Wednesday, 24 December 2014

കമ്പനി നിയമം: കമ്പനിക്കാര്യങ്ങളില്‍ SFIO അന്വേഷണം


കമ്പനിക്കാര്യങ്ങളില്‍ SFIO  അന്വേഷണം

വകുപ്പ് 210 –ലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് ഒരു കമ്പനിയുടെ സ്ഥിതിഗതികളിലേക്ക് അന്വേഷിക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര ഗവര്‍ന്മേണ്ടിന് അഭിപ്രായമുണ്ടെങ്കില്‍-

(a)     വകുപ്പ് 208 അനുസരിച്ച് റജിസ്ട്രാറുടെയോ  ഇന്‍സ്പെക്ടറുടെയോ ഒരു റിപ്പോര്‍ട്ട് കിട്ടുന്നെങ്കി ല്‍;

(b)   കമ്പനിയുടെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് ഒരു കമ്പനി പാസ്സാക്കിയ ഒരു വിശേഷ പ്രമേയത്തിന്‍റെ അറിയിപ്പ് കിട്ടിയാ ല്‍;

(c)    പൊതു താത്പര്യപ്രകാരം; അഥവാ

(d)     കേന്ദ്ര, സംസ്ഥാന ഗവര്‍ന്മേണ്ടുകളുടെ ഏതെങ്കിലും ഡിപ്പാര്‍ട്മെന്‍റിന്‍റെ അഭ്യര്‍ത്ഥനയില്‍,

കേന്ദ്ര ഗവര്‍ന്മേണ്ട് ഉത്തരവ് വഴി പറഞ്ഞ കമ്പനിയുടെ കാര്യങ്ങളിലെയ്ക്കുള്ള അന്വേഷണം ഗുരുതര വഞ്ചന അന്വേഷണ ഓഫിസിനെ ഏല്‍പ്പിക്കുകയും അതിന്‍റെ ഡയറക്ട ര്‍, അത്തരം അന്വേഷണത്തിന്‍റെ ഉദ്ദേശ്യത്തിന്‌ ആവശ്യമെന്നു അദ്ദേഹം പരിഗണിക്കുന്ന എണ്ണം ഇന്‍സ്പെക്ടര്‍മാരെ നിയോഗിക്കുകയും ചെയ്യും.

[വ. 212 (1)]

ഈ നിയമപ്രകാരം അന്വേഷണത്തിന് കേന്ദ്ര ഗവര്‍ന്മേണ്ട് ഗുരുതര വഞ്ചന അന്വേഷണ ഓഫിസിനെ ഏതെങ്കിലും കേസ് ഏല്‍പ്പിക്കുന്നെങ്കി ല്‍, ഈ നിയമത്തിലെ ഏതെങ്കിലും കുറ്റത്തിന് കേന്ദ്ര, അഥവാ ഏതെങ്കിലും സംസ്ഥാന ഗവര്‍ന്മേണ്ടുകളുടെ മറ്റൊരു അന്വേഷണ ഏജന്‍സിയും അത്തരം കേസില്‍ അന്വേഷണം തുടര്‍ന്നുകൂടാ, കൂടാതെ അത്തരം അന്വേഷണം ആരംഭിച്ചുകഴിഞ്ഞെങ്കി ല്‍ അത് തുടരാ ന്‍ പാടില്ലാത്തതും ബന്ധപ്പെട്ട ഏജന്‍സി ഈ നിയമത്തിലെ അത്തരം കുറ്റങ്ങളുമായി ബന്ധപ്പെട്ട പ്രമാണങ്ങളും റിക്കോര്‍ഡുകളും ഗുരുതര വഞ്ചന അന്വേഷണ ഓഫിസിനു കൈമാ േറ ണ്ടതുമാണ്.

[വ. 212 (2)]

ഒരു കമ്പനിയുടെ സ്ഥിതിഗതികളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഗവര്‍ന്മേണ്ട് ഗുരുതര വഞ്ചന അന്വേഷണ ഓഫിസിനെ
ഏല്‍പ്പിക്കുന്നെങ്കി
ല്‍, അത് ഈ അദ്ധ്യായത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന വിധത്തില്‍ അന്വേഷിക്കുകയും നടപടിക്രമങ്ങ ള്‍ പാലിക്കുകയും ഉത്തരവി ല്‍ വ്യക്തമാക്കിയ കാലാവധിക്കുള്ളി ല്‍ കേന്ദ്ര ഗവര്‍ന്മേണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം.

[വ. 212 (3)]

ഗുരുതര വഞ്ചന അന്വേഷണ ഓഫിസിന്‍റെ ഡയറക്ട ര്‍ കമ്പനിയുടെ സ്ഥിതിഗതികള്‍ അന്വേഷിക്കാ ന്‍ വകുപ്പ് 217 പ്രകാരം ഇന്‍സ്പെക്ടറുടെ അധികാരങ്ങളുള്ള ഒരു അന്വേഷണ ഓഫീസറെ നിയുക്തനാക്കും.

