ഡയറക്ടര്‍മാരുടെ താത്പര്യങ്ങളുടെ റജിസ്റ്റ ര്‍
വകുപ്പ് 184 (2), വകുപ്പ് 188 എന്നിവ ബാധിക്കുന്ന എല്ലാ കരാറുകളുടെയും
ക്രമങ്ങളുടെയും വിവരങ്ങള്‍ പ്രത്യേകം നല്‍കുന്ന, നിര്‍ദ്ദേശിച്ച വിധത്തി ല്‍ വിവരങ്ങളടങ്ങിയ ഒന്നോ
അതിലധികമോ റജിസ്റ്ററുകള്‍ ഓരോ കമ്പനിയും സൂക്ഷിക്കുകയും വിവരങ്ങ ള്‍ ചേര്‍ത്ത ശേഷം റജിസ്റ്റ ര്‍ അഥവാ റജിസ്റ്ററുക ള്‍ ബോര്‍ഡിന്‍റെ അടുത്ത യോഗത്തി ല്‍ വെയ്ക്കുകയും യോഗത്തി ല്‍ ഹാജരുള്ള എല്ലാ ഡയറക്ടര്‍മാരും
ഒപ്പ് വെയ്ക്കുകയും വേണം.
[വ. 189 (1)]
ഓരോ ഡയറക്ടറും അഥവാ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥനും അയാളുടെ നിയമന ശേഷം അഥവാ ഓഫിസ്
ഒഴിഞ്ഞശേഷം മുപ്പതു ദിവസത്തിനുള്ളില്‍, 184 (1) വ്യക്തമാക്കിയ, മറ്റു ബന്ധങ്ങളി ല്‍ ആ ഉപവകുപ്പിലെ റജിസ്റ്ററില്‍
ഉള്‍പ്പെടുത്തേണ്ട അയാളുടെ ബന്ധം അഥവാ താത്പര്യത്തിന്‍റെ വിവരങ്ങള്‍, അഥവാ അയാളുടെ
തന്നെ നിര്‍ദ്ദേശിച്ച മറ്റു വിവരങ്ങ ള്‍, എന്നിവ കമ്പനിയോട് വെളിപ്പെടുത്തണം.
[വ. 189 (2)]
ഉ.വ.(1)-ല്‍ പറഞ്ഞ റജിസ്റ്റ ര്‍ കമ്പനിയുടെ റജിസ്റ്റഡ് ഓഫീസി ല്‍ സൂക്ഷിക്കുകയും, ആ ഓഫീസില്‍ ബിസിനസ്
സമയങ്ങളി ല്‍
പരിശോധനയ്ക്ക് തുറക്കുകയും, അതില്‍നിന്നും കുറിപ്പുകള്‍ എടുക്കാവുന്നതും നിര്‍ദ്ദേശിച്ച
ഫീസ് കൊടുത്ത് കമ്പനിയുടെ ഏതെങ്കിലും അംഗത്തിന് വേണ്ട പകര്‍പ്പുക ള്‍ കമ്പനിക്ക് നല്‍കാവുന്നതുമാണ്.
[വ. 189 (3)]
ഈ വകുപ്പ് പ്രകാരം സൂക്ഷിക്കേണ്ട റജിസ്റ്റ ര്‍ കമ്പനിയുടെ ഓരോ വാര്‍ഷിക
പൊതുയോഗത്തിന്‍റെ തുടക്കത്തിലും ഹാജരാക്കുകയും യോഗത്തില്‍ സംബന്ധിക്കാ ന്‍ അവകാശമുള്ള ഏതു വ്യക്തിക്കും
യോഗം തുടരുമ്പോള്‍ തുറന്നുകൊടുക്കുകയും അഭിഗമ്യത ഉണ്ടായിരിക്കുകയും ചെയ്യും.
[വ. 189 (4)]
ഉ.വ.(1)-ല്‍ ഉള്‍പെട്ട ഒന്നും താഴെപ്പറയുന്ന ഏതെങ്കിലും കരാറിനോ ക്രമത്തിനോ
ബാധകമാവില്ല-
(a) ചരക്കുകളുടെ, വസ്തുക്കളുടെ അഥവാ സേവനങ്ങളുടെ വില്പന, വാങ്ങല്‍, വിതരണം, ഇവ
അത്തരം ചരക്കുകളുടെയും വസ്തുക്കളുടെയും മൂല്യം അഥവാ സേവനങ്ങളുടെ ചിലവ്, ഏതെങ്കിലും
വര്‍ഷം ആകെ അഞ്ചു ലക്ഷം രൂപായി ല്‍ കൂടാത്തപ്പോ ള്‍, അഥവാ
(b) ഒരു ബാങ്കിംഗ് കമ്പനിക്ക് അതിന്‍റെ സാധാരണ ബിസിനസ്സി ല്‍ ബില്‍ കളക്ഷന്,
[വ. 189 (5)]
ഈ വകുപ്പിലെ വ്യവസ്ഥകളോ അതിനു നിര്‍മിച്ച ചട്ടങ്ങളോ വീഴ്ച വരുത്തുന്ന ഓരോ
ഡയറക്ടറും ഇരുപത്തയ്യായിരം രൂപാ പിഴയ്ക്ക് ബാധ്യസ്ഥനാണ്.
[വ. 189 (6)]
#CompaniesAct
No comments:
Post a Comment