Saturday, 29 November 2014

കമ്പനി നിയമം: അദ്ധ്യായം പതിനൊന്നിലെ റജിസ്റ്റ ര്‍


റജിസ്റ്റ ര്‍: ഡയറക്ടര്‍മാര്‍, താക്കോല്‍ ഭരണ ഉദ്യോഗസ്ഥര്‍, അവരുടെ ഓഹരി ഉടമസ്ഥത

ഓരോ കമ്പനിയും അതിന്‍റെ റജിസ്റ്റേഡ് ഓഫീസി ല്‍ നിര്‍ദ്ദേശിച്ച
വിധത്തി ല്‍ അതിന്‍റെ ഡയറക്ടര്‍മാരുടേയും താക്കോ
ല്‍ ഭരണ ഉദ്യോഗസ്ഥരുടേയും വിവരങ്ങ ള്‍ ഉള്‍പെടുത്തിയ ഒരു റജിസ്റ്റ ര്‍ സൂക്ഷിക്കണം, അതി ല്‍ കമ്പനിയിലോ അതിന്‍റെ ഹോള്‍ഡിങ്ങ്, സബ്സിഡിയറി, കമ്പനിയുടെ ഹോള്‍ഡിങ്ങ് കമ്പനിയുടെ സബ്സിഡിയറി അഥവാ സഹവര്‍ത്തി കമ്പനികളി ലോ അവരി ല്‍ ഓരോരുത്തരും കൈക്കൊള്ളുന്ന സെക്യുരിറ്റികളുടെ വിശദാംശങ്ങ ള്‍ ഉള്‍പെടുത്തിയിരിക്കണം.

[വ. 170 (1)]

ഡയറക്ടര്‍മാരുടേയും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശിച്ച വിവരങ്ങളും പ്രമാണങ്ങളും ഉള്‍പെടുത്തിയ ഒരു റിട്ടേണ്, ഡയറക്ടര്‍മാരുടേയും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥരുടേയും നിയമനം മുത ല്‍ മുപ്പതു ദിവസത്തിനുള്ളിലും എന്തെങ്കിലും മാറ്റം സംഭവിച്ചു മുപ്പതു ദിവസത്തിനുള്ളിലും റജിസ്ട്രാ ര്‍ പക്ക ല്‍ ഫയല്‍ ചെയ്യണം.

[വ. 170 (2)]

അംഗങ്ങള്‍ക്ക് പരിശോധിക്കാം

വകുപ്പ് 170 (1) അനുസരിച്ച് സൂക്ഷിച്ചിട്ടുള്ള റജിസ്റ്റ ര്‍-

(a)   വ്യാപാര സമയങ്ങളില്‍ പരിശോധനയ്ക്കായി തുറന്നു വെയ്ക്കണം, അംഗങ്ങള്‍ക്ക് അതില്‍നിന്നും ഉദ്ധരണിക ള്‍ എടുക്കാനും അവരുടെ അഭ്യര്‍ത്ഥനയി ല്‍ മുപ്പതു ദിവസത്തിനുള്ളി ല്‍ പകര്‍പ്പുക ള്‍ വിലയെടുക്കാതെ നല്‍കാനും ഒരു അവകാശമുണ്ട്.

(b)  കമ്പനിയുടെ ഓരോ വാര്‍ഷിക പൊതുയോഗത്തിലും പരിശോധനയ്ക്കായി തുറന്നു വെയ്ക്കുകയും യോഗം സംബന്ധിക്കുന്ന ഏതു വ്യക്തിക്കും അഭിഗമ്യമാക്കുകയും വേണം.

[വ. 171 (1)]

ഉ.വ.(1) (a) വ്യവസ്ഥ ചെയ്തിരിക്കുന്ന പരിശോധന നിരസിച്ചാല്‍, അഥവാ അതുപ്രകാരം അഭ്യര്‍ത്ഥന കിട്ടിയ ദിവസം മുത ല്‍  മുപ്പതു ദിവസത്തിനുള്ളില്‍ പകര്‍പ്പ് അയച്ചില്ലെങ്കില്‍,  റജിസ്ട്രാ ര്‍, അദ്ദേഹത്തിനു അപേക്ഷ കിട്ടിയാല്‍ ഉട ന്‍ പരിശോധനയ്ക്കും ആവശ്യപ്പെട്ട പകര്‍പ്പുക ള്‍ നല്‍കാനും ഉത്തരവിടും.

[വ. 171 (2)]

 

അദ്ധ്യായം പതിനൊന്നിലെ ശിക്ഷ

ഈ അദ്ധ്യായത്തിലെ ഏതെങ്കിലും വ്യവസ്ഥക ള്‍ ലംഘിക്കുന്ന ഒരു കമ്പനി, ഒരു പ്രത്യേക ശിക്ഷയും വ്യവസ്ഥ ചെയ്തിട്ടില്ലെങ്കില്‍, കമ്പനിയും വീഴ്ച വരുത്തുന്ന ഓരോ ഓഫീസറും അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

[വ. 172 ]

അദ്ധ്യായം പതിനൊന്ന് സമാപ്തം

#CompaniesAct

No comments:

Post a Comment