[വ. 212 (4)]

അന്വേഷണ ഓഫീസര്‍ക്ക് അന്വേഷണത്തിന്‍റെ നടത്തിപ്പിന് അദ്ദേഹത്തിനാവശ്യമുള്ള എല്ലാ വിവരവും, വിശദീകരണവും, പ്രമാണങ്ങളും സഹായവും ചെയ്തുകൊടുക്കാന്‍ കമ്പനിയും  അതിന്‍റെ ഉദ്യോഗത്തിലുള്ള അഥവാ ഉണ്ടായിരുന്ന എല്ലാ ഓഫീസര്‍മാരും ഉദ്യോഗസ്ഥന്മാരും ഉത്തരവാദിത്ത്വമുള്ളവരായിരിക്കും.

[വ. 212 (5)]

ക്രിമിന ല്‍ നടപടി നിയമം, 1973-ല്‍ എന്തുതന്നെ ഉ ള്‍കൊണ്ടിരുന്നാലും,

ഈ നിയമത്തിലെ വകുപ്പ് 447 വ്യവസ്ഥ ചെയ്യുന്നതും വഞ്ചനയ്ക്കുള്ള ശിക്ഷ വിളിച്ചുവരുത്തുന്നതുമായ, വകുപ്പ് 7 (5), (6), വകുപ്പ് 34, വകുപ്പ് 36, വകുപ്പ് 38 (1), വകുപ്പ് 46 (5), വകുപ്പ് 56 (7), വകുപ്പ് 66 (10), വകുപ്പ് 140 (5), വകുപ്പ് 206 (4), വകുപ്പ് 213, വകുപ്പ് 229, വകുപ്പ് 251 (1), വകുപ്പ് 339 (3), വകുപ്പ് 448, എന്നിവ ഉള്‍കൊള്ളുന്ന കുറ്റങ്ങള്‍

വകുപ്പ് 447 –നുള്ളില്‍ ആവരണം ചെയ്യപ്പെടുന്ന കുറ്റങ്ങ ള്‍


കോഗ്നിസബിള്‍ ആയിരിക്കുകയും, ആ വകുപ്പുകളിലെ ഏതെങ്കിലും കുറ്റം ചുമത്തപ്പെടുന്ന ഒരു വ്യക്തിയേയും-

(i)                   വിടുതലിനുള്ള അപേക്ഷയെ എതിര്‍ക്കാ ന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഒരു അവസരം കൊടുക്കാതെ; കൂടാതെ

(ii)                 പബ്ലിക് പ്രോസിക്യൂട്ട ര്‍ അപേക്ഷയെ എതിര്‍ക്കുന്നെങ്കില്‍, അത്തരം കുറ്റത്തില്‍ അയാ ള്‍ അപരാധി അല്ലെന്നും ജാമ്യത്തിലിരിക്കുമ്പോള്‍ അയാ ള്‍ ഏതെങ്കിലും കുറ്റകൃത്യത്തി ല്‍ ഏര്‍പ്പെടാ ന്‍ സാദ്ധ്യത ഇല്ലെന്നും വിശ്വസിക്കാ ന്‍ തക്ക കാരണങ്ങളുണ്ടെന്ന് കോടതിക്ക് ബോദ്ധ്യമുണ്ടെങ്കിലല്ലാതെ,

-സ്വന്തം ബോണ്ടിലോ അല്ലാതെയോ  ജാമ്യത്തില്‍ വിട്ടുകൂടാ.

പതിനാറു വയസ്സില്‍ താഴെയുള്ളതോ ഒരു സ്ത്രീയോ രോഗിയോ ദുര്‍ബ്ബലനോ ആയ ഒരു വ്യക്തിയെ പ്രത്യേക കോടതി അങ്ങനെ നിര്‍ദ്ദേശിച്ചാ ല്‍ ജാമ്യത്തില്‍ വിടാം:

(i)                  ഡയറക്ടര്‍, ഗുരുതര വഞ്ചന അന്വേഷണ ഓഫിസ്; അഥവാ

(ii)              കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ ഏതെങ്കിലും ഓഫീസ ര്‍, ആ ഗവര്‍ന്മേണ്ട് ഇതിനുവേണ്ടി ഒരു സാമാന്യ അഥവാ വിശേഷ ഉത്തരവ് എഴുതി അധികാരപ്പെടുത്തിയത്,

എഴുതി നല്‍കിയ ഒരു പരാതിയിന്മേലല്ലാതെ ഈ ഉപവകുപ്പി ല്‍ പറഞ്ഞ ഏതെങ്കിലും കുറ്റം പ്രത്യേക കോടതി ബോദ്ധ്യത്തി ല്‍ എടുക്കില്ല.


† കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ഒഴിവാക്കിയതും ചേര്‍ത്തതും
 
 
[വ. 212 (6)]

 ജാമ്യം അനുവദിക്കാന്‍ ക്രിമിന ല്‍ നടപടി നിയമം, 1973-ലോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലോ ഉള്ള പരിധികള്‍ക്ക് പുറമെയാണ് ഉ.വ.(6) വ്യക്തമാക്കിയ ജാമ്യം അനുവദിക്കാനുള്ള പരിധി.

[വ. 212 (7)]

ഒരു സാമാന്യ അഥവാ വിശേഷ ഉത്തരവ് വഴി കേന്ദ്ര ഗവ ര്‍ന്മേണ്ട് ഇതിനുവേണ്ടി അധികാരപ്പെടുത്തിയ ഗുരുതര വഞ്ചന അന്വേഷണ ഓഫിസിന്‍റെ ഡയറക്ടര്‍ക്കോ, അഡീഷണല്‍ ഡയറക്ടര്‍ക്കോ, അസിസ്റ്റന്റ് ഡയറക്ടര്‍ക്കോ, ഏതെങ്കിലും വ്യക്തി ഉ.വ.(6) പറഞ്ഞ വകുപ്പുകളിലെ ശിക്ഷാ വിധേയമായ ഏതെങ്കിലും കുറ്റത്തിന് അപരാധിയെന്ന് തന്‍റെ കൈവശമുള്ള വസ്തുതകളുടെ അടിസ്ഥാനത്തി ല്‍ വിശ്വസിക്കാന്‍ കാരണമുണ്ടെങ്കി ല്‍ (അത്തരം വിശ്വാസത്തിന്‍റെ കാരണം എഴുതി രേഖപ്പെടുത്തണം), അദ്ദേഹം ആ വ്യക്തിയെ അറസ്റ്റ് ചെയ്യുകയും എത്രയും പെട്ടെന്നു തന്നെ അയാളെ അറസ്റ്റിന്‍റെ കാരണങ്ങ ള്‍ അറിയിക്കുകയും വേണം.

[വ. 212 (8)]

ഗുരുതര വഞ്ചന അന്വേഷണ ഓഫിസിന്‍റെ ഡയറക്ട ര്‍, അഡീഷണല്‍ ഡയറക്ടര്‍, അഥവാ അസിസ്റ്റന്റ് ഡയറക്ട ര്‍, ഉ.വ.(8) പ്രകാരമുള്ള ആളുടെ അറസ്റ്റിനു ശേഷം എത്രയും പെട്ടെന്നു ഉത്തരവിന്‍റെ ഒരു പകര്‍പ്പ്, ഉപവകുപ്പില്‍ പറഞ്ഞ തന്‍റെ കൈവശമുള്ള വസ്തുതക ള്‍ സഹിതം, ഒരു സീല്‍ ചെയ്ത കവറി ല്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഗുരുതര വഞ്ചന അന്വേഷണ ഓഫിസിന് അയച്ചുകൊടുക്കുകയും ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് അത്തരം ഉത്തരവും വസ്തുതകളും നിര്‍ദ്ദേശിച്ച കാലയളവി ല്‍ സൂക്ഷിക്കുകയും ചെയ്യും.

[വ. 212 (9)]

ഉ.വ.(8) പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഓരോ വ്യക്തിയെയും ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ അധികാരപരിധിയനുസരിച്ച് ഒരു ജുഡിഷ്യ ല്‍ മജിസ്ട്രേറ്റ് അഥവാ ഒരു മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റിന്‍റെ മുന്നി ല്‍ ഹാജരാക്കണം:

ഇരുപത്തി നാലു മണിക്കൂര്‍ കാലം അറസ്റ്റ്ചെയ്ത സ്ഥലത്തു നിന്നും മജിസ്ട്രേറ്റിന്‍റെ കോടതിയിലേക്കുള്ള യാത്രയ്ക്ക് വേണ്ട സമയം ഉ ള്‍പെ ടാതെയാണ്.

[വ. 212 (10)]

കേന്ദ്ര ഗവ ര്‍ന്മേണ്ട് നിര്‍ദ്ദേശിച്ചാ ല്‍, ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് ഒരു ഇടക്കാല റിപ്പോര്‍ട്ട് കേന്ദ്ര ഗവ ര്‍ന്മേണ്ടിന് സമര്‍പ്പിക്കും.

[വ. 212 (11)]

അന്വേഷണം പൂര്‍ത്തിയായാ ല്‍ ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ഗവ ര്‍ന്മേണ്ടിന് സമര്‍പ്പിക്കും.

