ക് കൈവശം ഉണ്ടെങ്കില്‍,
-ഉള്‍പ്പെടുത്തുകയില്ല.
[വ. 197 (4)]
ബോര്‍ഡ് അഥവാ കമ്മിറ്റി യോഗങ്ങളി ല്‍
ഹാജരാകുന്നതിന്, അഥവാ ബോര്‍ഡ് തീരുമാനിക്കുന്ന മറ്റെന്താവശ്യത്തിനും ഒരു ഡയറക്ടര്‍ക്ക്
വേതനം ഫീസ് ആയി സ്വീകരിക്കാം:
അത്തരം ഫീസിന്‍റെ തുക നിര്‍ദ്ദേശിച്ച തുകയി ല്‍
കൂടാ ന്‍ പാടില്ല.
വ്യത്യസ്ഥ ശ്രേണികളിലുള്ള കമ്പനികള്‍ക്ക് വ്യത്യസ്ഥമായ
ഫീസും സ്വതന്ത്ര ഡയറക്ടര്‍ക്കുള്ള ഫീസും നിര്‍ദ്ദേശിച്ച വിധത്തി ല്‍
ആയിരിക്കും.
[വ. 197 (5)]
ഒരു ഡയറക്ടര്‍ക്കോ മാനേജര്‍ക്കോ വേതനം കൊടുക്കുന്നത് ഒരു
പ്രതിമാസത്തുകയായോ കമ്പനിയുടെ അറ്റാദായത്തിന്‍റെ ഒരു നിര്‍ദ്ദിഷ്ട ശതമാനമായോ
ഭാഗികമായി ഒരു വിധത്തിലും മറ്റേ വിധത്തിലുമായോ ആകാം.
[വ. 197 (6)]
ഈ നിയമത്തിലെ മറ്റു വ്യവസ്ഥകളില്‍ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും,
എന്നാല്‍ ഈ വകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഒരു സ്വതന്ത്ര ഡയറക്ടര്‍ക്ക് ഏതെങ്കിലും
സ്റ്റോക്ക് ഓപ്ഷന് അവകാശം ഉണ്ടായിരിക്കുന്നതല്ല, അയാള്‍ക്ക് ഉ.വ.(5) വ്യവസ്ഥ
ചെയ്ത ഫീസ് ആയ വേതനം സ്വീകരിക്കാം, ബോര്‍ഡിലും മറ്റു യോഗങ്ങളിലും പങ്കെടുക്കുന്നതിന്‍റെ
ചിലവുക ള്‍ തിരികെ വാങ്ങാം, അംഗങ്ങളുടെ അംഗീകാരത്തോടെ ലാഭവുമായി ബന്ധപ്പെട്ട
കമ്മിഷനും വാങ്ങാം..
[വ. 197 (7)]
ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി അറ്റാദായം
വകുപ്പ് 198 സൂചിപ്പിച്ച വിധത്തില്‍ കണക്കാക്കണം.
[വ. 197 (8)]
കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ മുന്‍കൂ ര്‍
അനുവാദം ആവശ്യമുള്ളപ്പോ ള്‍ അതില്ലാതെയും അഥവാ
ഈ വകുപ്പ് നിര്‍ദ്ദേശിച്ച പരിധി കടന്നും ഏതെങ്കിലും തുകകള്‍ വേതനമായി
പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും ഡയറക്ടര്‍ എടുക്കുകയോ സ്വീകരിക്കുകയോ ചെയ്‌താ ല്‍,
അയാള്‍ അത്തരം തുകക ള്‍ കമ്പനിക്ക് തിരികെ
കൊടുക്കുകയോ തിരികെ കൊടുക്കുന്നത് വരെ കമ്പനിക്ക് വേണ്ടി ട്രസ്റ്റില്‍
കൈക്കൊള്ളുകയോ വേണം.
[വ. 197 (9)]
കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ അനുവാദമില്ലാതെ ഉ.വ.(9)
അനുസരിച്ച് തിരികെ കിട്ടാനുള്ള ഏതെങ്കിലും തുകയുടെ വീണ്ടെടുപ്പ് കമ്പനി പരിത്യജിക്കാ ന്‍
പാടില്ല.
[വ. 197 (10)]
ലാഭം ഇല്ലാത്ത അഥവാ ലാഭം മതിയാകാത്ത കാരണങ്ങളി ല്‍,
പട്ടിക V ബാധകമായുള്ളപ്പോള്‍, കമ്പനിയുടെ മെമ്മോറാണ്ടത്തിലോ ആര്‍ട്ടിക്കിള്‍സിലോ
ഉള്‍കൊണ്ട, അഥവാ അത് ഏര്‍പ്പെട്ട ഒരു കരാറി ല്‍ ഉള്ള, അഥവാ ബോര്‍ഡിലോ
പൊതുയോഗത്തിലോ കമ്പനി പാസ്സാക്കിയ ഏതെങ്കിലും പ്രമേയത്തി ല്‍
ഉള്ള, ഏതെങ്കിലും ഡയറക്ടറുടെ വേതനം കൂട്ടുന്ന, അഥവാ തുക കൂട്ടുന്ന വിധത്തിലുള്ള ഏതെങ്കിലും
വ്യവസ്ഥ, കൂട്ടുന്നത് പട്ടികയി ല്‍ വ്യവസ്ഥ ചെയ്ത ഉപാധിക ള്‍
അനുസരിച്ചല്ലെങ്കിലും, അത്തരം ഉപാധിക ള്‍
പാലിക്കുന്നില്ലെങ്കി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ
അംഗീകാരം നേടിയിട്ടില്ലെങ്കിലും, നിഷ്ഫലമായിരിക്കും.
