സംഭാവന
ഒരു കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡിന്, വിശ്വാസ്യതയുള്ള ജീവകാരുണ്യ, അഥവാ മറ്റുള്ള
ഫണ്ടുകള്‍ക്ക് സംഭാവനക ള്‍
നല്‍കാം:
ഏതെങ്കിലും സാമ്പത്തിക വര്‍ഷം, തൊട്ടുമുന്‍പുള്ള മൂന്നു സാമ്പത്തിക വര്‍ഷത്തെ അതിന്‍റെ
അറ്റാദായത്തിന്‍റെ ശരാശരിയുടെ അഞ്ചു ശതമാനത്തേക്കാള്‍ അത്തരം സംഭാവനയുടെ ആകെത്തുക
കൂടുതലാണെങ്കില്‍ കമ്പനിയുടെ പൊതുയോഗത്തിന്‍റെ മുന്‍കൂ ര്‍ അനുവാദം വാങ്ങിയിരിക്കണം.
[വ. 181 ]
രാഷ്ട്രീയമായ സംഭാവനക ള്‍
ഈ നിയമത്തിലെ മറ്റു വ്യവസ്ഥകളില്‍ എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും, ഒരു ഗവര്‍ന്മേണ്ട്
കമ്പനിയോ, മൂന്നു സാമ്പത്തിക വര്‍ഷത്തി ല്‍ താഴെ മാത്രമായി നിലനില്‍കുന്നതോ ആയ ഒരു കമ്പനിയോ
അല്ലെങ്കി ല്‍,
ഒരു കമ്പനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഏതു
തുകയും സംഭാവന ചെയ്യാം:
ഇവിടെ ഉ.വ.(1)-ല്‍ പറഞ്ഞിരിക്കുന്ന തുക അഥവാ ഏതെങ്കിലും സാമ്പത്തിക വര്‍ഷം
കമ്പനി സംഭാവന ചെയ്യുന്ന ആകെത്തുക, തൊട്ടുമുന്‍പുള്ള മൂന്നു സാമ്പത്തിക വര്‍ഷത്തെ അതിന്‍റെ
അറ്റാദായത്തിന്‍റെ ശരാശരിയുടെ ഏഴര ശതമാനത്തേക്കാ ള്‍ കൂടുതലായിക്കൂടാ:
ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ ഒരു യോഗത്തി ല്‍ അത്തരം സംഭാവന കൊടുക്കുന്നത്
അധികാരപ്പെടുത്തിയുള്ള ഒരു പ്രമേയം പാസ്സാക്കാതെ ഒരു കമ്പനി അത്തരം സംഭാവന
കൊടുക്കാ ന്‍
പാടില്ല, മാത്രമല്ല അത്തരം പ്രമേയം, ഈ വകുപ്പിലെ മറ്റു വ്യവസ്ഥകള്‍ക്ക് വിധേയമായി
അത് അധികാരപ്പെടുത്തിയ സംഭാവന കൊടുക്കുന്നതിനും വാങ്ങുന്നതിനും ഉള്ള നിയമ നീതീകരണം
ആയി പരിഗണിക്കപ്പെടും.
[വ. 182 (1)]
ഉ.വ.(1)-ലെ വ്യവസ്ഥകളുടെ സാര്‍വത്രികതയ്ക്ക് കോട്ടം തട്ടാതെ, -
(a) ഒരു കമ്പനി അതിനുവേണ്ടിയോ അതിന്‍റെ അക്കൗണ്ടിലോ കൊടുക്കാ ന്‍ കാരണമായ ഒരു സംഭാവന, അഥവാ
വരിസംഖ്യ അഥവാ മറ്റു തുക അങ്ങനെ അവ ഒരു വ്യക്തിക്ക് കൊടുക്കുന്ന സമയത്ത്, അയാള്‍, അതിന്‍റെ
അറിവനുസരിച്ച്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പൊതുജനപിന്തുണയെ ബാധിക്കാവുന്നതെന്ന്
ന്യായമായി പരിഗണിക്കാവുന്ന എന്തെങ്കിലും പ്രവൃത്തിയാണ് തുടരുന്നതെങ്കി ല്‍, സംഭാവനത്തുക അത്തരം
വ്യക്തിക്ക് ഒരു രാഷ്ട്രീയ ഉദ്ദേശത്തോടെ നല്‍കിയതായി പരിഗണിക്കപ്പെടും.