[വ. 212 (12)]

ഈ നിയമത്തിലോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും കോടതിക്ക് ഇതിനു വേണ്ടി ഒരു അപേക്ഷ നല്‍കി ബന്ധപ്പെട്ട ഏതു വ്യക്തിക്കും അന്വേഷണ റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് നേടാം.

[വ. 212 (13)]

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാ ല്‍ കേന്ദ്ര ഗവ ര്‍ന്മേണ്ട് റിപ്പോര്‍ട്ടിന്‍റെ പരിശോധനയ്ക്ക് ശേഷം (അതിനു യുക്തമെന്നു തോന്നുന്ന നിയമോപദേശം എടുത്ത ശേഷം) കമ്പനിക്കും കമ്പനിയുടെ ഉദ്യോഗത്തിലുള്ള അഥവാ ഉണ്ടായിരുന്ന അതിന്‍റെ ഓഫീസര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കമ്പനിയുടെ കാര്യങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട മറ്റേതെങ്കിലും വ്യക്തിക്കും എതിരേ പ്രോസിക്യൂഷ ന്‍ ആരംഭിക്കാ ന്‍ ഗുരുതര വഞ്ചന അന്വേഷണ ഓഫിസിനോട് നിര്‍ദ്ദേശിക്കും.

[വ. 212 (14)]

ഈ നിയമത്തിലോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലോ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും, കുറ്റം ചുമത്താന്‍ പ്രത്യേക കോടതിയില്‍ ഫയ ല്‍ ചെയ്ത അന്വേഷണ റിപ്പോര്‍ട്ട് ക്രിമിന ല്‍ നടപടി നിയമം, 1973-ലെ വകുപ്പ് 173 പ്രകാരം ഒരു പോലീസ് ഓഫീസ ര്‍ ഫയ ല്‍ ചെയ്ത ഒരു റിപ്പോര്‍ട്ട് ആയി പരിഗണിക്കപ്പെടും.

[വ. 212 (15)]

ഈ നിയമത്തി ല്‍ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും, ഗുരുതര വഞ്ചന അന്വേഷണ ഓഫിസ്, കമ്പനി നിയമം, 1956 –ലെ വ്യവസ്ഥക ള്‍ പ്രകാരം എടുത്ത അഥവാ ആരംഭിച്ച ഏതെങ്കിലും അന്വേഷണം അഥവാ നടപടി ഈ നിയമം പാസ്സാക്കിയില്ല എന്നപോലെ അതേ നിയമ പ്രകാരം തുടരും.

[വ. 212 (16)]

(a) ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് ഈ നിയമപ്രകാരം ഏതെങ്കിലും കുറ്റം അന്വേഷിച്ചുകൊണ്ടിരിക്കുന്നെങ്കി ല്‍, അത്തരം കുറ്റവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരം അഥവാ പ്രമാണങ്ങ ള്‍,      ഉള്ള മറ്റേതെങ്കിലും അന്വേഷണ ഏജന്‍സി, സംസ്ഥാന ഗവര്‍ന്മേണ്ട്, പോലീസ് അതോറിറ്റി, അഥവാ ആദായ നികുതി അധികാരികള്‍, അതിന്‍റെ കൈവശമുള്ള അത്തരം എല്ലാ വിവരവും പ്രമാണങ്ങളും ഗുരുതര വഞ്ചന അന്വേഷണ ഓഫിസിന് നല്‍കണം;

(b)  ഗുരുതര വഞ്ചന അന്വേഷണ ഓഫിസ് അതിന്‍റെ കൈവശമുള്ള ഏതെങ്കിലും വിവരമോ പ്രമാണങ്ങളോ ഏതെങ്കിലും അന്വേഷണ ഏജന്‍സി, സംസ്ഥാന ഗവര്‍ന്മേണ്ട്, പോലീസ് അതോറിറ്റി, അഥവാ ആദായ നികുതി അധികാരികള്‍ക്ക്, അത്തരം അന്വേഷണ ഏജന്‍സിക്ക്, സംസ്ഥാന ഗവര്‍ന്മേണ്ട്, പോലീസ് അതോറിറ്റി, അഥവാ ആദായ നികുതി അധികാരികള്‍ക്ക് മറ്റേതു നിയമപ്രകാരവും അത് അന്വേഷിക്കുന്ന അഥവാ പരിശോധിക്കുന്ന ഏതെങ്കിലും കുറ്റം അഥവാ കാര്യത്തിന്‌ സംഗതമായത് അഥവാ ഉപയോഗമുള്ളത്, പങ്കു വെയ്ക്കും.

[വ. 212 (17)]

#CompaniesAct

No comments:

Post a Comment