അന്വേഷണം പരിശോധന ഇവയുടെ നടത്തിപ്പ്
എപ്പോഴെങ്കിലും വ. 206 പ്രകാരം റജിസ്ട്രാ റോ ഇന്‍സ്പെക്ട റോ കണക്കുകളും മറ്റു ബുക്കുകളും
പേപ്പറുകളും വിളിപ്പിച്ചാല്‍,
റജിസ്ട്രാ ര്‍ക്കോ ഇന്‍സ്പെക്ടര്‍ക്കോ അത്തരം പ്രമാണം ഹാജരാക്കുന്നതും അത്തരം പ്രസ്താവനക ള്‍, വിവരങ്ങള്‍ അഥവാ വിശദീകരണങ്ങ ള്‍ റജിസ്ട്രാ ര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും ആവശ്യമായ ഫോമില്‍ സമര്‍പ്പിക്കുന്നതും അത്തരം പരിശോധനയുമായി ബന്ധപ്പെട്ട് റജിസ്ട്രാ ര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും സഹായം ചെയ്തുകൊടുക്കുന്നതും ഓരോ ഡയറക്ടറുടെയും ഓഫീസറുടെയും അഥവാ കമ്പനിയുടെ മറ്റു ഉദ്യോഗസ്ഥന്‍റെയും ചുമതല ആയിരിക്കും.
റജിസ്ട്രാ ര്‍ക്കോ ഇന്‍സ്പെക്ടര്‍ക്കോ അത്തരം പ്രമാണം ഹാജരാക്കുന്നതും അത്തരം പ്രസ്താവനക ള്‍, വിവരങ്ങള്‍ അഥവാ വിശദീകരണങ്ങ ള്‍ റജിസ്ട്രാ ര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും ആവശ്യമായ ഫോമില്‍ സമര്‍പ്പിക്കുന്നതും അത്തരം പരിശോധനയുമായി ബന്ധപ്പെട്ട് റജിസ്ട്രാ ര്‍ക്കും ഇന്‍സ്പെക്ടര്‍ക്കും സഹായം ചെയ്തുകൊടുക്കുന്നതും ഓരോ ഡയറക്ടറുടെയും ഓഫീസറുടെയും അഥവാ കമ്പനിയുടെ മറ്റു ഉദ്യോഗസ്ഥന്‍റെയും ചുമതല ആയിരിക്കും.
[വ. 207 (1)]
റജിസ്ട്രാ റും
ഇന്‍സ്പെക്ട റും
വ. 206 പ്രകാരം പരിശോധനയോ അന്വേഷണമോ നടത്തുമ്പോള്‍ അതിനിടയി ല്‍ -
(a) കണക്കുകളുടെയോ
മറ്റു ബുക്കുകളുടെയോ പേപ്പറുകളുടെയോ പകര്‍പ്പുക ള്‍
എടുക്കുകയോ ഏര്‍പ്പെടുത്തുകയോ; അഥവാ
(b) പരിശോധന
നടത്തി എന്നതിന് സൂചനയായി അത്തരം ബുക്കുകളില്‍ തിരിച്ചറിയാനുള്ള ഏതെങ്കിലും അടയാളങ്ങ ള്‍
വെയ്ക്കുകയോ ഏര്‍പ്പെടുത്തുകയോ ചെയ്യും.
[വ. 207 (2)]
താഴെപ്പറയുന്ന കാര്യങ്ങളി ല്‍ ഒരു വ്യവഹാരത്തിന്‍റെ വിചാരണയി ല്‍ നിലവിലുള്ള ഏതെങ്കിലും
നിയമത്തി ല്‍
അഥവാ കരാറില്‍ മറിച്ച് എന്തുതന്നെ പറഞ്ഞിരുന്നാലും ഒരു പരിശോധനയും അന്വേഷണവും നടത്തുന്ന റജിസ്ട്രാ ര്‍ക്കും ഇന്‍സ്പെക്ട ര്‍ക്കും സിവില്‍ നടപടി നിയമം,
1908, അനുസരിച്ച് ഒരു സിവില്‍ കോടതിയി ല്‍ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും:-
(a) പരിശോധന
അഥവാ അന്വേഷണം നടത്തുന്ന റജിസ്ട്രാ റും അഥവാ ഇന്‍സ്പെക്ട റും വ്യക്തമാക്കിയ
സ്ഥലത്തും സമയത്തും കണക്കുബുക്കുകളും മറ്റു പ്രമാണങ്ങളും കണ്ടെത്തുന്നതിനും
ഹാജരാക്കുന്നതിനും;
(b) വ്യക്തികള്‍
ഹാജരാകുന്നതിനു കല്പനയും അത് നടപ്പാക്കുന്നതും അവരെ പ്രതിജ്ഞയെടുപ്പിക്കുന്നതും;
കൂടാതെ
(c) ഏതെങ്കിലും
സ്ഥലത്തു കമ്പനിയുടെ ഏതെങ്കിലും ബുക്കുകളും റജിസ്റ്ററുകളും മറ്റു പ്രമാണങ്ങളും
പരിശോധിക്കുന്നതും.
[വ. 207 (3)]
(i) ഈ വകുപ്പു പ്രകാരം റജിസ്ട്രാ റോ ഇന്‍സ്പെക്ട റോ ഇറക്കുന്ന നിര്‍ദ്ദേശം
കമ്പനിയുടെ ഏതെങ്കിലും ഡയറക്ടറോ ഓഫീസറോ അനുസരിച്ചില്ലെങ്കില്‍, ഡയറക്ടറും അഥവാ ഓഫീസറും
ഒരു വര്‍ഷം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാല്‍ ഒരു ലക്ഷം
രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും.
(ii) ഈ വകുപ്പു പ്രകാരം കമ്പനിയുടെ ഒരു ഡയറക്ടറോ ഓഫീസറോ ഒരു കുറ്റത്തിന്
ശിക്ഷിക്കപ്പെട്ടാല്‍, അയാള്‍ അങ്ങനെ ശിക്ഷിക്കപ്പെടുന്ന ദിവസം ഉള്‍പെടെ അന്നുമുത ല്‍ അയാളുടെ ഓഫിസ് ഒഴിഞ്ഞതായി
പരിഗണിക്കുകയും അങ്ങനെ ഓഫിസ് ഒഴിഞ്ഞാ ല്‍, മറ്റേതെങ്കിലും കമ്പനിയി ല്‍ ഒരു ഓഫിസ് കൈക്കൊള്ളുന്നതി ല്‍ നിന്നും അയോഗ്യനാക്കപ്പെടുകയും
ചെയ്യും.
[വ. 207 (4)]
#CompaniesAct
No comments:
Post a Comment