(b) ഒരു സുവനീര്‍, ബ്രോഷര്‍, ട്രാക്ട്, പംഫ്ലെറ്റ്, മുതലായവയുടെ സ്വഭാവത്തി ലുള്ള ഒരു പ്രസിദ്ധീകരണത്തിലെ ഒരു പരസ്യത്തിനു
ഒരു കമ്പനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ വന്ന ചിലവിന്‍റെ തുക,
(i) അത്തരം പ്രസിദ്ധീകരണം ഒരു
രാഷ്ട്രീയ പാര്‍ട്ടിക്കോ അതിനു വേണ്ടിയോ ആണെങ്കില്‍, അത്തരം രാഷ്ട്രീയ പാര്‍ട്ടിക്കുള്ള
സംഭാവനയായും,
(ii) അത്തരം പ്രസിദ്ധീകരണം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ അതിനു വേണ്ടിയോ അല്ല,
പക്ഷേ, അതിന്‍റെ നന്മയ്ക്ക് വേണ്ടിയാണെങ്കില്‍, ഒരു രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള
ഒരു സംഭാവനയായും,
-തന്നെ പരിഗണിക്കപ്പെടും.
[വ. 182 (2)]
ഓരോ കമ്പനിയും ബന്ധപ്പെട്ട സാമ്പത്തിക വര്‍ഷം, അത് ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിക്ക്
എന്തെങ്കിലും തുക അഥവാ തുകക ള്‍, സംഭാവന ചെയ്തിട്ടുണ്ടെങ്കില്‍, സംഭാവനത്തുക
കൊടുത്ത പാര്‍ട്ടിയുടെ പേരും, മുഴുവന്‍ സംഭാവനത്തുകയുടെ വിവരങ്ങളും അതിന്‍റെ
ലാഭനഷ്ട കണക്കുകളില്‍, വെളിപ്പെടുത്തണം.
[വ. 182 (3)]
ഈ വകുപ്പിന്‍റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒരു കമ്പനി എന്തെങ്കിലും സംഭാവന കൊടുക്കുന്നെങ്കി ല്‍, അങ്ങനെ സംഭാവന കൊടുത്ത
തുകയുടെ അഞ്ചിരട്ടി തുക വരെ കമ്പനിക്ക് പിഴയും, കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ
ഓഫീസറും ആറുമാസം വരെ ജയില്‍വാസത്തിനും സംഭാവന കൊടുത്ത തുകയുടെ അഞ്ചിരട്ടി തുക വരെ
പിഴയും ശിക്ഷിക്കപ്പെടും.
[വ. 182 (4)]
വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “രാഷ്ട്രീയ പാര്‍ട്ടി”
എന്നാ ല്‍ അര്‍ത്ഥമാക്കുന്നത്, ജനപ്രാതിനിധ്യ നിയമം, 1951,
വകുപ്പ് 29A പ്രകാരം റജിസ്റ്റര്‍ ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടി ആണ്.
ദേശീയ
പ്രതിരോധ ഫണ്ടിലേക്ക്
ഏതെങ്കിലും കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡ് അഥവാ ഒരു കമ്പനിയുടെ ഡയറക്ടര്‍മാരുടെ
ബോര്‍ഡിന്‍റെ അധികാരങ്ങ ള്‍
പ്രയോഗിക്കുന്ന ഏതെങ്കിലും വ്യക്തി അഥവാ കമ്പനി തന്നെ പൊതുയോഗത്തില്‍, വകുപ്പ്
180, 181, 182, എന്നിവയിലോ, ഈ നിയമത്തിലെ മറ്റേതെങ്കിലും വ്യവസ്ഥകളിലോ
മെമ്മോറാണ്ടത്തിലോ ആര്‍ട്ടിക്കിള്‍സിലോ കമ്പനിയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രമാണത്തിലോ
എന്തുതന്നെ ഉള്‍കൊണ്ടിരുന്നാലും, ദേശീയ പ്രതിരോധ ഫണ്ടിന് അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട്
അംഗീകരിച്ച ദേശീയ പ്രതിരോധത്തിന് വേണ്ടിയുള്ള ഏതെങ്കിലും ഫണ്ടിന്, അതിനു
യുക്തമെന്നു തോന്നുന്ന ഏതു തുകയും സംഭാവന ചെയ്യാം.
[വ. 183 (1)]
ഓരോ കമ്പനിയും ബന്ധപ്പെട്ട സാമ്പത്തിക വര്‍ഷം ഉ.വ.(1)-ല്‍ പറഞ്ഞ ഫണ്ടിലേക്ക്
സംഭാവന ചെയ്ത മുഴുവന്‍ തുക, അഥവാ തുകകളുടെ വിവരങ്ങളും അതിന്‍റെ ലാഭനഷ്ട കണക്കുകളില്‍,
വെളിപ്പെടുത്തണം.
[വ. 183 (2)]
#CompaniesAct
No comments:
Post a Comment