Sunday, 14 December 2014

കമ്പനി നിയമം: ഓഫിസ് നഷ്ടത്തിന് പരിഹാരം


ഓഫിസ് നഷ്ടത്തിന് പരിഹാരം

ഓഫിസ് നഷ്ടത്തിന് പരിഹാരമായോ ഓഫീസില്‍ നിന്നും വിരമിക്കുന്നതിന് പ്രതിഫലമായോ അത്തരം നഷ്ടം അഥവാ വിരമിക്കലുമായി ബന്ധപ്പെട്ടോ ഒരു കമ്പനിക്ക്‌, മാനേജിംഗ് ഡയറക്ടര്‍ക്കോ മുഴുവ ന്‍ സമയ ഡയറക്ടര്‍ക്കോ മാനേജര്‍ക്കോ, എന്നാല്‍ മറ്റേതെങ്കിലും ഡയറക്ടര്‍ക്ക് ഒഴികെ, തുക കൊടുക്കാം.

[വ. 202 (1)]

താഴെപ്പറയുന്ന കേസുകളില്‍ ഉ.വ.(1) പ്രകാരം ഒരു തുകയും കൊടുത്തുകൂടാ:-

(a) ഡയറക്ടര്‍ തന്‍റെ ഓഫീസി ല്‍ നിന്നും കമ്പനിയുടെ പുനസംഘടനയുടെ അഥവാ ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റ് അഥവാ കോര്‍പ്പറേറ്റുകളുമായി അതിന്‍റെ സംയോജനത്തിന്‍റെ ഫലമായി രാജിവെയ്ക്കുകയും പുനസംഘടിപ്പിച്ച കമ്പനിയി ല്‍ അഥവാ സംയോജനഫലമായ ബോഡി കോര്‍പ്പറേറ്റി ല്‍ മാനേജിംഗ് ഡയറക്ടറോ മുഴുവ ന്‍ സമയ ഡയറക്ടറോ മാനേജറോ ആയി നിയമിക്കപ്പെടുകയും ചെയ്‌താല്‍;

(b) മുന്‍പറഞ്ഞപോലെ കമ്പനിയുടെ പുനസംഘടന അഥവാ അതിന്‍റെ സംയോജനം മൂലമല്ലാതെ ഡയറക്ടര്‍ തന്‍റെ ഓഫീസി ല്‍ നിന്നും രാജി വെച്ചാല്‍;

(c) വകുപ്പ് 167 (1) പ്രകാരം ഡയറക്ടറുടെ ഓഫിസ് ഒഴിവായാല്‍;

(d) കമ്പനി പിരിച്ചു വിടുമ്പോള്‍, ട്രിബ്യുണലിന്‍റെ ഒരു ഉത്തരവ് പ്രകാരം അഥവാ സ്വമേധയാ ആകട്ടെ, പിരിച്ചു വിടുന്നത് ഡയറക്ടറുടെ അശ്രദ്ധ അഥവാ വീഴ്ച മൂലമാണെങ്കി ല്‍;

(e) ഡയറക്ടര്‍, കമ്പനിയുടെ അഥവാ ഏതെങ്കിലും സബ്സിഡിയറി കമ്പനിയുടെ അഥവാ ഹോള്‍ഡിങ്ങ് കമ്പനിയുടെ കാര്യ നിര്‍വഹണത്തി ല്‍, സമൂല ദുര്‍ഭരണം അഥവാ അശ്രദ്ധ അഥവാ ബന്ധപ്പെട്ട വിശ്വാസലംഘനം അഥവാ വഞ്ചനാക്കുറ്റത്തി ല്‍  അപരാധിയാണെങ്കി ല്‍;

(f)  അയാളുടെ ഓഫിസ് അവസാനിപ്പിക്കാന്‍ ഡയറക്ട ര്‍ പ്രേരണ ചെലുത്തുകയോ അഥവാ പ്രത്യക്ഷമായോ പരോക്ഷമായോ ഭാഗഭാക്കാവുകയോ ചെയ്‌താല്‍.          

[വ. 202 (2)]

ഉ.വ.(1) പ്രകാരം മാനേജിംഗ് ഡയറക്ടര്‍ക്കോ മുഴുവ ന്‍ സമയ ഡയറക്ടര്‍ക്കോ മാനേജര്‍ക്കോ കൊടുത്ത തുക, അയാള്‍ തന്‍റെ മിച്ചമുള്ള കാലാവധിയില്‍ അഥവാ മൂന്നു വര്‍ഷം ഇതി ല്‍ ഏതാണോ കുറവ്, തന്‍റെ ഓഫീസില്‍ തുടര്‍ന്നിരുന്നെങ്കില്‍, നേടുമായിരുന്ന വേതനത്തെക്കാള്‍ കൂടാ ന്‍ പാടില്ല. അത്, അയാളുടെ ഓഫിസ് കൈക്കൊള്ളുന്നത് അവസാനിച്ച ദിവസത്തിനു തൊട്ടുമുന്‍പ് മൂന്നു വര്‍ഷം വരെയുള്ള ഒരു
കാലയളവി
ല്‍, അഥവാ മൂന്നു വര്‍ഷത്തി ല്‍ കുറഞ്ഞ ഒരു കാലയളവിലേ ഓഫിസ് അയാള്‍ കൈക്കൊണ്ടിട്ടുെള്ളങ്കി ല്‍, അത്തരം കാലയളവി ല്‍ അയാള്‍ യഥാര്‍ത്ഥത്തി ല്‍ നേടിയ വേതനത്തിന്‍റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയത് ആയിരിക്കും.

അയാളുടെ ഓഫിസ് കൈക്കൊള്ളുന്നത് അവസാനിച്ച ദിവസത്തിനു മുന്‍പോ അതിനു ശേഷം പന്ത്രണ്ടു മാസത്തിനുള്ളി ല്‍ എപ്പോഴെങ്കിലുമോ കമ്പനിയുടെ പിരിച്ചു വിടല്‍ തുടങ്ങിയെങ്കില്‍, പിരിച്ചു വിടുമ്പോള്‍ അതിന്‍റെ ചിലവുക ള്‍ കുറച്ച ശേഷം, കമ്പനിയുടെ ആസ്തികള്‍, ഓഹരി ഉടമകള്‍ കൊണ്ടുവന്ന ഓഹരി മൂലധനം, പ്രീമിയം ഉള്‍പെടെ, തിരികെ നല്‍കാന്‍ മതിയായില്ലെങ്കില്‍, ഡയറക്ടര്‍ക്ക് ഒന്നും കൊടുക്കാ ന്‍ പാടില്ല.

[വ. 202 (3)]

ഒരു മാനേജിംഗ് ഡയറക്ടറോ മുഴുവ ന്‍ സമയ ഡയറക്ടറോ മാനേജറോ മറ്റേതെങ്കിലും പദവിയില്‍ കമ്പനിക്ക്‌ സമര്‍പ്പിച്ച സേവനങ്ങള്‍ക്ക് ഏതെങ്കിലും വേതനം നല്‍കുന്നതിനെ ഈ വകുപ്പിലുള്ള ഒന്നും വിലക്കുന്നില്ല.

[വ. 202 (4)]
#CompaniesAct

No comments:

Post a Comment