[വ. 197 (11)]
ഉദ്യോഗസ്ഥരുടെ മദ്ധ്യമ വേതനവും ഓരോ ഡയറക്ടറുടെ
വേതനവും തമ്മിലുള്ള അനുപാതവും മറ്റു നിര്‍ദ്ദേശിച്ച വിശദാംശങ്ങളും ഓരോ ലിസ്റ്റഡ്
കമ്പനിയും ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടി ല്‍ വെളിപ്പെടുത്തണം.
[വ. 197 (12)]
ഒരു കമ്പനി, അതിന്‍റെ മാനേജിംഗ് ഡയറക്ട ര്‍,
മുഴുവന്‍ സമയ ഡയറക്ടര്‍, മാനേജര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍,
ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസര്‍, അഥവാ കമ്പനി സെക്രട്ടറി, എന്നിവര്‍ക്ക് വേണ്ടി ഏതെങ്കിലും അശ്രദ്ധ, വീഴ്ച, മിസ്‌ഫീസന്‍സ്, കര്‍ത്തവ്യ ലംഘനം, അഥവാ വിശ്വാസ ലംഘനം, എന്നിവയ്ക്ക് കമ്പനിയുമായി ബന്ധപ്പെട്ട് അവ ര്‍ അപരാധികളാകുന്നെങ്കിലുള്ള ബാദ്ധ്യതയി ല്‍ നിന്നും അവരിലാരെയെങ്കിലും സുരക്ഷിതരാക്കാ ന്‍ ഏതെങ്കിലും ഇന്‍ഷുറന്‍സ് എടുക്കുന്നെങ്കി ല്‍, അത്തരം ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം അത്തരം ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കേണ്ട വേതനത്തിന്‍റെ ഭാഗമായി കരുതുകയില്ല:
ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസര്‍, അഥവാ കമ്പനി സെക്രട്ടറി, എന്നിവര്‍ക്ക് വേണ്ടി ഏതെങ്കിലും അശ്രദ്ധ, വീഴ്ച, മിസ്‌ഫീസന്‍സ്, കര്‍ത്തവ്യ ലംഘനം, അഥവാ വിശ്വാസ ലംഘനം, എന്നിവയ്ക്ക് കമ്പനിയുമായി ബന്ധപ്പെട്ട് അവ ര്‍ അപരാധികളാകുന്നെങ്കിലുള്ള ബാദ്ധ്യതയി ല്‍ നിന്നും അവരിലാരെയെങ്കിലും സുരക്ഷിതരാക്കാ ന്‍ ഏതെങ്കിലും ഇന്‍ഷുറന്‍സ് എടുക്കുന്നെങ്കി ല്‍, അത്തരം ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം അത്തരം ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കേണ്ട വേതനത്തിന്‍റെ ഭാഗമായി കരുതുകയില്ല:
അത്തരം വ്യക്തി അപരാധിയാണെന്ന് തെളിഞ്ഞാ ല്‍,
അത്തരം ഇന്‍ഷുറന്‍സിന്‍റെ പ്രീമിയം വേതനത്തിന്‍റെ ഭാഗമായി കരുതും.
[വ. 197 (13)]
ഈ വകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി കമ്പനിയി ല്‍
നിന്നും കമ്മിഷന്‍ സ്വീകരിച്ച കമ്പനിയുടെ മാനേജിംഗ് ഡയറക്ടറോ മുഴുവ ന്‍
സമയ ഡയറക്ടറോ ആയ ഏതെങ്കിലും ഡയറക്ടര്‍, അത്തരം കമ്പനിയുടെ ഹോള്‍ഡിങ്ങ് കമ്പനിയി ല്‍
നിന്നോ സബ്സിഡിയറി കമ്പനിയി ല്‍ നിന്നോ ഏതെങ്കിലും
വേതനമോ കമ്മിഷനോ സ്വീകരിച്ചതുകൊണ്ട്, കമ്പനി ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടി ല്‍
അതിന്‍റെ വെളിപ്പെടുത്തലിനു വിധേയമായി, അയോഗ്യനാക്കപ്പെടില്ല.
[വ. 197 (14)]
ഈ വകുപ്പിലെ വ്യവസ്ഥകള്‍ ഏതെങ്കിലും വ്യക്തി
ലംഘിക്കുകയാണെങ്കില്‍, അയാള്‍ ഒരു ലക്ഷം രൂപായി ല്‍
കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.
[വ. 197 (15)]
#CompaniesAct
No comments:
Post a Comment